Pages

May 8, 2007

ചിന്തകള്‍.. അവ പെയ്തൊഴിയുന്നില്ല

बहारों फूल बरसाओ, मेरा महबूब आया है, मेरा महबूब आया है॥..... മൊഹമ്മദ് റാഫിയുടെ ശബ്ദം കേട്ടാണ് ഞാന്‍ മയക്കതില്‍ അമര്‍ന്നത്..
ഇടയ്ക്കെപ്പോഴോ , റേഡിയോ മിര്‍ച്ചി 98.3, സക്ക ഹോട്ട് മഗാ.. കേട്ടാണ് ഞെട്ടിയുണര്‍ന്നത്.. ഇന്നലത്തെ ഹാങോവര്‍ മാറിയിരുന്നില്ല... പീറ്റര്‍ സ്കോട്ട് തലയില്‍ എവിടേയോ ഇരുന്നു മൂളുന്നു... തലയ്ക്കെവിടെയോ അടി കിട്ടിയപോലെ... ഇന്നലെ തുടങിയത് ബര്‍ട്ടണില്‍ ആയിരുന്നു.. എപ്പോഴോ പീറ്ററില്‍ കൈ വെച്ചു... ഒരാഴ്ച്ചയായി ഷേവ് ചെറ്യ്തിട്ട്..
അപ്പുറത്ത് എന്തൊ ബഹലം കേള്‍ക്കുന്നു... ആ ബംഗാളികള്‍ ആയിരിക്കും.. ചുമ്മാ പുറത്തെല്ലാം ഇറങിയാലോ? ഷര്‍ട്ട് ഇട്ടിറങിയതെ ഒള്ളു.. വീട്ടുടമസ്ഥന്‍ മുന്‍പില്‍ നില്‍ക്കുന്നു.. സലാം പറഞു ഒഴിഞു മാറി.. നിന്നാല്‍ കന്നഡയില്‍ എന്തെങ്കിലും പറയും.. ഇപ്പോഴത്തെ മൂഡിനു ശരിയാവില്ലാ.. എല്ലാം തെറിയായേ തോന്നൂ..
ഒരു പായ്ക്കറ്റ് പാലും വാങി തിരികെയെത്തിയപ്പോള്‍ ആണ് കണ്ടത് ഉടമസ്ഥന്റെ വീട്ടിലെ പിള്ളാരു സെറ്റ് കുറചു മിഠായിക്കായി അടി കൂടുന്നു... ഒരു മാതിരി ആദിവാസികള്‍ അച്ചപ്പം കണ്ട പോലെ..

പാല് തിളയ്ക്കാന്‍ വെച്ചപ്പോഴാണ് സാറയെ ഓര്‍ത്തത്.. സാറ.. അവള്‍ കമ്പനിയിലെ അവിഭാജ്യ ഘടകം തന്നെ ആയിരുന്നു.. കോപ്പര്‍ ബ്രൌണ്‍ തലമുടിയും, ഡയമണ്ട് മൂക്കുകുത്തിയും ഉള്ള ആന്‍ഗ്ലൊ ഇന്ത്യന്‍.. മുംബൈ ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറി വന്നവളാണിവള്‍.. ഇന്‍ഗ്ലീഷ് റിഫ്രഷര്‍ ക്ലാസ്സില്‍ വി എന്നു പറയുമ്പോള്‍, ലുക് ആന്‍ഡ് ഡൂ ലൈക്ക് ദിസ്... ബൈറ്റ് ദി ലോവര്‍ ലിപ്സ് ആന്‍ഡ് സേ വീ എന്നാണവള്‍ എന്നോട് പറഞത്.. ഐ കാണ്ട് ഡൂ ദാറ്റ് ഹിയര്‍ മാം.. എവിരി വണ്‍ ഈസ് ലുക്കിങ്, ആന്‍ഡ് ഹൌ കാന്‍ ഐ ബൈറ്റ് യുവര്‍ ലിപ്സ് എന്ന് തിരിച്ചു ചോദിച്ചത് അവള്‍ക്ക് വളരെ ഇഷ്ട്ടമായി.. അന്ന് മുതല്‍ ഞങള്‍ അടുത്തു.. ബ്ലൂട്ടൂത്ത് ഫോണില്‍ ഹെല്ലോ ബട്ടര്‍ഫ്ലൈ,(അവള്‍ക്ക് ആ പേര് വളരെ ഇഷ്ട്ടമായിരുന്നു.. അതിനാല്‍ അവള്‍ ബ്ലൂട്ടൂത്ത് പ്രൊഫൈലില്‍ പോലും ആ പേരാണ് യൂസ് ചെയ്തത്..) എന്ന മെസ്സേജിലൂടെ ഞങളുടെ ബന്ധം വളര്‍ന്നു.. ഞാ‍യറാഴ്ച്ചകള്‍ ഫ്യൂഷനും റാപ്പും റമ്മും നിറഞ styxഉം, Jcubezഉം, എനിഗ്മയും... അവളുടെ മടിയില്‍ തലവെച്ചുറങിയ രാത്രികള്‍, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു..
ഞങള്‍ തമ്മില്‍ ഇഷ്ട്ടത്തില്‍‍ ആയിരുന്നില്ല.. കൊളീഗസ് മാത്രവുമായിരുന്നുമില്ല.. അവസാനം ഒരു ദിവസം പെട്ടന്ന് മറഞ അവളേ തിരക്കാത്ത സ്ഥലങളില്ല.. മെയിലുകള്‍ക്ക് റിപ്ലൈ ഇടാന്‍ പോലും അവള്‍ മിനക്കെട്ടില്ല... കുക്കിങ് ഗ്യാസിന്റെ രൂക്ഷ ഗന്ധം എന്നെ സാറയുടെ ചിന്തകളില്‍ നിന്നും അകറ്റി.. പാല് മുഴുവന്‍ തിളച്ച് പോയിരിക്കുന്നു.. അടുപ്പും കെട്ടു.. ഈ ചിന്തകള്‍ക്ക് ഒരവസാനമില്ലേ?


അന്ന് ആദ്യമായ് നിന്നെ കണ്ടപ്പോള്‍ തോന്നിയത് കൌതുകം ആയിരുന്നു... എന്നാണ് അത് സ്നേഹമായതെന്നറിയില്ല... എപ്പോഴോ മൊട്ടിട്ടാ ആ സ്നേഹം പ്രണയത്തിന് വഴിമാറിയ്പപോള്‍ അത് എന്റെ മാത്രം വികാരം ആയിരുന്നു എന്ന് ഞാന്‍ അറിഞപ്പോഴേക്കും വൈകി, ഒരു വൈമനസ്യത്തോടെ ആണെങ്കിലും ഞാന്‍ അത് അംഗീകരിച്ചു.. എന്റെ പ്രണയം നിരാകരിച്ചതില്‍ എനിക്ക് നിന്നോട് വിദ്വേഷം ഇല്ല.. നിനക്കായ് ഞാന്‍ കാത്തിരിക്കാം.. ഇനിയുള്ള ജന്മത്തിലെങ്കിലും ഒന്നാകാന്‍...

11 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

ചിന്തകള്‍.. അവ നമ്മെ നിത്യവും വേട്ടയാടുന്നു..! ഒരു ചിന്തയുടെ അബ്സ്ട്രാക്റ്റ്...

SUNISH THOMAS said...

സാറയുടെ ബാക്കി കഥ കൂടി എഴുതൂ... വായിക്കട്ടെ...
സംഗതി ഇഷ്ടമായി. അബ്സ്ട്രാക്ട്!!!!

അഭയാര്‍ത്ഥി said...

ആലപ്പുഴക്കാര ജ്ജ്‌ അലമ്പ്‌ പുഴക്കാരനാണല്ല.
മൊത്തം ആലപ്പുഴക്കാര്‍ക്ക്‌ പോക്കണം കേട്‌ ബരുത്തുവല്ലൊ.
ബായിച്ചു ശരീരം ശൂടായീന്ന്‌ പറഞ്ഞാപ്പോര.
എംകിലും ശോദിക്കട്ടെ ഓള്‍ടെ കീഴ്ച്ചുണ്ട്‌ കടിച്ച്‌ വീീീീ ന്ന്‌ പറഞ്ഞേന അല്ലേല്‍ ഫീീീീീ ന്ന. ഓള്‌ക്ക്‌ ബീഫ്‌ കുറുമേന്റെം ബീറിന്റ്യേം മണണ്ടാര്‍ന്ന പുള്ളിപ്പാവാടയാണൊ ഇസ്റ്റം, ഏത്‌ റ്റൈപ്പ്‌ ബ്രാ?.
എപ്പളേലും കാണ്വാച്ചാ തിരിച്ചറിയാനായിക്കൊണ്ടാണി ശൊദ്യങ്ങള്‌ കേട്ട.

മോനെ
അവള്‌ വിട്ട്‌ പൊയീപ്പ അന്റെ കാര്യം കുശാലായി.
ഓര്‍ത്ത്‌ ബേജാറാകാണ്ടിരി.
നസീബിലിനി എന്തൊക്കെ ദുജാലുകളെ കാണാനിരിക്ക്‌ണ്‌ അന്റെ സ്വഭവാം വച്ചേനെക്കൊണ്ട്‌.

ഞാനീപ്പറഞ്ഞത്‌ ഇബടെ കെടന്നോട്ടെ- ബേറാരും അറിയേണ്ട. ഒന്നോണ്ട്വല്ല.
മ്മ്ക്ക്‌ നാട്ടില്‌ അത്ര നല്ലപേരല്ലെ.

Siju | സിജു said...

ആലപ്പുഴക്കാരാ..
വായിക്കുന്നവരെ പോലും വേട്ടയാടുന്ന ചിന്തകളിഷ്ടപെട്ടു..

കണ്ണൂരാന്‍ - KANNURAN said...

നന്നായിരിക്കുന്നു... സാറ...

Kaithamullu said...

“ഞങള്‍ തമ്മില്‍ ഇഷ്ട്ടത്തില്‍‍ ആയിരുന്നില്ല.. കൊളീഗസ് മാത്രവുമായിരുന്നുമില്ല.. അവസാനം ഒരു ദിവസം പെട്ടന്ന് മറഞ അവളേ തിരക്കാത്ത സ്ഥലങളില്ല“

ഗന്ധര്‍വ്വന്‍ മാഷേ, ഒരു പുടീം കിട്ടീല്യല്ലോ!‘ലിപ്പോ - സക്‍ഷന്‍’ ശരിയാവാഞ്ഞോണ്ടാണൊ, ആവോ?

-എന്തായാലും ഇയ്യാള് കൊച്ചിക്ക് പോന്നത് നന്നായി!

Vish..| ആലപ്പുഴക്കാരന്‍ said...

സുനീഷ് ഭായ് എഴുതനം എന്നുണ്ട്.. പക്ഷെ..
ശ്.. ശ്.. ഭായി ഞാന്‍ മുഴുവന്‍ എഴുതിയാല്‍ ഭായി കരയുമോ?? ഞാന്‍ വിടരുന്നമൊട്ടില്‍ ഇതിന്റെ അവസാനം മാത്രം പോസ്റ്റിയിരുന്നു... റോസാദളങള്‍ എന്ന പേരില്‍ അത് ഇതാ ഇവിടെയുണ്ട്

ച്ചൊ..! ഈ ഗന്ധര്‍വ്വന്റെ ഒരു കാര്യം...

സിജു നന്ദി...

കൈതമുള്ളേ.. ജെക്യുബിലും ഒക്കെ പോയിട്ടുണ്ടോ?? എന്താ ചെയ്യാ ഇത് ഞാന്‍ ആദ്യമേ കമന്റിയത് പോലെ ഒരു അബ്സ്ട്രാക്റ്റ് മാത്രമാ...

Vish..| ആലപ്പുഴക്കാരന്‍ said...

കണ്ണൂരാനെ.. നന്ദി.. നിങളുടെയെല്ലാം പ്രൊഹത്സാഹനം ആണ് എന്നെ മുന്‍പോട്ട് നയിക്കുന്നത്...

Anonymous said...

കുഞ്ഞനുജനു,
ഈ വരികള്‍ വായിക്കുന്നവരുടെ മനസ്സിനെ സ്പര്‍ഷിക്കും തീര്‍ച്ച....
അന്ന് ആദ്യമായ് നിന്നെ കണ്ടപ്പോള്‍ തോന്നിയത് കൌതുകം ആയിരുന്നു... എന്നാണ് അത് സ്നേഹമായതെന്നറിയില്ല... എപ്പോഴോ മൊട്ടിട്ടാ ആ സ്നേഹം പ്രണയത്തിന് വഴിമാറിയ്പപോള്‍ അത് എന്റെ മാത്രം വികാരം ആയിരുന്നു എന്ന് ഞാന്‍ അറിഞപ്പോഴേക്കും വൈകി, ഒരു വൈമനസ്യത്തോടെ ആണെങ്കിലും ഞാന്‍ അത് അംഗീകരിച്ചു.. എന്റെ പ്രണയം നിരാകരിച്ചതില്‍ എനിക്ക് നിന്നോട് വിദ്വേഷം ഇല്ല.. നിനക്കായ് ഞാന്‍ കാത്തിരിക്കാം.. ഇനിയുള്ള ജന്മത്തിലെങ്കിലും ഒന്നാകാന്‍...

Anonymous said...

വിശ്ണുവിനു,
നീയും അപ്പോള്‍ പുലികളുടെ കൂടെ പൊരുതാന്‍ ഇറങ്ങി അല്ലേ....

വിശ്‌ യു ആള്‍ ദ ബെസ്റ്റ്‌....

Anonymous said...

പ്രണയം വറ്റാത്ത മനസ്സുകള്‍ക്കു അര്‍പിക്കുന്നു

Rajendran