Pages

December 12, 2007

കാര്‍ട്ടൂണിസ്റ്റേ..! ഇങ്ങളെ പിന്നെ കണ്ടോളാം..

കഥ ഇവിടെ വരെ:
ഒരു ദിവസം ആലപ്പുഴക്കാരനും സജ്ജിവ് അക്കാ(aka) ബജ്ജീവും ഒരു ഹോട്ടലില്‍ കണ്ട് മുട്ടുന്നു ആ കഥ ഇവിടെ.. പിന്നീട് ഏറനാടനും കൂടെയുണ്ടായിരുന്ന ഒരു മീറ്റിനെ കുറിച്ച് ബജ്ജീവ് ഒരു പോസ്റ്റ് ഇടുന്നു.. അത് ഇവിടെ...
ദേഷ്യം വന്ന ആലപ്പുഴക്കാരന്‍, ബജിയോട് നടന്നത് എല്ലാം പറയും എന്ന് പറയുന്നു.. തുടര്‍ന്ന് വായിക്കുക...

അന്ന് മീറ്റില്‍ നടന്നത് മുഴുവന്‍ എഴുതി പോസ്റ്റ് ചെയ്യാം എന്ന് വെച്ചിരിക്കുംബൊള്‍ ആണ് ഗൂ-മെയിലില്‍ ഒരു ഹലാ ഹലാ വിളി..

നോക്കിയപ്പോള്‍ ബജ്ജിയേട്ടന്‍..

ആല: എന്നതാ ചേട്ടാ?
ബജി: ഓ വെറുതേ..
ആല: എന്നാലും?
ബജി: അതേ.., അന്ന് ഞാന്‍ കഴിച്ച ബജിയുടെ എണ്ണം എത്ര എന്ന് പറയരുത്..
ആല: നോക്കാം
ബജി: പ്ലീസ് പ്ലീസ്..
ആല: ഓക്കെ..
ബജി: കഴിഞ്ഞില്ല..
ആല: എന്തേ?
ബജി: എന്നെ കണ്ട ഉടന്‍ വസന്തവിഹാറിലേ പിള്ളേര്‍ ആ വെയ്യിങ്ങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്തതും പറയരുത്..
ആല: ശരി
ബജി: അതേ..
ആല: പിന്നേയും എന്തെങ്കിലും ഉണ്ടോ?
ബജി: എന്റെ ഒറ്റക്കുള്ള ആ ഫോട്ടോ ഇടണം.. തടി ഇല്ലാന്ന് ആളുകള്‍ വിചാരിക്കാന്‍, അതിനേ ഇച്ചിരി സ്ലിം ആക്കാന്‍ വഴിയുണ്ടോ?
ആല: നോക്കാം..
ബജി: നോക്കിയാല്‍ പോരാ.. ഇടണം
ആല: ശരി ശരി.. ഇടാം...
ബജി: പിന്നെ ആ പാര്‍സല്‍.. അതിന്റെ കാര്യവും മിണ്ടണ്ട..
ആല: രണ്ട് പാര്‍സലുകളെ പറ്റിയും മിണ്ടുന്നില്ല..
ബജി: അത് മതി...
ആല: ഇച്ചിരി ബിസിയാ.. പിന്നെ കാണാം..
...യൂ ആര്‍ സൈന്‍ഡ് ഔട്ട് ഓഫ് ചാറ്റ്...

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഞാന്‍ ബജ്ജിയേട്ടന്‍ അന്നടിച്ച ബജിയുടെ എണ്ണം അറിയിക്കില്ല.. പുള്ളി കയറി നിന്നാല്‍ പ്രശ്നമാകുമോ എന്ന് വെച്ച് പിള്ളാര്‍ ഓഫ് ചെയ്ത ആ വെയ്യിങ്ങ് മെഷീനേ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.. ബജ്ജികള്‍ മുഴുവന്‍

അവിടുന്നേ തിന്നു തീര്‍ത്തിട്ട് ബോണ്ടയും ഉഴുന്നു വടയും (അവിടെയുള്ള സ്റ്റോക്ക് മുഴുവന്‍) പാഴ്സല്‍ ആക്കിയ കാര്യം മിണ്ടുന്നേ ഇല്ല... ബജ്ജിയേട്ടന് തടിയില്ല എന്ന് പ്രൂവ്വ് ചെയ്യുന്ന ഫോട്ടോ ഇടുന്നു..
(പുള്ളിയേ മൂന്ന് ഫോട്ടോ ആയി എടുത്ത് ഫോട്ടോ ഷോപ്പില്‍ കയറി ഒട്ടിച്ചതാ എന്ന് അത് കണ്ടാല്‍ ആരേലും പറയുമോ?)

പരിചയാക്കിയ ഇഡ്ഡലി തട്ടകത്തിലേ ഇഡ്ഡലി എവിടേ എന്ന് ആ തമിഴന്‍ ചോദിച്ച് നടന്നപ്പോ വായില്‍ മുഴുവന്‍ ഇഡ്ഡലി ആയിരുന്നത് കാരണം ബജ്ജിയേട്ടന്‍ മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയാമോ എന്നെനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലേ...


“ഏറനാടാ, ബജി“ എന്ന് പറഞ്ഞപ്പൊ ദേ വരൂന്നു എന്ന് ആഗ്യം കാണിച്ച ഏറനാടന്‍ വിളിച്ച് കൊണ്ടിരുന്ന കാള്‍ കട്ട് ചെയ്ത് പ്ലേറ്റില്‍ നോക്കിയപ്പോള്‍ ഞെട്ടി.. ബജ്ജിയേട്ടനോളം പോന്ന ബജിയുടെ സത്ഥാനത്ത് വെറും വായു.. മുളകിന്റെ തണ്ട് പോലും ബാക്കിവെച്ചില്ല അല്ലേ ദുഷ്ട്ടാ എന്ന മട്ടില്‍ ഏറനാടന്‍ ബജ്ജിയേട്ടന്റെ മുഖത്ത് ദഹിപ്പിക്കുന്ന ഒരു നോട്ടം വെച്ച് കൊടുത്തു.. ബജ്ജിയ്യേട്ടന്റെ മുഖത്ത് നോക്കിയതും ഏറനാടന്റെ ദേഷ്യം മുഴുവന്‍ അലിഞ്ഞില്ലാതായി..( ഏറനാടന്‍ പേടിച്ചു പോയതാ പാവം)..

എനിക്കും അഭിനയിക്കണം എന്നായി ബജ്ജിയേട്ടന്‍..
അത് വേണോ എന്നായി ഏറനാടന്‍.. പിന്നെ എന്തോ ആലോചിച്ചു.. എന്നിട്ട് പറഞ്ഞു.. അതേ ചാന്‍സ് ഉണ്ട്.. രാജസ്ത്ഥാന്‍ മാര്‍ബിള്‍സിന്റെ* അടുത്ത പരസ്യം പിടിക്കട്ടെ അപ്പോളാകാം ..
അങ്ങനെ ബജ്ജിയേട്ടന്‍ ഹാപ്പി...


കൂറച്ച് കഴിഞ്ഞ് ഞാന്‍ ഏറനാടനോട് ചോദിച്ചു.. “എന്നതാ റോള്‍ ചേട്ടാ?

“ഒരു സുമോ ഗുസ്തിക്കാരനേയാ അവര്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്“ , ഏറനാടന്‍ സ്വകാര്യമായി എന്നെ അറിയിച്ചു...

7 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

ഇല്ല... ബജ്ജിയേട്ടന് തടിയില്ല എന്ന് പ്രൂവ്വ് ചെയ്യുന്ന ഫോട്ടോ ഇടുന്നു..
(പുള്ളിയേ മൂന്ന് ഫോട്ടോ ആയി എടുത്ത് ഫോട്ടോ ഷോപ്പില്‍ കയറി ഒട്ടിച്ചതാ എന്ന് അത് കണ്ടാല്‍ ആരേലും പറയുമോ?)
പരിചയാക്കിയ ഇഡ്ഡലി തട്ടകത്തിലേ ഇഡ്ഡലി എവിടേ എന്ന് ആ തമിഴന്‍ ചോദിച്ച് നടന്നപ്പോ വായില്‍ മുഴുവന്‍ ഇഡ്ഡലി ആയിരുന്നു....

ബ്ലോഗ് മീറ്റ് എന്തായിരുന്നു എന്ന് കണ്ടോ?....

ശ്രീ said...

ഹ ഹ കലക്കി.

ഇനി സജ്ജീവേട്ടന്‍‌ എന്താ പറയാനുള്ളത് എന്നും കൂടി നോക്കട്ടെ.

;)

Rasheed Chalil said...

ഇതിന്റെ മറുവശം സജീവേട്ടനായിട്ട് പറയുമായിരിക്കും... ഫോട്ടോ ഒന്ന് കൂടി സ്ലിം ആക്കാമായിരുന്നു.

സുല്‍ |Sul said...

പാരക്കുപാരയായി എഴുതിയിട്ടുണ്ടല്ലോ. (പാരഗ്രാഫ് തിരിച്ച് എഴുതിയിട്ടുണ്ടല്ലോ എന്ന്).
കൊള്ളാം :)

-സുല്‍

Cartoonist said...

ആലെപ്പീമേന്‍, ശ്രീ,

എനിക്കും ചിലത് വെളിപ്പെടുഇത്താനുണ്ട്.

1. ഞാന്‍ രണ്ടു മാസമായി ‘പച്ചാളംസ് സ്കൂള്‍ ഓഫ് ഡയറ്റി’ങ്ങില്‍ വിദ്യാര്‍ഥിയാണ്. അതിലെ പാഠം 17-ഇല്‍ ഇത്തരം അപവാദ പ്രചാരകരെ ഉപവാസം കൊണ്ടു നേരിടണമെന്നാണു പറഞ്ഞിരിക്കുന്നത്.

2. ഏറന്‍: ആലപ്പ്യാന്‍ : ഞാന്‍ എന്നിവര്‍ 8:5:1 അനുപാതത്തിലാണ് അന്ന് ബജ്ജികളെ ഇല്യാണ്ടാക്കിയത്, തിരിച്ചല്ല.

3. ത്രാസ്സിന്റെ കാര്യം : സൂചി നൂറും കടന്നു രണ്ടു ഫുള്‍ കറക്കം കറങ്ങി പൂര്‍വസ്ഥാനത്തു വന്നു നിന്നപ്പോള്‍ യന്ത്രം കേടാണേന്നറിഞ്ഞ് ഞാനായിട്ട് ചാടിയിറങ്ങുകയായിരുന്നു. കക്ഷി ഇപ്പോള്‍ ബാനെര്‍ജി റോഡിലെ തുലാഭവനില്‍ ഐസീയൂവിലാണ്. മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍.

ഇത്രയൊക്കെയായിട്ടും എന്റെ ഫാമിലി ന്യൂമെറോളജിസ്റ്റ് ഇനിമുതല്‍‍ ‘ബജ്ജീവ്’ന്നാക്കാംന്ന് പറയണൂന്ന് ! ലോബികളുടെ ബഹളം !

നിര്‍ത്തട്ടെ, ശ്രീനി വായുഭക്ഷണവുമായി ദേ കാത്തുനിക്കുന്നു... (മറയുന്നു)

ഏറനാടന്‍ said...

ഈ സംഭവത്തില്‍ സാക്ഷിയായ ഞാനിതാ ഒപ്പ്‌ വെയ്ക്കുന്നു. ഇതില്‍ പറഞ്ഞവ ബജിയില്‍ ഒളിഞ്ഞിരിപ്പുള്ള മുളകിനെപോലെ എരിയുന്ന പരമാര്‍ത്ഥം തന്നെ. ഒരു കാര്യം മാത്രമേ അസത്യമുള്ളൂ: "ഏറന്‍: ആലപ്പ്യാന്‍ : ഞാന്‍ എന്നിവര്‍ 8:5:1 അനുപാതത്തിലാണ് അന്ന് ബജ്ജികളെ ഇല്യാണ്ടാക്കിയത്, തിരിച്ചല്ല."

ബജ്ജീവേട്ടന്റെ പടം പിടിച്ച സെല്‍ഫോണ്‍ ഒരാഴ്ചക്കാലമായിട്ടും 'മെമ്മറി ഫുള്‍' എന്നൊരു അലേര്‍ട്ടുമായി കിടപ്പാണ്‌. വീശിയെടുക്കുമ്പോള്‍ പറ്റിയ സ്ക്രാച്ചും പരിക്കും വേറേയും. ഇതിനെ ഏത്‌ ഐസീയൂവിലിടണം എന്റെ ബജ്ജീവേട്ടാ, ആലപ്പുഴക്കാരാ..

അതൊക്കെപോട്ടെ.. അടുത്ത മീറ്റ്‌ എപ്പോള്‍, എവിടെ, അംഗസംഖ്യ കൂട്ടണ്ടേ? (ബജിയുടേയും)

:)

Vish..| ആലപ്പുഴക്കാരന്‍ said...

ശ്രീ കണ്ടോ സ്ജ്ജീവേട്ടന്‍ പറഞത്?

ഇത്തിരി സ്ലിം ആക്കാമായിരുന്നു എന്നെല്ലം പറയാന്‍ എളുപ്പമാ.. ബട്ട് മാക്സിമം ചെയ്താ ഇത്ര ആക്കിയത്..

ഈ സുല്ലിന്റെ ഒരു തമാശ.. ശ്ശോ..!

സ്ജ്ജീവേട്ടാ..
1. അത് കൊണ്ടാ അല്ലേ നിങ്ങള്‍ അന്ന് കുറച്ച് മാത്രം കഴിച്ചത്?
2. 2ന്ദ് പോയിന്റെ ഏറനാടന്‍ ഖണ്ടിച്ച് കഴിഞ്ഞു..
3. ആദ്യ സന്ദര്‍ശനത്തില്‍ ത്രാസ്സ് ത്രസ്പറ്റിലൈസ്സ് ചെയ്യപ്പെട്ടത് കൊണ്ടല്ലേ അവന്‍ സ്വിച്ച് അണച്ചത്..?

ഏറനാടാ.. ഒപ്പ് വെച്ചതിന് വധ ഭീഷണീ വന്നേക്കാം.. പേടിക്കരുത്.. ഒളിച്ചാല്‍ മതി..