Pages

June 15, 2007

കുട്ടപ്പായി ആട്ടകഥ.. ഒന്നാം ഭാഗം...

കുട്ടപ്പന്‍ ഫേമസ് ആണ്.. പ്രൈവറ്റ് കമ്പനിയില്‍ ജോലി, അഞ്ചക്ക ശമ്പളം... വായന അടുത്തുകൂടെ പോയിട്ടില്ല(പത്രം കണ്ടാല്‍ അലെര്‍ജി).. പല കാര്യങളിലും പുള്ളിയെ വെല്ലാന്‍ ആളില്ല.. ചില ടിപ്പിക്കല്‍ കുട്ടപ്പന്‍ ഏടുകള്‍(എടപാടുകള്‍)..


***
“ ഹലോ മാരുതിയുടെ സര്‍വ്വീസ് സെന്റെര്‍ അല്ലേ?“
“അതെ ആരാ ലൈനില്‍?”
“ഏയ് ഞാന്‍ ലൈനില്‍ അല്ല.. പണ്ടായിരുന്നു.. ഓ അവള്‍ തലയില്‍ ആയി എന്ന് പറഞാല്‍ മതിയല്ലോ?”
“(ഏത് കൊരങന്‍ ആവോ?) അതല്ല സാര്‍, സാറിന്റെ പേര്?”
“കുട്ടപ്പന്‍”
“പറയൂ മിസ്റ്റര്‍ കുട്ടപ്പന്‍ ഹൌ മേ ഐ ഹെല്‍പ്പ് യൂ? “
“(ഏന്തൊരു ഇഗ്ലീഷാ?) ഐ പ്രോബ്ലം.., മൈ മാരുതി കമ്പ്ലയന്റ്.. റിപ്പയര്‍, മൈ മാരുതി”
“എന്ത്? കുട്ടപ്പന്‍ മലയാളത്തില്‍ പറഞോളൂ”
“(ഹാവൂ!) എന്റെ മാരുതി അനങുന്നില്ല.. കുറച്ചു നാളായി എടുത്തിട്ട്.. ഒന്ന് ശരിയാക്കണമ്മല്ലോ?”
“(ഇതാണോ ഇഗ്ലീഷില്‍ പറഞത്?) അത് പ്രശനമില്ല സാര്‍ (ഒന്നു പറ്റിക്കാം) അതിന് വേര് കിളുത്തോ എന്ന് നോക്കൂ..”
“എന്നിട്ട് തിരിച്ച് വിളിച്ചാല്‍ മതിയോ?”
“വേര് കിളിത്തൂ എങ്കില്‍ വെട്ടി കളയു, ഇല്ലെങ്കില്‍ അതിന് ശേഷം ബന്ധപെടൂ”
“അപ്പോ എല്ലം ശരിയാകുമോ?”
“തീര്‍ച്ചയായും”
“താങ്ക്യൂ”
“താങ്ക്യൂ ഫോര്‍ കാളിങ് ഹെല്‍പ്പ് ലൈന്‍ ബൈ ബൈ”

കുട്ടപ്പന്‍ കാറിന്റെ വീലുകള്‍ പരിശോദിച്ചു .. നോ ഇഷ്യൂ.. അതിന് ശേഷം കൂറേ കഴിഞു വിയര്‍ത്ത് കുളിച്ച് വീണ്ടും കാള്‍ ചെയ്തു.

“ഹലോ വെല്‍ക്കം ടു മാരുതി”
“ഹലോ കുട്ടപ്പനാ..“
“പറയൂ മിസ്റ്റര്‍ കുട്ടപ്പന്‍ വേര് കിളുത്തോ? (ഹി ഹി ഹി)”
“മനുഷ്യനേ പറ്റിക്കരുത് കേട്ടോ!”
“എന്തു പറ്റി മിസ്റ്റര്‍ കുട്ടപ്പന്‍?”
“നിങള്‍ പറഞ പോലെ വേര് ഒന്നുമില്ല.. “
“(ഹ ഹ ഹ.. മണ്ടന്‍ അത് നോക്കി) അതേയൊ? എന്നിട്ട്?“
“എന്നിട്ട് ഞാന്‍ ബന്ധപ്പെട്ടു, എന്നിട്ടും നോ രക്ഷ”
“ആരുമായി ബന്ധപ്പെട്ടു എന്ന്?(ഇവിടെ കാള്‍ റെജിസ്റ്ററില്‍ ഡീറ്റയിത്സ് ഇല്ല)”
“വേറെ ആരെങ്കിലും സമ്മതിക്കുമോ? അത് കൊണ്ട് ഭാര്യയുമായി ബന്ധപ്പെട്ടു..”
“മൈ ഗോഡ്..”
ബീപ് ബീപ് ബീപ്..
“കാള്‍ കട്ടായോ?.. ഹലോ.. ഹലോ...”


*ചുമ്മതല്ല കുട്ടപ്പന്‍ ചാടി അകത്ത് കയറി കതകടച്ചത്

*****

“കേട്ടോടാ ഉവ്വേ? ഇപ്രാവശ്യം ചേര്‍ത്തലയില്‍ വല്യ പോരാട്ടമൊന്നുമില്ല..” , ട്രെയിനില്‍ ഓപ്പോസിറ്റ് ഇരിക്കുന്ന കക്ഷിയേ ആണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്.
“അതെന്താ ചേട്ടാ?”
“അവര്‍ സുന്ദരി അല്ലേ?”
“ആരുടെ കാര്യമാ ചേട്ടന്‍ പറയുന്നെ?”
“അല്ല നമ്മുടെ തിലോത്തമ..”
“തിലോത്തമയൊ?”
“അതേ.. ചേര്‍ത്തലയിലേ കാന്‍ഡിഡേറ്റ്, ഇലക്ഷനു നില്‍ക്കുന്ന തിലോത്തമ.. അവര്‍ പുല്ലു പോലെ ജയിക്കും..”
“അല്ല ചേട്ടാ..”
“തര്‍ക്കിക്കാതെടാ മോനെ... വല്ലപ്പോഴും പത്രം വായിക്കണം.. അവര്‍ ജയിക്കും”
“ചേട്ടാ ഞാന്‍ ഒന്ന് പറഞോട്ടെ..”
“നീ പറയാന്‍ പോകുന്നതെന്താ എന്നെനിക്കറിയാം..”
“അല്ല..”
“എടാ കൂവേ.. അവര്‍ എന്ത് സുന്ദരിയാ.. അത് മതിയല്ലോ വിന്നിങ് ഫാക്റ്റര്‍ ആയിട്ട്”
“അയ്യോ ചേട്ടാ..”
“ഇനി അവസരം തന്നില്ലാ എന്നു വേണ്ടാ.. നീ പറ”
“ചേട്ടാ അത് തിലോതമയല്ല”
“പിന്നെ?”
“തിലോത്തമനാ.. അവള്‍ അല്ല അവന്‍ ആണ്”

*കുട്ടപ്പന്‍ ഇങനെയാ.. എന്താ ചെയ്യാ?

June 11, 2007

അവര്‍ ഭദ്രകാളിയേ കണ്ടു..

ഇത്രനാളും ഞാന്‍ കഥ പറയാന്‍ ശ്രമിച്ചു.. ഇപ്രവശ്യം കുറച്ച് കാര്യം തന്നെയാകട്ടെ. (ഇത് അച്ഛനും അപ്പച്ചിയും പറഞു തന്നതാ).ഇതിന് ഞാന്‍ എന്റെ വേര്‍ഷന്‍ കൊടുക്കുന്നില്ല... എന്റെ അഭിപ്രയങളും ഇല്ല...
ഇത് നടക്കുന്നത് അച്ഛന് 21 വയസ്സുള്ളപ്പോള്‍... അന്ന് അച്ഛന്‍ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു(ജോലിക്ക് പ്രവേശിച്ചിരുന്നില്ല) ... മുന്‍പോട്ട് പോകുന്നതിനും മുന്‍പേ
കൊറ്റംകുളങരയേ കുറിച്ച് പറയാം...
ഇവിടെ ഒരേ മതില്‍ക്കെട്ടില്‍ രണ്ട് അമ്പലങള്‍ ഒന്നില്‍ മഹാവിഷ്ണുവും അടുത്ത് തന്നെ ദേവിയും ഇത് വീക്കിമാപ്പില്‍ കാണാം<> എന്റെ വീട്ടില്‍ നിന്നും (അന്ന് കുറച്ചുകൂടി പടിഞാറായിരുന്നു കുടുബം) അമ്പലം വരെ കഷ്ട്ടി അര കിലോമീറ്റര്‍ ദൂരം. അപ്പോള്‍ ഇനി തുടങാം അല്ലേ..? അപ്പച്ചി പറഞത് പോലെ പറയാം..

അങനെ മാര്‍ച്ച് മാസം കഴിയാറായി മോഹനന്‍(ഇതെന്റെ അച്ഛന്റെ പേരാണേ) അന്നും വൈകിയിരിക്കുകയാ.. എന്തേല്ലാമോ
കണക്കുകള്‍ അവന്‍ നോക്കുകയാ.. ഉത്സവം കഴിഞതു കൊണ്ട് അതിന്റെ എന്തോ കണക്കുകളാ.. അന്നേ താടി അപ്പൂപ്പന്‍ ‍(എന്റെ അപ്പൂപ്പനെ ഞങള്‍ അങനെയാ വിളിക്കുക..‍) പറഞതാ വെറുതേ രാത്രി പോയി ഇരിക്കണ്ടാ എന്ന്.. അല്ലേലും പാതിരാത്രിക്കു ആരേലും ഭദ്രകാളി ക്ഷേത്രത്തില്‍ ഇരിക്കുമൊ?


“എന്നിട്ടെന്തായി അപ്പച്ചീ?” , ഇത് രാധു, എന്റെ അനിയത്തിയാണ് .. അവള്‍ അക്ഷമയ്ക്ക് കയ്യും കാലും വെച്ചത് പോലെ അങനെ അസ്വസ്തമായി ഇരിക്കുകയാണ്..

അപ്പച്ചി കണ്ടിന്യൂസ്.. അങനെ രണ്ടാമത്തെ ദിവസം രാത്രി ഒരു പതിനൊന്നര മണിയായപ്പോള്‍ അപ്പൂപ്പനും, വേലുവും(വല്യച്ഛന്‍) തറവാട്ടില്‍ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു.. അപ്പോള്‍ ഒരു വെളുത്ത മുണ്ടും നേര്യതും ഉടുത്ത് ഒരു എഴുപത് വയസ്സുള്ള ഒരു കുലീനയായ സ്ത്രീ വന്ന് ഒന്ന്
കൊറ്റം കുളം(കൊറ്റങ്കുളങര അമ്പലക്കുളം) കടത്തിതരണേ എന്ന് പറഞു.. എവിടെ നിന്നും വരുന്നു എന്ന് ചോദിച്ചപ്പോള്‍ കണിച്ചുകുളങര അമ്പലത്തില്‍ നിന്നും വരികയാണ് എന്നും അമ്പലക്കുളം കടത്തിവിട്ടാല്‍ അങ് പൊയ്ക്കോളാം എന്നും അറിയിച്ചു.
എവിടെ പോകുകയാണ് എന്ന ചോദിച്ചപ്പോള്‍ പുന്നമട ഭാഗത്തേക്കാണ് എന്നും അവര്‍ ഉത്തരം നല്‍കി.. അങനെ അപ്പൂപ്പനും വേലുവും കൂടെ അവരെ കൊണ്ടാക്കാന്‍ പോയി.. അവര്‍ രണ്ടുപേരും കുറച്ച് മുന്‍പിലായും ആ സ്ത്രീ പുറകേയും...
അമ്പലകുളത്തിനു സൈഡില്‍ കൂടിയുള്ള വഴിയില്‍ കൂറ്റി അവര്‍ മൂവരും അങനെ നടക്കുകയാണ്.. ആ സ്ത്രീ പിന്നില്‍ തന്നെയുണ്ട് എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ നോക്കുന്നുമുണ്ട്.. അമ്പലക്കുളം തുടങുന്ന അവിടെ വെച്ചും തിരിഞു നോക്കി. അവര്‍ തൊട്ട് പിന്നില്‍ തന്നെ.. കുറച്ചു കൂടി ചെന്ന് തിരിഞപ്പോള്‍ അവരെ കാണാനില്ല,,


ഒരു സൈഡില്‍ കുളം.. മറ്റു സൈഡില്‍ ബലമുള്ള പഴുതുകള്‍ ഇല്ലാത്ത വേലി.. തിരിഞു പോയാലും അടുത്ത ജംഗ്ഷന്‍ എത്താന്‍ ഉള്ള സമയം ആയിട്ടില്ല.. അവര്‍ രണ്ട് പേരും അവിടെ മുഴുവന്‍ പരതി നോക്കി. ആരുമില്ല ആ ചുറ്റുവട്ടത്തെങും...നേരെ അമ്പലത്തില്‍ ചെന്ന് അച്ഛനേയും വിളിച്ച് അവര്‍ തിരിച്ച് പോന്നു..

അപ്പച്ചി അവിടെ കഥ നിര്‍ത്തി.. രാധു ഉറക്കവും പിടിച്ചു...

പിന്നീട് എപ്പോഴോ എല്ലാം നടത്തിയ പരാമര്‍ശങളിലും, കഥ പറച്ചിലുകളിലും എല്ലാം നിന്നും എല്ലാവര്‍ക്കും ഒരു പോയിന്റ് മാത്രം ആണ് സ്ട്രെസ്സ് ചെയ്യാന്‍ ഉണ്ടായിരുന്നത്..ഒരു എക്സ്റ്റേര്‍ണല്‍ എന്റിറ്റിയുടെ കൈ കടത്തല്‍ പോലെയാണ് ഈ സംഭവം..

ഇത് കൂടാതെ ചില പോയിന്റ്സ് വേറെയും ഉണ്ടായിരുന്നു..
അന്ന് കണിച്ചുകുളങരയില്‍ ഉത്സവം ഇല്ലായിരുന്നു..
കണിച്ചുകുളങര പോയ ആള്‍ എന്തിന് ആ വഴിയെ വരണം?
ആ സംഭവത്തിന് പിറ്റേന്ന് അപ്പൂപ്പന്‍ പുന്നമട ഭാഗം മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഈ പറഞ സ്ത്രീ ആര് എന്നതിനുത്തരം കിട്ടിയില്ല...

വേറേയും വേര്‍ഷന്‍സ്..
‘അത് ദേവിയുടെ മുന്നറിയിപ്പ് ആയിരുന്നു.. “
“അമ്പലത്തില്‍ മോഹനന്‍ രാത്രി വൈകി ഇരിക്കരുത് എന്ന മുന്നറിയിപ്പായിരുന്നു..“
“അത് ദേവി തന്നെ, കണിച്ചുകുളങരെ നിന്നും കൊറ്റംകുളങരെയിലേക്ക് വന്നതാ...“

ടെയില്‍ പീസ്:

എന്തായാലും ഈ സംഭവം അച്ഛന് വല്യ കാര്യമൊന്നുമായിരുന്നില്ല..
അച്ഛന്‍ പിറ്റേന്നും അമ്പലത്തില്‍ രാത്രി വൈകി ഇരുന്ന് കണക്കെഴുതി... ഓഫീസ് മുറിയില്‍ കയറിയ ഒരു ശുനകന്‍ അച്ഛനെ കടിക്കുകയും ചെയ്തു(വാതില്‍ ചാരിയിരുന്നു എന്നാണ് പുള്ളി പറഞത്). അതില്‍ പിന്നെ അദ്ദേഹം രാത്രി കണക്കെഴുത്ത് നിര്‍ത്തി. അപ്പൂപ്പന്‍ ഇന്ന് ഈ ലോകത്തില്ല.. പതിനഞ്ച് വര്‍ഷങള്‍ക്ക് മുന്‍പേ തന്റെ തൊണ്ണൂറ്റി നാലാം വയസില്‍ അന്തരിച്ചു. വല്യച്ഛന്‍ മകളുടെ കൂടെ ഡെല്‍ഹിയില്‍ കഴിയുകയാണ്.. എന്റെ അച്ഛന്‍ ഇപ്പോള്‍ അതേ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആണ്(ഇപ്പോള്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു).


June 6, 2007

വിചാരങള്‍.. കുട്ടനാട്ടില്‍ നിന്നും

നവമ്പര്‍ 1984
“ക്ലിം ക്ലിം ക്ലിം...“ മണികിലുക്കം അടുത്തടുത്ത് വരുന്നതായി തോന്നി... ഒന്നാഞു പിടിച്ചാലോ? കാലുകള്‍ കുഴയുന്നു.. ദേവീ കാത്തുകൊള്ളണേ... ഇന്ന് ഏതുസമയത്താണോ വൈകിട്ട് ഫുട്ട്ബാള്‍ കളിക്കാന്‍ തോന്നിയത്? അവസാനത്തെ ബോട്ട് വൈക്കുകയും ചെയ്തു. സൌദാമിനിയാണ് എല്ലാ‍ത്തിനും കാരണം... അവള്‍ പറഞത് കൊണ്ടാണ് അറിയില്ലേങ്കിലും കളിക്കാന്‍ ഇറങിയത്. ആഹ് പോട്ടെ.. അവസാനത്തെ ബോട്ട് വൈകുമെന്നാരറിഞു. ഈ പാടം കടന്നാല്‍ തോടാണ്.. ഒരു ചെറിയ പാലം കടക്കണം.. അത് കഴിഞാണ് യക്ഷിക്കാവ്.. പൊളിഞു തുടങിയ കാവില്‍ തിരിവെക്കാന്‍ ആരും ഇല്ല..
രാത്രിയാത്രകള്‍ നടത്താന്‍ ആരും ധൈര്യപെടുന്നില്ല.. ഇതെല്ലാം ആലോചിക്കുമ്പോഴും ആ മണീകിലുക്കം കാതില്‍ വീഴുന്നതായി അനുഭവപെടുന്നില്ലേ?... അന്നേ അമ്മാവന്‍ പറഞതാണ് വേറെ സ്ത്ഥലം വാങി ആലപ്പുഴയില്‍ എങാനും മാറാം എന്ന്.. അന്ന് അച്ഛന്‍ അത് കേട്ടിരുന്നു എങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ? പുതുമഴയില്‍ ചെളി ഇളകിയിരിക്കുന്നതിനാല്‍ തെന്നാന്‍ ഉള്ള സാധ്യതയുണ്ട്, സൂക്ഷിച്ചു പോകണമല്ലോ?

ഇപ്പോള്‍ ആ ശബ്ദം കൂടിയോ? അമ്മൂമ ചൊല്ലാറുള്ള രാമനാമം ജപിച്ച് നടക്കാം. ദൈവമേ യക്ഷികഥകളാണെല്ലോ ഓര്‍മ്മ വരുന്നത്..പുറകില്‍ ആരോ വരുന്നൂ, തിരിഞപ്പോള്‍ സ്വന്തം നിഴല്‍ മാത്രം. തെളിഞു നില്‍ക്കുന്ന ആകാശത്തില്‍ ചന്ദ്രന്‍ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നു... പാലത്തില്‍ കാലെടുത്ത് വെച്ച്പ്പോഴേ വിറയല്‍ അനുഭവപ്പെട്ടു.. കയ്യില്‍ ഇരുന്ന ഫയല്‍ മാറോടടക്കി നടന്നേക്കാം... ഇപ്പോള്‍ ശബ്ദം തൊട്ടടുത്ത് തന്നെ.. ഹ്രദയത്തില്‍ കൊള്ളുന്ന പോലെ..
ഓടണോ? അതോ? പാലത്തിനു ചെറിയ ഇളക്കം ഉണ്ടോ?.. ദേവീ.. ഇനി ആലോചിക്കണോ? എടുത്ത് ചാടിയാലോ?

* ചാടാന്‍ കൈവരിയില്‍ പിടിച്ചപ്പോളാണ് രമേശന്‍ കയ്യില്‍ ഇരുന്ന ഫയല്‍ കണ്ടത് അത് ഇളക്കിയപ്പോള്‍ പിന്നെയും മണികിലുക്കം.. നോക്കുമ്പോള്‍ ഫയലിന്റെ ക്ലിപ് തുറന്നിരിക്കുന്നു.. അത് കൂട്ടി മുട്ടുമ്പോള്‍ ആണ് ഈ ശബ്ദം..

----

ഡിസമ്പര്‍ 1988
എന്നും നടക്കുമ്പോള്‍ ഇവിടെ തയ്യല്‍ മെഷീന്‍ ശബ്ദിക്കുന്നത് കേള്‍ക്കാം. ഒരിക്കല്‍ ഒരു പ്രാ‍യമായ സ്ത്രീയുടെ ചോദ്യവും.. മോളേ.. അത് തയ്ച്ചു കഴിഞൊ?“ഇല്ല.. ഇപ്പോ കഴിയും”

നല്ല ശബ്ദം.. എന്തു സുന്ദരി ആയിരിക്കും അവള്‍?.. വെളുത്തിരിക്കുമോ അതോ ഇരുനിറമോ?എന്തായിരിക്കും പേര്? ചെന്ന് ചോദിക്കണോ? സൌദാമിനിയെ പോലെ തന്നെയായിരിക്കുമോ? അതൊ ഉയരം കൂടുതല്‍ ആയിരിക്കുമൊ?
ഇന്ന് ശബ്ദം ഒന്നും കേള്‍ക്കുന്നില്ലല്ലോ.. ആഹ് ഉണ്ട്.. കുറച്ച് പതുക്കെയായിരിക്കും.. വെള്ളാരംങ്കല്ലുകള്‍ പോലത്തെ കാലുകള്‍ കൊണ്ടവള്‍ തയ്യല്‍മെഷീനില്‍ തയ്ക്കുകയായിരിക്കും..ഒന്ന് പോയി കണ്ടാലോ? പക്ഷേ എന്ത് പറഞു കയറി ചെല്ലും?

“കിട്ടിപ്പോയി.. “ ആരേലും വരുന്നുണ്ടോ?ഇത്രയും കീറിയാല്‍ മതിയോ? വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും കിട്ടുമായിരിക്കും.. സാരമില്ല.. ഒരു മുണ്ടല്ലേ?

“ആരുമില്ലേ ഇവിടെ?” , വീട് ചെറുതാണ് എങ്കിലും കുഴപ്പമില്ല.. അത്യാവശ്യം വേണ്ട സാധനങള്‍ എല്ലാം വളപ്പില്‍ തന്നെ ഉണ്ടല്ലോ?
“ആരാ?”
“ഞാനാ..”
“ഞാനൊ?, ആര്?”, “ഊം, എന്താ?”
അയ്യോ ഇവരാണോ തയ്ക്കുന്നത്?
“അല്ലാ.. എന്റെ മുണ്ട് കീറി .. ഒന്ന് തയ്ച്ച് കിട്ടിയാല്‍ നല്ലതായിരുന്നു”
“ഞങള്‍ ഇവിടെ തയ്ച്ച് കൊടുക്കാറില്ല”
“പക്ഷെ....”
“ഇല്ലാ എന്ന് പറഞില്ലേ?”
നശൂലം ഉള്ളിലേക്ക് പോയല്ലോ.. ച്ചേ.. മുണ്ട് കീറിയത് മിച്ചം..
“എന്നതാ തമ്പ്രാ ഒന്നുമില്ലല്ലോ പുറകില്‍?” ,പുറകില്‍ ചിന്നന്റെ ശബ്ദം എന്നെ ഉണര്‍ത്തി
ചതിച്ചോ? മുണ്ട് കീറിയത് കുറച്ച് അധികമായി എന്ന് തോന്നുന്നു

* പൊത്തി പിടിച്ച് ഓടുക എന്നതിലും കവിഞ് വേറെ സട്രാറ്റജി ഒന്നും രമേശനു ബാക്കിയുണ്ടായിരുന്നില്ല..

------
2007 ഏപ്രില്‍
‍ധന്‍ബാദ് എക്സ്പ്രസ്സില്‍ വെച്ച് എനിക്കും അജയ് സാറിനും ഈ ആത്മകഥകള്‍ പറഞു തന്ന രമേശന്‍ സാറിന് (പാവം ഓര്‍ത്തു പോലും കാണില്ല ഈ കഥകള്‍ ഇവിടെ എത്തും എന്ന്) തന്നെയാകട്ടെ ഡെഡിക്കേഷന്‍...