Pages

October 29, 2007

ഇന്ന് ലോക സോറിയാസിസ് ദിനം...



ഇന്ന്(29 ഒക്റ്റോബര്‍) ലോക സോറിയാസിസ് ദിനം.

ലക്‍ഷ്യം

1. സോറിയാസിസ്സിനേ കുറിച്ചുള്ള ഉദ്ബോധനം. ഇത് പകരുകയില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ള ശ്രമം.

2. സോറിയാസിസ് മൂലം വിഷമിക്കുന്നവര്‍ക്ക് ഏറ്റവും നൂതനമായ പരിഹാര മാര്‍ഗങ്ങളും, പിന്നെ മരുന്നും ലഭിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

3. രോഗികളുടെ ആവശ്യങ്ങള്‍ അറിയുവാനുള്ള വേദി തുറന്നു വെക്കുക... രോഗമുള്ളവര്‍ “എനിക്ക് സോറിയാസിസ് ഉണ്ട് എന്ന് പറയാന്‍ മുള്ള മടി മാറ്റുക.

4. സോറിയാസിസിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുക(രോഗികള്‍ക്കും, പബ്ലിക്കിനും).


* ഏനിക്കും ഉണ്ട് സോറിയാസിസ്.. പക്ഷേ ഞാന്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തി... ഇപ്പോള്‍ ഭക്ഷ്ണ ക്രമീകരണത്തിലൂടെ ഞാന്‍ സോറിയാസിസ്സിനേ വരുതിക്ക് നിര്‍ത്തുന്നു..
ആര്‍ക്കെങ്കിലും കൂടുതല്‍ വിവരണം/ഹെല്‍പ്പ്/ ആവശ്യമെങ്കില്‍ കമ്മന്റൂ... അല്ല എങ്കില്‍ alappuzhakaran {[at]} gmail dot com ഇലേക്ക് ഒരു മെയില്‍ അയക്കൂ...


Beautiful Minds: A day for Psoriasis - World Psoriasis day- on 29th of October

October 15, 2007

ബെറ്റ് , ഇത് ഞാന്‍ ജയിക്കും..

അജയ് കയറി വരുന്ന സമയത്ത് തന്നെ ബാലു പറയുന്നത് കേട്ടു..
“മുന്നൂറ് രൂപയുടെ കുറവുണ്ട്, അത് ശേഖരേട്ടന്‍ തരണം”
ശേഖരന്‍: “ഇല്ല ഇല്ല ഇല്ല..”
ബാലു: “ഇതെന്താ ശേഖരേട്ട? ഒരു സ്നേഹവുമില്ലാത്തത് പോലെ.?”
ശേഖരന്‍: “അതേടാ അങനെ തന്നെയാ..”
അജയ്: “അങനെ പറയരുത് ചേട്ടായി”
ശേഖരന്‍: “ഹാ.. നീ വന്നോ? “
അജയ്: “വന്നു.. വന്നു.. ഒരു മുന്നൂറ് രൂപ കൂടി ഇട്ടേ... ചുമ്മാ കളിക്കാതെ..”
ശേഖരന്‍: “അയ്യടാ.. നിനക്കെല്ലാം വെള്ളം അടിക്കാന്‍ ഞാന്‍ കാശ് തരണം അല്ലേ?”
അജയ്: “ദേ.. സമയം പതിനൊന്നായാല്‍ പിന്നെ ബാര്‍ എല്ലാം അടയ്ക്കും.., അതിന് മുമ്പേ വല്ലതും നടക്കുമോ?”
ശേഖരന്‍: “ശരി തരാം .. ഒരു കണ്ടീഷന്‍..”
മത്തായി: “അയ്യോ.. വേണ്ടാ.. കഴിഞ്ഞ ബെറ്റിന്റെ കാര്യം ആലോചിച്ചിട്ട് തന്നെ പല്ല് കൂട്ടി ഇടിക്കുന്നു”
ശേഖരന്‍: “വെണ്ടേല്‍ വേണ്ട... ഇനി എന്നെ കുറ്റം പറയല്ലേ..”
അജയ്: “ചേട്ടന്‍ പറ.. ഞാന്‍ റെഡി..”
ശേഖരന്‍: “ഹി ഹി ഹി.., എന്നാല്‍ നമ്മുടെ ചിന്നയ്യയുടെ ഗേറ്റിനു മുമ്പില്‍ നിന്ന് മൂത്രമൊഴിക്കണം..”
ബാലു: “അയ്യോ.. ആ പോക്കിരിയുടെ വീടിന്റെ മുമ്പിലോ?, നടക്കുകേലാ..”
അജയ്: “ശരി.., ഞാന്‍ റെഡി..”
ശേഖരന്‍: “നീ തോറ്റാല്‍ നിങ്ങള്‍ എല്ലാം കൂടെ ആയിരം രൂപ എനിക്ക് തരണം, ജയിച്ചാല്‍ മുന്നൂറ് അല്ല അഞ്ചൂറ് തരും ഞാന്‍”
അജയ്: “ശരി..”
ശേഖരന്‍: “ഞാന്‍ ദേ കാറും കൊണ്ട് വന്നു കഴിഞു..”

ആ ഭാഗത്തേ ഏറ്റവും വല്യ ഗുണ്ടയായ ചിന്നയ്യന്റെ വീട്ടിലേക്ക് അവര്‍ വെച്ചു പിടിച്ചു..

ആ വീട് കാണാം എന്നാ‍യപ്പോള്‍ ശേഖരന്‍ വണ്ടി നിര്‍ത്തി, ഇനി അങ്ങോട്ട് റോഡ് നേരെ കിടക്കുകയാ...
ശേഖരന്‍: “എന്നാല്‍ നടന്നോ..”
ബാലു: “എടാ.. അജയ്.. അത് വേണോ?”

അങ്ങനെ അജയ് ഇറങ്ങി നടന്നു...
ഒരാവേശത്തില്‍ പറഞ്ഞതാ... വേണ്ടായിരുന്നു... വല്ല നാട്ടിലും വന്നിട്ട് എന്തിനാ വെറുതേ..
അങ്ങനെ അയാള്‍ ആ വീടിനടുത്തേക്ക് എത്തി..

രണ്ട് വല്യ നായ്ക്കള്‍ അയാല്‍ വരുന്നത് കണ്ടപ്പോഴേ കുരച്ചുകൊണ്ട് ഗെയിറ്റിനടുത്തെത്തി..
രണ്ട് വാച്ച്മാന്മാര്‍ ആ നായ്ക്കള്‍ക്ക് പുറകേ എത്തി..
ഒന്നാമന്‍: “യ്യാരടാ അത്.. എന്ന വേണം”
രണ്ടാമന്‍: “ഡേയ് ഓങ്ക്കിട്റ്റെ താന്‍ കേക്കറേ..”
അജയ്: “മലയാളം മലയാളി.. തമില്‍.. ഉം ഉം..”
ജഗതി സ്റ്റൈലിലേ ആ ഡയലോഗ് കൂടെ കഴിഞപ്പോ അവന്മാര്‍ പച്ചക്ക് ക ഖ ഘ .... ഹ വരെയുള്ള അക്ഷരങ്ങള്‍ വെച്ച് വിളി തുടങ്ങി.. അജയ് പതുക്കെ തിരിഞ്ഞ് നടന്നു..

നേരെ നടന്നെത്തിയ അജയേ കണ്ടപ്പോള്‍ കാറില്‍ ചാരി നില്‍ക്കുകയായിരുന്ന ശേഖരന്‍ ആര്‍ത്താര്‍ത്ത് ചിരിക്കന്‍ തുടങ്ങി..
ശേഖരന്‍: “ എടാ.. ആ തെറി ഇവിടെ വരെ കേട്ടു.. ആണാണോടാ നീ? അയ്യേ.. അയ്യ്യ്യേ.. ഒരു കാര്യം പറഞ്ഞിട്ട് ചെയ്യാന്‍ പറ്റിയില്ലല്ലോ? “
അജയ്: “അതിന് നിങ്ങള്‍ക്ക് പറ്റുമോ?”
ശേഖരന്‍: “ഞാന്‍ വാത് വെച്ചില്ലല്ലോ? എടാ ബാലു .. ആ ആയിരം ഇങ്ങെടുത്തേ.. “
ബാലു: “ഇന്നാ.. “
അജയ്: “ഹാ ഇത്രക്കും അക്ഷമനായാലോ ചേട്ടായി”
എന്നും പറഞ്ഞ് അജയ് ആയിരം രൂപ ബാലുവിന്റെ കയ്യില്‍‍ നിന്നും വാങ്ങി..
ശേഖരന്‍: “ചീറ്റിങ്ങ് ചീറ്റിങ്ങ്.. ഞാന്‍ ജയിച്ചതാ..
അജയ് വേഗം ശേഖരന്റെ കയ്യ് എടുത്ത് തന്റെ പാന്റ്സില്‍ വെച്ചു..
ശേഖരന്‍: “അയ്യേ.. നനഞ്ഞിരിക്കുന്നു..”
അജയ്: “ മൂത്രം ഒഴിക്കണം എന്നല്ലേ പറഞത്.. അങ്ങേരുടെ വീടിന്റെ മുന്‍പില്‍ തന്നെയാ സാധിച്ചത്..”
ശേഖരന്‍: “ച്ചേ.. “


ജീവിതത്തില്‍ കേള്‍ക്കാത്ത തെറിയും പറഞ്ഞ് രണ്ട് ആജാനബാഹുക്കള്‍ പാഞ്ഞ് വരുമ്പോ ആരായാലും പാന്റ്സില്‍ തന്നെ മുള്ളി പോകും എന്ന് പിന്നെ എപ്പോഴോ അജയ് ശേഖരനോട് പറഞ്ഞു....

*ഡെഡിക്കേഷന്‍ : അജയ് സാറിന്...