Pages

September 28, 2007

- മൂപ്പന്റെ കോടതി -

അന്ന് ഞാന്‍ തൃശ്ശൂര്‍ എന്‍ എസ് എസ് സ്കൂളില്‍ പഠിക്കുന്ന സമയം.. ഇടയ്ക്കിടെ അച്ഛന്റെ ഓഫീസില്‍ പോയി ഇരിക്കുക എന്നത് എന്റെ വിനോദം ആയിരുന്നു , വിശ്വസം ഇല്ലാത്തതു കൊണ്ട് വിളിച്ചോണ്ട് പോകുന്നതൊന്നുമല്ല.. (ഇത് പറഞ്ഞപ്പൊ ഞാന്‍ കള്ളം പറയുകയാ എന്ന് തോന്നിയോ? ഹേയ്..)

ഒരു ശനിയാഴ്ച്ച അവരുടെ അവിടെ എന്തോ പരിപാടികള്‍ നടക്കുന്നു.. ഫൗണ്ടേഴ്സ് ഡേ പോലെ എന്തോ ഒന്ന്.. അന്ന് അവര്‍ സ്റ്റേജില്‍ അവതരിപ്പിച്ച സ്കിറ്റ് ആണ് ഇത്...

-മൂപ്പന്റെ കോടതി-

മൂപ്പന്‍ ഒരു മേശപ്പുറത്ത്(സിംഹാസനം) ഇരിക്കുകയായിരുന്നു..
ഒന്നാമന്‍: “അയ്യോ മൂപ്പാ യത് കണ്ടോ? അയ്യാ അയ്യാ”
മൂപ്പന്‍: “എന്താ പ്രശ്നം?”
ഒന്നാമന്‍: “ഇവന്‍ ഏന്‍ പശു കാല് തല്ലിയൊടിച്ചു മൂപ്പാ.. അയ്യോ അയ്യോ...“
മൂപ്പന്‍: “സത്യമാ‍?”
രണ്ടാമന്‍: “ന്റെ മൂപ്പാ.. ഇത് കേക്കണേ.. യവന്‍ എന്റെ വീട്ടില്‍ ചാടികയറി വന്നതു കോണ്ടാ പറ്റിയത്”
മൂപ്പന്‍: “മലദൈവങളേ ഒന്നും മനസിലാവണില്ല..”
രണ്ടാമന്‍: “ ന്റെ മൂപ്പാ.. യവന്‍ ഏന്‍ വീട്ടില്‍ കയറി വന്നപ്പാ ഏന്‍ ഭാര്യ പായില്‍ കെടക്കുവായിരിന്ന്”
മൂപ്പന്‍: “ഹും”
രണ്ടാമന്‍: “അപ്പ ഏള് മാസം ഗപ്പിണിയായിരിന്ന ഏന്‍ ഭാര്യടെ ഗര്‍പ്പം യവന്‍ ചവിട്ടി”
മൂപ്പന്‍ : “എന്ത്?”
രണ്ടാമന്‍: “ഏന്‍ ഭാര്യ ഗര്‍ഭം പോയി,ങീ ങ്ങീ...“ (കരയുന്നു)
മൂപ്പന്റെ മുഖത്ത് വിഷാദ ഭാവം
ഒന്നാമന്‍: “ഏന്‍ അത് അറിയാതെ ചവിട്ടി, അറിയാതെ പായി, അയിനിക്കോണ്ട് ഏന് പശൂനെ കാല്‍ ഒടിച്ച്”
മൂപ്പന്‍: “നിര്‍ത്തിന്‍.., ഞാമ്പറയാം എന്നതാ ചെയ്യണ്ടേന്ന്..”
ഒന്നാമനും രണ്ടാമനും കൂടെ : “ശരി”.
മൂപ്പന്‍ ആലോചിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
മൂപ്പന്‍ (രണ്ടാമനോട്): “ഏന്നതായാലും പശുക്കാല്‍ ഒടിച്ചിത് ശരിയല്ല, നീ ഒരു കാര്യം ശെയ്യ്, നീ പശുനേ കൊണ്ടോയ് ഒരു ഏള് മാശം വെയ്യ്, കാല് ശരിയായി കൊടുത്താല്‍ മതി.“
മൂപ്പന്‍ (ഒന്നാമനോട്) : “നീയേതായാലും ചവിട്ടി കലക്കി യതും ശരിയല്ല, നീയും ഒരു ഏള് മാശം കൊണ്ട് പോയിക്കോ.. ശരിയായി കഴിഞ്ഞ് തിരിയേ കൊടുത്തോണ്ടാ മതി”

11 അഭിപ്രായങള്‍:

ആലപ്പുഴക്കാരന്‍ said...

മൂപ്പന്റെ കോടതി.- പ്രമാദമായ കേസിന്റെ വിചാരണ...

ശ്രീ said...

മുന്‍‌പ് പറഞ്ഞു കേട്ടിട്ടുണ്ട്, നല്ല തീരുമാനം തന്നെ , അല്ലേ?

ആലപ്പുഴക്കാരന്‍ said...

ശരിയാണ്‍ “ശ്രീ“ പലരും പല വേര്‍ഷനുകളില്‍ പറഞിട്ടുള്ളാ സംബവം ആണ്.. ചുമ്മാ അങ്ങ് പോസ്റ്റി.. :)

ആലപ്പുഴക്കാരന്‍ said...

സംഭവം..
സംഭവം
സംഭവം
സംഭവം
......
......
മലയാളം തെറ്റിച്ചാല്‍ ഇമ്പോസിഷന്‍ എഴുതണം.. :)

ശ്രീ said...

എന്നാ‍ലും കേള്‍‌ക്കാത്തവരും കാണുമല്ലോ... ഇരിക്കട്ടേന്ന്...
:)
[ഇമ്പോസിഷന്‍‌ കലക്കി]

എന്റെ ഉപാസന said...

മൂപ്പന്‍ ആള് ശരിയല്ല.
:)
ഉപാസന

കുഞ്ഞന്‍ said...

മൂപ്പനാണു മൂപ്പാ മൂപ്പന്‍!

സഹയാത്രികന്‍ said...

മൂപ്പനാളു കൊള്ളാലോ.... !
ചവിട്ടിയവന്‍ വിചാരിച്ചുകാണും രണ്ട് മാസം കൂടി കഴിഞ്ഞിട്ട് ചവിട്ടിയാ മതിയായിരുന്നൂന്ന്...
:)

ഏ.ആര്‍. നജീം said...

ഒന്നാമന്‍ വീടായ വീടും കാടായ കാടും കേറി നടന്നു പിന്നെ എല്ലാ ഗര്‍ഭങ്ങളും ചവിട്ടി കലക്കിയിട്ടുണ്ടാകും...
ശോ.., ആ മൂപ്പന്റെ ഒരു പുത്തിയേ....

Alappuzhakaran said...

@നജീം> ഇങനെയൊന്നും പറയാതെ.. ശ്ശോ..!

@സഹയാത്രികന്‍ > ഹി ഹി ഹി ഹി ഹി ഹി... തമാശക്കാരന്‍...

@കുഞ്ഞന്‍> അത് ഞാനും സമ്മതിച്ചു കുഞ്ഞാ.. പക്ഷെ സ്കിറ്റില്‍ ഈ വിധി പറയുന്ന നേരം ആദ്യം രണ്ടാമനും പിന്നെ ഒന്നാമനും തുള്ളി ചാറ്റുന്നുണ്ട്.. അതായിരുന്നു അതിന്റെ ഹൈലൈറ്റ്.. :) (ഞാന്‍ അതങ് എഡിറ്റ് ചെയ്തതാ)

‌‌@ ഉപാസന (സുനില്‍) > ഹി ഹി ഹി ഹി..

@ശ്രീ.. > അങനെ തന്നെയാകട്ടെ അല്ലേ ശ്രീ.. :)

ചിത്രകാരന്‍chithrakaran said...

ആലപ്പുഴക്കാരാ,
............. :)
ക്ഷേമാശംസകള്‍ !!