December 4, 2007
ബ്ലോഗ്ഗേഴ്സ് മീറ്റ്- കൊച്ചി 03/ഡിസം/2007
ബ്ലോഗ്ഗേഴ്സ് മീറ്റ് എന്നാല്‍ ബ്ലോഗ്ഗര്‍മ്മാര്‍ മീറ്റ് ചെയ്തു എന്ന്.. ഇന്നലെ അഞ്ച് ബ്ലോഗ്ഗര്‍മ്മാര്‍ തമ്മില്‍ കണ്ട് മുട്ടി..
ആലപ്പുഴക്കാരന്‍(2 പേര്‍ ചേര്‍ന്നിരുന്നാലത്ത അത്ര വരും) സജ്ജീവേട്ടന്‍(മൂന്നു പേര്‍ക്ക് തുല്യന്‍).
ഒന്നു കാണണമല്ലോ വിഷ്ണു എന്ന് പറഞ്ഞപ്പോള്‍.. പിന്നെയെന്താ ഇന്ന് തന്നെയാകാം.. വസന്ത വിഹാര്‍ അറിയാമോ?
അവിടെയാകാം എന്ന് ഞാന്‍ റിപ്ലൈ കൊടുത്തു..
ഓ എയര്‍ലൈന്‍സിന്റെ അവിടുത്ത ഹോട്ടല്‍ എന്ന് പുള്ളിയും..ഭയങ്കരന്‍.. എല്ലാം അറിയാമല്ലോ എന്ന് ഞാന്‍ അപ്പോള്‍ മനസില്‍ വിചാരിച്ചു.. നേരിട്ട് കണ്ടപ്പോള്‍ സംശയം മാറി.. (ഇങ്ങേര്‍ക്ക് ഹോട്ടലുകള്‍ ഏതെല്ലാം എന്നറിയില്ല എങ്കിലേ അത്ഭുതം തോന്നേണ്ടതൊള്ളു... ഹും.. എനിക്കോരു കോമ്പറ്റീഷന്‍)
ആ വരവ് ഒന്നു കാണേണ്ടതായിരുന്നു.. ഒരു ഹീറോഃഓണ്ട 100എസ് എസില്‍ ഹെല്‍മെറ്റും വെച്ച്...(പാവം ബൈക്ക്)
കേറി വന്നയുടനേ ഫോണ്‍ കയ്യില്‍ എടുത്തു.. കയ്യുയര്‍ത്തി കാണിച്ചപ്പോള്‍ വന്ന് ഹലോ വിഷ്ണു എന്നും പറഞ്ഞ് ഉപചാരങ്ങളിലേക്ക്.. ഒരു കോഫിയുടെ ബലത്തില്‍ ഞ്ഞങള്‍ വന്ന കാര്യം ചെയ്തു തീര്‍ത്തു.. ചിരിയുടേയും ചിന്തയുടേയും മാലപ്പടക്കങ്ങള്‍ കൊളുത്തിയ നിമിഷങ്ങള്‍ അതിനിടയില്‍ വിദ്വാന്‍ എന്റെ ഒരു പടവും വരച്ചു... ഇന്‍ ലെസ്സ് ദാന്‍ ഏ മിനിറ്റ് ടൈം... പിന്നീട് ഓര്‍ഡര്‍ ചെയ്ത കോഫിയും(അതേ രണ്ടാമത്തേത് തന്നെ..) വടയും തീര്‍ത്തിട്ട് ഞങ്ങള്‍ കയ്യ് കഴുകി തിരിച്ച്
വരുമ്പോല്‍ മൊബൈല്‍ റിങ്ങ് ചെയ്തു.. പൂരത്തിന്റെ മേളം റിങ്ങ് ടോണ്‍ ആയി ഉയര്‍ന്നപ്പോള്‍ ഞാന്‍ സജ്ജീവേട്ടനെ ഒന്ന് നോക്കി.. പറ്റിയ റിങ്ങ് ടോണ്‍.. പുള്ളിക്ക് നന്നായി ചേരും...
ശ്..ശ്.. സജ്ജീവേട്ടന്‍ വരച്ച കാരിക്കേച്ചര്‍ കണ്ട് ഞാന്‍ ഒന്ന് എഴുന്നേറ്റ് കൈയ്യ് കഴുകാന്‍ പോയി... എന്റെ മുഖം അത് തന്നെയല്ലേ എന്നറിയാനാ പോയത്.. കണ്ണാടിയില്‍ സ്ജ്ജീവ്വേട്ടന്‍ വരച്ച കാരിക്കേച്ചര്‍ (എന്റെ മുഖം തന്നെ)ശ്ശോ..! ഈ സജ്ജീവ്വെട്ടന്റെ ഒരു കാര്യം.
* സജ്ജീവേട്ടന്‍ രാത്രിയില്‍ ബൈക്കില്‍ പോകുന്നതിന്റെ ഫോട്ടോ കൊള്ളാമോ?
പോകുന്നതിനും മുമ്പേ ചേട്ടന്‍ ഒന്ന് വെയിറ്റ് നോക്കണം എന്നുണ്ടായിരുന്നു.. പക്ഷേ ഹോട്ടല്‍ സ്റ്റാഫ് സമ്മതിച്ചില്ല... ഇതിന്‍ മാക്സിമം തൂക്കാന്‍ പറ്റിയ ഒരു വെയിറ്റ് ഉണ്ട് എന്നും ഉപദ്രവിക്കരുതും എന്നും പറഞ്ഞ് അവര്‍ ചേട്ടന്റെ മുമ്പില്‍ തൊഴുതു
*beautiful minds
13 അഭിപ്രായങള്‍:
5 ബ്ലോഗ്ഗര്‍മ്മാര്‍ കണ്ട് മുട്ടി.. ആര്‍ക്കും കേട്പാടുകള്‍ ഇല്ല..
അതുകലക്കി 2 + 3 = 5
വിഷ്ണു 2ആണേല്‍ സജ്ജീവിനു 3 മതീയാകുമോ??
വെയിങ്ങ് മഷീനില്‍ കാണിച്ചതുകൂടി കൊടുക്കാമായിരുന്നു -
58കി.ഗ്രാന്‍. 50 ഗ്രാന്‍.
അറ്റുത ബ്ലൊഗേര്‍സ് മീറ്റില്‍ ഒരു ഡസന്‍ ആളെങ്കിലും വേണം. ഹോട്ടലും വിഭവങ്ങളിലൊന്നും അതുതന്നെ !
കണ്ട്മുട്ടി, കാപ്പി കുടിച്ച്, വരച്ച്, ചിരിച്ച് പിരിഞ്ഞൂ എന്നോ?
-ആരെ പറ്റിക്കാന്നാ വിചാരിച്ചേ?
ഇനി പറ, എന്താ സംഭവം?
ആലപ്പുഴക്കാരന്‍(2 പേര്‍ ചേര്‍ന്നിരുന്നാലത്ത അത്ര വരും)
പടം കണ്ടിട്ട് അങിനെ തോന്നണില്ലാലോ …
നന്നായിരിക്കുന്നു …
3+2 = 5
നന്നായി
:)
ഉപാസന
അരം പ്ലസ് അരം = കിന്നരം ( ബെസ്റ്റ് കണ്ണാ ബെസ്റ്റ്)
അതു കലക്കീട്ടോ.
:)
കണ്ണൂരാനേ.. എന്തിനാ സജ്ജീവെട്ടനെ വിഷമിപ്പിക്കുന്നേ എന്നു വെച്ചല്ലേ?
സജ്ജിവ്വേട്ടാ.. എന്തിനാ 100 കിലോ കുറയ്ക്കുന്നേ?
കൈതേ.. ശ്..ശ്.. ഉച്ചത്തില്‍ പറയാതെ.. ആരേലും കേള്‍ക്കും.. അടുത്ത പ്രാവശ്യം കൈതയേയും വിളിക്കം.. ഒരു പരിപ്പ് വട ഫ്രീ..
സാക്ഷരാ.. 2 പേരുടെ അത്ര എന്നെല്ലാം സജ്ജീവേട്ടനെ വിഷമിപ്പിക്കാതിരിക്കാന്‍ പരയുന്നതല്ലേ? ഞാന്‍ സ്ലിം അല്ലേ..(കണ്ണൂരാന്റെ കമ്മന്റ് കൂട്ടി വായിക്കന്നേ..)
സുനിലേ.. :)
നജീമിക്കാ.. ഇതെന്നതാ കുങ്കുമം വാരികയോ? അതോ മോഹന്‍ലാലോ?
ശ്രീ.. കലക്കാന്‍ ഇരിക്കുന്നതേ ഉള്ളു..
സത്യം പറഞ്ഞാല്‍ പരസ്പരം അറിയാതെയും, നേരില്‍ കാണാതെയും ബ്ലോഗിംഗ് തുടരുന്നതല്ലേ നല്ലത്. സ്വന്തം പ്രൊഫൈലില്‍ യതാര്‍ത്ഥ പേരുപോലും എഴുതാന്‍ മടിക്കുന്നവരല്ലേ നമ്മില്‍ ഭൂരിഭാഗവും. പിന്നെങ്ങനെ കണ്ടുമുട്ടും.
തൊട്ടടുത്തിരിക്കുന്നത് മറ്റൊരു മല്ലു-ബ്ലോഗറാണന്നറിയാതെയിരിക്കുന്നതാണ് രസം.
അയ്യയ്യോ! കൊച്ചിയിലെപ്പോ മീറ്റി? എനിക്കതും മിസ്സായല്ലോ. കൊച്ചിയില്‍ കൂടിയ ഞമ്മള്‍ക്ക് ഇങ്ങളെയൊക്കെ കാണാനുള്ള ഒരു ചാന്‍സൂടെ മിസ്സായി.. അടുത്തവട്ടം ഞമ്മള്‍ക്ക് ഒന്നു കൂടാമെന്നാശിച്ചോണ്ട് പുല്ലേപടിയില്‍ നിന്നും ഏറനാടന്‍..
സാരമില്ല ഏറനാടാ..,
ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.. (അല്ല ഇനി ഏറനാടന്‍ സ്പോണ്‍സര്‍ ചെയ്യും എങ്കില്‍ പറ.. ഞാന്‍ ഇപ്പോഴേ റെഡി)
ആലപ്പുഴക്കാരന്‍(2 പേര്‍ ചേര്‍ന്നിരുന്നാലത്ത അത്ര വരും) സജ്ജീവേട്ടന്‍(മൂന്നു പേര്‍ക്ക് തുല്യന്‍)
ഇതു കലക്കി..:)
Post a Comment