Pages

September 4, 2007

“നിനക്കായി മാത്രം..”

ലക്ഷ്മിയെ ഞാന്‍ ആദ്യമായ് കാണുന്നത് ഡിഗ്രിയില്‍ ആദ്യ ക്ലാസ്സിലാണ്.. അന്ന് സയന്‍സ് വേണ്ടാ എന്ന് വെച്ചത് എന്തിന് എന്ന് ഇങ്ലീഷ് സാര്‍ ചോദിച്ചപ്പോള്‍ എന്നെ സ്പ്പോര്‍ട്ട് ചെയ്ത കുട്ടി എന്നാണ് ആദ്യ റിലേഷന്‍.. പിന്നീട് ഞങള്‍ ഫ്രണ്ട്സ് ആയി.. ഉച്ചക്ക് ഉണ്ണാന്‍ പോകുന്നത് ഒരുമിച്ചായിരുന്നു... അവള്‍ ഇല്ലാത്ത ക്ലാസ് മുറികളില്‍ കയറുവാന്‍ എനിക്കും ബുദ്ധിമുട്ടായിരുന്നു.. അല്ലേലും ലക്ഷ്മിയില്ലാതെ എന്തു വിഷ്ണു അല്ലേ?
ഡിഗ്രി തേര്‍ഡ് ഇയറില്‍ ഇനി പിരിയാന്‍ പറ്റില്ല എന്ന് ഞങള്‍ക്ക് മനസിലായി.. (അത് രണ്ട് പേരും പറഞിട്ടുമില്ല..) ഇപ്പോള്‍ ഞങള്‍ ഒന്നാ :)

സെക്കന്‍ഡ് ഇയറില്‍ അവള്‍ ഒരു കവിത എഴുതി... അത് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് മാഗസീനില്‍ പബ്ലിഷ് ചെയ്തു... അതിവിടെ ചേര്‍ക്കുന്നു..

-----------------------------------------------------------------------
“നിനക്കായി മാത്രം..”

എന്നുമെന്‍ ഏകാന്തസ്വപ്നങളിലെല്ലാം
നിറമുള്ള മോഹമായ് നീ ഉണ്ടായിനുന്നു.
ആ ഹര്‍ഷനിമിഷങളിലെല്ലാം നിന്‍
ചേതനയില്‍ ലയിക്കാന്‍ കാത്തു ഞാന്‍
നിന്നിലേ താളമായ്, ലയമായ്, ദ്രുതരാഗസംഗമമായ്
ആനന്ദവീചികള്‍ ഉതിര്‍ക്കാന്‍ കൊതിച്ചൂ ഞാന്‍.
എന്‍ മനം തപ്തനിശ്വാസങള്‍ കൊഴിക്കവേ
ഒരു കുളിര്‍ക്കാറ്റായ് നീ വീശുമെന്നും നിനച്ചു.
നിന്റെയാ ആത്മാവാം തെന്മാവില്‍ ഞാനൊരു
തളിര്‍മുല്ലയായ് പടരാന്‍ കൊതിച്ചൂ.
നിന്റെ സുഖദു:ഖസമ്മിശ്ര ജീവിതമൊരു,
തീര്‍ത്ഥജലബിന്ദുവായ് നുകരാന്‍ കൊതിച്ചു.
എന്നിലെ ഞാനായ് നീ മാറുമാ നിമിഷത്തില്‍
പേടമാന്‍ നൃത്തംചെയ്യാന്‍ കൊതിച്ചു.
മഴകാക്കും വേഴാമ്പലായി ഞാന്‍ നിനക്കായ്
കാക്കട്ടെ നിനക്കായ് മാത്രം.
നിറം പിടിപ്പിച്ചൊരെന്‍ മണ്‍ചിരാതിലെണ്ണ
തീരാറായ്, ദീപം പൊലിയാറായ്.
പ്രകാശമേന്തുമൊരു മിന്നാമിനുങായെന്‍
മണ്‍ചിരാതില്‍ നീ ദീപം പകരുമോ?
നിന്‍ സ്നേഹസമുദ്രത്തില്‍ നിന്നിറ്റുതുള്ളിയാല്‍
ആ തിരിയില്‍ എണ്ണ പകരുമോ?
നിന്‍ നന്മയുടെ സുഗന്ധത്താലെന്‍
ചിരാതിനു ചുറ്റും സൌരഭ്യം പരത്തുമോ?

-----------------------------------------------------------------------

ഇത് അവള്‍ എനിക്കു വേണ്ടി എഴുതിയതാ... ഇന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി... ഏഴാം മാസം വിളിച്ചോണ്ട് പോയതാ. :)

25 അഭിപ്രായങള്‍:

Anonymous said...

“നിനക്കായി മാത്രം..”
എന്റെ കവിതയല്ല... പക്ഷെ എന്റെ ബെറ്റര്‍ ഹാല്‍ഫിന്റേയാ..

കുട്ടിച്ചാത്തന്‍ said...

അഭിനന്ദനങ്ങള്‍
ചാത്തനേറ്: ബെറ്റര്‍ ഹാഫ് വീട്ടില്‍ പോയപ്പോള്‍ കവിതാ മോഷണം തുടങ്ങി അല്ലേ?

ശ്രീ said...

നന്നായിട്ടുണ്ട്
:)

Unknown said...

അഭിനന്ദനങ്ങള്‍.

ഡെഡിക്കേറ്റ് ചെയ്ക് പ്രണയ കവിത എഴുതി കിട്ടുക എന്ന് പറഞ്ഞാല്‍ ഭാഗ്യം തന്നെയാണേയ്. :-)

വല്യമ്മായി said...

അഭിനന്ദനങ്ങളും പ്രാര്‍‌ത്ഥനകളും

സുല്‍ |Sul said...

ഭാഗ്യവാന്‍ :)
നല്ല വരികള്‍
-സുല്‍

നന്ദന്‍ said...

കവിത മോഷണം ! നടക്കട്ടെ നടക്കട്ടെ.. ലക്ഷ്മിയോട് എന്റെ അന്വേഷണം പറയൂ.. :)

ശ്രീഹരി::Sreehari said...

:)

Anonymous said...

ചാത്താ.. ഇത് മോഷണമാണോ? ഞാന്‍ ഇനിയും അവള്‍ എഴുതിയ കവിത തന്നെ പോസ്റ്റും :)

ഞാന്‍ അവളോട് അറിയിച്ചു കഴിഞു ശ്രീ..

അസുരാ.. നന്ദി.. പിന്നെ ആ കവിത എഴുതിയ പെണ്ണിനെ തന്നെ കിട്ടുക എന്നതും വല്യ കാര്യമല്ലേ?

നന്ദി വല്യമ്മായി..

സുല്‍.., കുറേ നാളായി കണ്ടിട്ട്.. :) പിന്നെ ഭാഗ്യവാന്‍ എന്നു തോന്നുമെങ്കിലും അത്ര സ്മൂത്ത് ആയ്യല്ല കാര്യങള്‍ ചെയ്തു തീര്‍ത്തത്.. സുല്ലിന്റെ കാര്യവും ഞാന്‍ അറിയിച്ചിട്ടുണ്ട്...

നന്ദാ.. എല്ലാമറിയുന്ന നീയാണോ ഇതു പറയുന്നതു.. (ഒരു സെന്റി ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക്).. എന്നാലും നീ...

തറവാടി ചേട്ടാ ഇന്ന് രാവിലെ ചേട്ടന്റെ വെബ്ബ് അഡ്രസ്സ് ഓര്‍ത്ത് വിസിറ്റ് ചെയ്തതേ ഒള്ളു...

എന്റെ വക ഒരു ചിരി :) ശ്രീഹരിക്കും..

Murali K Menon said...

“വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്കൂ
നമുക്കന്യോന്യമൂന്നുവടികളാ‍യ് നില്‍ക്കാം.“ എന്നു പാടി “നമുക്കായ്“ എന്ന കവിത പോരട്ടെ

Anonymous said...

മേനോനേ.. എന്നെ വാശി പിടിപ്പിക്കല്ലേ.. ഞാന്‍ ചിലപ്പോ എഴുതും.. :)

സഹയാത്രികന്‍ said...

ആശംസകള്‍.... ഒപ്പം പ്രാര്‍ത്ഥനയും...

Cartoonist said...

ഇല്ല, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല, ഇന്നു ഞാനാ രഹസ്യം പൊട്ടിയ്ക്കും !

കിറുകൃത്യം 25 കൊല്ലം മുമ്പാണ്..

കൃത്യം 15-ഓളം മിനിറ്റുകൊണ്ട് ഒരു പെണ്‍കുട്ട്യോട് , ഒരു പിടീം ഇല്യാത്ത കാരണങ്ങള്‍ കൊണ്ട് കാരുണ്യം, മമത, പ്രേമം, അനുരാഗം,പ്രണയം എന്നിവ പടിപടിയായി തോന്നി, ഒരു മൂച്ചിന് അവളോടൊപ്പം ഒരു 65 കി.മീ. ബസ്സില്‍ ഏഴു വരി സീറ്റ് പിന്നിലായി യാത്ര ചെയ്ത്, അവളോടൊപ്പം ഏതൊ അജ്ഞാത സ്ഥലത്തിറങ്ങിയതും നിയന്ത്രണം വിട്ട് ഒറ്റച്ചോദ്യാ ...:
“ഇവിടെ അട്ത്ത് സൈക്കിള് കട ഇണ്ടോ ?“

എന്റെ ആദ്യത്തെ പ്രേമാനുഭവം അതായിരുന്നു. അവസാനത്തേതും ! കഷ്ഠം !

Anonymous said...

സഹയാത്രികാ.. കൂടെ യാത്ര ചെയ്യുന്നതിനു നന്ദി...

സജ്ജിവേട്ടാ.. അപ്പൊ ആകെ മൊത്തം ടോട്ടലി എത്ര വയസായി? :)

salil | drishyan said...

ആലപ്പുഴക്കാരാ...
ഇങ്ങനെ ഒരുപാട് ജന്മങ്ങള്‍ ചുറ്റുമുണ്ടല്ലേ... നമ്മള്‍ ആരും ഒറ്റക്കല്ല...
വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍.

സസ്നേഹം
ദൃശ്യന്‍

Anonymous said...

നന്ദി ദൃശ്യാ.. :)
ശരിയാണ്‍.. ആരും ഒറ്റക്കല്ല :) പക്ഷേ..

മുസാഫിര്‍ said...

കവിത ഒരു ആവറേജു നിലവാരത്തിലെ എത്തിയുള്ളൂ.പക്ഷെ അതു ഒരു ഒരാള്‍ക്കു മാത്രമായി എഴുതിയതാണെന്നതു അതിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു.നല്ല ഓര്‍മ്മക്കുറിപ്പ് ആലപ്പുഴക്കാരാ.ഇനിയുള്ള കാര്യങ്ങളും എല്ലാം ഭംഗിയാവട്ടെ !

Anonymous said...

ente musaakkaa.. athee.. athra sariyaayilla ennenikkum ariyaam.. athalle athu kazhinju kuzhappamilla ennu thOnniya orennam pOstiyath? avide njaan athu paranjittum undu :)

ഉപാസന || Upasana said...

വിഷ്ണു ഭായ്,
അപ്പോ പ്രണയം തളിര്‍ത്തു അല്ലെ. എന്റേത് പൊട്ടി, അല്ല പൊട്ടിച്ചു.

പിന്നെ ദില്‍ബന്‍ പറഞ്ഞത് വളരെ ശരി

“ ഡെഡിക്കേറ്റ് ചെയ്ക് പ്രണയ കവിത എഴുതി കിട്ടുക എന്ന് പറഞ്ഞാല്‍ ഭാഗ്യം തന്നെയാണേയ്. “

:)
സുനില്‍

Vish..| ആലപ്പുഴക്കാരന്‍ said...

എന്റെ സുനിലേ..., ഒന്നും പറയണ്ട.. പിന്നെ പൊട്ടിയാലും പൊട്ടിച്ചാലും (ഞാനും കുറേ പൊട്ടിച്ചതാ.. ച്ഛായ്.. അതല്ല.. തേങ :) ) ഇതിലൊന്നും വല്യ കാര്യമില്ല എന്നു പിന്നീട് മനസിലാകും..

ജാസൂട്ടി said...

ആശംസകള്‍....
ഇനിയും നല്ല പാതിയുടെ കവിതകള്‍ പോസ്റ്റൂ...

Vish..| ആലപ്പുഴക്കാരന്‍ said...

തങ്ക്യൂ ജാസൂ.. ഞാന്‍ എപ്പോഴേ പോസ്റ്റി?

Anonymous said...
This comment has been removed by a blog administrator.
Anonymous said...

This phrase, is matchless))), it is pleasant to me :)

Anonymous said...

Talently...