Pages

November 21, 2007

അമ്മൂമ്മ ജോക്ക്സ്... എങ്ങനെ ഞാന്‍ സഹിക്കും?

ഇക്കഴിഞ്ഞ ദിവസം ഒരു ആരോഗ്യമാസികയും വായിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു..(ഓര്‍മ്മയുണ്ടോ ഒരു സമയം? ഫയറും, ക്രൈമും കേരളം പിടിച്ചടക്കിയ കാലം..? ഇപ്പോ ട്രെന്‍ഡ് ആരോഗ്യമാസികയ്ക്കാണ്.... എല്ലാവരും തുടങ്ങി ആരോഗ്യമാസിക..)


കൊച്ചിന്റെ അമ്മ കൊച്ചിനേ കളിപ്പിച്ചോണ്ട് ഇരിക്കുമ്പോള്‍ “എടാ പാച്ചൂ.. മര്യാദയ്ക്ക് കിടന്നൂടെ നിനക്ക്” എന്ന് ചോദിച്ചു... അമ്മൂമ്മയ്ക്ക് [അമ്മൂമ്മേ ഓര്‍മ്മയില്ലേ (ഓര്‍ക്കുന്നില്ലെങ്കില്‍ ഇവിടെ ഞെക്കൂ)] അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല അത്..


ഹാ.. കൊച്ച് വളരുമ്പോള്‍ എല്ലരും അതിനേ പാച്ചൂ പാച്ചൂ എന്ന് വിളിച്ച് കളിയാക്കും.. അതൊന്നും ഓര്‍ക്കാതെയാണോ ഇങ്ങനത്തെ പേര് ഇടുന്നത്?, ഞാന്‍ നല്ല പേര്‍ വിളിക്കാന്‍ തരാം..”


എന്തുവാ അമ്മൂമ്മേ? “


അമ്മൂമ്മ ഒരു നിമിഷം ആലോചിച്ചു....

ഹും.. കിട്ടി പോയി..”

എന്ത്?”

പ്പൊന്നി കുട്ടന്‍”


ദൈവമേ.., ചിരിക്കാതിരിക്കാന്‍ ഞാന്‍ ഊണു മേശപ്പുറത്തേക്ക് കമന്ന് കിടന്നു.. എന്നിട്ടും സഹിക്കാഞ്ഞിട്ട് ഓടി വരാന്തയില്‍ പോയി നിന്ന് അലറി ചിരിക്കേണ്ടി വന്നു...

11 അഭിപ്രായങള്‍:

Vish..! | ആലപ്പുഴക്കാരന്‍ said...

ഞാന്‍ എന്ത് ചെയ്യാനാ? നിങ്ങള്‍ തന്നെ പറ..

കണ്ണൂരാന്‍ - KANNURAN said...

എന്നെ അങ്ങുകൊല്ല്... അമ്മൂമ്മ വിടുന്ന ലക്ഷണമില്ല അല്ലെ?

നിഷ്ക്കളങ്കന്‍ said...

പ്പൊന്നിക്കുട്ടന്‍
ഹ ഹ ഹ
സഹിച്ചോ കേട്ടോ
പിന്നെ കമന്റാ‍നുള്ള ലിങ്ക് കണ്ടുപിടിയ്ക്കാന്‍ കുറച്ച് പാടുപെട്ടു. വിസിറ്റഡ് ലിങ്ക് ക‌ളറ് ശരിയാക്ക് ആലപ്പുഴക്കാരാ.

എന്റെ ഉപാസന said...

:))))
upaasana

നന്ദന്‍ said...

അമ്മൂമ്മ കിക്കിടലം :)

ആലപ്പുഴക്കാരന്‍ said...

എങ്ങാനും അവര്‍ 28 കശ്ഴിഞു നിന്നാല്‍ കണ്ണൂരില്‍ ഞാന്‍ വന്ന് ചിലത് പറയും കേട്ടോ കണ്ണൂരാനേ?

നിഷ്ക്കൂ.. ഇങ്ക്ലീഷില്‍ എഴുതിയ പോസ്റ്റ് ഏ കമ്മന്റ് കണ്ടില്ല അല്ലേ? മലയാളം ആക്കി..

സുനില്‍.., :)

നന്ദാ.., കല്യാണം കഴിഞു ഭാര്യ പ്രഗ്നെന്റ് ആകുമ്പോള്‍ പറഞ്ഞാല്‍ മതി.. അമ്മൂമ്മയേ വീട്ടിലേക്ക് അയച്ചു തരാം.. :) ഹി ഹി ഹി ഹി...

ശ്രീ said...

അമ്മൂമ്മ ഒരു രക്ഷയുമില്ല, അല്ലേ?

കുഞ്ഞന്‍ said...

അമ്മൂമ്മ ദി ഗ്രേറ്റ്..

Vish..! | ആലപ്പുഴക്കാരന്‍ said...

ശ്രീ.. 28 കെട്ട് ആകാന്‍ ഞാന്‍ കാത്തിരിക്കുകയാ.. അവരെ പറഞ്ഞ് വിടാന്‍..

കുഞ്ഞാ.. ആവശ്യം ഉള്ളപ്പോള്‍ പറഞ്ഞാല്‍ മതി.. ഞാന്‍ അവരുടെ സര്‍വ്വീസ് റെക്കമന്‍ഡ് ചെയ്യാം..

അഭിലാഷങ്ങള്‍ said...

പ്പൊന്നിക്കുട്ടന്‍ !!

ഹാ‍ാ‍ാ‍ായ്...!

എച്ച്യൂസ്മി....

അല്ലാ, ആ പേരിന് ഇപ്പോ എന്താ ഒരു കുഴപ്പം?

:-)

alappuzhakaran said...

Abhi..,
Swantham monu ittal mathi aa peru ketto? Alley..!