Pages

September 22, 2007

ഡിജിറ്റല്‍ ചിത്രങ്ങള്‍

മകനേ നിനക്കു നല്‍കാന്‍, പുലരിയിലേ
കുളിര്‍മഴയില്ല, പാല്‍നിലാവിന്‍ ശോഭയുമില്ല
കിളികള്‍ തന്‍ കൂജനമില്ല, നിറ-
ക്കൊന്നതന്‍ ഭംഗിയുമില്ല, അരുവിതന്‍
കളകളാരവം കേള്‍ക്കുവാനുമില്ല

അച്ഛന്‍ നിനക്കായ് കരുതാം ഈ
അപൂര്‍വ്വതകള്‍ എന്റെ കമ്പ്യൂട്ടറിന്‍ ഓര്‍മ്മയില്‍
എങ്കിലും മകനേ നീ ഇവയുടെ
ആഴവും പരപ്പും, സുഗന്ധവും
അറിവതെങ്ങിനേ, ആസ്വദിപ്പതെങ്ങിനേ?

കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?
പുലരിതന്‍ ചന്തം അറിവതെങ്ങിനേ?
പൂത്തകൊന്നകള്‍ കാണ്‍വതെങ്ങിനേ?
ഡിജിറ്റല്‍ ചിത്രങ്ങള്‍, ഇവയക്ക് മണമില്ല,
തണുപ്പില്ല, പുളകവുമില്ല...

എങ്കിലും നിന്‍ മിഴികള്‍ക്ക് നിറവേകാന്‍,
നിന്‍ മനസിലോര്‍മ്മയാവാന്‍
അച്ഛന്‍ കരുതാം കുറേ ഡിജിറ്റല്‍ ചിത്രങ്ങള്‍
ആ ചിത്രങ്ങള്‍ നിന്‍ പുലരികള്‍ക്ക്
നിറമേകട്ടേ, അര്‍ത്ഥമേകട്ടേ...


* പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍

9 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

എങ്കിലും നിന്‍ മിഴികള്‍ക്ക് നിറവേകാന്‍,
നിന്‍ മനസിലോര്‍മ്മയാവാന്‍
അച്ഛന്‍ കരുതാം കുറേ ഡിജിറ്റല്‍ ചിത്രങ്ങള്‍
ആ ചിത്രങ്ങള്‍ നിന്‍ പുലരികള്‍ക്ക്
നിറമേകട്ടേ, അര്‍ത്ഥമേകട്ടേ...


* പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍

ബാജി ഓടംവേലി said...

ഡിജിറ്റല്‍ പടം കാണാന്‍ ഓടി വന്നത
പറ്റിച്ചു കളഞ്ഞല്ലോ
എന്തായാലും നന്നായിരിക്കുന്നു

വേണു venu said...

നല്ല വരികള്‍‍.വരികളില്‍‍ ഒളിഞ്ഞിരിക്കുന്ന സത്യം അമ്പരപ്പിക്കുന്നു.:)

Vish..| ആലപ്പുഴക്കാരന്‍ said...

@ ബാജി ഓടംവേലി > പറ്റിക്കാന്‍ ഇട്ട ടൈറ്റില്‍ ഒന്നുമല്ല മാഷേ.. അതിലും നല്ല എന്ത് ടൈറ്റില്‍ ആണ്‍ ഇതിന്‍ കൊടുക്കുക? നന്ദി..

@വേണു > വേണുവേട്ടാ.. നന്ദി... ഒളിഞിരിക്കുന്ന സ്ത്യങ്ങള്‍.. എനിക്കു തോന്നുന്നത് സത്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ പതുക്കേ മുഖം തിരിക്കുകയാണ് എന്നാ..
അല്ലേ ?

ഹരിശ്രീ said...

* പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍

ഇത്തരം ഡിജിറ്റല്‍ ചിത്രങ്ങള്‍ മാത്രമേ ഇനിയുള്ള തലമുറകള്‍ക്ക് കാണാനാകൂ...

കൊള്ളാം കേട്ടോ...

ശ്രീ said...

“പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍...”

അതെ മാഷേ.. അതു മാത്രമല്ലേ ഇനിയുള്ള കാലം ചെയ്യാനാകുന്നത്?
:)

Vish..| ആലപ്പുഴക്കാരന്‍ said...

ശ്രീ, ഹരീശ്രീ..
ഇപ്പോഴേ ഒരു ഫോട്ടോ എടുത്ത് വെച്ചോ ട്ടോ.. അല്ലേല്‍ എന്നാ ചെയ്യും.. വന്നതിനും പറഞതിനും നന്ദി.

Mrs.Amrita Sudheesh said...

hi,
do you remember me?i was your junior, at GRD, in the MSc Batch.

Unknown said...

nannayittund maashee..,arthavathaaya varikal...,congrats keep it up