Pages

February 24, 2007

ഒരു കുളിയും പിന്നെ ഒരു വാളും... ഒരു എം. സി. എ ഗദ്ഗദം

ഒരു കുളി..
എം സി എ വിശേഷങള്‍ അവസാനിക്കുന്നില്ല...
ഞാന്‍ ആദ്യമായി പരിചയപ്പെട്ട എം സി എക്കാരന്‍ മാത്തനല്ല... സംഭവം നടക്കുന്നതു ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ ഇടനാഴികളില്‍ ആയിരുന്നു.... നോക്കുംബോള്‍ ഒരുത്തന്‍ വരുന്നു... ഭുജി ലുക്ക്... പോട്ടെ പാവം... ഞാന്‍ തിരിച്ച് വരുംബോള്‍ അച്ചന്‍ ആരോടോ സംസാരിച്ച് നില്‍ക്കുന്നു... കൂടെ നേരത്തെ കണ്ട ആ കക്ഷിയും ഉണ്ട്... അംബംബടാ രാഭണാ‍...(രാവണന്‍)... പിന്നെയല്ലെ കാര്യം പിടി കിട്ടിയത്.... അവനും എം. സി. എ. ഇന്‍, ജി ആര്‍ ഡി... കൊള്ളാം..

പിന്നെ ഇഷ്ട്ടനെ കാണുന്നത് ക്ലാസ്സില്‍ വെച്ചാണ്... ഉച്ച കഴിഞു ക്ലാസ്സ് കഴിഞപ്പൊള്‍ അവന്‍ അവന്റെ അമ്മാവന്റെ കൂടെ വന്നു... (മില്‍മയുടെ ജീപ്പില്‍ ആണ് വന്നത്). അന്ന് വൈകുന്നേരം തന്നെ എല്ലാം സെറ്റപ്പാക്കാന്‍ ഞങള്‍ ഹോപ്പ്സ് കോളേജ് ജംഗ്ഷനില്‍ പോയി കിടക്ക, ബക്കറ്റ് മുതലായ സാധനങള്‍ എല്ലാം വാങി... വന്നപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസിലായി.. യവനെ അടുപ്പിക്കന്‍ പറ്റുകില്ല... ഇവന്‍ ഇച്ചിരി എക്സ്ട്രാ ഡീസെന്റ് ആണ്... റാഗിങിന്ന് സൂപ്പര്‍ സീനിയെഴസ് ആദ്യം വിളിച്ചത് ഇവനെ ആയിരുന്നു... എളുപ്പത്തിനായി ഇവനെ നമ്മള്‍ക്ക് “ഷി” എന്നു വിളിക്കാം... അന്നു ഒരു ഷി ആട്ടകഥ തന്നെ അരങേറി... അന്ന് ഫുള്‍ അവന്‍ തെറി മാത്രമാണ് പറഞത്... (പാവം... സൂപ്പര്‍ മാനും സ്പൈഡര്‍ മാനും ആയാല്‍ ആരും തെറി പറഞു പോകും...)...

ഷിയുടെ കുളി ഫേമസ് ആയിരുന്നു... എത്ര തിരക്കുള്ള ടൈം ആയാലും പുള്ളി അര മണിക്കൂര്‍ + സമയം എടുത്താണ് കുളിക്കുക... ഇവന്‍ ബക്കറ്റുമായി പോകുംബോള്‍ തന്നെ പിള്ളേര്‍ തലയില്‍ കൈ വെക്കും... (എന്റമ്മെ...)
ഒരു ദിവസം ഞാന്‍ ചോദിച്ചു..
- “എഡാ നീ എന്താ ഡെയിലി ഹോസ്റ്റലില്‍ നിന്നും കഴിക്കുന്നെ?”
-“പിന്നെയല്ലാതെ??? ബാക്കിയുള്ളിടത്തെ ഫുഡ് ക്ലീന്‍ അല്ല...”
-“നീ ഡെയിലി തല കുളിക്കാന്‍ വെള്ളം എടുക്കുന്നതു അടുക്കളയില്‍ നിന്നാണല്ലെ”
-“അതെ.. അതല്ലെ എനിക്കിത്ര ഉറപ്പ്”

വെള്ളം എടുക്കുന്ന പൈപ്പിന്റെ കീഴെ ഒരു ചാക്ക് കിടപ്പുണ്ട്... അതില്‍ ചവിട്ടിയണിവന്‍ വെള്ളം എടുക്കുന്നത്...

-“ആ ചാക്ക് മാറ്റിയിട്ടാണോ നീ വെള്ളം എടുക്കുന്നെ??”
-“അല്ല”

-“പിന്നെ എന്തു ക്ലീന്‍ ആണ് എന്നാ നീ പറയുന്നെ???”
-“എന്താഡാ??”

അവന്‍ ബാത്ത് റൂം സ്ലിപ്പര്‍ ഇട്ട് കേറുന്ന ആ ചാക്കാണ് അവര്‍ ഒന്ന് കഴുകുക പോലും ചെയ്യാതെ അരി വാര്‍ക്കുംബൊള്‍ കലത്തിന്റെ വായ് മൂടാന്‍ ഉപയോഗിക്കുന്നത്... പാവം തകര്‍ന്ന് പോയി...

പിന്നെ ഒരിക്കല്‍ രാവിലെ ചായ കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവനു ഇഡ്ഡലി ഉപ്പുമാവ് (ഇഡ്ഡലി പൊടിച്ച് കടുക് വറത്ത്) ഉണ്ടാക്കുന്നത് കാണിച്ചു... കുറേ പിള്ളേര്‍ ഒരു ബേസിനു ചുറ്റും ഇരിക്കുന്നു... പെട്ടന്നു ഒരുത്തന്‍ കുനിഞു നിന്നു ഇഡ്ഡലി പൊടിക്കുന്നു... ഇടയ്ക്കു അവന്‍ മൂക്കില്‍ നിന്നും വരുന്നത് പിടിച്ച് നിര്‍ത്താന്‍ പാട് പെടുന്നു.... (കാര്യം നേരത്തെ തന്നെ അറിയാം എങ്കിലും ഞാന്‍ പോലും തകര്‍ന്നു പോയി)...
ഇവനെ മാറ്റാന്‍ ഞങള്‍ കുറേ പേര്‍ കുറച്ചധികം പാട് പെട്ടു... മാര്‍ജിനല്‍ ഡിഫ്ഫറന്‍സ് കൊണ്ടുവരാന്‍ ഞങള്‍ക്ക് കഴിഞു എന്ന് ചാരിത്ഥാര്‍ത്യ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ....

ഒരു വാള്..
വാള്‍ എന്നാല്‍ ഖഡ്ഗം.... തല്‍ക്കാലം ചാട്ടുളി എന്നാക്കിക്കോട്ടെ?
തടുക്കാന്‍ പറ്റാത്ത ചാട്ടുളി പോലെ വരുന്ന ഒരു വാളിന്റെ കഥയാണിത്... ഇവന്‍ പ്രസാദ്.. ഞങള്‍ പണ്ടിവനെ ശംഭു എന്ന് വിളിച്ചിരുന്നു... വെറും പാവം, പക്ഷെ ഇച്ചിരി അകത്ത് ചെന്നാല്‍ ഭാവം മാറും... ഒരു കൊച്ചു വാട്ടര്‍ ടാങ്ക്... അവന് ഒരു ചെറിയ കുഴപ്പം ഉണ്ട്.. എത്ര ഉള്ളില്‍ ചെന്നാലും എഴുന്നേല്‍ക്കാന്‍ ഒരു ക്വാട്ടര്‍ കൂടി വേണം... ഒരു ദിവസം രാത്രി ഇവന്‍ ടാങ്ക് ഫുള്‍ ആക്കി ഒരു ഫ്ലാറ്റില്‍ കേറി.. എം. ബി. എ ക്കാര്‍ താമസിക്കുന്ന ആ ഫ്ലാറ്റിന്റെ ലിഫ്റ്റിന്റെ മുന്‍പില്‍ തന്നെ കൊടുത്തു ഒരു വാള്‍... (ഇതു പോലെ തന്നെ ഒരു എം. ബി. എക്കാരന്‍ ജോലി കിട്ടി കഴിഞു ബാംഗ്ലൂരിലെ ഞങളുടെ വീട്ടില്‍(അതും അകത്ത്) വന്ന് വാള് വെച്ചു...) പിന്നെ ട്രാഫിക്ക് സിഗ്നലില്‍ നിന്നും താഴൊട്ട് ചീ ച്ചി.. സാധിക്കുകയും ചെയ്തു എന്നാണ് കേള്‍വി... ഇവന്‍ എന്റെ നാട്ടുകാരന്‍ തന്നെ.. ഒരിക്കല്‍ എല്ലാവരും കൂടി ആലപ്പുഴയില്‍ വന്നു... ഇവന്റെ ചേട്ടന്റെ കല്യാണം പ്രമാണിച്ചായിരുന്നു ആ വരവ്.. അന്ന് രാത്രി അവന്‍ വേറെ ആരുടെയോ കൂടെ ഇരുന്ന് ഒന്ന് മിനുങി... പിറ്റേന്നു രാവിലെ വെച്ചില്ലേ വീട്ടിനു മുന്‍പില്‍ തന്നെ ഒരെണ്ണം.... ഇന്നിവന്‍ ഡീസെന്റ് ആണ്..(അന്നും ആയിരുന്നു)..

ഗദ്ഗ്ദം...
അന്ന് കോളേജില്‍ എച്ച്. ഓ. ഡി രാധാ മാഡം ആയിരുന്നു.. പാവം ആണ് എന്നു പറയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്... ഞങള്‍ സ്നേഹത്തോടെ മുത്തു എന്ന് വിളിച്ചിരുന്നു... പഠിപ്പിക്കല്‍ അത്ര ചൊവ്വല്ല എന്ന് പറയേണ്ടി വരും... എന്നാലും അവരുടെ സ്നേഹം മനസിലാക്കാന്‍ ഞാന്‍ 4 വര്‍ഷം കഴിയേണ്ടി വന്നു... അവര്‍ ഇന്‍ഡസ്ട്രയല്‍ വിസ്റ്റിന്നു അന്ന് ബാംഗ്ലൂരില്‍ വന്നു.. ഞാന്‍ അവരെ കാണാന്‍ ആയി പോയി.. അന്നവര്‍ എനിക്ക് ചായ വാങി തരുകയും കുറേ സംസാരിക്കുകയും ചെയ്തു...
പാവം ടീച്ചര്‍.. അന്ന് ഞാന്‍ അവരോട് “യു ഹാവ് ചേഞ്ഡ് എ ലോട്ട് “ എന്നു പറഞു(പറഞു പോയി..)

Disclaimer: Dear S and G... no heart feelings.. and hope you will take it in a positive way (As maathan does)

February 21, 2007

മാത്തന്റെ സുവിശേഷങള്‍...

2002ല്‍ ഞാന്‍ എം സി എ ക്ക് കോവൈയില്‍(കോയബത്തൂര്‍) പൊയി... ആഗസ്റ്റ് 4നു അവിടെ ഹോസ്റ്റലില്‍ എത്തി...
ആദ്യം തന്ന റൂം 36 ആയിരുന്നു.... പുതിയ അന്തരീക്ഷം... പുതിയ കൂട്ടുകാര്‍... എല്ലാവരും എം ബി എയും എം ഐ ബിക്കും ഉള്ളവര്‍... എന്റെ സീനിയേഴ്സ് ആരും അവിടെ ഇല്ലാ പോലും.... എല്ലാം കൂടി ടൂറി‍ലാണ്... അങനെ ഇരിക്കുംബൊള്‍ ആണ് അവന്‍ വന്നത്... അവനാണ് നമ്മുടെ നായകന്‍.....

ഉറക്കം തൂങി ഇരുന്ന എന്നെ പിടിച്ചുണര്‍ത്താന്‍ പോന്ന ശബ്ദം... (ചിരട്ട പാറപ്പുറത്ത് ഇട്ടുരയ്ക്കുകയണോ???) ബീമാകാരം ആദ്യമായി കാണുന്നവര്‍ ഒന്ന് ഞെട്ടും... ആരിവന്‍.??? ബീമന്റെ കൊച്ചു മോനോ???? അതോ കൊച്ഛന്റെ മോനോ?????

ഇവന് എന്തൊരു ഒച്ചയാ??? അപ്പൊള്‍ ആരോ പറഞു അവന്‍ എന്റെ സീനിയര്‍ ആണ് പോലും... കൊള്ളാം നന്നായി... ഞാ‍ന്‍ കൈ നീട്ടി ഹായ് എന്നു പറഞു... പുള്ളി എന്നെയ് ഒന്നു നൊക്കിയിട്ടു ഇറങി പോയി....

പിന്നെയല്ലേ അറിഞത്... അവിടെ കോളേജില്‍ റാഗിങ് ഉണ്ട് പോലും.... പാവം ആ സീനിയര്‍ ഓടി അപ്പുറത്തെ റൂമില്‍ പോയി അവിടുത്തെ എം ബി യെക്ക് മുക്രയിടുന്ന മറ്റുള്ളവരോട് പറഞു
“എഡാ‍... ദെ ഒരു ജൂനിയര്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരാന്‍ നോക്കി... “

അങനെ മാത്തന്‍ പുരാണം ഇവിടെ ആരംഭിക്കുന്നു......

മാത്തന്‍ ലേശം ഓസായിരുന്നു.... പിള്ളാരെ കൊണ്ട് സാധനങള്‍ വാങിക്കുക... പുട്ടടിക്കാനുള്ള വക കണ്ടെത്തുക മുതലായവ പുള്ളിയുടെ ഹോബീസില്‍ പെടും.....

ഭക്ഷണം മാത്തനു ഒരു വീക്നെസ് ആയിരുന്നു.... ആഴ്ചയില്‍ ഒരു ദിവസം ഹോസ്റ്റലില്‍ മസാല ദോശ ഉണ്ടായിരുന്ന കാലം... മാത്തൂസ് ഒരു കുംഭകര്‍ണന്‍ ആയിരുന്നതിനാല്‍ താമസിച്ചു മാത്രമേ കഴിക്കാന്‍ പോകാറൊള്ളൂ.... മസാല ദോശ ഉള്ള ദിവസം കമന്ന് കിടന്നുറങുന്ന മാത്തനോട് റൂം മേറ്റ്സ് പറയും
“മാത്താ... മസാല ദോശാ...”
കണ്ണ് പോലും തുറക്കാതെ മാത്തന്‍ നേരെ മെസ്സ് ഹാളിലേക്ക്..... മസാ‍ല ദോശയും മെടിച്ച് വന്നു നേരെ കമന്നടിച്ചുറക്കം തുടങും... എപ്പോള്‍ കഴിക്കുമായിരുന്നോ ആവോ..!!!

പാവം മാത്തന്‍...(ഉറങുംബൊള്‍)

മാത്തന്റെ മുയലിനു പണ്ടേ കൊംബു നാലായിരുന്നു...(വളരേ പണ്ട് അതു എട്ട് ആയിരുന്നു എന്നും അതില്‍ നാലെണ്ണം ആരോ കട്ട് ചെയ്തതാണ് എന്നും കേട്ടിരുന്നു... )

കോളേജില്‍ അന്ന് റാഗിങ് ഉണ്ടായിരുന്നു.... എക്സ്ട്രീം ആകുംബൊള്‍ എടുത്തിട്ട് രണ്ട് പെട കൊടുക്കണം എന്ന് വിചാരിച്ച് എടുത്ത ലിസ്റ്റില്‍ ആദ്യ പേര് “മാത്തന്‍“ ആയിരുന്നു... (ആദ്യം വെട്ടിയ പേരും അതു തന്നെ...)

റാഗിങ് എല്ലാം കഴിഞപ്പോള്‍ ഞങള്‍ സീനിയേഴ്സുമായി കൂട്ടാ‍യി... ചീട്ടുകളി, ചെസ്സ് മത്സരം, കാരംസ് മുതലായ കലാപരിപാടികളുമായി അങനെ ദിവസങള്‍ മുന്‍പോട്ടു പോകുന്നു... ഒരു ദിവസം ഉച്ച്യ്ക്കു സീനിയേഴ്സിനെ ആരെയും മെസ്സ് ഹാളില്‍ കാണാനില്ല...
നേരെ റൂമിലെക്ക് വെച്ച്പിടിച്ചു.... ചെന്നപ്പൊള്‍ ആ റൂമില്‍ ശ്മശാന മൂകത... പാവങള്‍ ഓരോ മൂലയ്ക്കിരിപ്പാണ്...

- “എന്താണ് ചേട്ടന്മാരേ??? എന്താണ്ടോ പോയ ആരാണ്ടേയൊ പൊലെ ഇരിക്കുന്നത്???“
- “ഓ ഒന്നും പറയണ്ടടാ ഉവ്വെ.. ഞ്ഞങളുടെ റിസള്‍ട്ട് വന്നു...”
- “എന്നിട്ട്? ”
ഓരോരുത്തര്‍ അവരുടെ മാര്‍ക്ക് പറഞു തുടങി... മാത്തന്‍ എന്തിയെ??
-“മാത്താ... ഉറങുകയാണോ??”
-“ക്ഷീണം കാരണം ഉറങി പോയടൈ”
(ആല്ലേലും ഇയാള്‍ക്ക് എപ്പോഴും ക്ഷീണമാ..)
-“മാര്‍ക്ക് വല്ലതും അറിഞൊ??”
- “പിന്നില്ലാതെ.. ആ ***** പേപ്പര്‍ ഞാന്‍ പൊട്ടും എന്നാ വിചാരിച്ചത്.. പക്ഷെ എഴുപതുണ്ട്...”
-“കൊള്ളാമല്ലോ..”
-“ അതല്ലെടാ രസം.. ഞാന്‍ ആകെ അറുപതു മാര്‍ക്കിനാ എഴുതിയത്... അതിനാ എഴുപതു കിട്ടിയത്”
അതു കണ്ടും മാത്തന്‍ നിര്‍ത്തുന്നില്ല.... മാത്തന്‍ കത്തി കയറുകയാണ്... ദൈവമേ... ഈ കാല മാടന്‍ ഒന്നു നിര്‍ത്തിയിരുന്നെല്‍ മതിയായിരുന്നു... സഹിക്കാന്‍ വയ്യല്ലോ....
അവസാ‍നം അറ്റ കൈ പ്രയോഗിച്ചു...
-“കൊള്ളാമല്ലോ മാത്താ.. പക്ഷെ ഞാന്‍ ആലോചിക്കുകയായിരുന്നു..”
-“എന്ത്?”
-“അല്ലാ മാത്തന്‍ 60നു എഴുതിയപ്പൊള്‍ അവര്‍ 70 തന്നു... നിങള്‍ 100 മാര്‍ക്കിനും ഏങാനും എഴുതിയിരുന്നെല്‍ അവരു മാര്‍ക്കിടാന്‍ കുറേ കഷ്ടപെട്ടേനെ... അല്ലേ??”

മാത്തന്‍ സൈലന്റ്.....

ഞങള്‍ തമ്മില്‍ അവസാനം ആയപ്പൊള്‍ എന്തിന്റേയോ പേരില്‍ കുറച്ചകന്നു.. പിന്നെ കേള്‍ക്കുന്നത് മാത്തന്‍ മുംബൈയില്‍ ആണ് എന്നും ഒരു ആക്സിഡെന്റില്‍ പെട്ടു എന്നും ആണ്..

ഒരു ട്രക്ക് മാത്തനെ ഇടിച്ചു മറിഞ്ഞു പോലും... (പാവം ട്രക്ക്)
രണ്ട് വര്‍ഷങള്‍ക്ക് ശേഷം ആ മത്തങ തല വീണ്ടും കണ്ടു... ഒര്‍ക്കുട്ടില്‍ ഒരു മദ്ദാമ്മയേയും പിടിച്ചിരിക്കുന്നു... ഇപ്പോള്‍ ഇടയ്ക്കു വിളിക്കും... ബാംഗ്ലൂരില്‍ ഇപ്പോളും പലരും രാത്രി ഞെട്ടി ഉണരുന്നുണ്ടാകും... കാരണം മാത്തന്‍ ഇപ്പോള്‍ അവിടെയല്ലെ..???

ഫക്റ്റ് ഫയല്‍:
പേര്: വിനോദ് അല്ലെങ്കില്‍ മാത്തന്‍
ഉയരം: ആറ് അടി (അല്ലെങ്കില്‍ കൂടുതല്‍)
തൂക്കം: കാഴ്ച്ചക്ക് ഒരു ഒന്നര ക്വിന്റല്‍
(* ഈ കാര്യങള്‍ തികച്ചും ശരിയും സങ്കല്പികം എന്ന് പറയാന്‍ പറ്റാത്തതും ആകുന്നു.. അയ്യോ... മാത്താ ഇടിക്കല്ലേ..)

February 7, 2007

ഫെബ്രുവരി.. ഒരോര്‍മ....

അങനെ ഫെബ്രുവരി ആയി.. ഈ 11നു എന്റെ കല്യാണം ആണ്....
ഒരുക്കങള്‍ നടക്കുന്നു..... റെസ്പണ്‍സിബിലിറ്റി കൂടുന്നു.... പണ്ട് രസമായിരുന്നു....


The Manikandan Effect

ബികോമില്‍ ഒരു വാലെന്റിന്‍സ് ഡെയില്‍ പാവം മണിയെ പറഞിളക്കി ‘ജെ‘ യുടെ അടുത്ത് എത്തിച്ചു.... ഒരു ചുവന്ന റോസാ പൂവും പിടിച്ച് മണി ‘ജെ‘ യുടെ അടുത്തേക്ക്..... അന്ന് അവന്‍ പറഞ ആ ഡയലൊഗ് ഹിറ്റ് ആയി.....

“ജെ, ഞാന്‍ ഒരു പൂവ് തന്നാല്‍ വാങുമൊ ?”

“വേണ്ട മണി”
“പട്ടരെ ജെ ക്കു പൂവ് വെണ്ടാ എന്ന് പറഞു” - ഇതും പറഞ് മണി പട്ടരുടെ ശകടത്തില്‍ ചാടി കയറി...

ആ മണി രക്ഷപ്പെട്ടു.... അവന്‍ ബികോമില്‍ ഒന്നാം റാങ്ക് വാങി പാസായി... ഇപ്പൊ സി. എ യും...
we people are more happier in than he is(in his acheivement)...
മണി ഇപ്പൊ ചെന്നൈയില്‍ ആണ്...


Praveen's Cafe...

ഇവന്‍ ആരാന്നാ വിചാരം???? (നിങള്‍ എന്തു വിചാരിചാലും ശരി... അവന്റെ വിചാരം അവന്‍ സിനിമാ നടന്‍ മാധവന്‍ ആണ് എന്നാ.. ഹി ഹി ഹി...)
ബികൊം കഴിഞപ്പൊള്‍ ആദ്യമായി രക്ഷപ്പെട്ടവനാണിവന്‍... ആലപ്പുഴയില്‍ ഔട്ട്പോസ്റ്റില്‍ തന്നെ ഒരു കൊച്ച് ബ്രൌസിങ് സെന്റര്‍ നടത്തുന്നു ഇന്നിവന്‍.... എന്താവശ്യവും(online and offline) ഇവനോടാ വിളിച്ച് പറയാറ്.... ഗൂഗിള്‍ ഭഗവാന്റെ മുന്‍പില്‍ ഇരിക്കുന്ന ഇവനാണോ ഡേറ്റയ്ക്കൂ പഞം???


Dipu the Menance....

ഇവനെ നിങളറിയും.... ചുമ്മാ ചിരിചോണ്ട്, വെള്ളി വീഴുംബോള്‍ ഒരു ചമ്മിയ മുഖവുമായി നില്‍ക്കുന്ന കൂട്ടുകാരന്‍... കല്യാണം കഴിഞു ഫുള്‍ ടാങ്ക് പെട്രൊള്‍ അടിച്ച് കൊടുക്കം എന്ന് ഞാന്‍ ഇവനു വാക്ക് കൊടുത്തിരുന്നു( എനിക്ക് വേണ്ടി ബൈക്ക് കുറേ ഓടിയതാ)... അവനും രക്ഷപെടാ‍ന്‍ ഉള്ള സ്രമത്തിലാണ്... സി. എ, ഐ. സി. ഡബ്ലിയു. എ. മുതലായ മേച്ചില്‍ പുറങള്‍ തേടി അവന്‍ അലയുകയാണ്....


Balagopalaney Enna Theppikkumbol .....

ബാലുവിനെ ഞാന്‍ നേരത്തെ തന്നെ അറിയും... എന്റെ ഫാമിലി ഫ്രണ്ട് ആയിരുന്നു അവന്‍... എന്തൊരു സീരിയസ് ആയിരുന്നു തുടക്കത്തില്‍???? എന്റമ്മെ... പിന്നെ അവന്‍ മാറി... (അതോ മാറ്റിയതൊ?) ഇവനും ഉണ്ടായിരുന്നു റാങ്ക്... പക്ഷെ അറിയുന്നത് 5 വര്‍ഷങള്‍ക്ക് ശേഷം.. കേരളാ യൂണിവേഴസിറ്റിയുടെ ഓരോ ലീലാ വിലാസങള്‍...


Chatti - Girish...

ഇവരാണ് പഴവീട് കോറം... (ശ്..ശ്.. ഞാനും അപ്പോള്‍ പഴവീട്ടിലായിരുന്നു...) ചുമ്മാ ഭഹളം കൂട്ടി അടിയുണ്ടാക്കി ഇളിച്ചുകാണിക്കുകയാണു പ്രധാന ഹോബി... ഗിരി കെട്ടി... മറ്റവനും(ചട്ടിയുടെ ശരിയായ പേരു ബാലു.. അയ്യോ അല്ലാ രാജേഷ്..) ഇപ്പൊ കെട്ടും എന്നു പറഞ് നടക്കുന്നു...
ഇവന്മാരും രക്ഷപ്പെട്ടു....


Paalu veno paalu.... (ividey enthum edukkum)

ഇതു പട്ടര്‍(രാകേഷ്)... മില്‍മ, ടയ്പ്പ് റൈറ്റിങ്, സോപ്പ്, നെയ്യ്, തുടങി എല്ലാ ബിസിനസ്സും പുള്ളി ഏറ്റെടുക്കും.... ഏ. വി. പി യുടെ ജീവന്‍... എപ്പോഴും “ബുസിയാണിവന്‍“... എന്താ ചെയ്യാ..!



Others....
There are a lotta other people there... ‍sunil, amruth(അഫ്ഘാന്‍), jos etc.... miss u all...!