Pages

September 20, 2007

നിഗൂഡമാം മൗനം

മൗനം... സാഗരസമാനമാം മൗനം
ഏകാന്തതേ നിന്റെ ഭാഷയാണോ?
അതോ, നിന്‍ പ്രീയ കനവിന്റെ ഭാഷയിതോ?
എങ്കിലും എന്തിനീ നിഗൂഡമാം മൗനം

മൗനത്തിന്‍ അര്‍ത്ഥതലങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍
നിന്മൊഴികള്‍ ശ്രുതിമഴയായ് പെയ്യുമെന്നും
അതെന്നില്‍ ആത്മഹര്‍ഷത്തിന്‍ കുളിര്‍ നിറയ്ക്കുമെന്നും
ഞാന്‍ നിനച്ചിട്ടും എന്തേ നീ മൗനം തുടരുന്നു?

എങ്കിലും ഞാന്‍ അറിയുന്നു പ്രിയേ, നിന്‍ -
മൗനം പോലും പ്രിയതരമെന്ന്
അതില്‍ നിറയുന്ന ചെറുതേന്‍കണം
എന്നും എന്നോടുള്ള പ്രണയമെന്ന്.

നിന്‍ മിഴിയും മനവും, അതി വാചാലമായ്
ഒരു പ്രണയകാവ്യം രചിക്കുമെന്നും
പിന്നെ ഞാനതിന്‍ നായകനാകുമെന്നും
എന്നും നീ എന്റേതു മാത്രമെന്നും

എങ്കിലും എന്തേ നീ ഈ മൗനം തുടരുന്നു
എന്‍ ശുഭപ്രതീക്ഷകള്‍ അറിയാതെ പോകുന്നു
എന്‍ കനവുകളില്‍ നിത്യസാനിദ്ധ്യമായ്
എന്നില്‍ ചൊരിയൂ നിന്‍ അമൃതധാര.



* ഞാനും ഭാര്യയും കൂടി എഴുതിയത്...

8 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

എങ്കിലും എന്തേ നീ ഈ മൗനം തുടരുന്നു
എന്‍ ശുഭപ്രതീക്ഷകള്‍ അറിയാതെ പോകുന്നു
എന്‍ കനവുകളില്‍ നിത്യസാനിദ്ധ്യം
എന്നില്‍ ചൊരിയൂ നിന്‍ അമൃതധാര

പുതിയ കവിത : "നിഗൂഡമാം മൗനം"

കണ്ണൂരാന്‍ - KANNURAN said...

ആദ്യം ഒറ്റയ്ക്കെഴുതി, പിന്നെ സഹധര്‍മ്മിണീയെകൊണ്ടു എഴുതിച്ചു.. ഇപ്പൊ രണ്ടു പേരും കൂടി... ഇതൊരു പുത്തന്‍ മാതൃകയാണല്ലൊ... പറയാന്‍ മറന്നു കവിത നന്നായി..

ശ്രീ said...

ഹ ഹ...

കൊള്ളാമല്ലോ മാഷേ...
ഇപ്പോ രണ്‍ടു പേരും ചേര്‍‌ന്നെഴുതിത്തുടങ്ങിയല്ലേ...
നല്ല ലക്ഷണം... ഇനിയപ്പോ കാര്യമായി പ്രതീക്ഷിക്കാമല്ലേ?
:)

ഉപാസന || Upasana said...

അവിയല്‍ നന്നായിട്ടുണ്ട്...
:)
ഉപാസാന

ഓ. ടോ: ഇനി കൊച്ചിനേക്കൂടെ കവിതയെഴുത്തീല്‍ പങ്കാളിയാക്കൂ.

നന്ദന്‍ said...

അതാണ്‌.. ഫാമിലിയായിട്ട്‌ ബ്ലോഗ്‌ എഴുതുന്നത്‌ ആദ്യത്തെ സംഭവമാരിക്കും കേട്ടോ.. :P
കവിത നന്നായിട്ടുണ്ട്.. :)

Sethunath UN said...

നല്ല കവിത! :)

Vish..| ആലപ്പുഴക്കാരന്‍ said...

@നിഷ്ക്കളങ്കന്‍ > നന്ദി കേട്ടോ

@നന്ദന്‍ > ഹ ഹ ഹ,, അല്ല നന്ദാ.. ഇപ്പോഴേ വല്യമ്മായി - തറവാടി - പച്ചാന കൂട്ടുകെട്ടുണ്ടല്ലോ?

‌‌@ ഉപാസന > സുനി.. ഡാങ്ക്സ്.. അതും പരിഗണിക്കാം.. (അതിനിനിയും എറ്റ്ര നാളാകുമോ ആവോ?

@ ശ്രീ > ശ്രമിക്കം എന്നല്ലാതെ എന്തു പറയാന്‍? ഇന്നലെ ചാറ്റിക്കോണ്ട് എഴുതിയ കവിതയാ ഇത്..

കണ്ണൂരാനേ.. > ഞാന്‍ ഒന്നു സ്മൈല്‍ ചെയ്തോട്ടെ :)

Areekkodan | അരീക്കോടന്‍ said...

എന്റമ്മോ......എഴുതിയത്‌ ഭാര്യ......റ്റൈപ്‌ ചെയ്ത്‌ പോസ്റ്റിയത്‌ ആലെപ്പിക്കാരന്‍ എന്നല്ല്ലേ ശരി?
എന്റെ മണ്ടരിത്തലയില്‍ കവിത കയറില്ല.അതിനാല്‍ no comments