Pages

October 15, 2007

ബെറ്റ് , ഇത് ഞാന്‍ ജയിക്കും..

അജയ് കയറി വരുന്ന സമയത്ത് തന്നെ ബാലു പറയുന്നത് കേട്ടു..
“മുന്നൂറ് രൂപയുടെ കുറവുണ്ട്, അത് ശേഖരേട്ടന്‍ തരണം”
ശേഖരന്‍: “ഇല്ല ഇല്ല ഇല്ല..”
ബാലു: “ഇതെന്താ ശേഖരേട്ട? ഒരു സ്നേഹവുമില്ലാത്തത് പോലെ.?”
ശേഖരന്‍: “അതേടാ അങനെ തന്നെയാ..”
അജയ്: “അങനെ പറയരുത് ചേട്ടായി”
ശേഖരന്‍: “ഹാ.. നീ വന്നോ? “
അജയ്: “വന്നു.. വന്നു.. ഒരു മുന്നൂറ് രൂപ കൂടി ഇട്ടേ... ചുമ്മാ കളിക്കാതെ..”
ശേഖരന്‍: “അയ്യടാ.. നിനക്കെല്ലാം വെള്ളം അടിക്കാന്‍ ഞാന്‍ കാശ് തരണം അല്ലേ?”
അജയ്: “ദേ.. സമയം പതിനൊന്നായാല്‍ പിന്നെ ബാര്‍ എല്ലാം അടയ്ക്കും.., അതിന് മുമ്പേ വല്ലതും നടക്കുമോ?”
ശേഖരന്‍: “ശരി തരാം .. ഒരു കണ്ടീഷന്‍..”
മത്തായി: “അയ്യോ.. വേണ്ടാ.. കഴിഞ്ഞ ബെറ്റിന്റെ കാര്യം ആലോചിച്ചിട്ട് തന്നെ പല്ല് കൂട്ടി ഇടിക്കുന്നു”
ശേഖരന്‍: “വെണ്ടേല്‍ വേണ്ട... ഇനി എന്നെ കുറ്റം പറയല്ലേ..”
അജയ്: “ചേട്ടന്‍ പറ.. ഞാന്‍ റെഡി..”
ശേഖരന്‍: “ഹി ഹി ഹി.., എന്നാല്‍ നമ്മുടെ ചിന്നയ്യയുടെ ഗേറ്റിനു മുമ്പില്‍ നിന്ന് മൂത്രമൊഴിക്കണം..”
ബാലു: “അയ്യോ.. ആ പോക്കിരിയുടെ വീടിന്റെ മുമ്പിലോ?, നടക്കുകേലാ..”
അജയ്: “ശരി.., ഞാന്‍ റെഡി..”
ശേഖരന്‍: “നീ തോറ്റാല്‍ നിങ്ങള്‍ എല്ലാം കൂടെ ആയിരം രൂപ എനിക്ക് തരണം, ജയിച്ചാല്‍ മുന്നൂറ് അല്ല അഞ്ചൂറ് തരും ഞാന്‍”
അജയ്: “ശരി..”
ശേഖരന്‍: “ഞാന്‍ ദേ കാറും കൊണ്ട് വന്നു കഴിഞു..”

ആ ഭാഗത്തേ ഏറ്റവും വല്യ ഗുണ്ടയായ ചിന്നയ്യന്റെ വീട്ടിലേക്ക് അവര്‍ വെച്ചു പിടിച്ചു..

ആ വീട് കാണാം എന്നാ‍യപ്പോള്‍ ശേഖരന്‍ വണ്ടി നിര്‍ത്തി, ഇനി അങ്ങോട്ട് റോഡ് നേരെ കിടക്കുകയാ...
ശേഖരന്‍: “എന്നാല്‍ നടന്നോ..”
ബാലു: “എടാ.. അജയ്.. അത് വേണോ?”

അങ്ങനെ അജയ് ഇറങ്ങി നടന്നു...
ഒരാവേശത്തില്‍ പറഞ്ഞതാ... വേണ്ടായിരുന്നു... വല്ല നാട്ടിലും വന്നിട്ട് എന്തിനാ വെറുതേ..
അങ്ങനെ അയാള്‍ ആ വീടിനടുത്തേക്ക് എത്തി..

രണ്ട് വല്യ നായ്ക്കള്‍ അയാല്‍ വരുന്നത് കണ്ടപ്പോഴേ കുരച്ചുകൊണ്ട് ഗെയിറ്റിനടുത്തെത്തി..
രണ്ട് വാച്ച്മാന്മാര്‍ ആ നായ്ക്കള്‍ക്ക് പുറകേ എത്തി..
ഒന്നാമന്‍: “യ്യാരടാ അത്.. എന്ന വേണം”
രണ്ടാമന്‍: “ഡേയ് ഓങ്ക്കിട്റ്റെ താന്‍ കേക്കറേ..”
അജയ്: “മലയാളം മലയാളി.. തമില്‍.. ഉം ഉം..”
ജഗതി സ്റ്റൈലിലേ ആ ഡയലോഗ് കൂടെ കഴിഞപ്പോ അവന്മാര്‍ പച്ചക്ക് ക ഖ ഘ .... ഹ വരെയുള്ള അക്ഷരങ്ങള്‍ വെച്ച് വിളി തുടങ്ങി.. അജയ് പതുക്കെ തിരിഞ്ഞ് നടന്നു..

നേരെ നടന്നെത്തിയ അജയേ കണ്ടപ്പോള്‍ കാറില്‍ ചാരി നില്‍ക്കുകയായിരുന്ന ശേഖരന്‍ ആര്‍ത്താര്‍ത്ത് ചിരിക്കന്‍ തുടങ്ങി..
ശേഖരന്‍: “ എടാ.. ആ തെറി ഇവിടെ വരെ കേട്ടു.. ആണാണോടാ നീ? അയ്യേ.. അയ്യ്യ്യേ.. ഒരു കാര്യം പറഞ്ഞിട്ട് ചെയ്യാന്‍ പറ്റിയില്ലല്ലോ? “
അജയ്: “അതിന് നിങ്ങള്‍ക്ക് പറ്റുമോ?”
ശേഖരന്‍: “ഞാന്‍ വാത് വെച്ചില്ലല്ലോ? എടാ ബാലു .. ആ ആയിരം ഇങ്ങെടുത്തേ.. “
ബാലു: “ഇന്നാ.. “
അജയ്: “ഹാ ഇത്രക്കും അക്ഷമനായാലോ ചേട്ടായി”
എന്നും പറഞ്ഞ് അജയ് ആയിരം രൂപ ബാലുവിന്റെ കയ്യില്‍‍ നിന്നും വാങ്ങി..
ശേഖരന്‍: “ചീറ്റിങ്ങ് ചീറ്റിങ്ങ്.. ഞാന്‍ ജയിച്ചതാ..
അജയ് വേഗം ശേഖരന്റെ കയ്യ് എടുത്ത് തന്റെ പാന്റ്സില്‍ വെച്ചു..
ശേഖരന്‍: “അയ്യേ.. നനഞ്ഞിരിക്കുന്നു..”
അജയ്: “ മൂത്രം ഒഴിക്കണം എന്നല്ലേ പറഞത്.. അങ്ങേരുടെ വീടിന്റെ മുന്‍പില്‍ തന്നെയാ സാധിച്ചത്..”
ശേഖരന്‍: “ച്ചേ.. “


ജീവിതത്തില്‍ കേള്‍ക്കാത്ത തെറിയും പറഞ്ഞ് രണ്ട് ആജാനബാഹുക്കള്‍ പാഞ്ഞ് വരുമ്പോ ആരായാലും പാന്റ്സില്‍ തന്നെ മുള്ളി പോകും എന്ന് പിന്നെ എപ്പോഴോ അജയ് ശേഖരനോട് പറഞ്ഞു....

*ഡെഡിക്കേഷന്‍ : അജയ് സാറിന്...

7 അഭിപ്രായങള്‍:

Anonymous said...

ശേഖരന്‍: “നീ തോറ്റാല്‍ നിങ്ങള്‍ എല്ലാം കൂടെ ആയിരം രൂപ എനിക്ക് തരണം, ജയിച്ചാല്‍ മുന്നൂറ് അല്ല അഞ്ചൂറ് തരും ഞാന്‍”
അജയ്: “ശരി..”
ശേഖരന്‍: “ഞാന്‍ ദേ കാറും കൊണ്ട് വന്നു കഴിഞു..”

കണ്ണൂരാന്‍ - KANNURAN said...

അതെയ്, ഈ അജയിനെ എവിടെയോ കണ്ടിട്ടുണ്ടോന്നൊരു സംശയം..ഹി ഹിഹി

ശ്രീ said...

പാവം!
എന്തായാലും ബെറ്റു ജയിച്ചല്ലോ.
:)

ക്രിസ്‌വിന്‍ said...

പാവം ക്രൂരന്‍

Anonymous said...

:)

സഹയാത്രികന്‍ said...

വെള്ളമടിക്കാന്‍ വേണ്ടി പാന്റൊന്ന് നനഞ്ഞാലെന്നാലേ...?

ബെസ്റ്റ് ഗഡി... !

:)

Anonymous said...

കണ്ണൂരാനേ> പഴയ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നതാകും അല്ലേ?

ശ്രീ:> ബെറ്റ് ജയിച്ചു പോയതാ..

ക്രിസ്:> ഇത് പഴയ ഒരു സിനിമയല്ലേ? (ആലപ്പുഴ രാധ തീയറ്ററില്‍ ഓടുന്നു എന്നും പറഞ്ഞ് പോസ്റ്റര്‍ കണ്ടിട്ടുണ്ട്)

അനോണി:> :)

യാതികാ: > :) പിന്നെയല്ലാതെ.. ഹി ഹി ഹി..