Pages

June 11, 2007

അവര്‍ ഭദ്രകാളിയേ കണ്ടു..

ഇത്രനാളും ഞാന്‍ കഥ പറയാന്‍ ശ്രമിച്ചു.. ഇപ്രവശ്യം കുറച്ച് കാര്യം തന്നെയാകട്ടെ. (ഇത് അച്ഛനും അപ്പച്ചിയും പറഞു തന്നതാ).ഇതിന് ഞാന്‍ എന്റെ വേര്‍ഷന്‍ കൊടുക്കുന്നില്ല... എന്റെ അഭിപ്രയങളും ഇല്ല...
ഇത് നടക്കുന്നത് അച്ഛന് 21 വയസ്സുള്ളപ്പോള്‍... അന്ന് അച്ഛന്‍ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു(ജോലിക്ക് പ്രവേശിച്ചിരുന്നില്ല) ... മുന്‍പോട്ട് പോകുന്നതിനും മുന്‍പേ
കൊറ്റംകുളങരയേ കുറിച്ച് പറയാം...
ഇവിടെ ഒരേ മതില്‍ക്കെട്ടില്‍ രണ്ട് അമ്പലങള്‍ ഒന്നില്‍ മഹാവിഷ്ണുവും അടുത്ത് തന്നെ ദേവിയും ഇത് വീക്കിമാപ്പില്‍ കാണാം<> എന്റെ വീട്ടില്‍ നിന്നും (അന്ന് കുറച്ചുകൂടി പടിഞാറായിരുന്നു കുടുബം) അമ്പലം വരെ കഷ്ട്ടി അര കിലോമീറ്റര്‍ ദൂരം. അപ്പോള്‍ ഇനി തുടങാം അല്ലേ..? അപ്പച്ചി പറഞത് പോലെ പറയാം..

അങനെ മാര്‍ച്ച് മാസം കഴിയാറായി മോഹനന്‍(ഇതെന്റെ അച്ഛന്റെ പേരാണേ) അന്നും വൈകിയിരിക്കുകയാ.. എന്തേല്ലാമോ
കണക്കുകള്‍ അവന്‍ നോക്കുകയാ.. ഉത്സവം കഴിഞതു കൊണ്ട് അതിന്റെ എന്തോ കണക്കുകളാ.. അന്നേ താടി അപ്പൂപ്പന്‍ ‍(എന്റെ അപ്പൂപ്പനെ ഞങള്‍ അങനെയാ വിളിക്കുക..‍) പറഞതാ വെറുതേ രാത്രി പോയി ഇരിക്കണ്ടാ എന്ന്.. അല്ലേലും പാതിരാത്രിക്കു ആരേലും ഭദ്രകാളി ക്ഷേത്രത്തില്‍ ഇരിക്കുമൊ?


“എന്നിട്ടെന്തായി അപ്പച്ചീ?” , ഇത് രാധു, എന്റെ അനിയത്തിയാണ് .. അവള്‍ അക്ഷമയ്ക്ക് കയ്യും കാലും വെച്ചത് പോലെ അങനെ അസ്വസ്തമായി ഇരിക്കുകയാണ്..

അപ്പച്ചി കണ്ടിന്യൂസ്.. അങനെ രണ്ടാമത്തെ ദിവസം രാത്രി ഒരു പതിനൊന്നര മണിയായപ്പോള്‍ അപ്പൂപ്പനും, വേലുവും(വല്യച്ഛന്‍) തറവാട്ടില്‍ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു.. അപ്പോള്‍ ഒരു വെളുത്ത മുണ്ടും നേര്യതും ഉടുത്ത് ഒരു എഴുപത് വയസ്സുള്ള ഒരു കുലീനയായ സ്ത്രീ വന്ന് ഒന്ന്
കൊറ്റം കുളം(കൊറ്റങ്കുളങര അമ്പലക്കുളം) കടത്തിതരണേ എന്ന് പറഞു.. എവിടെ നിന്നും വരുന്നു എന്ന് ചോദിച്ചപ്പോള്‍ കണിച്ചുകുളങര അമ്പലത്തില്‍ നിന്നും വരികയാണ് എന്നും അമ്പലക്കുളം കടത്തിവിട്ടാല്‍ അങ് പൊയ്ക്കോളാം എന്നും അറിയിച്ചു.
എവിടെ പോകുകയാണ് എന്ന ചോദിച്ചപ്പോള്‍ പുന്നമട ഭാഗത്തേക്കാണ് എന്നും അവര്‍ ഉത്തരം നല്‍കി.. അങനെ അപ്പൂപ്പനും വേലുവും കൂടെ അവരെ കൊണ്ടാക്കാന്‍ പോയി.. അവര്‍ രണ്ടുപേരും കുറച്ച് മുന്‍പിലായും ആ സ്ത്രീ പുറകേയും...
അമ്പലകുളത്തിനു സൈഡില്‍ കൂടിയുള്ള വഴിയില്‍ കൂറ്റി അവര്‍ മൂവരും അങനെ നടക്കുകയാണ്.. ആ സ്ത്രീ പിന്നില്‍ തന്നെയുണ്ട് എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ നോക്കുന്നുമുണ്ട്.. അമ്പലക്കുളം തുടങുന്ന അവിടെ വെച്ചും തിരിഞു നോക്കി. അവര്‍ തൊട്ട് പിന്നില്‍ തന്നെ.. കുറച്ചു കൂടി ചെന്ന് തിരിഞപ്പോള്‍ അവരെ കാണാനില്ല,,


ഒരു സൈഡില്‍ കുളം.. മറ്റു സൈഡില്‍ ബലമുള്ള പഴുതുകള്‍ ഇല്ലാത്ത വേലി.. തിരിഞു പോയാലും അടുത്ത ജംഗ്ഷന്‍ എത്താന്‍ ഉള്ള സമയം ആയിട്ടില്ല.. അവര്‍ രണ്ട് പേരും അവിടെ മുഴുവന്‍ പരതി നോക്കി. ആരുമില്ല ആ ചുറ്റുവട്ടത്തെങും...നേരെ അമ്പലത്തില്‍ ചെന്ന് അച്ഛനേയും വിളിച്ച് അവര്‍ തിരിച്ച് പോന്നു..

അപ്പച്ചി അവിടെ കഥ നിര്‍ത്തി.. രാധു ഉറക്കവും പിടിച്ചു...

പിന്നീട് എപ്പോഴോ എല്ലാം നടത്തിയ പരാമര്‍ശങളിലും, കഥ പറച്ചിലുകളിലും എല്ലാം നിന്നും എല്ലാവര്‍ക്കും ഒരു പോയിന്റ് മാത്രം ആണ് സ്ട്രെസ്സ് ചെയ്യാന്‍ ഉണ്ടായിരുന്നത്..ഒരു എക്സ്റ്റേര്‍ണല്‍ എന്റിറ്റിയുടെ കൈ കടത്തല്‍ പോലെയാണ് ഈ സംഭവം..

ഇത് കൂടാതെ ചില പോയിന്റ്സ് വേറെയും ഉണ്ടായിരുന്നു..
അന്ന് കണിച്ചുകുളങരയില്‍ ഉത്സവം ഇല്ലായിരുന്നു..
കണിച്ചുകുളങര പോയ ആള്‍ എന്തിന് ആ വഴിയെ വരണം?
ആ സംഭവത്തിന് പിറ്റേന്ന് അപ്പൂപ്പന്‍ പുന്നമട ഭാഗം മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഈ പറഞ സ്ത്രീ ആര് എന്നതിനുത്തരം കിട്ടിയില്ല...

വേറേയും വേര്‍ഷന്‍സ്..
‘അത് ദേവിയുടെ മുന്നറിയിപ്പ് ആയിരുന്നു.. “
“അമ്പലത്തില്‍ മോഹനന്‍ രാത്രി വൈകി ഇരിക്കരുത് എന്ന മുന്നറിയിപ്പായിരുന്നു..“
“അത് ദേവി തന്നെ, കണിച്ചുകുളങരെ നിന്നും കൊറ്റംകുളങരെയിലേക്ക് വന്നതാ...“

ടെയില്‍ പീസ്:

എന്തായാലും ഈ സംഭവം അച്ഛന് വല്യ കാര്യമൊന്നുമായിരുന്നില്ല..
അച്ഛന്‍ പിറ്റേന്നും അമ്പലത്തില്‍ രാത്രി വൈകി ഇരുന്ന് കണക്കെഴുതി... ഓഫീസ് മുറിയില്‍ കയറിയ ഒരു ശുനകന്‍ അച്ഛനെ കടിക്കുകയും ചെയ്തു(വാതില്‍ ചാരിയിരുന്നു എന്നാണ് പുള്ളി പറഞത്). അതില്‍ പിന്നെ അദ്ദേഹം രാത്രി കണക്കെഴുത്ത് നിര്‍ത്തി. അപ്പൂപ്പന്‍ ഇന്ന് ഈ ലോകത്തില്ല.. പതിനഞ്ച് വര്‍ഷങള്‍ക്ക് മുന്‍പേ തന്റെ തൊണ്ണൂറ്റി നാലാം വയസില്‍ അന്തരിച്ചു. വല്യച്ഛന്‍ മകളുടെ കൂടെ ഡെല്‍ഹിയില്‍ കഴിയുകയാണ്.. എന്റെ അച്ഛന്‍ ഇപ്പോള്‍ അതേ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആണ്(ഇപ്പോള്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു).


14 അഭിപ്രായങള്‍:

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

എന്ത് പറയാനാ.. പുറത്ത് നിന്നുള്ള ശക്തി എന്നോ? അതോ?

സു | Su said...

വായിച്ചു. ഭദ്രകാളി ദര്‍ശനം കൊടുത്തോ? നല്ല കാര്യം.

കൊറ്റംകുളങ്ങര താലപ്പൊലി ഉത്സവം ഉണ്ടോ?

qw_er_ty

Baiju said...

alapuzhakaren award adichumati - de pinneyum award nulla clips ittu kotukkunnu....adipolyaayitto....

Baiju Arumugham

Oman Blogers said...

Excellent from Oman readers....
And also, its great news - mobchannel award - We are delighted to hear it !

Haree | ഹരീ said...

ഇരുപത്തിയൊന്നാം വയസില്‍ അച്ഛന്‍ അമ്പലം കമ്മറ്റി പ്രസിഡണ്ടായോ!!! സാധാരണ കുറച്ച് പ്രായമായവരല്ലേ ആ സ്ഥാനത്തെത്തുക???

ഏതായാലും മുത്തശ്ശിക്കഥ കൊള്ളാം... :)
--

ഉത്സവം : Ulsavam said...

ഹ്മ്മ് വെറുതെ ആളെ പേടിപ്പിക്കാന്‍...:-)
ഇതു പോലത്തെ കഥകള്‍ കേള്‍ക്കാന്‍ രസമാ..
ഇനീം പോരട്ടേ ഹൊററ് കഥകള്‍:-)

kaithamullu : കൈതമുള്ള് said...

ഞങ്ങടെ നാട്ടിലാണെങ്കി പിറ്റേന്ന് തന്നെ കണിയാനെ വിളിപ്പിച്ച് പ്രശ്നം വപ്പിച്ച് പരിഹാരക്രിയകള്‍ക്കായി മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചേനെ....

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

സു.., കൊറ്റം കുളങരയില്‍ താലപ്പൊലി ഉണ്ട്..

ന്റെ ബൈജുവേട്ടാ.. ഇങനെ ഒച്ചത്തില്‍ വിളിച്ചു പറയാതെ.. ആരേലും കേട്ടാല്‍.. ശോ..!

hei dear people out there in oman thnx for thy support..

ന്റെ ഹരീ സത്യമായും ആയി :) പിന്നെ സംശയമുന്ദെല്‍ വിളിച്ചു ചോദീര്.. അല്ലേ..!

ശ്ശെടാ‍.. ഇത് കഥയാണൊ മിസ്റ്റര്‍ ഉത്സവം? ഒരു തേര്‍ഡ് പാര്‍ട്ടി ഇന്റെര്‍പ്രട്ടേഷന്‍ അത്ര മാത്രം..

ഈ കൈതയുടെ കാര്യം.. 37 വര്‍ഷം മുന്‍പ് നടന്ന കാര്യം ആണ് അപ്പോഴാണോ?

ദില്‍ബാസുരന്‍ said...

ഭദ്രകാളിയെ കാണാന്‍ പറ്റുക എന്നത് ഭാഗ്യം തന്നെ. നായ കടിച്ചതിന് വിശദീകരണങ്ങളും ഇല്ലല്ലോ.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ദില്‍ബാ.. നായ കടിച്ചതിനു എക്സ്പ്ലനെഷന്‍ എനിക്ക് ആരും തന്നില്ല.. അതു കൊണ്ട് ഇങ്ക്ലൂഡ് ചെയ്തീല്ല.. ആദ്യമേ ഞാന്‍ പറഞില്ലേ? എന്റെ അഭിപ്രയങള്‍ ഇല്ല എന്ന്.. !

ദില്‍ബാസുരന്‍ said...

മനസ്സിലായി മാഷെ. ഇങ്ങള് ബേജാറാവല്ലീന്നും.. :-)

Dinkan-ഡിങ്കന്‍ said...

ആലപ്പുഴക്കാരോ :)

പര്‍‌വീണ്‍ സുല്‍ത്താന said...

അപ്പച്ചി എന്ന വാക്ക് കണ്ടപ്പൊ ഓര്‍മ്മ വന്നത് പറയാം. വടക്കോട്ട് നീങ്ങിയാല്‍ അച്ഛന്‍ പെങ്ങളെ ഓരോ മതക്കാരും ഓരോ പേരിലാണു വിളിച്ച് കേള്‍ക്കുന്നത്. പക്ഷെ ആലപ്പുഴ ജില്ലയില്‍ മുസ്ലിം ഹിന്ദു ഭേദമില്ലാതെ അപ്പച്ചി എന്നാണു വിളിചു കേള്‍ക്കുന്നത്. നല്ല പ്രവണത.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ഡിങ്കോ...!!!!!!


സുല്‍ത്താനാ.. :)