Pages

September 7, 2007

സ്വതന്ത്ര ബ്ലൊഗ്ഗിങ് - എന്നാ പുകിലാണേ..!

കുടുബം.. കൂട്ടായ്മ.. മണ്ണാങ്കട്ട.. ഇതൊന്നും അല്ല വിഷയം.. കമ്മന്റ്, സ്വതന്ത്ര ബ്ലോഗിങ്, വിവാദം എന്നിവയാണോ എന്നു ചോദിച്ചാല്‍ ശോ.. നിങളുടെ ഒരു കാര്യം..

എന്താ ഈ സ്വതന്ത്ര ബ്ലൊഗ്ഗിങ്?
ഞാന്‍ കുറച്ചു പേരോട് ചോദിച്ചൂ ഈ ചോദ്യം... ആറ്ക്കും കറക്റ്റ് ഉത്തരം പറയാന്‍ ഇല്ല.. ചില ബ്ലോഗുകളില്‍ ഇതിനേ കുറിച്ച് എഴുതിയത് കണ്ടിട്ടാണ് ഞാന്‍ ഈ ചോദ്യവുമായി നടക്കന്‍ തുടങിയത്...(സോറി ആര്‍ക്കും കമന്റ് ഇടാന്‍ പറ്റിയില്ല കേട്ടോ!)
രക്ഷയില്ല.. എന്നാല്‍ പിന്നെ ഞാന്‍ ഒന്ന് ഡിഫൈന്‍ ചെയ്യാം എന്നു വെച്ചു.. അപ്പോളാണ് ഡെഫെനീഷനുകള്‍ എന്റെ മനസില്‍ നിറഞു കവിയാന്‍ തുടങിയത്..

സ്വതന്ത്രമായി ചിന്തിച്ച്, സ്വതന്ത്രമായി എഴുതി സ്വതന്ത്രമായി വായിക്കുന്നവ... (കൊള്ളാം അല്ലേ?.. )

പക്ഷെ ഇതില്‍ ഫുള്‍ സ്വതന്ത്ര്യം ഉണ്ടോ?.. ഇവിടെയുള്ള മലയാളം ബ്ലോഗുകള്‍ സ്വതന്ത്രമാണോ?
അല്ല എന്നാണ് എനിക്കു തോന്നുന്നത് (ഇത് എനിക്ക് “തോന്നുന്നതാ“ എന്നേ ധ്വനി ഒള്ളു)
കൂടുതല്‍ ആള്‍ക്കരും ഫ്രീ സര്‍വീസുകളേ അല്ലേ ആശ്രയിക്കുന്നത്? പ്രൊവൈഡര്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കുന്നു
(എക്സാമ്പിള്‍ : ഞാന്‍ ഗൂഗിള്‍ ക്രോളര്‍ എന്റെ എല്ലാ പേജും ക്രാള്‍ ചെയ്യണം എന്നു വിചാരിച്ചാല്‍ നടക്കുമോ? ഇല്ല.. ലേബലുകള്‍ ഉള്ളിടത്തോളം നടക്കില്ല.. മനസിലായില്ല എങ്കില്‍ ഗൂഗിളില്‍ robot.txt and blogger സേര്‍ച്ച് ചെയ്യൂ..)

പിന്നേയും പ്രശ്നം.. അത് കമ്മന്റ് അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്ന കാര്യത്തില്‍ ആണ്... അതു വേണം എന്നും വേണ്ടാ എന്നും രണ്ട് പക്ഷമുണ്ട്.. (വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്നു ചോദിക്കുന്ന പോലെയാണ് ഇത്, ഞാന്‍ വെജിറ്റേറിയന്‍ ആണേ ;) ).. അത് ഓരോരുത്തരുടെ പേര്‍സണല്‍ ഇഷ്യൂ.. പക്ഷേ കമ്മന്റ് ആരും കാണുകയ്യേ വേണ്ടാ എന്നും അത്രക്കും കുറച്ചു ഹിറ്റ്സ് മതി എന്നും പറഞാല്‍? സത്യം, എനിക്ക് (എനിക്ക് മാത്രം) ദഹിക്കുന്നില്ല(പാടില്ല എന്ന് ഞാന്‍ പറയില്ല)... അങനെയാണ് എങ്കില്‍, ബ്ലോഗ് റോളുകളില്‍ പേര് വരരുത് എന്ന് ബ്ലോഗ്ഗര്‍മാര്‍ എന്തുകൊണ്ട് പറയുന്നില്ല? ലിങ്ക് ബാക്കുകള്‍ എന്തുകൊണ്ട് ഡിസേബിള്‍ഡ് ആക്കുന്നില്ല? ഒരു കണ്ടന്റ് സേര്‍ച്ചബിള്‍ ആക്കുന്നത് ലിങ്കുകള്‍ ആണ്. ലിങ്കില്ലാ എങ്കില്‍ വെറും വട്ടപൂജ്യം(അത് കൊണ്ടാകും) ...(ഇതിനുള്ള ഉത്തരം: പേര്‍സണല്‍ പ്രിഫറന്‍സ്)

ഞാന്‍ സ്വതന്ത്ര ബ്ലോഗിങ് നടത്താറില്ല.. കാരണം ഞാന്‍ പോസ്റ്റുമ്പോള്‍ കുറേയേറെ ലൊക്കേഷനുകളില്‍ പോയി അപ്പ്ഡേറ്റഡ് ആകും.. ചിലപ്പോള്‍ ഇ മെയിലില്‍ ലിങ്ക് അയക്കും, ചിലപ്പോള്‍ എന്റെ ഗൂഗിള്‍/യാഹൂ സ്റ്റാറ്റസ് തന്നെ ബ്ലോഗ് യൂ ആര്‍ എല്‍ ആയിരിക്കും... ഇതൊന്നും ഇല്ലായിരുന്നു എങ്കില്‍...?
ഞാന്‍ മറുമൊഴിയില്‍ അംഗമാണ്.. മെയില്‍ സബ്സ്ക്രൈബ് ചെയ്തിട്ടും ഉണ്ട്.. അതില്‍ അവസാ‍നം കണ്ട ഒന്നു രണ്ട് ലിങ്കുകളില്‍ കയറുകയും ഞാന്‍ വന്നിരുനു എന്നറിയിക്കനുള്ള മര്യാദ കാണിക്കാന്‍ അറ്റ്ലീസ്റ്റ് ഒരു സ്മൈലി ഇടുകയും ചെയ്യും.(ഒന്നു രണ്ട് മൂന്നു നാല്........... പോസ്റ്റുകളില്‍ മിസ്സ് ചെയ്തിട്ടുണ്ട്).

മലയാളം ബ്ലോഗുകള്‍ കുതിക്കുന്നു... എങ്ങോട്ട്?

Disclaimer: ഞാന്‍ ഒരു മൊഴി യുടേയും അഡ്മിന്‍ ടീമില്‍ അംഗമല്ല(ആരെല്ലാമാ അഡ്മിന്‍ എന്നറിയാന്‍ വഴികള്‍ ഉണ്ടല്ലോ..!)... ഒരു മൊഴികളും പ്രൊമോട്ട് ചെയ്യാന്‍ നടക്കുകയല്ല. ഈവക സംരംഭങളില്‍ നിന്നും എനിക്കൊരു ലാഭവും ഇല്ല.‍.. പിന്നേ ഈ പോസ്റ്റ് എന്തിന്? ആ അറിയില്ല.. ഇത് കുറച്ചു ടെക്ക്നിക്കല്‍ ആസ്പെക്റ്റ്സും ഇമോഷണല്‍ ആസ്പെക്റ്റ്സും (പലരുടേയും, വായിച്ചു കമന്റാന്‍ തോന്നിയാല്‍ നിങളുടേയും‍)ചേര്‍ന്നതാ.. പ്ലീസ്, ആരേയും ഇമോഷണല്‍ ആക്കാനും അല്ല ഉദ്ദേശം... ആര്‍ക്കെങ്കിലും വേദന തോന്നുന്ന എന്തെങ്കിലും പ്രസ്താവന ഞാന്‍ നടത്തിയെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.

ഓഫ്: (പോസ്റ്റിനിടയിലും ഓഫ്) ഐ ഏ എസ് മലയാളത്തില്‍ എഴുതാം എന്ത്കൊണ്ട്..?
നേരത്തെ ഹിന്ദിയില്‍ എഴുതാമായിരുന്നു.. പാസ് ആകുന്നത് മുഴുവന്‍ ബീഹാറികള്‍... തമിഴ്നാട്ടുകാര്‍ ബഹളം വെച്ചു.. തമിഴിലും എഴുതണം എന്നും പറഞ്.. എന്നാല്‍ ഇന്നാ എല്ലാ ഭാഷയിലും എഴുതിക്കോ എന്നായി സ്റ്റാന്‍ഡ്... ഇതാ ബ്ലോഗ്ഗറും ദേവനാഗരി/ഹിന്ദി തുടങി.. തമിഴാ.. ബഹളം വെക്കൂ....
(ഒന്നു ചിരിക്കന്നേ....)

15 അഭിപ്രായങള്‍:

ആലപ്പുഴക്കാരന്‍ said...

സ്വതന്ത്ര ബ്ലൊഗ്ഗിങ് - എന്നാ പുകിലാണേ : ഇതു വരെ ഉള്ള പുകിലിന്റെ കാര്യമാ..

ഇത് വെറും പേര്‍സണല്‍ വ്യൂ.. ആരേയും കരി ചേച്ചു കാണിക്കന്‍ ഉള്ള ശ്രമം അല്ല. :)

ഇട്ടിമാളു said...

:)

ശ്രീ said...

ഹഹ ഇതു കൊള്ളാം മാഷെ.

ഞാനും ഒരു വെറും സാധാരണ ബ്ലോഗറാണേ...
എന്റെ സ്വന്തം താല്പര്യം കൊണ്ട്, തനിയേ ബ്ലോഗിലെത്തി എന്റെ തന്നെ സന്തോഷത്തിനായി, സംതൃപ്തിക്കായി ബ്ലോഗില്‍‌ എഴുതി (എന്നു വച്ചാല്‍‌ എല്ലാത്തിലും വലുതാണ്‍ ബ്ലോഗ് എന്നു കരുതുന്നില്ലാന്ന് മാത്രം) കഴിയുന്ന ഒരു സാധാരണ ബ്ലോഗര്‍‌. എന്നു വച്ച് നാലു പേര്‍ വന്ന് എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തി പോകുന്നതില്‍‌ സന്തോഷമേയുള്ളൂ കേട്ടോ.
ബ്ലോഗിലെ അനാവശ്യ്യ പ്രശ്നങ്ങലിലും ചര്‍‌ച്ചകളിലും ഉള്‍‌പ്പെടാനും താല്പര്യമില്ല.

എന്റെ ഉപാസന said...

ശ്രീ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.
ഇങ്ങിനെയൊക്കെ തട്ടി മുട്ടി പോകട്ടേന്ന്. എങ്കിലും ഏതെങ്കിലും കുണ്ടാമണ്ടിയിലൊക്കെ ചെന്ന് ചാടാന്‍ മനസ്സ് തരിക്കുമ്പോഴൊക്കെ ഞാനാ പഴഞ്ചൊല്ല് ഓര്‍ക്കും.

“ആറ്റിലേക്കച്ചുതാ ചാടല്ലെ ചാടല്ലെ,
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം “

:)
സുനില്‍

സഹയാത്രികന്‍ said...

ശ്രീ പറഞ്ഞ പോലെ...
മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കുന്നു... അത് സമയമുള്ളവര്‍ വന്ന് വായിച്ച് അഭിപ്രായം പറയട്ടെ.... അനാവശ്യ പ്രശ്നങ്ങളിലും ചര്‍ച്ചകളിലും ഉള്‍പ്പെടാന്‍ താല്‍പ്പര്യല്ല്യാ.....

Haree | ഹരീ said...

സ്വതന്ത്ര ബ്ലോഗിംഗ് എന്ന പ്രയോഗത്തില്‍, ടെക്നിക്കല്‍ ആസ്പെക്റ്റുകളല്ല ഉദ്ദേശിക്കുന്നത്. ‘സ്വതന്ത്ര ബ്ലോഗ്ഗിങ് - എന്നാ പുകിലാണേ..!” എന്ന ടൈറ്റില്‍ കണ്ട് വന്ന് വായിക്കുന്നതാണോ, ഇവിടെ വരുന്ന ഏതെങ്കിലും ‘വിവാദ’കമന്റ് വായിച്ചുവന്ന് വായിക്കുന്നതാണോ അഭികാമ്യം എന്നതാ‍ണ് ചോദ്യം. ഈ ‘വിവാദ’കമന്റുകള്‍ക്ക് കൂടുതല്‍ വിസിബിലിറ്റി കമന്റ് അഗ്രിഗേറ്ററുകളിലൂടെ ലഭ്യമാവും; കമന്റുകള്‍ക്കാവും പോസ്റ്റിനേക്കാള്‍ വിസിബിലിറ്റി. പോസ്റ്റുകള്‍ വായിക്കപ്പെടേണ്ടവയാണ്, വായിക്കേണ്ടതാണ്, ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് കമന്റുകളും ആവശ്യമാണ്. എന്നാല്‍ നല്ല പോസ്റ്റുകളിട്ട്, റീഡര്‍ഷിപ്പുണ്ടാക്കി, കമന്റുകള്‍ കൂടുതല്‍ മേടിക്കുന്നതാണ്; കമന്റുകള്‍ പ്രദര്‍ശിപ്പിച്ച് അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ കമന്റുകള്‍ മേടിക്കുന്നതിലും അഭികാമ്യം. ഇംഗ്ലീഷ് ബ്ലോഗുകളുടെ ഒരു കമന്റ് അഗ്രിഗേറ്റര്‍ ആലോചിച്ചു നോക്കൂ‍, അപ്പോള്‍ മനസിലാവും അതിന്റെ അര്‍ത്ഥശൂന്യത.

പിന്നെ, 10-15 സമാനചിന്താഗതിക്കാര്‍ക്ക് വെണമെങ്കില്‍, അവരുടെയുള്ളിലുള്ള കൂട്ടായ ചര്‍ച്ചകള്‍ക്ക് ഗൂഗിള്‍ ഗ്രൂപ്പിലൂടെയുള്ള കമന്റ് അഗ്രിഗേഷന്‍ ഉപയോഗപ്പെടുത്താം.
--

ഡിസ്‌ക്ലൈമര്‍: ഇതെന്റെ അഭിപ്രായം മാത്രം. റീഡറിനേയും ഫീഡിനേയും പൈപ്പുകളേയും പ്രചരിപ്പിച്ചിട്ട് എനിക്കുമൊന്നും നേടാനില്ല. :)

ViswaPrabha said...

ശ്രീ പറഞ്ഞതാണ് സ്വതന്ത്രബ്ലോഗിങ്ങിന്റെ പെര്‍ഫെക്ട്ട് ഡെഫ്‌നീഷന്‍.

ആലപ്പുഴക്കാരാ,

ടെമ്പ്ലേറ്റില്‍ “അഭിപ്രായങള്‍ അറിയിക്കൂ..! ” എന്ന സ്റ്റ്രിങ്ങിലെഅക്ഷരത്തെറ്റ് തിരുത്തുമല്ലോ.

സസ്നേഹം,
വിശ്വം

സുനീഷ് തോമസ് / SUNISH THOMAS said...

ആലപ്പുഴ വള്ളംകളി എങ്ങനെയുണ്ടായിരുന്നു? അവിടെ ഇപ്പോള്‍ കയറിനാണോ ചകിരിക്കാണോ വിലക്കൂടുതല്‍? അരിക്കെന്താ വില?


:)

ആലപ്പുഴക്കാരന്‍ said...

@ശ്രീ: സേം പിഞ്ച്, നോ ബാക്ക് പിഞ്ച്...
@സുനില്‍: പുന്നമട കായലില്‍ നീന്താന്‍ വരുന്നോ? ഞാന്‍ സ്റ്റാര്‍ട്ടിങ് പോയിന്റിന്റെ അടുത്താ താമസം.
@വിശ്വേട്ടന്‍: നന്ദി.. ഞാന്‍ അതങ്ങ് അപ്പ്ഡേറ്റ് ചെയ്തു..
@സഹയാത്രികന്‍: ഞാനും ഇല്ല ഇഷ്ട്ടാ വിവാദങളില്‍.. പിന്നെ സ്വതന്ത്ര ബ്ലോഗിങ്.. അതങ്ങ് ദഹിച്ചില്ല.. അപ്പൊ പിന്നെ അങ്ങ് പരഞു.. ഇത് വിവാദമാകില്ല.. (ദൈവമേ ആക്കരുതേ..)

@ ഹരീ.., കമ്മന്റുകള്‍ ഗ്രൂപ്പില്‍ വരുന്നത് കൊണ്ട് ചിലപ്പോള്‍ അങനെ സംഭവിക്കാം.. പക്ഷെ അതില്ലാതേയും നടക്കുന്നുണ്ട്.. ഒരു സ്പാര്‍ക്ക് കിട്ടികഴിഞ്ഞാല്‍ പിന്നെ കമ്മന്റുകള്‍ അല്ല, മെയിലുകളാണ് പിന്നെ സംഭാഷണങള്‍ നിയന്ത്രിക്കുന്നത്.. എനിക്കതുറപ്പുണ്ട്.. ഇപ്പോള്‍ വിവാദങളില്‍ നില്‍ക്കുന്ന വിഷയങള്‍ തന്നെ നോക്കൂ... എന്റെ ഒരു ഫ്രെണ്ടിനു(ബ്ലോഗ്ഗര്‍ അല്ല) മെയില്‍ അയച്ചിരിക്കുന്നു വേറെ ഒരു ബ്ലോഗ്ഗെര്‍.. അതില്‍ ഒരു ലിങ്ക് മാത്രമേ കാണാന്‍ ഒള്ളു.. അത് വിവാദ പോസ്റ്റ് ആയിരുന്നു...
പിന്നെ ഞാന്‍ ഈ പോസ്റ്റ് മന:പൂര്‍വ്വം തന്നെയാണ് ഇട്ടത്.. ഒരു കമ്മന്റ് അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്നില്ല എങ്കില്‍ അതിനെ സ്വതന്ത്ര ബ്ലോഗിങ് എന്ന് എങനെ പറയും ഹരി?
“സ്വതന്ത്ര“ എന്ന വേര്‍ഡ് തന്നെ എടുക്കൂ.. വളരെ സെന്‍സിറ്റീവ് അല്ലേ? ഞാന്‍ സ്വതന്ത്രന്‍ ആണ് എന്ന് വിളിച്ചു പറയുന്നു പലരും..
.
എന്റെ സംശയങള്‍ ഇതെല്ലാം ആണ്(പോസ്റ്റ് ക്ലിയര്‍ അല്ല എങ്കില്‍ ഇവിടെ ചേര്‍ക്കാം)...
അഗ്രഗേറ്റര്‍ ഇല്ല എങ്കില്‍ സ്വതന്ത്രന്‍/സ്വതന്ത്ര ആകുമോ? ആ വാക്കുപയോഗിക്കാമോ? (ഇവിടേയും പ്രശ്നം വ്യൂ തന്നെ.. ചിലര്‍ക്കാകുമായിരിക്കും).
ആ വാക്കുപയോഗിക്കുംബോള്‍ മറ്റുള്ള ഡിസ്പ്ലേ മെക്കാനിസങ്ങളില്‍ നിന്നും ഒഴിവായി നില്‍ക്കണ്ടതല്ലേ?
അഗ്രഗേറ്റര്‍ക്കെതിരേ പ്രചരണം നടത്തണോ?
പിന്നെ ഇന്‍ഗ്ലീഷ് പോസ്റ്റുകള്‍... അതും മലയാളവും കമ്പയര്‍ ചെയ്യാന്‍ പറ്റുമോ?

@ ഇട്ടിമാളു & സുനീഷ്.. കണ്ടോ.. നിങ്ങള്‍ രണ്ടു പേരുമേ എന്റെ “തമാശ“ കേട്ടു ചിരിച്ചൊള്ളു താങ്ക്യൂ :), എന്റെ സുനീഷേ.. സ്വതന്ത്രമായി പറയുകയാണെങ്കില്‍ വള്ളം കളി വെള്ളം കളിയായി.. :)

Haree | ഹരീ said...

അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മെയിലുകളിലൂടെയും സ്ക്രാപ്പുകളിലൂടെയും, ഇതൊന്ന് വായിക്കൂ ടൈപ്പ് പബ്ലിസിറ്റി കൊടുക്കുക തന്നെ ചെയ്യും. ഷെയേഡ് ലിസ്റ്റുകളും ചെയ്യുന്നത് അതുതന്നെയാണല്ലോ! പക്ഷെ, കമന്റുകളിലൂടെയുള്ള പബ്ലിസിറ്റി അത് കമന്റ് അഗ്രിഗേറ്ററുകളിലൂടെ(അല്ലെങ്കില്‍ അവ ശേഖരിക്കുന്ന പൈപ്പുകളിലൂടെ) മാത്രമേ നടക്കുന്നുള്ളൂ.

കമന്റ് അഗ്രിഗേറ്റര്‍ ഉപയോഗിക്കാത്തതുകൊണ്ടുമാത്രം സ്വതന്ത്രബ്ലോഗിംഗ് ആവില്ല. ആരേയും ഭയക്കാതെ, ആള്‍ക്കൂട്ടത്തിനുവേണ്ടിയല്ലാതെ സ്വന്തം കാഴ്ചപ്പാടുകള്‍ തുറന്നെഴുതുക എന്നതാണ് സ്വതന്ത്രബ്ലോഗിംഗ്. കമന്റുകള്‍ക്കുവേണ്ടിയുള്ള എഴുത്താവുമ്പോള്‍ ആ രീതി മാറുന്നു. അഗ്രിഗേറ്റര്‍ ഉപയോഗിക്കാതെ, ആര്‍ക്കാനും വേണ്ടി എഴുതിയാല്‍ അത് സ്വതന്ത്രബ്ലോഗിംഗ് ആവില്ല തന്നെ. പോസ്റ്റിന് പബ്ലിസിറ്റി, പോസ്റ്റിലൂടെ വേണമോ അല്ലെങ്കില്‍ അതിനു വരുന്ന കമന്റിലൂടെ വേണമോ എന്നതാണ് ഇവിടുത്തെ ചോദ്യം. അഗ്രിഗേറ്റര്‍ക്കെതിരെയുള്ള പ്രചാരമല്ല ഇത്, എന്റെ കാഴ്ചപ്പാട് മാത്രം. ഇംഗ്ലീഷായാലും മലയാളമായാലും ഹിന്ദിയായാലും പോസ്റ്റിലെ ഭാഷയേ മാറുന്നുള്ളൂ, ബ്ലോഗിംഗ് എന്ന സങ്കേതം അതുതന്നെയാണ്.

സംഗ്രഹം: പോസ്റ്റുകള്‍ക്ക് പബ്ലിസിറ്റി ആവാം, പക്ഷെ ഓരോ പോസ്റ്റിനും വരുന്ന കമന്റുകള്‍ക്ക് പബ്ലിസിറ്റി ആവശ്യമില്ല. സാങ്കേതികപരമായി ബ്ലോഗിംഗ് സ്വതന്ത്രമാണോ എന്നത് ‘സ്വതന്ത്രബ്ലോഗിംഗ്’ എന്ന പദത്തിന്റെ പരിധിയില്‍ വരുന്നില്ല(എനിക്ക്). പോസ്റ്റുകള്‍ക്ക് നല്‍കുന്ന പബ്ലിസിറ്റി, അത് ഏതു തരത്തിലുള്ളതായാലും, സ്വതന്ത്രബ്ലോഗിംഗിനെ തടസപ്പെടുത്തുന്നില്ല. കമന്റ് അഗ്രിഗേറ്ററുകള്‍ ഒഴിവാക്കുക മാത്രമല്ല സ്വതന്ത്രബ്ലോഗിംഗ്, എന്നാല്‍ പോസ്റ്റ് അതിലൂന്നിയാണ് സംസാരിക്കുന്നത്(പോസ്റ്റിലെ മറ്റുകാര്യങ്ങള്‍ക്കുള്ള മറുപടിയും എന്റെ കമന്റിലുണ്ട്), അതിനാല്‍ അതിനെക്കുറിച്ച് മാത്രമേ ഞാന്‍ വിശദമായി മറുപടി പറയുന്നുള്ളൂ എന്നു മാത്രം.

ഓര്‍മ്മപ്പെടുത്തല്‍: ഇതെന്റെ കാഴ്ചപ്പാട്! :)
--

ആലപ്പുഴക്കാരന്‍ said...

ഹരീ > ഞാന്‍ യോജിക്കുന്നൂ പൂര്‍ണ്ണമായും.. ഞാന്‍ ചോദിക്കുന്നത് ഇത്ര മാത്രം..
“ഞാന്‍ അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്നില്ല” എന്നാണ് “സ്വതന്ത്ര“ ബ്ലോഗിങില്‍ കേള്‍ക്കുന്നത്... അപ്പോള്‍ അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്നവര്‍ സ്വതന്ത്രര്‍ അല്ലേ?
ഏത് സ്വതന്ത്ര ബ്ലോഗിങ് പോസ്റ്റും എടുക്കൂ ഹരീ.. അതാണ് ദ്വനി.. കൂടെ കൂട്ടാന്‍, തോരന്‍ അവിയല്‍ എന്ന പോലെ ഫ്രീഡം ടു സ്പീക്ക് ഫ്രീഡം ടു തിങ്ക് എന്നെല്ലാം ഉണ്ട്.. അതെല്ലം അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്നവര്‍ക്കും ഉണ്ട്... (ഹരി പറയുന്നു, കമ്മന്റുകള്‍ക്ക് വേണ്ടി എഴുതുകയാണ് എങ്കില്‍ അത് നഷ്ട്ടപെടുന്നു എന്ന്.. ശരിയാണ്.. അഗ്രഗേറ്റര്‍ ഉണ്ട് എന്ന് ബോധ്യത്തോടെ ചെയ്യുകയാണ് എങ്കില്‍ ചിലവര്‍ അങനെ എഴുതും...എന്നു വെച്ച് എല്ലാരും അങ്ങനെയാണോ?)

പിന്നെ ഹരി കമ്പയര്‍ ചെയ്യന്‍ പറ്റില്ല എന്ന് പറഞത് വോള്യം ഇങ്ക്ലീഷിനു കൂടുതല്‍ ആണ് എന്നാണ്.. ഇങ്ക്ലീഷ് ബ്ലോഗ് ഞാന്‍ വായിക്കുന്നത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് (ബെസ്റ്റ് സേര്‍ച്ച് റിസള്‍ട്ട്സ് വെച്ച്)..മലയാളത്തിന് എനിക്ക് അത്ര ഫ്ലെക്സിബിലിറ്റി കിട്ടുന്നില്ല എന്നാണ് മീന്‍ ചെയ്തിരുന്നത്... പിന്നെ ഞാന്‍ റീഡര്‍ യൂസ് ചെയ്യുന്നുണ്ട്(യാഹൂ പൈപ്പ് യൂസ് ചെയ്യുന്നുണ്ടായിരുന്നു.. ഇപ്പോള്‍‍ യാഹൂ ബ്ലോക്ക് ചെയ്തു ഇവിടെ).. പെര്‍മനന്റ് സ്ബ്സ്ക്രിപ്ഷനുകള്‍ക്ക് മാത്രം.. (ഓര്‍മ്മയില്ലേ ഞാന്‍ ഹരിക്ക് സാങ്കേതികത്തില്‍ കമന്റ് ചെയ്തിരുന്നു)... പിന്നെ അത്രക്കും ഇന്‍ഡ്രസ്റ്റിങ് ആണ് എന്നു തോന്നിയാല്‍ ഞാന്‍ ഇ മെയില്‍ സബ്സ്ക്രിപ്ഷനുകള്‍ ചെയ്യും... മലയാളം ബ്ലോഗ്ഗിങ് ഞാന്‍ ലാഘവത്തോടെ മാത്രമാണ് എടുത്തിരിക്കുന്നത്.. അതില്‍ കൂടുതല്‍ ഞാന്‍ ഒന്നും ആലോചിച്ചിട്ടും ഇല്ല, പ്രതീക്ഷിക്കുന്നും ഇല്ല...

ഓഫ്: ലോബികള്‍ ഉണ്ടത്ര.. യൂ ഏ ഈ ലോബി, ബാങ്ക്ലൂര്‍ ലോബി, യൂ എസ് ലോബി, കൊച്ചി ലോബി...
ഞാന്‍ ഒരു ആലപ്പുഴ ലോബി കൂടെ തുടങിയാലോ എന്നാലോചിക്കുകയാ, ഒരു ബോര്‍ഡും തൂക്കാന്‍ പോകുകയാ “അഡ്മിഷന്‍ സ്റ്റാര്‍ട്ടെഡ്”

വക്കാരിമഷ്‌ടാ said...

ഹരീ പറഞ്ഞത് തന്നെ എന്റെയും അഭിപ്രായം.

“ഞാന്‍ കമന്റ് അഗ്രഗേറ്ററുകള്‍‍ ഉപയോഗിക്കാതെ സ്വതന്ത്രബ്ലോഗിംഗിന്റെ സുഖം അനുഭവിക്കുന്നു“ എന്നൊരു ബ്ലോഗര്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം കമന്റ് അഗ്രഗേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വതന്ത്രബ്ലോഗിംഗ് സാധ്യമല്ല എന്നല്ല. ബ്ലോഗിംഗിന്റെ ഒരു പ്രധാന തത്വമായി ഞാന്‍ കാണുന്നത് ഓരോ ബ്ലോഗും ബ്ലോഗറും സ്വതന്ത്രമാണ്-ആകണം. മറ്റുള്ളവരുടെ നിലപാടുകള്‍ എങ്ങിനെയാണോ അതുകൊണ്ട് മാത്രം അതാവരുത് നമ്മുടെ നിലപാട് (നിലപാടുകള്‍ ബ്ലോഗ് വഴി എടുക്കുന്നവര്‍ക്ക്). നമ്മുടെ നിലപാടുകളുമായി മറ്റാര്‍ക്കെങ്കിലും സാമ്യതയുണ്ടെങ്കില്‍ അതോക്കെ. അങ്ങിനെ സാമ്യം കാണുമ്പോഴേ നമ്മളെയും അവരെയും ഒരു ഗ്രൂപ്പാക്കാന്‍ നോക്കുമ്പോള്‍ അങ്ങിനെ ഗ്രൂപ്പാക്കാന്‍ നോക്കുന്നവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നില്ല എന്ന് വേണമെങ്കില്‍ (എന്റെ ഉട്ടോപ്യന്‍ രീതികളനുസരിച്ച്) വ്യാഖ്യാനിക്കാം. ഇനി ഓരോ ബ്ലോഗും ബ്ലോഗറും സ്വതന്ത്രമാവണം എന്നത് എന്റെ ആശയം. ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബാക്കിയുള്ളവരുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നത് എന്റെ കടമ.

അതുകൊണ്ട് ഒരു ബ്ലോഗര്‍ അയാള്‍ ഇന്നയിന്ന കാര്യങ്ങള്‍ കൊണ്ട് സ്വതന്ത്രബ്ലോഗിംഗിന്റെ സുഖം അനുഭവിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അയാളുടെ മാത്രം അഭിപ്രായം. അതിനെ ആ രീതിയില്‍ കാണാന്‍ നമുക്ക് സാധിച്ചാല്‍, അയാള്‍ അങ്ങിനെ പറഞ്ഞാല്‍ ബാക്കിയെല്ലാം ഇങ്ങിനെയാണെന്നല്ലേ അതിന്റെ ധ്വനി എന്നൊക്കെയുള്ള തോന്നലുകള്‍ ഉണ്ടാവില്ല. അയാള്‍ അങ്ങിനെ പറഞ്ഞാല്‍ അതിനര്‍ത്ഥം മറ്റുള്ളവര്‍ മറ്റെന്തോപോലെയാണെന്നോ അല്ലെന്നോ ഒക്കെ നമ്മള്‍ ചിന്തിക്കാന്‍ പോയാല്‍ നമ്മളും പൂര്‍ണ്ണ സ്വതന്ത്രരല്ല നമ്മുടെ അഭിപ്രായ രൂപീകരണങ്ങളില്‍ എന്ന് വേണമെങ്കില്‍ (എന്റെ രീതിക്ക്) അര്‍ത്ഥമാക്കാം.

ഓരോ ബ്ലോഗും ഓരോ സാമ്രാജ്യമാണ്. ആ ബ്ലോഗര്‍ മാത്രമാണ് ആ ബ്ലോഗിന്റെ അധിപതി. അയാള്‍ക്ക് തോന്നിയതെല്ലാം അയാള്‍ക്ക് തോന്നുമ്പോഴെല്ലാം അയാള്‍ക്ക് തോന്നിയതുപോലെ ആ ബ്ലോഗില്‍ ചെയ്യാം. അതുകൊണ്ടുണ്ടാകുന്ന എന്ത് കുന്തത്തിനും പൂര്‍ണ്ണ ഉത്തരവാദിയും അയാള്‍ മാത്രം. എന്തെങ്കിലും ഒരു കാര്യം അയാളുടെ മുകളില്‍ പറഞ്ഞ തോന്ന്യവാസങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന് തോന്നിയാല്‍ അയാള്‍ അത് ഉപേക്ഷിക്കും (സ്വതന്ത്രമാകാന്‍ അത് ചെയ്യണം എന്ന് അയാള്‍ക്ക് തോന്നിയാല്‍). ചിലര്‍ക്ക് സ്വതന്ത്രബ്ലോഗിംഗിന് തടസ്സം കമന്റ് അഗ്രഗേറ്ററുകളാവാം, ചിലര്‍ക്ക് പോസ്റ്റ് അഗ്രഗേറ്ററുകളാവാം, ചിലര്‍ക്ക് മീറ്റാവാം, ചിലര്‍ക്ക് ചാറ്റാവാം, ചിലര്‍ക്ക് മെയിലാവാം, ചിലര്‍ക്ക് അയാളുടെ യഥാര്‍ത്ഥവിവരങ്ങള്‍ ബ്ലോഗില്‍ കൊടുക്കുന്നതാവാം...അങ്ങിനെ എന്തുമാവാം. അത് എന്താണെന്ന് അയാള്‍ തീരുമാനിക്കുന്നു. അതില്‍ നിന്ന് മോചനം വേണോ വേണ്ടയോ എന്നും അയാള്‍ തീരുമാനിക്കുന്നു, വേണമെന്ന് തോന്നിയാല്‍ അയാള്‍ തോന്നിയതുപോലെ ചെയ്യുന്നു, അല്ലെങ്കിലും തോന്നിയതുപോലെ ചെയ്യുന്നു. ഇനി ചിലര്‍ക്ക് ഇതെല്ലാം ഉണ്ടെങ്കിലും സ്വതന്ത്രബ്ലോഗിംഗ് സാധ്യമാവും. അവര്‍ അങ്ങിനെ ചെയ്യുന്നു. അത് അവരുടെ സ്വാതന്ത്ര്യം. ഇനി വേറേ ചിലര്‍ക്ക് സ്വതന്ത്രബ്ലോഗിംഗ് വേണ്ട-അത് അവരുടെയും സ്വാതന്ത്ര്യം.

അങ്ങിനെ കമ്പ്ലീറ്റ് സ്വതന്ത്രമാവുന്നു... ബ്ലോഗിലെങ്കിലും (ഹരീ പറഞ്ഞതുപോലെ ടെക്‍നിക്കല്‍ സ്വാതന്ത്ര്യമല്ല സ്വതന്ത്രബ്ലോഗിംഗുകൊണ്ട് (ഞാനും) ഉദ്ദേശിക്കുന്നത്)

ആലപ്പുഴക്കാരന്‍ said...

ഈ പോസ്റ്റിലേ എന്റെ ലാസ്റ്റ് കമ്മന്റ്...
“ഞാന്‍ അഗ്രഗേറ്റര്‍ നിര്‍ത്തി, സ്വതന്ത്ര(നാ)യി “ എന്ന് പറയുന്നതില്‍ പ്രതിഷേധിച്ച് ഇട്ട പോസ്റ്റാ ഇത്... പിന്നെ അഗ്രഗേറ്റര്‍ യൂസ് ചെയ്തു എന്നതുകൊണ്ട് ഞാന്‍ ഒരു വിവാദത്തിലും തലയിട്ടിട്ടില്ല.. ആരും ഇങ്ങോട്ടു വന്ന് നെടുനീളന്‍ “വെര്‍ബല്‍ ഡയേറിയ“ ഇട്ടിട്ടുമില്ല(ഞാന്‍ വല്യ എഴുതുക്കാരന്‍ അല്ല എന്നതുകൊണ്ടാ എന്ന് പറയുമായിരിക്കാം.. അങനെയെങ്കില്‍ അങനെ.)
വഴിതെറ്റുന്ന പോസ്റ്റുകള്‍ / കമ്മന്റുകള്‍ ഇടുന്നതിന് അഗ്രഗേറ്റര്‍ എന്ത് പിഴ്ച്ചു എന്നായിരുന്നു ഞാന്‍ ചോദിച്ചത്.. മേ ബി ആദ്യമായിരിക്കും എന്റെ കമ്മന്റ് സെക്ഷനില്‍ ഇത്ര കാര്യമാത്ര പ്രസക്തമായ് ചര്‍ച്ച് നടക്കുന്നത്...
പിന്നെ ഇഷ്ട്ടാ വക്കാരി.. അങ്ങനെ ഒരു ധ്വനി കണ്ട് പിടിക്കുന്നത് എന്റെ സ്വാതന്ത്രതയുടെ ഭാഗമല്ലേ? അഗ്രഗേറ്റര്‍ ഇല്ലാതിരുന്ന ചില ബ്ലോഗുകള്‍ അല്ലേ പുതിയ പല ഇഷ്യൂസിനും ഹേതു? :)

വിട്ടുകള..

ഓടോ: (ഓണ്‍ ടോപ്പിക്ക്) അടുത്ത പോസ്റ്റ് എഴുതാന്‍ സ്ബ്ജക്റ്റ് ഇല്ലാതിരിക്കുകയാ.. ആരേലും ഒരു സ്ബ്ജെക്റ്റ് തായോ ഇല്ലേല്‍...

വക്കാരിമഷ്‌ടാ said...

പൊന്നിഷ്ടാ, ആലപ്പുഴയിഷ്ടാ, ഇഷ്യൂസിന് നമ്മള്‍ മലയാളികള്‍ക്ക് ബ്ലോഗ് തന്നെ വേണമെന്ന് ആരാണ് പറഞ്ഞത്? മറ്റെന്തും പോലെ ഇഷ്യൂസും ആപേക്ഷികം. അതും അഗ്രഗേറ്ററും ബ്ലോഗും കമന്റും തമ്മില്‍ ബന്ധമുണ്ടാവാം, ഇല്ലാതിരിക്കാം, പക്ഷെ ഒന്നുണ്ടെങ്കിലേ മറ്റേതുണ്ടാവൂ എന്നോ ഒന്നില്ലെങ്കില്‍ പിന്നെ പ്രശ്‌നമൊന്നുമില്ല എന്നോ ഇല്ല. ബ്ലോഗിംഗിന് മുന്‍പെന്താ മലയാളികള്‍ക്ക് ഓണ്‍ലൈന്‍ ഇഷ്യൂസ് ഒന്നുമില്ലായിരുന്നോ?

ധ്വനി കാണണോ വേണ്ടയോ എന്നതെല്ലാം പൂര്‍ണ്ണമായും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗം. അങ്ങിനെ കണ്ടാല്‍ വിവരമറിയും എന്ന് പറയുന്നതും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗം :) പക്ഷേ, “ഈശ്വരാ, ധ്വനിയെങ്ങാനുമുണ്ടാവുമോ...” എന്നോര്‍ത്ത് മിണ്ടാതിരിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം സ്വല്പം അടിയറ വെച്ചോ എന്ന് സംശയിക്കുക എന്നത് അങ്ങിനെ സംശയിക്കുന്ന ആളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗം.

നമ്മുടെ ചിന്തകള്‍ അതേ രീതിയില്‍ പുറത്ത് വരാനായും ഉപയോഗിക്കാവുന്ന മാധ്യമമായ ബ്ലോഗില്‍ അതിന് എന്തെങ്കിലും തടസ്സമാവുന്നുണ്ടോ എന്നൊരു തോന്നല്‍ നമുക്കുണ്ടായാല്‍ ആ തടസ്സം മാറ്റണമെന്ന് നമുക്ക് തോന്നിയാല്‍ അത് മാറ്റിയാല്‍ നമ്മള്‍ ആ തടസ്സത്തില്‍ നിന്നും സ്വതന്ത്രനായി-ആ തടസ്സം മുന്‍പിലത്തെ കമന്റില്‍ പറഞ്ഞതുപോലെ എന്തുമാവാം. അത് എന്താണെന്ന് തീരുമാനിക്കേണ്ടതും അതിനനുസരിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും നമ്മള്‍ തന്നെ.

ഒരാള്‍ കമന്റ് അഗ്രഗേറ്ററില്‍ അംഗമാകുന്നത് നിര്‍ത്തുന്നതില്‍ കൂടി അയാള്‍ക്ക് സ്വതന്ത്രമായി ബ്ലോഗ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നെങ്കില്‍ അത് അയാളുടെ തീരുമാനവും സ്വാതന്ത്ര്യവും. സോ സിമ്പിള്‍. അതില്‍ പ്രതിഷേധിക്കണ്ണോ വേണ്ടയോ എന്നത് ആലപ്പുഴക്കാരന്റെ സ്വാതന്ത്ര്യവും. അതിലും സിമ്പിള്‍. വഴിതെറ്റുന്ന (അത് പിന്നെയും ആപേക്ഷികം) പോസ്റ്റുകള്‍/കമന്റുകള്‍ തുടങ്ങി ബ്ലോഗ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ആത്യന്തികമായി ബ്ലോഗര്‍/കമന്റ്റ്റര്‍ തന്നെയാണ് ഉത്തരവാദി. ചിലതില്‍ ഇല്ലാതായാല്‍ ചിലതൊക്കെ ഇല്ലാതാക്കാമെന്ന് ചിലര്‍ക്കൊക്കെ തോന്നിയാല്‍ അത് അവരുടെ സ്വാതന്ത്ര്യം :)

ഇനി വ്യായാമം: 1. ഈ കമന്റില്‍ എത്ര സ്വാ‍തന്ത്ര്യമുണ്ടെന്ന് എണ്ണുക.

2. ഇതില്‍ കൂടുതല്‍ നീളത്തിലുള്ള വെര്‍ബല്‍ ഡയപ്പര്‍ വേണമെങ്കില്‍ ധൈര്യമായി പറയുക. സ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോള്‍ എനിക്ക് തൊണ്ണൂറ്റൊമ്പത് നാക്കാണ് :)

3. ലാസ്റ്റ് കമന്റ് എന്ന് പറഞ്ഞ് ഇനി ഇതിലെങ്ങാ‍നും ഒരു കമന്റും കൂടിയിട്ടാല്‍...

Anonymous said...

Hi,

This blog is very good and informative.
Ecommerce Solutions
Free Directory

khan