Pages

May 29, 2007

. ഒരു പ്രേത കഥ .

ഷിബു സാറ് രാത്രി ഉറങുമ്പോളാണ് എന്തോ കേട്ടത്... എന്താണ് എന്നതിനുറപ്പില്ല.. ഗെയിറ്റ് കുലുങിയതാണോ? നോക്കുംബോള്‍ ഭാര്യ സുഖമായി ഉറങുന്നു.. ഒരൊറ്റ ചവിട്ടു കൊടുക്കണം അല്ലേ.. പോത്ത്..!

ശബ്ദ്ദം ഇല്ലാതെ ടോര്‍ച്ചുമായി പുള്ളി പുറത്തിറങി.. ശരിയാണ്.. ഗേയിറ്റ് കുലുങുന്നുണ്ട്...
ഒരു തോര്‍ത്ത് പോലത്തെ കൈലിമാത്രമാണ് ഉടുത്തിരിക്കുന്നത്.. സാ‍രമില്ല.. വയസ്സ് നാല്‍പ്പത്തഞ്ച് കഴിഞു .. ചാടാന്‍ പറ്റുമോ?

കര്‍ത്താവിനേയും ബേബിക്കുട്ടനേയും മനസില്‍ ധ്യാനിച്ച് പുറകോട്ടിറങി ഒരു ഓട്ടം.. ഗെയിറ്റിന്റെ അടുത്ത് വെച്ച് മുകളിലെ ക്രോസ്സ് ബാറില്‍ പിടിച്ച് ഒരായത്തിന് മുകളില്‍ എത്തി.. അവിടുന്ന് ഒരു മലക്കത്തിന് താഴേയും. തച്ചോളി പരമ്പര ദൈവങളെ..! കാല് ലേശം ഉളുക്കിയോ? സാരമില്ല.. ഈ പ്രായത്തിലും ഇങനെയെല്ലാം പറ്റുന്നുണ്ടല്ലോ..!

“ആരാടാ അത്.., ആണാണെങ്കില്‍ നേരിട്ട് വാടാ.. ഒളിച്ചിരിക്കുവാണല്ലേടാ..! %$^%$^%$^”
പുള്ളിക്കാരന്‍ കാതോര്‍ത്തു.. എന്നിട്ട് ടോര്‍ച്ചെടുക്കാന്‍ മടിയില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഒരു ചരട്(അത് തന്നെ.. അരയിലെ ചരട്).. നോക്കിയപ്പോള്‍ കൈലി ഊരി ഗെയിറ്റിന്റെ അപ്പുറത്ത് കിടക്കുന്നു.. എടുക്കാന്‍ നിവര്‍ത്തിയില്ല.. ഗെയിറ്റില്‍ അലൂമിനിയം പട്ട അടിക്കാന്‍ തോന്നിയ ആ നിമിഷത്തെ പ്രാകിക്കോണ്ട് പുള്ളീ തിരിഞു.. നോക്കുമ്പോള്‍ ഗെയിറ്റ് പിന്നേയും ആടുന്നു..

“കര്‍ത്താവേ, ഇതെന്താ.??”
ടോര്‍ച്ചും അപ്പുറത്തായല്ലോ? .., എടീ.. എടീ.. എന്നുച്ചത്തില്‍ വിളിച്ച ഷിബൂസിന്റെ വിളികേള്‍ക്കാന്‍ ആരും മുതിര്‍ന്നില്ല.. അല്ല.. ആ സൌണ്ട് ഒന്നു പുറത്ത് വരണ്ടേ?

പകല്‍ തന്നെ ഇതിയാന് കണ്ണ് കാണില്ല പിന്നെയല്ലേ രാത്രി.. വഴിവിളക്കിന്റെ നുറുങുവെട്ടത്തില്‍ പരതിയ ടിയാന്‍ ഒരു കറുത്ത സാധനം താഴേ കണ്ടു..(വായനക്കാര്‍ തെറ്റിധരിക്കാതിരിക്കാന്‍ ആ സാധനം ആമയാണ് എന്ന് പ്രസ്താവിച്ചുകൊള്ളട്ടെ..) അത് ഗെയിറ്റിന്റെ ഇടയില്‍ കുരുങി അങോട്ടും ഇങോട്ടും പോകാനാകാതെ നില്‍ക്കുന്നു..

എന്തൊരു തമാശ.. ചുമ്മാതല്ല ഗെയിറ്റ് ഇളകിയത്.. നാളെ തന്നെ ട്രെയിനില്‍ എല്ലാവരോടും പറയണം എന്ന് കരുതി ഷിബുജി ആര്‍ത്ത് ചിരിച്ചു.. അപ്പോളാണ് കാലിലെ വേദന ശ്രദ്ധിച്ചത്..

“അമ്മേ...“ ഇനി തിരിച്ചു പോകാം എന്ന് വിചാരിച്ച് നായകന്‍ ഒന്ന് ഞെട്ടി.. ഗെയിറ്റ് പൂട്ടിയിരിക്കുകയാണ്.. ആദ്യത്തെ ആവേശത്തില്‍ ഒന്ന് ചാടി എന്ന് മാത്രം.. ഇപ്പോള്‍ കാലില്‍ നല്ല വേദന, ഉളുക്കിയ മട്ടുണ്ട്.. തിരിച്ച് ചാടാന്‍ പറ്റുമോ ആവോ?

പതുക്കേ ഗെയിറ്റ് പിടിച്ച് കേറാന്‍ തുടങിയപ്പോളേ ഒരു കാര്യം മനസ്സിലായി. തുരുമ്പെടുത്ത ഗേയിറ്റില്‍ തുണിയില്ലാതെ കയറുന്നത് മുള്ളുമുരിക്കില്‍ കയറി കൈ വിടുന്നത് പോലെയാണ്... കര്‍ത്താവേ പത്രം ഇടുന്ന പയ്യന്‍ വരാന്‍ സമയം ആയി.. ആഞു വലിച്ച് കയറി മറുകണ്ടം ചാടി മുണ്ടും എടുത്ത് ഷിബുജി ഓടി(സോറി ഞൊണ്ടി). അമ്മാവന്‍ ശീമയില്‍ നിന്നും കൊണ്ടുവന്ന ടോര്‍ച്ച് പോലും പിന്നെ മകന്‍ കണ്ടെടുക്കുകയായിരുന്നു..

* ഈ മാസം എടുത്ത ആറ് ലീവുകളില്‍ രണ്ടെണ്ണം ആമയ്ക്ക് ഡെഡിക്കെയ്റ്റ് ചെയ്തു.. തിരുമ്മലും.. നീറ്റലിനുള്ള മരുന്നുമായി ഒരു സംഖ്യ നീക്കുപോക്കായി വെച്ചിട്ടുണ്ട് എന്നും കേട്ടു..
** കേരളീയരേ... മഴക്കാലം തുടങി ആമകള്‍ ഇനിയും ഗെയിറ്റിനിടയില്‍ കുടുങാം.. മാനം വേണേല്‍ പാന്റും ഇട്ട് മതില്‍/ഗെയിറ്റ് ചാടുക..

May 25, 2007

പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല....

പ്രീ-ഡിഗ്രി.. ജീവിതത്തിന്റെ വസന്തകാലം..അഹങ്കാരം എന്താണ് എന്ന് പോലും അറിയാത്തതിനാല്‍ അഹങ്കാരം മാത്രം കാണിക്കുന്ന പ്രായം.. അന്ന് ഞങള്‍ നാല്‍വര്‍ (ഞാന്‍, മഹി, ജില്‍, ശ്രീനു) കല്ലേലി സാറിന്റെ അടുത്ത് ഫിസിക്സ് ട്യൂഷന് പോകുന്ന സമയം.. സ്കൂളിന്റെ ചങലകള്‍ വലിച്ച് പൊട്ടിച്ച് കാ‍റ്റില്‍ പറത്തി നടക്കുന്ന ഞങള്‍ക്ക് ഫിസിക്സ് ഒരാശ്വാസമായിരുന്നു... ഗോപി സാറിന്റെ കെമിസ്റ്ററി ക്ലാസ്സില്‍ രാവിലെ അഞ്ചിന് തന്നെ വീട്ടില്‍ നിന്നും ഇറങണം.. ഇത് ആറരയ്ക്ക് ഇറങിയാല്‍ മതി.. അന്നെല്ലാം എന്ത് രസമായിരുന്നു?ഗോപി സാറിന്റെ ക്ലാസ്സിലേ ഉറക്കം, വെളുപ്പിനെ വാശിക്കുള്ള സൈക്കിള്‍ ചവിട്ട്, ശ്ശോ...!

ആയിടയ്ക്കാണ് ടൈറ്റാനിക്ക് ഇറങിയത്, അത് കണ്ട ജില്‍സണ്‍ കേറ്റ് വിന്‍സ്ലെറ്റിനേ പോലെ ഇരിക്കുന്ന ആ ഉമ്മാച്ചി കുട്ടിയേ നോട്ടമിട്ടു.. അവസാനം ശ്രീനുവും ജില്ലും കൂടെ അവളുടെ വീട്ടില്‍ ഒരു കാര്‍ഡ് കൊണ്ടിട്ടിട്ട് ഓടി പോന്നു... (ക്രിസ്തുമസ് കാര്‍ഡ് ആയിരുന്നു എന്നാണ് ഓര്‍മ്മ..).. അത് കഴിഞ് എത്ര എത്ര വിന്‍സ്ലെറ്റുകള്‍..

എന്നും കല്ലേലി സാറിന്റെ ക്ലാസ്സുകള്‍ നല്ല രസമായിരുന്നു.. പഠിക്കാന്‍ ഉള്ള രസമല്ല.. ഡെസ്കിലേ തുളയില്‍ കടലാസ് ഉണ്ട കൊണ്ട് ഗോള്‍ഫ് കളിക്കുക, പെന്‍ഫൈറ്റ്(ഇത് ഇച്ചിരി റിസ്ക്കിയാണ് കാരണം പേനകള്‍ തമ്മില്‍ അടിച്ച് തെറിച്ച് പോകാനും ഒച്ചയുണ്ടാകനും ഉള്ള സാധ്യത ഉണ്ട്...) കുത്തുകള്‍ യോജിപ്പിക്കുക തുടങിയ സാധാരണ വിനോദങള്‍ കൂടാതെ, ചോരകുടിച്ച് വീര്‍ത്ത് കിറിങിയിരിക്കുന്ന കൊതുകുകളെ അടിച്ച് കൊല്ലുകയും, എന്നിട്ട് അതിന് ചുറ്റും ഒരു ബോര്‍ഡര്‍ വരച്ച് ആര്‍. ഐ. പ്പിയും വെച്ച്, ചത്ത സമയവും, ഡേറ്റും, കൊന്നയാളുടെ ഇനീഷ്യലും എഴുതിവെക്കും...

അങനെ ഒരു ദിവസം കുത്ത് പൂരിപ്പിച്ച് കളിക്കുകയായിരുന്ന ശ്രീനുവിനെ പുള്ളി പൊക്കി(ഞാനും കൂടെയുണ്ടായിരുന്നു).. ചോദിച്ചതിന് ഉത്തരം പറയാത്ത അവനിട്ട് തലമണ്ടയിലെ ക്രോസ്സ് വയര്‍ നോക്കി ഒരു പൂശ്.. അതും കയ്യില്‍ ഇരുന്ന ഫിസിക്സ് എന്ന കുന്ത്രാമണ്ടി പുസ്തകം കൊണ്ട്...
ഠേ.. എന്തൊരു ഒച്ചയായിരുന്നു.. (ഞങള്‍ കൊതുകിനേ പോലും ഇത്ര വാശിക്ക് അടിക്കില്ലായിരുന്നു..)

ശ്രീനുവിനെ ഒതുക്കാന്‍ ഞങള്‍ ആന്ദ്രാക്കാരി സാന്ദ്രയേ ഉപയോഗിച്ചിരുന്നു.... ശ്രീനുവിനു അവളെ കണ്ണെടുത്താല്‍ കണ്ടൂടാ.. അവള്‍ക്ക് അവനേയും.. ഒരു ദിവസം ശ്രീനുവിനോട് അവള്‍ എന്തോ പറഞു..
അന്ന് ശ്രീനു ഫുള്‍ കലിപ്പിലായിരുന്നു..

“എടാ.., അവള്‍ക്ക് ഒരു പണി കൊടുക്കണം..”
“എങനെ? “
“എങനെയെങ്കിലും”
“ഓ ക്കെ.. വഴിയുണ്ടാക്കാം..”

പിറ്റേന്ന് താമസിച്ചു വന്ന ഞങള്‍ക്ക് മുന്‍പില്‍ അവളുടെ സൈക്കിള്‍... എന്നെ നോക്കി ആ സൈക്കിള്‍ കണ്ണടച്ച് കാണിച്ചോ??
“എഡാ.. ഐഡിയാ“ (അന്നു കേരളത്തില്‍ ഐഡിയ വന്നിട്ടില്ല ആകെ ഒരു ബി പി എല്‍ മാത്രമേ ഒള്ളു, അത് കഴിഞു എസ്കൊടെല്ലും)
“പറ അളിയാ..”
“നീ പോയി സാറ് വരുന്നോ എന്ന് നോക്ക് .. ജില്ലേ നീ പുറത്ത് ആരേലും വരുന്നോ എന്നും.. “

അങനെ കാവലാളുകളെ നിര്‍ത്തി നിന്ന നില്‍പ്പില്‍ ഞാന്‍ ആ സൈക്കിളിന്റെ കാറ്റ് കാലുകള്‍ കൊണ്ട് അഴിച്ച് വിട്ടു. തിരിച്ച് അതുപോലെ മുറുക്കി വെച്ച് കഴിഞ് ഞങള്‍ പാവങള്‍ ക്ലാസ്സില്‍ കയറി.. അന്ന് എന്ത് പാവങളാ എല്ലാരും.. എല്ലാം ശ്രദ്ധിച്ച് കേട്ട്, ഉത്തരം പറഞും രണ്ട് മണിക്കൂറുകള്‍.. എല്ലാം കഴിഞു ഞങള്‍ ഓടി സൈക്കിളുകളും എടുത്ത് മെയിന്‍ റോഡിലെ വളവില്‍ പോയി നിന്നും.. അവിടെ നിന്നാല്‍ സിനിമാസ്കോപ്പ് വ്യൂ ആണ്... രണ്ട് വശവും കാണാം.. അതുകൊണ്ട് അവള്‍ അങു നിന്നും നടന്ന് (സോറി, സൈക്കിളും ഉന്തി) വരുന്നത് കാണാം. ചുമ്മാ നോക്കി നിന്നാല്‍ അവള്‍ക്ക് അഹങ്കാരം കൂടിയാലോ? ഞാന്‍ എന്റെ സൈക്കിളിന്റെ ചെയിന്‍ ബോക്സിന്റെ അടുത്തുള്ള സ്ക്രൂവില്‍ പിടിച്ച് തിരിക്കാന്‍ തുടങി.. ഇതു ഒരു പഴയ റാലി സൈക്കിളാണ്.. അച്ച്ഛന്റെ ചേട്ടന്‍ പത്ത് നാല്പത് കൊല്ലം മുന്‍പ് ഉപയോഗിച്ചിരുന്നത്.. കണ്ടാല്‍ അത്ര പ്രായം തോന്നില്ല.. (സന്തൂര്‍ ഇട്ട് കുളിപ്പിക്കാറൊന്നുമില്ല) . അപ്പോളാണ് അവള്‍ സൈക്കിളും ഉന്തി വരുന്നു..
“ യ്യെസ്സ്... “ ... ശ്രീനുവിന് സന്തോഷം സഹിക്കാന്‍ വയ്യ... ഹോ..!
അങനെ അവള്‍ ഞങള്‍ക്ക് മുന്പില്‍ ആയപ്പോള്‍ ഞങള്‍ മൂവ്വര്‍(മഹി വേറെ വഴിയാ) മൂന്നു സൈക്കിളുകളില്‍ ആയി മണിയടിച്ചു സ്പീഡില്‍ പോന്നു.. സന്തോഷം കൊണ്ട് ഞങള്‍ പാട്ടെല്ലാം പാടിയാണ് ചവിട്ടുന്നത്..

ആദ്യം ജില്ലും പിന്നെ ശ്രീനുവും പിരിഞു.. പിന്നെ കുറച്ചു ദൂരം ഞാന്‍ തന്നെ.. ഞായറാഴ്ച്ച പള്ളിവിട്ട് തരുണീമണികള്‍ വരുന്നു.. ഒന്നുകൂടെ നിവര്‍ന്നിരുന്ന് ആഞു ചവിട്ടി..

വീട്ടിലെ കാര്‍ഷെഡ്ഡില്‍ ഞാന്‍ സൈക്കിള്‍സ്കിഡ് ചെയ്താ നിര്‍ത്താറ്.. ഇന്നും അങനെ തന്നെ നിര്‍ത്തണം.. കുറച്ചുക്കൂടെ സ്പീഡില്‍ കൊണ്ടുവന്ന് ഒരു ബ്രേക്ക്..
സ്ക്രീ... എന്ന ഒച്ച പ്രതീക്ഷിച്ച ഞാന്‍ ടിക്ക് എന്നാണ് കേട്ടത്.. നോക്കുംബോള്‍ ദേ ബ്രേക്കിന്റെ കമ്പി പൊട്ടി പോയിരിക്കുന്നു.. നേരെ മുന്‍പിലെ ഭിത്തിയില്‍ ചെന്നലക്കിയ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു.. കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ഹാന്‍ഡിലിന്റെ മുകളില്‍.. എന്തെല്ലാ‍മോ ഞെരിഞ വേദന.. കുറച്ചു നേരം തലയ്ക്ക് ചുറ്റും(അതോ ദേഹത്തിന് ചുറ്റുമോ?) പലവര്‍ണ്ണത്തിലുള്ള കുത്തുകള്‍ പറന്ന് നടന്നു...

അവീടെ കിടന്ന കിടപ്പില്‍ ഒരു പോസ്റ്റ്മോര്‍ട്ടം അനാലിസിസ് ഞാന്‍ നടത്തി.. ചെയിന്‍ ബോക്സിന്റെ അടുത്ത് ഞാന്‍ പിടിച്ച് തിരിച്ച സ്ക്രൂവിലായിരുന്നു പുറകിലെ ബ്രേക്ക് നിന്നിരുന്നത്... അതു ലൂസ് ആയപ്പോള്‍ അങ് വിട്ടു പോന്നതാണ്...* ഈയിടെയായി കാറ്റ് പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു വിറയല്‍.. പ്രഷര്‍ കുക്കറില്‍ ആവി പോകാന്‍ തുടങുമ്പോള്‍ ഒരു കുളിര്‍മ്മ‍.. വല്യ സൈക്കിള്‍ കാണുമ്പോള്‍ മുട്ടിടിക്കുന്നു..
ഇതൊരു രോഗമാണോ ഡോക്ട്ടര്‍?

May 14, 2007

ഞങള്‍ തമ്മില്‍ കാണും...

പ്രീയപ്പെട്ട ബ്ലോഗരേ..,
നമ്മള്‍ മലയാള ഭാഷക്കായ് നീക്കി വെച്ചിരിക്കുന്ന വിടരുന്ന മൊട്ടുകള്‍ ഒരു പടി കൂടേ മുന്‍പോട്ട് പോകുവാനായി നിങളുടെ സഹകരണം തേടുന്നു. വരുന്ന ആഴ്ച്ച ഒരു ബ്ലോഗ് മീറ്റ് കൊച്ചിയില്‍ വെച്ചു നടത്താന്‍ ആലോചിക്കുകയാണ്... ഇത് വിടരുന്ന മൊട്ടുകളിലെ ആംഗങള്‍ക്കായി മാത്രമല്ല.. പക്ഷെ കൊച്ചിയിലെ മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും വേണ്ടിയാണ്...

ബ്ലോഗ് എന്ന ആശയം മറ്റുള്ളവരിലേക്ക് പകരുവാന്‍ നമ്മള്‍ വിചാരിച്ചാല്‍ പറ്റുകയില്ലേ? അതിന് നിങള്‍ തരുന്ന ആശയം ആയിരിക്കും നമ്മളുടെ പ്രയാണതിന്റെ ഗതി നിയന്ത്രിക്കുക...

നേരത്തെ ഗുണാളനും, കണ്ണൂരാനും ആയി ഉള്ള ഓണ്‍ ലൈന്‍ കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞു വന്ന ആശയങളില്‍ ഒന്ന് കോളേജുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും, മറ്റും നടത്തി ലാന്‍ഗ്വേജ്, വിദ്യാര്‍ത്ഥി സമൂഹത്തെ ബ്ലോഗുകളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു..

നിങളില്‍ നിന്നും കൂടുതല്‍ ആശയങളും നിര്‍ദ്ദേശങളും പ്രതീക്ഷിക്കുന്നു.

കമന്റുകള്‍ വിടരുന്ന മൊട്ടില്‍ ഇടൂ

May 12, 2007

.: റോസാദളങള്‍ :.

In memmory of Sara


സെമിത്തേരിയില്‍ ഇന്ന് ആരുമില്ല... പല കുഴിമാടങളുടെ മുകളിലും ഉണങിയ പൂക്കള്‍ ചിതറി വീണിരിക്കുന്നു, ഉരുകിയ മെഴുകുതിരികള്‍ പല വര്‍ണ്ണ ചിത്രങളും രചിച്ചിരിക്കുന്നു..കുന്തിരിക്കത്തിന്റേയും ചന്ദനത്തിരിയുറ്റേയും മനം മടുപ്പിക്കുന്ന ഗന്ധം..
ഇവിടെയല്ലേ സാറ നീ ഉറങുന്നത്....
“ക്ഷമിക്കണം സാറ.. ഞാന്‍ കുറച്ചു വൈകി.. പതിനാലു വര്‍ഷം വൈകി.. എന്നാലും എനിക്ക് പറയണം.. സാറയേ എനിക്കിഷ്ട്ടമായിരുന്നു..ഒത്തിരി ഒത്തിരി.. എന്തൊ അന്നെനിക്കു നിന്നെ അറിയിക്കാന്‍ കഴിഞില്ല.. മൂന്ന് വര്‍ഷം മുന്‍പു നീ എനിക്കതിന് അവസരം തരാന്‍ പോലും മിനക്കെട്ടില്ല.. എന്നാലും എനിക്കു നിന്നെ ഇഷ്ട്ടമാണ്.. നിനക്കായ് എന്റെ കൈയ്യില്‍, ഈ റോസാ ദളങളല്ലാതെ മറ്റൊന്നുമില്ല... “*വിടരുന്നമൊട്ടുകളില്‍ നേരതെ തന്നെ ഇട്ടിരുന്ന പോസ്റ്റ്..

May 8, 2007

ചിന്തകള്‍.. അവ പെയ്തൊഴിയുന്നില്ല

बहारों फूल बरसाओ, मेरा महबूब आया है, मेरा महबूब आया है॥..... മൊഹമ്മദ് റാഫിയുടെ ശബ്ദം കേട്ടാണ് ഞാന്‍ മയക്കതില്‍ അമര്‍ന്നത്..
ഇടയ്ക്കെപ്പോഴോ , റേഡിയോ മിര്‍ച്ചി 98.3, സക്ക ഹോട്ട് മഗാ.. കേട്ടാണ് ഞെട്ടിയുണര്‍ന്നത്.. ഇന്നലത്തെ ഹാങോവര്‍ മാറിയിരുന്നില്ല... പീറ്റര്‍ സ്കോട്ട് തലയില്‍ എവിടേയോ ഇരുന്നു മൂളുന്നു... തലയ്ക്കെവിടെയോ അടി കിട്ടിയപോലെ... ഇന്നലെ തുടങിയത് ബര്‍ട്ടണില്‍ ആയിരുന്നു.. എപ്പോഴോ പീറ്ററില്‍ കൈ വെച്ചു... ഒരാഴ്ച്ചയായി ഷേവ് ചെറ്യ്തിട്ട്..
അപ്പുറത്ത് എന്തൊ ബഹലം കേള്‍ക്കുന്നു... ആ ബംഗാളികള്‍ ആയിരിക്കും.. ചുമ്മാ പുറത്തെല്ലാം ഇറങിയാലോ? ഷര്‍ട്ട് ഇട്ടിറങിയതെ ഒള്ളു.. വീട്ടുടമസ്ഥന്‍ മുന്‍പില്‍ നില്‍ക്കുന്നു.. സലാം പറഞു ഒഴിഞു മാറി.. നിന്നാല്‍ കന്നഡയില്‍ എന്തെങ്കിലും പറയും.. ഇപ്പോഴത്തെ മൂഡിനു ശരിയാവില്ലാ.. എല്ലാം തെറിയായേ തോന്നൂ..
ഒരു പായ്ക്കറ്റ് പാലും വാങി തിരികെയെത്തിയപ്പോള്‍ ആണ് കണ്ടത് ഉടമസ്ഥന്റെ വീട്ടിലെ പിള്ളാരു സെറ്റ് കുറചു മിഠായിക്കായി അടി കൂടുന്നു... ഒരു മാതിരി ആദിവാസികള്‍ അച്ചപ്പം കണ്ട പോലെ..

പാല് തിളയ്ക്കാന്‍ വെച്ചപ്പോഴാണ് സാറയെ ഓര്‍ത്തത്.. സാറ.. അവള്‍ കമ്പനിയിലെ അവിഭാജ്യ ഘടകം തന്നെ ആയിരുന്നു.. കോപ്പര്‍ ബ്രൌണ്‍ തലമുടിയും, ഡയമണ്ട് മൂക്കുകുത്തിയും ഉള്ള ആന്‍ഗ്ലൊ ഇന്ത്യന്‍.. മുംബൈ ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറി വന്നവളാണിവള്‍.. ഇന്‍ഗ്ലീഷ് റിഫ്രഷര്‍ ക്ലാസ്സില്‍ വി എന്നു പറയുമ്പോള്‍, ലുക് ആന്‍ഡ് ഡൂ ലൈക്ക് ദിസ്... ബൈറ്റ് ദി ലോവര്‍ ലിപ്സ് ആന്‍ഡ് സേ വീ എന്നാണവള്‍ എന്നോട് പറഞത്.. ഐ കാണ്ട് ഡൂ ദാറ്റ് ഹിയര്‍ മാം.. എവിരി വണ്‍ ഈസ് ലുക്കിങ്, ആന്‍ഡ് ഹൌ കാന്‍ ഐ ബൈറ്റ് യുവര്‍ ലിപ്സ് എന്ന് തിരിച്ചു ചോദിച്ചത് അവള്‍ക്ക് വളരെ ഇഷ്ട്ടമായി.. അന്ന് മുതല്‍ ഞങള്‍ അടുത്തു.. ബ്ലൂട്ടൂത്ത് ഫോണില്‍ ഹെല്ലോ ബട്ടര്‍ഫ്ലൈ,(അവള്‍ക്ക് ആ പേര് വളരെ ഇഷ്ട്ടമായിരുന്നു.. അതിനാല്‍ അവള്‍ ബ്ലൂട്ടൂത്ത് പ്രൊഫൈലില്‍ പോലും ആ പേരാണ് യൂസ് ചെയ്തത്..) എന്ന മെസ്സേജിലൂടെ ഞങളുടെ ബന്ധം വളര്‍ന്നു.. ഞാ‍യറാഴ്ച്ചകള്‍ ഫ്യൂഷനും റാപ്പും റമ്മും നിറഞ styxഉം, Jcubezഉം, എനിഗ്മയും... അവളുടെ മടിയില്‍ തലവെച്ചുറങിയ രാത്രികള്‍, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു..
ഞങള്‍ തമ്മില്‍ ഇഷ്ട്ടത്തില്‍‍ ആയിരുന്നില്ല.. കൊളീഗസ് മാത്രവുമായിരുന്നുമില്ല.. അവസാനം ഒരു ദിവസം പെട്ടന്ന് മറഞ അവളേ തിരക്കാത്ത സ്ഥലങളില്ല.. മെയിലുകള്‍ക്ക് റിപ്ലൈ ഇടാന്‍ പോലും അവള്‍ മിനക്കെട്ടില്ല... കുക്കിങ് ഗ്യാസിന്റെ രൂക്ഷ ഗന്ധം എന്നെ സാറയുടെ ചിന്തകളില്‍ നിന്നും അകറ്റി.. പാല് മുഴുവന്‍ തിളച്ച് പോയിരിക്കുന്നു.. അടുപ്പും കെട്ടു.. ഈ ചിന്തകള്‍ക്ക് ഒരവസാനമില്ലേ?


അന്ന് ആദ്യമായ് നിന്നെ കണ്ടപ്പോള്‍ തോന്നിയത് കൌതുകം ആയിരുന്നു... എന്നാണ് അത് സ്നേഹമായതെന്നറിയില്ല... എപ്പോഴോ മൊട്ടിട്ടാ ആ സ്നേഹം പ്രണയത്തിന് വഴിമാറിയ്പപോള്‍ അത് എന്റെ മാത്രം വികാരം ആയിരുന്നു എന്ന് ഞാന്‍ അറിഞപ്പോഴേക്കും വൈകി, ഒരു വൈമനസ്യത്തോടെ ആണെങ്കിലും ഞാന്‍ അത് അംഗീകരിച്ചു.. എന്റെ പ്രണയം നിരാകരിച്ചതില്‍ എനിക്ക് നിന്നോട് വിദ്വേഷം ഇല്ല.. നിനക്കായ് ഞാന്‍ കാത്തിരിക്കാം.. ഇനിയുള്ള ജന്മത്തിലെങ്കിലും ഒന്നാകാന്‍...

May 7, 2007

ഒരു അച്ഛന്‍...

ഷിബു ജോസഫ്.. നാല്‍പ്പത്തെട്ടു കഴിഞ് സന്തുഷ്ട്ട ജീവിതം നയിക്കുന്ന ഒരു സെന്‍ട്രല്‍ ഗവര്‍ന്മെന്റ് ഉദ്യോഗസ്ഥന്‍... ഇത് അദ്ദ്ദേഹത്തിന്റെ കഥയാണ്.. സൂക്ഷമായി പറഞാല്‍ രണ്ട് ഞെട്ടലുകളുടെ കഥ.. അല്ലെങ്കില്‍ ഒരചഛന്റെ കഥ... കഥയെന്ന് മുഴുവനായി പറയാന്‍ പറ്റാത്തതിനാല്‍ ഞാന്‍ കേട്ടത് എന്ന് വിളിക്കാം..

“ഇന്നത്തെ കുട്ടികളുടെ ഒരു കാര്യം അല്ലേ??“ , ഷിബു സാറിന്റെ സംസാ‍രം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി...
“എന്താണ് സാര്‍.., എന്തു പറ്റി?”, അജയ് സാര്‍ ചോദിക്കുന്നു..
“അല്ല അജയ് ഞാന്‍ ആലോചിക്കുകയായിരുന്നു”
“എന്ത്?”

“കഴിഞ ഡിസമ്പറില്‍ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞു ഞാന്‍ കാറോടിച്ചു വരികയായിരുന്നു..”
“ഹും”
“അന്ന് പാര്‍ട്ടിക്കു ഞാന്‍ വീശിയില്ല”
“അതെന്താ സാര്‍??”
“ഒരു മൂഡ് ഇല്ലായിരുന്നു എന്നെ”
“അങനെ”
“ഞാന്‍ വണ്ടി ഓടിക്കുകയായിരുന്നു, അപ്പോഴാ മോന്‍ (11ല്‍ പഠിക്കുന്നു) ചോദിക്കുന്നെ..”
“എന്ത്?”
“ഡാഡി എന്താ വീശാഞേ എന്ന്”
“അതെ അതെ.. അല്ലേലും പിള്ളാര്‍ക്കു ഒന്നു കുനിഞു കൊടുത്താല്‍ അവന്മാര്‍ തലയില്‍ കേറും”
“അത് കുഴപ്പമില്ല അജയ്”
“പിന്നെന്താ സാര്‍?“
“വണ്ടി കുമ്പളത്തെത്തിയെന്നാ തോന്നുന്നേ.“
കുമ്പളം.. എറണാകുളം- ആലപ്പുഴ റൂട്ടില്‍ എറണാകുളത്തിന്റെ അവസാന സ്റ്റേഷന്‍..
പലരുടേയും ആശകളും നിരാശകളും നെടുവീര്‍പ്പുകളും തൊട്ടറിഞ ട്രിപ്പിള്‍ ട്രാക്ക്... അവിടെ അസ്തമയ സൂര്യന്‍ പടിഞാറന്‍ ചക്രവാളത്തില്‍ സിന്ദൂരം അണിഞിരിക്കുന്നു...കല്യാണം കഴിഞ തരുണിയേ പോലെ നമ്രമുഖിയായ് ഭൂമീ ഒരുങി നില്‍ക്കുന്നു.. കിഴക്കുനിന്നും ഒരു ചെറിയ തെന്നലിന്റെ തലോടല്‍..

“എന്താ സാറെ നിര്‍ത്തിയെ..?, സബ്ജക്റ്റ് മാറ്റാന്‍ നോക്കുകയാണോ?”, ഞാന്‍ ചോദിച്ചു..
“അല്ലന്നേ മോന്‍ പറയുകയാ “പപ്പയുടെ ബ്രാന്‍ഡ് ആയിരുന്നെല്ലോ? ഞാന്‍ രണ്ടെണ്ണം വീശി..“
അതു പോട്ടെ ഇപ്രാവശ്യം വാലെന്റൈസ് ഡെയ്ക്ക് മോന്‍ ഒരു പപ്പിയേയും പിടിച്ചിരിക്കുന്നു.. എന്തുവാടാ എന്നു ചോദിച്ചപ്പോള്‍ “ എന്റെ ഗേള്‍ ഫ്രണ്ട് തന്നതാ എന്നു.” ആരാടാ അതു എന്നു നെഞ്ചിടിപ്പ് കാണിക്കാതെ ചോദിച്ചു..“

“എന്നിട്ട്”
“എന്നിട്ടെന്താ?, അവന്‍ ഏതോ ഒരു മുസ്ലീം പെണ്ണിന്റെ പേരു പറഞു.. എന്റെ അജയ്, എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഞെട്ടലാ അത്”
“അതെന്താ സാര്‍?”

“എന്റെ ഫാമിലി കുറച്ചു കണ്സര്‍വേറ്റിവ് ആണ്.. നമ്മള്‍ റെഡിയാണേലും മറ്റുള്ളവരുടെ കാര്യങള്‍ കൂടി നോക്കണ്ടെ?”

അപ്പോഴേക്കും ആലപ്പുഴ എറണാകുളം പാസഞ്ചര്‍ വന്നു... ക്രോസ്സിങിനായി പിടിച്ചു നിര്‍ത്തിയ ഞങളുടെ വണ്ടി പതുക്കെ നീങാന്‍ തുടങി...

ഒരു അച്ഛന്റെ വിഷമങള്‍ എന്തെല്ലാം എന്നു ഞാന്‍ അപ്പോഴാണ് ആലോചിച്ചത്.. പാവം സാറ്..
ആലപ്പുഴ വരെ പുള്ളി ചിന്തയില്‍ ആയിരുന്നു...