May 28, 2010
ചീ ഛീ...
കളേഴ്സ് എന്ന ചാനലില്‍ പിള്ളേരുടെ ഡാന്‍സ് പരിപാടി കാണുമ്പോളാണാ ഒരു മലയാളം ചാനല്‍ കണ്ടത് .. സുനന്ദ, തരൂരിന്ടെ വീട്ടില്‍ പോയിരുന്നു പോലും.. പിന്നെ അവരുടെ പുറകെ ക്യാമറയും.. കഷ്ടം കഷ്ടം... മടുത്തു തുടങ്ങി ഈ പാപ്പരാസി ന്യൂസുകള്‍....
May 25, 2010
അന്നുമിന്നുമെന്നും
അന്നു നിന്നരികിലിരിക്കാന്‍ കൊതിച്ചു ഞാന്‍ ,
നിന് സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്‍
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ് ജ്വലിച്ചു നിന്നു
സ്വപത്തിലെന്നരുകില് വന്ന ദേവതയോ?
അതോ എന്‍ ജീവന്റെ അന്തര്നാളമോ?
എന്‍ ജീവനല്ലേ നീ ? പ്രാണനല്ലേ?
എന്‍ ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?
ഇന്ന് നിന് മടിയില്‍ തലചായ്ചച്ചുറങ്ങുവാന്‍ മോഹം,
ഇന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.
ഇനിയുമുന്ടോരുപാടു മോഹങ്ങള്‍,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന്‍ വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ ജിവിതയാത്ര..
പ്രാസമില്ല, വൃത്തമില്ല ഒരു മണ്ണാന്കട്ടയുമില്ല എന്നാലും എഴുതാമല്ലോ?