Pages

September 17, 2007

വിസമ്മതം : കവിത.

മരണമേ നീ എന്നേ മാടിവിളിക്കയോ?
എന്‍ മനസിലേ മത്താപ്പൂ കാണാതിരിക്കുന്നോ?
എന്‍ പ്രതീക്ഷതന്‍ അഗ്നി അറിയുന്നില്ലേ നീ
എന്നിട്ടും എന്തേ നീ ക്ഷണിപ്പതെന്നേ?

എന്‍ മൗനനൊമ്പരങ്ങള്‍ അടക്കി
യാത്രതിരിക്കാനോ?
നിന്റെ വഴിയേ അനുഗമിക്കേണമോ?
എന്റെ സുഖമുള്ള നൊമ്പരങ്ങളുടെ ലോകം
നിനക്കന്യം
എന്നെ തനിച്ചാക്കി പോകുക നീ പോകുക നീ

ഞാനെന്റെ ജീവിതയാത്ര തുടരട്ടെ
എന്റെ കര്‍മ്മ പന്ഥാവില്‍ നടക്കട്ടേ
നിറക്കൂട്ടുകള്‍ നിറഞ്ഞൊരീ ജീവിതം
അറിയട്ടേ, നന്നായി ആസ്വദിക്കട്ടേ

ജന്മ, ജന്മാന്തരങ്ങളില്‍ ഒന്നായി
വാഴട്ടേ ഞാനെന്റെ പ്രിയസ്വപ്നത്തോടോപ്പം
കര്‍മ്മ ബന്ധത്തില്‍ മുക്തയാം എന്നേ
തനിച്ചാക്കി പോക മരണമേ ദൂരെ....


--
അവള്‍ എപ്പോഴോ തുടങി എപ്പോഴോ അവസാനിപ്പിച്ച കവിത.. ഇത് വെളിച്ചം കണ്ടിട്ടില്ല.. (ഇപ്പോഴാ കാണുന്നേ..)

10 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

മരണം, മരണത്തിന്റെ വിളി.. ഇവയ്ക്കൊരു രെസ്പോണ്‍സ്.. ഒരു വിസമ്മതക്കുറിപ്പ്..

വിസമ്മതം : പുതിയ കവിത

Helen said...

Nice Blog :)

സുല്‍ |Sul said...

“ജന്മ, ജന്മാന്തരങ്ങളില്‍ ഒന്നായി
വാഴട്ടേ ഞാനെന്റെ പ്രിയസ്വപ്നത്തോടോപ്പം
കര്‍മ്മ ബന്ധത്തില്‍ മുക്തയാം എന്നേ
തനിച്ചാക്കി പോക മരണമേ ദൂരെ....“

നല്ലവരികള്‍...

-സുല്‍

ശ്രീ said...

നന്നായിട്ടുണ്ട്.
:)

അപ്പു ആദ്യാക്ഷരി said...

നല്ലവരികളാണേ...

ഉപാസന || Upasana said...

ആലപ്പുഴപ്പട്ടണത്തില്‍ അതിമധുരം വിതറിയോനേയ്,

ഇത് കൊള്ളാം.
:)
ഉപാസന

Vish..| ആലപ്പുഴക്കാരന്‍ said...

>thnx helen

> നന്ദി സുല്‍

>ശ്രീ... :)

> നന്ദി അപ്പു

>നന്ദി സുനില്‍ ഭായി.

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം വരികള്‍...

Vish..| ആലപ്പുഴക്കാരന്‍ said...

കണ്ണൂരാനേ........ നന്ദി.. :)

എല്ലാവരുടേയും അപ്രീസ്യേഷന്‍ ഞാന്‍ അറിയിച്ചേക്കാം...

SHAN ALPY said...

ഇതുകൊള്ളമല്ലോ