Pages

June 6, 2007

വിചാരങള്‍.. കുട്ടനാട്ടില്‍ നിന്നും

നവമ്പര്‍ 1984
“ക്ലിം ക്ലിം ക്ലിം...“ മണികിലുക്കം അടുത്തടുത്ത് വരുന്നതായി തോന്നി... ഒന്നാഞു പിടിച്ചാലോ? കാലുകള്‍ കുഴയുന്നു.. ദേവീ കാത്തുകൊള്ളണേ... ഇന്ന് ഏതുസമയത്താണോ വൈകിട്ട് ഫുട്ട്ബാള്‍ കളിക്കാന്‍ തോന്നിയത്? അവസാനത്തെ ബോട്ട് വൈക്കുകയും ചെയ്തു. സൌദാമിനിയാണ് എല്ലാ‍ത്തിനും കാരണം... അവള്‍ പറഞത് കൊണ്ടാണ് അറിയില്ലേങ്കിലും കളിക്കാന്‍ ഇറങിയത്. ആഹ് പോട്ടെ.. അവസാനത്തെ ബോട്ട് വൈകുമെന്നാരറിഞു. ഈ പാടം കടന്നാല്‍ തോടാണ്.. ഒരു ചെറിയ പാലം കടക്കണം.. അത് കഴിഞാണ് യക്ഷിക്കാവ്.. പൊളിഞു തുടങിയ കാവില്‍ തിരിവെക്കാന്‍ ആരും ഇല്ല..
രാത്രിയാത്രകള്‍ നടത്താന്‍ ആരും ധൈര്യപെടുന്നില്ല.. ഇതെല്ലാം ആലോചിക്കുമ്പോഴും ആ മണീകിലുക്കം കാതില്‍ വീഴുന്നതായി അനുഭവപെടുന്നില്ലേ?... അന്നേ അമ്മാവന്‍ പറഞതാണ് വേറെ സ്ത്ഥലം വാങി ആലപ്പുഴയില്‍ എങാനും മാറാം എന്ന്.. അന്ന് അച്ഛന്‍ അത് കേട്ടിരുന്നു എങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ? പുതുമഴയില്‍ ചെളി ഇളകിയിരിക്കുന്നതിനാല്‍ തെന്നാന്‍ ഉള്ള സാധ്യതയുണ്ട്, സൂക്ഷിച്ചു പോകണമല്ലോ?

ഇപ്പോള്‍ ആ ശബ്ദം കൂടിയോ? അമ്മൂമ ചൊല്ലാറുള്ള രാമനാമം ജപിച്ച് നടക്കാം. ദൈവമേ യക്ഷികഥകളാണെല്ലോ ഓര്‍മ്മ വരുന്നത്..പുറകില്‍ ആരോ വരുന്നൂ, തിരിഞപ്പോള്‍ സ്വന്തം നിഴല്‍ മാത്രം. തെളിഞു നില്‍ക്കുന്ന ആകാശത്തില്‍ ചന്ദ്രന്‍ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നു... പാലത്തില്‍ കാലെടുത്ത് വെച്ച്പ്പോഴേ വിറയല്‍ അനുഭവപ്പെട്ടു.. കയ്യില്‍ ഇരുന്ന ഫയല്‍ മാറോടടക്കി നടന്നേക്കാം... ഇപ്പോള്‍ ശബ്ദം തൊട്ടടുത്ത് തന്നെ.. ഹ്രദയത്തില്‍ കൊള്ളുന്ന പോലെ..
ഓടണോ? അതോ? പാലത്തിനു ചെറിയ ഇളക്കം ഉണ്ടോ?.. ദേവീ.. ഇനി ആലോചിക്കണോ? എടുത്ത് ചാടിയാലോ?

* ചാടാന്‍ കൈവരിയില്‍ പിടിച്ചപ്പോളാണ് രമേശന്‍ കയ്യില്‍ ഇരുന്ന ഫയല്‍ കണ്ടത് അത് ഇളക്കിയപ്പോള്‍ പിന്നെയും മണികിലുക്കം.. നോക്കുമ്പോള്‍ ഫയലിന്റെ ക്ലിപ് തുറന്നിരിക്കുന്നു.. അത് കൂട്ടി മുട്ടുമ്പോള്‍ ആണ് ഈ ശബ്ദം..

----

ഡിസമ്പര്‍ 1988
എന്നും നടക്കുമ്പോള്‍ ഇവിടെ തയ്യല്‍ മെഷീന്‍ ശബ്ദിക്കുന്നത് കേള്‍ക്കാം. ഒരിക്കല്‍ ഒരു പ്രാ‍യമായ സ്ത്രീയുടെ ചോദ്യവും.. മോളേ.. അത് തയ്ച്ചു കഴിഞൊ?“ഇല്ല.. ഇപ്പോ കഴിയും”

നല്ല ശബ്ദം.. എന്തു സുന്ദരി ആയിരിക്കും അവള്‍?.. വെളുത്തിരിക്കുമോ അതോ ഇരുനിറമോ?എന്തായിരിക്കും പേര്? ചെന്ന് ചോദിക്കണോ? സൌദാമിനിയെ പോലെ തന്നെയായിരിക്കുമോ? അതൊ ഉയരം കൂടുതല്‍ ആയിരിക്കുമൊ?
ഇന്ന് ശബ്ദം ഒന്നും കേള്‍ക്കുന്നില്ലല്ലോ.. ആഹ് ഉണ്ട്.. കുറച്ച് പതുക്കെയായിരിക്കും.. വെള്ളാരംങ്കല്ലുകള്‍ പോലത്തെ കാലുകള്‍ കൊണ്ടവള്‍ തയ്യല്‍മെഷീനില്‍ തയ്ക്കുകയായിരിക്കും..ഒന്ന് പോയി കണ്ടാലോ? പക്ഷേ എന്ത് പറഞു കയറി ചെല്ലും?

“കിട്ടിപ്പോയി.. “ ആരേലും വരുന്നുണ്ടോ?ഇത്രയും കീറിയാല്‍ മതിയോ? വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും കിട്ടുമായിരിക്കും.. സാരമില്ല.. ഒരു മുണ്ടല്ലേ?

“ആരുമില്ലേ ഇവിടെ?” , വീട് ചെറുതാണ് എങ്കിലും കുഴപ്പമില്ല.. അത്യാവശ്യം വേണ്ട സാധനങള്‍ എല്ലാം വളപ്പില്‍ തന്നെ ഉണ്ടല്ലോ?
“ആരാ?”
“ഞാനാ..”
“ഞാനൊ?, ആര്?”, “ഊം, എന്താ?”
അയ്യോ ഇവരാണോ തയ്ക്കുന്നത്?
“അല്ലാ.. എന്റെ മുണ്ട് കീറി .. ഒന്ന് തയ്ച്ച് കിട്ടിയാല്‍ നല്ലതായിരുന്നു”
“ഞങള്‍ ഇവിടെ തയ്ച്ച് കൊടുക്കാറില്ല”
“പക്ഷെ....”
“ഇല്ലാ എന്ന് പറഞില്ലേ?”
നശൂലം ഉള്ളിലേക്ക് പോയല്ലോ.. ച്ചേ.. മുണ്ട് കീറിയത് മിച്ചം..
“എന്നതാ തമ്പ്രാ ഒന്നുമില്ലല്ലോ പുറകില്‍?” ,പുറകില്‍ ചിന്നന്റെ ശബ്ദം എന്നെ ഉണര്‍ത്തി
ചതിച്ചോ? മുണ്ട് കീറിയത് കുറച്ച് അധികമായി എന്ന് തോന്നുന്നു

* പൊത്തി പിടിച്ച് ഓടുക എന്നതിലും കവിഞ് വേറെ സട്രാറ്റജി ഒന്നും രമേശനു ബാക്കിയുണ്ടായിരുന്നില്ല..

------
2007 ഏപ്രില്‍
‍ധന്‍ബാദ് എക്സ്പ്രസ്സില്‍ വെച്ച് എനിക്കും അജയ് സാറിനും ഈ ആത്മകഥകള്‍ പറഞു തന്ന രമേശന്‍ സാറിന് (പാവം ഓര്‍ത്തു പോലും കാണില്ല ഈ കഥകള്‍ ഇവിടെ എത്തും എന്ന്) തന്നെയാകട്ടെ ഡെഡിക്കേഷന്‍...

12 അഭിപ്രായങള്‍:

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

കുട്ടനാട്ടില്‍ നിന്നും.. :)
പക്ഷെ പഴയതാ.. സാരമില്ല അല്ലേ?

kaithamullu : കൈതമുള്ള് said...

ട്രെയിനില്‍ പോകുമ്പോള്‍ അത്ര അടുപ്പമൊന്നും ആരോടും കാണിക്കരുത്; കാണിച്ചാലും ഒന്നും, പ്രത്യേകിച്ച്, ആത്മകഥാംശമുള്ളവ, പറഞ്ഞുപോകരുത്!

Manarcadan said...

പ്രേതകഥ നന്നായിരിക്കുന്നു. പണ്ടൊരിക്കല് ഞാനൊരു ശവക്കോട്ടയുടെ അരികല്‌കൂടി രാത്രി പോകേണ്ടതായി വന്നു. ഉള്ളില് തികട്ടിവരുന്ന ഭയത്തെ ഒരു തരത്തില് ഒതുക്കി നടക്കുന്പോള് അതാ ശവക്കോട്ടയ്ക്കുള്ളില്‌നിന്നും ഭയങ്കര ശബ്ദം വരുന്നു. വല്ലാതെ ഭയന്നെങ്കിലും ഇതിങ്ങനെ വിട്ടേച്ചു പോയാല് നാളെ ഞാനുമൊരു അന്ധവിശ്വാസിയാകും എന്നോര്‌ത്ത് രണ്ടും കല്‌പിച്ച് അല്‌പനേരം കാത്തിരുന്നു. അധികം കഴിയുന്നതിനു മുന്പേ രണ്ട് പൂച്ചകള് ഒന്നിനു പുറകേ ഒന്നായി ചാടി വരുന്നു. ഇന്നും പ്രേതകഥകള് കേള്‌ക്കുന്പോള് ഈ സംഭവമാണ് ഓര്‌മ്മയില് വരുന്നത്.

ധ്വനി said...

പിന്നല്ലാതെ! ഇങ്ങനെ രഹസ്യത്തിലോതിയ ശൂരകഥകളൊക്കെ ഉറക്കെപ്പറയുന്നതിലെന്താ തെറ്റ്? ( അതും രമേശന്‍ സാറിനു കയ്യെത്തുന്ന ദൂരത്തല്ലെങ്കില്‍!! )ഒന്നുമല്ലെങ്കിലും രമേശന്‍ സാറിനു ഡെഡിക്കേറ്റു ചെയ്തിട്ടല്ലയോ!!
കൈതമുള്ളേ ക്ഷമിച്ചാലും!
ആലപ്പുഴക്കാരാ മുണ്ടുകീറിക്കഥ ചിരിപ്പിച്ചൂട്ടോ!!

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

കൈതേ ഇത് എന്നോട് പറഞതല്ലാ.. വേറെ പറഞത് ഞാന്‍ ഓവര്‍ ഹിയര്‍ ചെയ്തതാ.. :)

ന്റെ മണ്ണാര്‍ക്കാടാ :) .. ശരിക്കും ഒരു എക്സ്റ്റേണല്‍ ഇന്റെര്‍ഫെറെന്‍സിന്റെ ഒരു കഥയുണ്ട്.. പറഞാല്‍ ആരേലും വിശ്വസിക്കുമോ ആവോ??

ധ്വനീ.. നന്ദി.. പിന്നെ രമേശന്‍ സാറ് എന്റെ കൂടെ ട്രെയ്യിനിലാ വരുന്നത്.. ഹ ഹ ഹ.. പുള്ളി ഇതു വരെ ഇത് കണ്ടിട്ടില്ല.. :)

Rajendran said...

Vishnu,
Congratulations on winning the mobchannel award in " chinthakal iva peythozhiyunilla".

Issa Mubarek Al Balushi said...

You richly deserve the high honour - congratulations - "mobchannel award....our freind translate to arabic from Malayalam....
Halima & Aseela & Issa Mubarek Al Balushi (from Oman)

Baiju- Nedumangad said...

Just heared the great news...
Mobchannel award------:))

Baiju Arumugham

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

dear Rajendran sir.. thank you for your support..

And dear Issa Mubarek Al Balushi & Halima and Aseela.. Chechi used to say about you people a lot. Thank you for dropping in and showering your wishes..

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

thanks baijuvettaa...

Halima & Aseela said...

We are so happy, you given us to prompt reply.....we have one new freind got from Kerala through your chechi.....(from our Mam)
Haleema & Aseela

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

dear Halima & Aseela, sure dear and when u find difficulty in reading malayalam juz go ahead to my chechi .. she will lead you people to my english blogs.. :)