Pages

November 12, 2007

“കുഞ്ഞി കൈയ്യ് വളര് വളര്.. കുഞ്ഞി കാല്‍... ”

അങ്ങനെ വാവയേയും അമ്മയേയും വീട്ടിലേക്ക് കൊണ്ട് പോന്നു... പകല്‍ കുഞ്ഞിനേകുളിപ്പിക്കാനും, കുഞ്ഞിന്റെ അമ്മയ്ക്ക് ഹെല്‍പ്പിനും ആയി ഒരു അമ്മൂമ്മയേ നിര്‍ത്തിയിട്ടുണ്ട്..

“നാല്‍പ്പത് വര്‍ഷമായി ഞാന്‍ ഇത് ചെയ്യാന്‍ തുടങ്ങിയിട്ട്..”
ഇടയ്ക്കിടെ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം ആണിത്(ചെമ്പ് കുടത്തില്‍ അലൂമിനിയം കമ്പി കൊണ്ട് മുട്ടുന്ന ശബ്ദം...).. അവര്‍ പണ്ട് വയറ്റാട്ടി ആയിരുന്നു എന്നും എല്ലാം ഇടയ്ക്കിടെ വിളംബും... വിസിറ്റേഴ്സിനേ പോലും വെറുതെ വിടില്ല അവര്‍..

ഒരു എണ്‍പത് വയസുണ്ടവര്‍ക്ക്.. അതിന്റെ അവശതകള്‍ ഒന്നുമില്ല..

അവര്‍ കുഞ്ഞിനേ ഉറക്കുന്നതാണ് രസം... കുഞ്ഞ് കരയാന്‍ തുടങ്ങുമ്മ്പോളേ അവര്‍ ഉച്ചവെച്ചു തുടങ്ങും... കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ ആണ് താരാട്ട്..

ബാബോ... ബാബോ... അയ്യോടാ.. കരയാതേടാ.. ബാബ്ബോ.. ബാബ്ബോ.. ഇതാ അവര്‍ സാധാരണയായി പാടുന്ന പാട്ട്... കുഞ്ഞ് ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കിടത്താന്‍ നേരം, കൊച്ചിന്റെ ചന്തി മാത്രം കിടക്കയില്‍ മുട്ടിച്ച് ചുമലും തലയും കൂടെ അവര്‍ പിടിച്ചിട്ടുണ്ടാകും.. എന്നിട്ട്..

ബ്ബാബ്ബ്ബ്ബോ... കുഞ്ഞ് ബാബ്ബോ.. എന്ന് പശു അമറുന്നതിലും ഉച്ചത്തില്‍ പറഞ്ഞ് തലയും ചുമലും കൂടെ ഒന്നും കൂഊറ്റെ ഇളക്കും.. കുഞ്ഞ് പേടിച്ച് നിലവിളിക്കും..

“അയ്യോടാ.. അമ്മൂടെ ചക്കര ഉണര്‍ന്നോ..“ എന്നും ചോദിച്ച് പിന്നേയും വാരിയെടുത്ത് പോകുന്നത് കാണാം...

7 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

അമ്മൂമയും വാവയും പിന്നെ..

ഏന്റെമ്മേ.. ഒന്ന് ഇരുപത്തെട്ടായാല്‍ മതിയായിരുന്നു.. ഇവര്‍ അങ്ങ് പോയേനേ...

കണ്ണൂരാന്‍ - KANNURAN said...

അങ്ങനെയൊന്നും അമ്മൂമ്മ പോകില്ല മോനെ... 28 കഴിഞ്ഞാലും അവരാ പരിസരത്തൊക്കെ തന്നെ കാണും..

Areekkodan | അരീക്കോടന്‍ said...

28 ?? ith eviteththe kanakkaa? naalpathilallae avar poekaa....ivar annum poekaan saadhyatha illa vishnoo...

Anonymous said...

:) kollamallo ammomma...!

നന്ദന്‍ said...

അമ്മൂമ്മമാരൊക്കെ അങ്ങനെയാണടേ.. അവര്‍ക്ക് ഇങ്ങനെ സ്നേഹിക്കാനാ അറിയുന്നത്‌ :) വാവ മിടുക്കനാവട്ടെ..

Vish..| ആലപ്പുഴക്കാരന്‍ said...

ഇല്ല കണ്ണൂരാനേ.. ഞാന്‍ അവരെ പറഞ്ഞ് വിടും...

അരീക്കോടാ.. അങ്ങോട്ട് സഹിക്കുന്നില്ല അല്ലേ?

താങ്ക്സ് ജിനു :)

നന്ദാ.. വാവ മിടുക്കന്‍ ആകും.. ഉറപ്പല്ലേ..?

ശ്രീ said...

എന്തു ചെയ്താല്‍‌ മതിയാകും? ഹഹ

:)