Pages

December 6, 2007

ബസ്സില്‍ കേട്ടത്.... ( അശ്ലീലം , ഭയങ്കരം)

അന്ന് എറണാകുളം - തിരുവനന്തപുരം ഫാസ്റ്റില്‍ കയറിയപ്പോള്‍ അടുത്തിരുന്നയാള്‍ ഫോണില്‍ പറഞ്ഞ ഡയലോഗുകള്‍ കുത്തിട്ടിരിക്കുന്ന ഭാഗം സൈലന്‍സ് ആണ്... മറ്റയാള്‍ എന്ത് പറയുന്നു എന്ന് ഞാന്‍ കേള്‍ക്കുന്ന്നില്ലല്ലോ..

"ഹലോ.. ആ പറയൂ ശിവാ.."
.................

"അവളെ കിട്ടിയില്ലേ?"

............

"എന്ത്.. പറ്റില്ലന്നോ?, അതെല്ലാം ഈ പണിക്ക് ഇറങ്ങുന്നതിനും മുമ്പേ ആലോചിക്കണമായിരുന്നു.. "

..........

"വേറെ ആരെ കിട്ടും? ...... ശാരി ശരിയാകില്ല.. നമ്മള്‍ക്ക് ഒരു മുപ്പത്തഞ്ചിനും നാല്‍പ്പതിനും ഇടയ്ക്ക് ഉള്ളവള്‍ മതി.."

.............

"അവള്‍ വഴങ്ങുമൊ? ആ ഡി എന്‍ അവളെ പിടിച്ച് വെച്ചിരിക്കുകയല്ലേ?"
.................
"എന്താ ചെയ്യുക ഇനി... "
.................
"ഇല്ല ശിവാ.. ഞാന്‍ പറഞ്ഞില്ലേ? മുപ്പത്തഞ്ച് പ്ലസ്സ്.."
...............
"അവള്‍ എങ്ങനെയാ? നന്നായി ചെയ്യുമോ? അതോ?, കാണാന്‍ എങ്ങനെയാ?"
.....................
"എടാ പൊട്ടാ.. അടുത്തതിന്റെ അടുത്ത ഞായറാഴ്ച്ച രാത്രിയാ സംഭവം.. വല്ലതും നടക്കുമോ?“
..................
“എങ്ങനെയ്യെങ്കിലും നീ അവളെ പൊക്ക്.. അവളെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം..“
................
“ശരിയെന്നാല്‍..“* ഫോണ്‍ വെച്ച് കഴിഞ്ഞ് അയാള്‍ എന്നോട് ...
“ ഒരു നാടകത്തിന് നടിയെ കണ്ട് പിടിക്കാന്‍ പെടുന്ന പാടെ..“

25 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

ശാരി ശരിയാകില്ല.. നമ്മള്‍ക്ക് ഒരു മുപ്പത്തഞ്ചിനും നാല്‍പ്പതിനും ഇടയ്ക്ക് ഉള്ളവള്‍ മതി.."
"അവള്‍ വഴങ്ങുമൊ? ആ ഡി എന്‍ അവളെ പിടിച്ച് വെച്ചിരിക്കുകയല്ലേ?"

അതേ.. പബ്ലിക്ക് ആയി ഇങ്ങനെ പറയാമോ?

ആഷ | Asha said...

ഹ ഹ

കുഞ്ഞന്‍ said...

ശരിക്കുമൊരു നാടകീയമായ പോസ്റ്റ്..ഉല്‍ഖണ്ടക്കവസാനം ചിരിച്ചുപോയി..!

കൃഷ്‌ | krish said...

ടി.വി.സീരിയലിന് ആളെ തപ്പുകയാന്ന് കരുതീത്. ഇതിപ്പം അവസാനം നാടകീയമായി അത് നാടകമായിപ്പോയി.

ഇത്തിരിവെട്ടം said...

ഹ ഹ ഹ ഇത് കലക്കി...

ഉപാസന | Upasana said...

iyaaL oru paavam oru shudhdhan
ithe samgathi mattethaanennaa thOnnanathe
:)
upaasana

Off Topic : Chumma paranjathaatta. navil eppOzhum gulikanaa

ഏറനാടന്‍ said...

അവസാനവരി വായിച്ചപ്പോള്‍ ഒന്നാശ്വാസമായത് കേട്ടോ.. ഒരുകണക്കിന്‌ മോഡല്‍സ് കോഡിനേഷനും ഇമ്മാതിരി പുലിവാല്‍ തന്നെ! ഞമ്മക്കിട്ടൊരു കൊട്ടായല്ലോ ആലപ്പുഴക്കാരാ..

മന്‍സുര്‍ said...

വിഷ്‌

രസികന്‍

ഹലോ...ഹലോ കേള്‍ക്കാമോ

പൊക്കിയോ.... ഇല്ലേ

വേഗം നോക്ക്‌... സമയം വൈകി

നന്‍മകള്‍ നേരുന്നു

Meenakshi said...

നന്നായിരിക്കുന്നു ക്ളൈമാക്സ്‌ ഉഗ്രന്‍

Vish..| ആലപ്പുഴക്കാരന്‍ said...

ആശേച്ചീ.. ണ്‍ജാനും ഒന്നും ചിരിക്കട്ട്ട്ടേ.. ഹ ഹ ഹഹ...

കുഞ്ഞാ.. ഒന്നാ‍ലോചിച്ചു നോക്കിക്കേ.. ആ ബസ്സില്‍ ഉള്ളവര്‍ മുഴുവന്‍ ആ ഫോണ്‍ സംസാരം കേട്ടുകോണ്ടിരിക്കുകയായിരുന്നു.. ലാസ്റ്റ് ക്ലൈമാക്സ് പുള്ളി പറഞ്ഞത് എന്നോട് മാത്രവും..!

കൃഷ്‌ > അല്ലേലും ഇങ്ങള്‍ ഒരു പുലി തന്നെയാ..

ഇത്തിരീ... :)

ഈ സുനിലിന്റെ ഒരു കാര്യം.. ശ്ശോ..!

ഏറനാടാ.. അങ്ങനെയൊന്നുമില്ല.. ഇനി തോന്നിയെങ്കില്‍.. ശരിയായിരിക്കും അല്ലേ?

മന്‍സൂറേ.. കേള്‍ക്കാം.. ഇപ്പൊ പൊക്കും.. വൈകിയാല്‍ അവിടെ ഇരിക്കന്‍ പറ..
നന്ദി..

നന്ദി ജയ്..

ശ്രീ said...

മുഴുവനും വായിച്ചതു നന്നായി.

:)

Eccentric said...

:))

സഹയാത്രികന്‍ said...

ഹി..ഹി..ഹി.. അത് കലക്കി

:)

വാല്‍മീകി said...

പേടിപ്പിക്കുന്നോ...

കുതിരവട്ടന്‍ :: kuthiravattan said...

:-)

ഓടോ:
നിയോ ആള്‍ ഫാസ്റ്റാ. ഒന്നു കമന്റണമെങ്കീലാ പാട്.

അനാഗതശ്മശ്രു said...

മാന്നാര്‍ മത്തായി പോലെ യുള്ള സിനിമയില്‍ ഉപയോഗിച്ച് നര്മ്മം ആണെങ്കിലും കൊള്ളാം

Vish..| ആലപ്പുഴക്കാരന്‍ said...

ശ്രീ > മുഴുവന്‍ കേള്‍ക്കാത്തപ്പോശ്ഴേ.. പുലി വാല്‍.. അപ്പോ മുഴുവന്‍ വായിക്കാഞ്ഞാലോ? ( എലിവാല്‍ എന്ന് പറയല്ലേ!)

Eccentric >> പുതിയാ ആളാ? കണ്ടിട്ടില്ലല്ലോ? ഒരു സ്മൈലി എന്റേയും വക.. :)

സഹ..>> കലക്കി കലക്കി ആ കലക്കവെള്ളത്തില്‍ നമ്മക്ക് മീന്‍ പിടിക്കം എന്താ?

വാല്‍മീകി >> പേടിച്ചോ? ശ്ശോ..!

കുതിരവട്ടന്‍ >> നിയോയെ ഞാന്‍ ഓണ്‍ ഡൊമൈന്‍ ബ്ലോഗിലും ഇട്ടു.. ഒരു വഴിക്കു പോകുവല്ലേ? ഇരിക്കട്ടെ..(കമ്മന്റ് ഞാന്‍ സേം പേജില്‍ ഓപ്പ്ണ്‍ ചെയ്യുന്ന രീതിയില്‍ എല്ലാം ട്വീക്ക് ചെയ്തിരുന്നു.. പിന്നെ അത് വേണ്ട എന്ന് വെച്ചു.. ഇഷ്യൂസ് ഇഷ്യൂസ്)

അനാഗതന്‍>> നമ്മളൊക്കെ സീര്യസ് ആയി നടന്നിട്ടെന്തിനാ? നമ്മക്ക് നര്‍മ്മിക്കമന്നേ... ( അല്ല ഈ മാന്നാര്‍മത്ഥായി ആരാ? ;) )

നവരുചിയന്‍ said...

സത്യം പറയണം .. അവസാനം അയാള്‍ അങ്ങനെ പറഞ്ഞോ ?

Vish..| ആലപ്പുഴക്കാരന്‍ said...

ഈ രുചിയന്റെ ഒരു കാര്യം.. ശ്ശോ..! എന്നതാ രുചിയാ ഇങനെയെല്ലാം ചോദിക്കുന്നേ?

arshad said...

aliyaaa...kollam.........kazhchakalude..marmakaramaaya sambava vikasangal ..nee..oru kothippikkunna reethiyil...aalukal vilambumbole..athoru nettalode..ninte..vaakkil ninnum kelkumbole..athoru pattarude..sadhya kazhicha sugam!!!..ninte..kazhivine njan abinathikkunnu..iniyum Orupadu visheshangal ninnil ninnum kelkaan iee bangalore enna maha nagarathile..iee kochu cyber junctionil irunnu..njan santhoshathode.manasuthurannu..chirikkatte.. snehathode..achu..frm bangalore..

arshad said...

aliyaaa...kollam.........kazhchakalude..marmakaramaaya sambava vikasangal ..nee..oru kothippikkunna reethiyil...aalukalku vilambumbole..athoru nettalode..ninte..vaakkil ninnum kelkumbole..athoru pattarude..sadhya kazhicha sugam!!!..ninte..kazhivine njan abinathikkunnu..iniyum Orupadu visheshangal ninnil ninnum kelkaan iee bangalore enna maha nagarathile..iee kochu cyber junctionil njan ninte..blog vaayichu rasikkanai..njan ente week ends utlize cheyyum....njan ivide..irunnu..njan santhoshathode.manasuthurannu..chirikkatte.. snehathode..achu..frm bangalore..

arshad said...

aliyaaa...kollam.........kazhchakalude..marmakaramaaya sambava vikasangal ..nee..oru kothippikkunna reethiyil...aalukal vilambumbole..athoru nettalode..ninte..vaakkil ninnum kelkumbole..athoru pattarude..sadhya kazhicha sugam!!!..ninte..kazhivine njan abinathikkunnu..iniyum Orupadu visheshangal ninnil ninnum kelkaan iee bangalore enna maha nagarathile..iee kochu cyber junctionil irunnu..njan santhoshathode.manasuthurannu..chirikkatte.. snehathode..achu..frm bangalore..

arshad said...

aliyaaa...kollam.........kazhchakalude..marmakaramaaya sambava vikasangal ..nee..oru kothippikkunna reethiyil...aalukal vilambumbole..athoru nettalode..ninte..vaakkil ninnum kelkumbole..athoru pattarude..sadhya kazhicha sugam!!!..ninte..kazhivine njan abinathikkunnu..iniyum Orupadu visheshangal ninnil ninnum kelkaan iee bangalore enna maha nagarathile..iee kochu cyber junctionil irunnu..njan santhoshathode.manasuthurannu..chirikkatte.. snehathode..achu..frm bangalore..

Vish..| ആലപ്പുഴക്കാരന്‍ said...

എന്നെയങ്ങ് കൊല്ല്.. എന്നതാടാ അര്‍ഷദേ ഈ കാണിച്ചത്?

കൊച്ചുത്രേസ്യ said...

ഹി ഹി കൊള്ളാം..