Pages

November 30, 2007

ഒരു പരീക്ഷണം.. പേരല്ല..അഡ്രസ്സ് തന്നെ മാറ്റി :)

എന്തായാലും ഞാന്‍ ഒരു ഡൊമൈന്‍ നേം വാങ്ങി.. എന്നിട്ട് നീ എന്ത് ചെയ്തെടാ എന്നാരെങ്കിലും ചോദിച്ചാല്‍ അതിന്റെ നാണക്കേട് ആര്‍ക്കാ? (എനിക്കല്ല.. :) സോ ഒരു പരീക്ഷണം നടത്താം എന്ന് ഞാന്‍ വെച്ചു.. മനസിലായില്ലേ? ആലപ്പുഴക്കാരന്‍.ബ്ലോഗ്സ്പൊട്ടിനേ ഞാന്‍ മലയാളം.ബ്യൂട്ടിഫുള്‍മൈന്‍ഡ്സിലേക്ക് ഇട്ടു.. :) ഇതിനെയല്ലേ ലൈഫ് ലൈഫ് എന്ന് പറയുന്നത്?..


ശ്..ശ്.. ഇത് രണ്ട് ദിവസത്തെ റ്റെസ്റ്റ് ഡ്രൈവ് മാത്രം.. തിരിച്ച് പോകണം..
ഇനി ആ‍ാരെങ്കിലും കാശ് കയ്യിലുണ്ടേ.. ഞാന്‍ എന്നാ ചെയ്യുവേ.. എന്നെല്ലം വിചാരിച്ചിരിക്കുകയാണ്‍ എങ്കില്‍ വാ നമ്മള്‍ക്ക് രണ്ട്ബ്ലോഗ് ഉണ്ടാക്കി കളിക്കാമന്നേ... ഫ്രീ ഗൈഡന്‍സും തരും :)

(ഒരുത്തനെ എങ്ക്കിലും കുത്തുപാളയെടുപ്പിച്ചില്ല എങ്കില്‍ എങ്ങനെയാ?) പിന്നെ ഡൊമൈന്‍ എടുക്ക്കുന്നതിനും മുന്‍പേ ബ്യൂട്ടിഫുള്‍ മൈന്ദ്സിലേ ഒരു പോസ്സ്റ്റ് ഉണ്ട്.. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ആണ്‍ എന്ന പോസ്റ്റ് അത് വായിക്കണേ...
അത് Domain Name change - Issues - Tips - Tricks ഇല്‍ കിട്ടും..

November 27, 2007

അങ്ങനെ പേരും ഇട്ടു : ദേവദത്തന്‍.



ഇക്കഴിഞ്ഞ ഞായറാഴ്ച്ച കുഞ്ഞിനു പേരിട്ടു, ദേവദത്തന്‍.. അവന്റെ അമ്മയ്ക്ക് ഇഷ്ട്ടപെട്ട പേര്‍ തന്നെ ഇട്ടേയ്ക്കാമെന്ന് എന്റെ അച്ഛനും അമ്മയും വിചാരിച്ചു...


അന്ന് മുഴുവന്‍ അവന്‍ കിടന്നുറക്കം ആയിരുന്നു.. രാത്രിയായപ്പോള്‍ എഴുന്നേറ്റ് കരച്ചിലും തുടങ്ങി..

November 21, 2007

അമ്മൂമ്മ ജോക്ക്സ്... എങ്ങനെ ഞാന്‍ സഹിക്കും?

ഇക്കഴിഞ്ഞ ദിവസം ഒരു ആരോഗ്യമാസികയും വായിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു..(ഓര്‍മ്മയുണ്ടോ ഒരു സമയം? ഫയറും, ക്രൈമും കേരളം പിടിച്ചടക്കിയ കാലം..? ഇപ്പോ ട്രെന്‍ഡ് ആരോഗ്യമാസികയ്ക്കാണ്.... എല്ലാവരും തുടങ്ങി ആരോഗ്യമാസിക..)


കൊച്ചിന്റെ അമ്മ കൊച്ചിനേ കളിപ്പിച്ചോണ്ട് ഇരിക്കുമ്പോള്‍ “എടാ പാച്ചൂ.. മര്യാദയ്ക്ക് കിടന്നൂടെ നിനക്ക്” എന്ന് ചോദിച്ചു... അമ്മൂമ്മയ്ക്ക് [അമ്മൂമ്മേ ഓര്‍മ്മയില്ലേ (ഓര്‍ക്കുന്നില്ലെങ്കില്‍ ഇവിടെ ഞെക്കൂ)] അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല അത്..


ഹാ.. കൊച്ച് വളരുമ്പോള്‍ എല്ലരും അതിനേ പാച്ചൂ പാച്ചൂ എന്ന് വിളിച്ച് കളിയാക്കും.. അതൊന്നും ഓര്‍ക്കാതെയാണോ ഇങ്ങനത്തെ പേര് ഇടുന്നത്?, ഞാന്‍ നല്ല പേര്‍ വിളിക്കാന്‍ തരാം..”


എന്തുവാ അമ്മൂമ്മേ? “


അമ്മൂമ്മ ഒരു നിമിഷം ആലോചിച്ചു....

ഹും.. കിട്ടി പോയി..”

എന്ത്?”

പ്പൊന്നി കുട്ടന്‍”


ദൈവമേ.., ചിരിക്കാതിരിക്കാന്‍ ഞാന്‍ ഊണു മേശപ്പുറത്തേക്ക് കമന്ന് കിടന്നു.. എന്നിട്ടും സഹിക്കാഞ്ഞിട്ട് ഓടി വരാന്തയില്‍ പോയി നിന്ന് അലറി ചിരിക്കേണ്ടി വന്നു...

November 20, 2007

മാര്‍ക്ക് ലിസ്റ്റ്...

നവമ്പര്‍ 19 എന്റെ കസിന്റെ(ചേച്ചി) കല്യാണ ആനിവേഴ്സറി ആയിരുന്നു... കഴിഞ്ഞ ദിവസം ചേച്ചിയേ വിളിച്ച് വിഷ് ചെയ്തപ്പോഴാ പഴയ സംഭവം ഓര്‍മ്മ വന്നത്... അന്ന് ഒരു 17ന് എന്റെ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട് വന്നു.. 19ന് കസിന്റെ കല്യാണവും.. എന്നാല്‍ കല്യാണം എല്ലാം കൂടി കഴിഞ്ഞാകാം വീട്ടില്‍ റിസള്‍ട്ട് അറിയിക്കുന്നത് എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു...

അങ്ങനെ കല്യാണത്തിന് തലേ ദിവസം പാര്‍ട്ടിക്കിടയില്‍ കൂടെ ഞാന്‍ ഓള്‍ ഇന്‍ ഓള്‍ ആയി നടക്കുകയായിരുന്നു..

“എടാ.. റിസള്‍ട്ട് വന്നോ?”, അച്ഛന്‍ ആണ്...
ആ ചോദ്യത്തിലേ ഒരു പന്തികേട് എനിക്ക് തോന്നി... പുള്ളി എങ്ങിനേയോ അറിഞ്ഞിട്ടുണ്ട്.. അതാ ഈ ചോദ്യം..
“അയ്യോ.. ശരിയാ അച്ഛാ.. ഞാന്‍ അതങ്ങ് മറന്നു.. ശ്ശോ..!”

ഇത്രയുമേ ബാക്കിയുള്ളവര്‍ കേട്ടിരുന്നത്.. (കേള്‍ക്കാത്തത് എന്തുവാ എന്നറിയണമെങ്കില്‍ പിറ്റേന്ന് കല്യാണത്തിന്‍ എത്തിയ എന്റെ മുഖം കണ്ടാല്‍ മതിയായിരുന്നു)

പിന്നെയല്ലേ കാര്യം അറിഞ്ഞത്.. എന്റെ എച് ഓ ഡി(ഒരു പ്രമുഖ മലയാളം ബ്ലോഗ്ഗറുടെ പിതാവ്) കല്യാണതലേന്ന് വന്നിരുന്നു... അവന്‍ പ്രീഡിഗ്രിക്ക് കോമ്മേഴ്സ് പഠിച്ചില്ല എന്ന പ്രശ്നമേ മാര്‍ക്കില്‍ ഒള്ളു എന്നും.. ഇനി ശരിയാകും എന്നും പറഞ്ഞിട്ട് പോയി.. ആഹ് എന്റെ ഓരോ സമയം...

November 15, 2007

Beautiful Minds: A new domain for Beautiful minds

ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് എന്ന ബ്ലോഗിന്ന് പുതിയ ഡൊമൈന്‍ വാങ്ങി...
ബ്യൂട്ടിഫുള്‍മൈന്‍ഡ്സ് ഡോട്ട് ഇന്‍...
ഇനി ടെംബ്ലേറ്റ്.. ലിങ്ക് ബില്‍ഡിങ്.. ഡിസൈന്‍ എന്നിവ ശരിയാക്കണം.. എല്ലാം ഒരു ഓര്‍ഡറില്‍ ആക്കണം....


Beautiful Minds: A new domain for Beautiful minds

November 12, 2007

“കുഞ്ഞി കൈയ്യ് വളര് വളര്.. കുഞ്ഞി കാല്‍... ”

അങ്ങനെ വാവയേയും അമ്മയേയും വീട്ടിലേക്ക് കൊണ്ട് പോന്നു... പകല്‍ കുഞ്ഞിനേകുളിപ്പിക്കാനും, കുഞ്ഞിന്റെ അമ്മയ്ക്ക് ഹെല്‍പ്പിനും ആയി ഒരു അമ്മൂമ്മയേ നിര്‍ത്തിയിട്ടുണ്ട്..

“നാല്‍പ്പത് വര്‍ഷമായി ഞാന്‍ ഇത് ചെയ്യാന്‍ തുടങ്ങിയിട്ട്..”
ഇടയ്ക്കിടെ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം ആണിത്(ചെമ്പ് കുടത്തില്‍ അലൂമിനിയം കമ്പി കൊണ്ട് മുട്ടുന്ന ശബ്ദം...).. അവര്‍ പണ്ട് വയറ്റാട്ടി ആയിരുന്നു എന്നും എല്ലാം ഇടയ്ക്കിടെ വിളംബും... വിസിറ്റേഴ്സിനേ പോലും വെറുതെ വിടില്ല അവര്‍..

ഒരു എണ്‍പത് വയസുണ്ടവര്‍ക്ക്.. അതിന്റെ അവശതകള്‍ ഒന്നുമില്ല..

അവര്‍ കുഞ്ഞിനേ ഉറക്കുന്നതാണ് രസം... കുഞ്ഞ് കരയാന്‍ തുടങ്ങുമ്മ്പോളേ അവര്‍ ഉച്ചവെച്ചു തുടങ്ങും... കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ ആണ് താരാട്ട്..

ബാബോ... ബാബോ... അയ്യോടാ.. കരയാതേടാ.. ബാബ്ബോ.. ബാബ്ബോ.. ഇതാ അവര്‍ സാധാരണയായി പാടുന്ന പാട്ട്... കുഞ്ഞ് ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കിടത്താന്‍ നേരം, കൊച്ചിന്റെ ചന്തി മാത്രം കിടക്കയില്‍ മുട്ടിച്ച് ചുമലും തലയും കൂടെ അവര്‍ പിടിച്ചിട്ടുണ്ടാകും.. എന്നിട്ട്..

ബ്ബാബ്ബ്ബ്ബോ... കുഞ്ഞ് ബാബ്ബോ.. എന്ന് പശു അമറുന്നതിലും ഉച്ചത്തില്‍ പറഞ്ഞ് തലയും ചുമലും കൂടെ ഒന്നും കൂഊറ്റെ ഇളക്കും.. കുഞ്ഞ് പേടിച്ച് നിലവിളിക്കും..

“അയ്യോടാ.. അമ്മൂടെ ചക്കര ഉണര്‍ന്നോ..“ എന്നും ചോദിച്ച് പിന്നേയും വാരിയെടുത്ത് പോകുന്നത് കാണാം...

November 2, 2007

വിഷ്ണുവിന്റേയും ലക്ഷ്മിയുടേയും വാവ..... :) ഒരു വീഡിയോ

വാവയുടെ വീഡിയോ...

അങ്ങനെ ഞാനും...

അങ്ങനെ ഞാനും ഒരച്ഛന്‍ ആയി... കഴിഞ്ഞ 30ആം തീയതി രാത്രി 8.25നു...

പിറന്നത് ഒരാണ്‍കുഞ്ഞായിരുന്നു.. സിസേറിയന്‍ വേണ്ടി വരും എന്ന് അവസാന നിമിഷം വരേയും അറിയില്ലായിരുന്നു എനിക്ക്.. എന്തായാലും എല്ലാം ശുഭം...

പിന്നെ തിങ്കളാഴ്ച്ചക്കു മുമ്പേ എനിക്കൊരു പേര്‍ വേണം..

ഹിന്റ്
വിഷ്ണുവിന്റേയും ലക്ഷ്മിയുടേയും പുത്രന്‍..
നക്ഷത്രം : തിരുവാതിര(ശിവന്റെ നക്ഷത്രമാ).