Pages

November 2, 2007

അങ്ങനെ ഞാനും...

അങ്ങനെ ഞാനും ഒരച്ഛന്‍ ആയി... കഴിഞ്ഞ 30ആം തീയതി രാത്രി 8.25നു...

പിറന്നത് ഒരാണ്‍കുഞ്ഞായിരുന്നു.. സിസേറിയന്‍ വേണ്ടി വരും എന്ന് അവസാന നിമിഷം വരേയും അറിയില്ലായിരുന്നു എനിക്ക്.. എന്തായാലും എല്ലാം ശുഭം...

പിന്നെ തിങ്കളാഴ്ച്ചക്കു മുമ്പേ എനിക്കൊരു പേര്‍ വേണം..

ഹിന്റ്
വിഷ്ണുവിന്റേയും ലക്ഷ്മിയുടേയും പുത്രന്‍..
നക്ഷത്രം : തിരുവാതിര(ശിവന്റെ നക്ഷത്രമാ).

24 അഭിപ്രായങള്‍:

ശ്രീ said...

കുഞ്ഞുവാവയ്ക്ക് ആശംസകള്‍‌

:)

Vish..| ആലപ്പുഴക്കാരന്‍ said...

നന്ദി ശീ...

:) ഒരു പേരു കൂഊടെ.. ഞങ്ങള്‍ ദേവദത്തന്‍ എന്ന് പറഞ്ഞപ്പോ അമ്മയ്ക്കും അച്ഛനും അത്രക്ക് പിടിച്ചില്ല.. ഒന്ന് ഹെല്‍പ്പന്നേ...

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍.

ജിഷ്ണു. കൊള്ളാ‍മോ?
ദേവദത്തന്‍ -- അമ്മാതിരി വല്യ പേരാണോ വേണ്ടേ?

Vish..| ആലപ്പുഴക്കാരന്‍ said...

ചാത്താ.. നന്ദി.. ജിഷ്ണു കൊള്ളാം.. പക്ഷേ.. വിഷ്ണുവിനേയാണോ ജിഷ്ണുനേയാണോ എന്ന് മനസിലാകാതേ രണ്ട് പേരുന്ം കുഴയില്ലേ?

ക്രിസ്‌വിന്‍ said...

കുഞ്ഞുവാവക്ക്‌ എല്ലാ ആയുരാരോഗ്യസൗഖ്യവും നേരുന്നു.

ശ്രീ said...

വാവയ്ക്കു പറ്റിയ പേര്‍....ശരി.

ആദിത്യ, അഭയ്, അര്‍‌ജ്ജുന്‍‌, അവിനാശ്, ഭരത്, ദേവന്‍, ഗിരീഷ്, ഹരീഷ്, ഹേമന്ത്, ഹരികൃഷ്ണന്‍‌, ജയന്ത്, ജഗദീഷ്, ജീവന്‍‌, കൈലാസ്, കിരണ്‍‌, മനു, മനോജ്, മഹേഷ്, മിഥുന്‍‌, നന്ദന്‍‌, നവീന്‍‌, നിരഞ്ജന്‍‌, പ്രണവ്, പ്രമോദ്, രാഹുല്‍‌, രഞ്ജന്‍‌, രഞ്ജിത്ത്, റോഷന്‍‌, ഋഷി, സാജന്‍, സന്ദീപ്, സന്തോഷ്, സഞ്ജയ്, സുഭാഷ്, സുശീല്‍‌, സൂരജ്, സൂര്യദേവന്‍‌, തരുണ്‍‌, ശരത്, ശിശിര്‍‌, ശ്യാം, ശ്രീനാഥ്, ശ്രീഹരി, ശ്രീകുമാര്‍‌, ഉദയ് ...

ഇതു മതിയാകില്ലേ?

:)

കുട്ടിച്ചാത്തന്‍ said...

ശ്രീ ഇതെന്നാ ചാകരയാണോ.

എന്നാല്‍ ഒന്നൂടെ ശ്രീ‍രാഗ്

Sethunath UN said...

അഭിനന്ദനങ്ങള്‍ വിഷ്ണൂ.
ല‌ക്ഷ്മിയ്ക്കും കുഞ്ഞുവാവയ്ക്കും ആയുരരോഗ്യങ്ങ‌ള്‍ നേരുന്നു.

Sethunath UN said...

വാവ‌യുടെ ഫോട്ടോ എവിടെ?

simy nazareth said...

കുഞ്ഞുവാവയ്ക്കും വാവേടെ അമ്മയ്ക്കും ആലപ്പുഴക്കാരനും ആശംസകള്‍.

പേരുകള്‍: രവി, അരുണ്‍ (ക്ലാസ് രെജിസ്റ്ററില്‍ അരുണ്‍ എന്നിട്ടാല്‍ മുന്‍പില്‍ വരും)

G.MANU said...

aaSamsakal aalappuzhakkara........
kunjinum ammaykkkum achhanum..

Murali K Menon said...

അഭിനന്ദനങ്ങള്‍! എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

ശ്രീഹരി::Sreehari said...

അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍...!

കുഞ്ഞുവാവക്ക് സര്‍വ്വവിധ ഐശ്വര്യങ്ങളും നേരുന്നു..

അഭിറാം, കൃഷ്ണദേവ് ,

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു

സാജന്‍| SAJAN said...

ആലപ്പുഴക്കാരനും ആലപ്പുഴക്കാരിക്കും 2000 ആശംസകള്‍!!!!

ദിലീപ് വിശ്വനാഥ് said...

കുഞ്ഞുവാവയ്ക്ക് ആശംസകള്‍‌!

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
Sherlock said...

ആശംസകള്‍..

മുല്ലപ്പൂ said...

ആശംസകള്‍‌....
പ്രാര്‍ത്ഥനകളും....

Vish..| ആലപ്പുഴക്കാരന്‍ said...

വരുകയും ആശംസകള്‍ പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി...

Vanaja said...

congrats and all the best to vava.

Vish..| ആലപ്പുഴക്കാരന്‍ said...

വനജേച്ചി.. നന്ദി... വാവയുടെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു കേട്ടോ?

കുട്ടനാടന്‍ said...

ശബരിനാഥ്