Pages

January 1, 2007

.: ഒരു കൊച്ചു കറക്കം :.


അഭിപ്രായം/സ്വാഗതം എഴുതിയ എല്ലാവര്‍ക്കും നന്ദി.....


മുല്ലയ്ക്കല്‍ ചിറപ്പിന്റെ പടം കിട്ടിയില്ല..(ക്യാമറാ ഇല്ലയിരുന്നു).


------------------------------------------------------

ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം ഞാന്‍ എറണാകുളത്ത് പോയി... കുറച്ച് സാരി വാങാന്‍ ആയിരുന്നു ആ കറക്കം.... (കല്യാണം അടുത്തു...)

അവിടെ ചെന്നപ്പൊളാണ് ഒരു കാര്യം ഓര്‍ത്തത്.(മാത്രുഭൂമിയുടെ നര്‍മ്മഭൂമിയില്‍ വായിച്ചതാണൊ?, ആവൊ! അത് ഓര്‍ക്കുന്നില്ല.)


“മകളുടെ കല്യാണ നിശ്ചയം കഴിഞപ്പോള്‍ മുതല്‍ മേനോനു ഒരു ആഗ്രഹം... സാരി സെലെക്ട് ചെയ്യാന്‍ മരുമകന്‍ കൂടെ വരണം...
മരുമകനെ വിളിച്ച് ഒന്ന് കറങാന്‍ പോകാം എന്നും പറഞു....
അങനെ അവര്‍ സാരി കടയില്‍ കയറി...

അവസാനം ഷൊര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ 7 എണ്ണം അവിടെ ഉള്ള തരുണീമണികള്‍ ഡിസ്പ്ലയ്ക്ക് വെയ്ച്ചു.

അവര്‍ അത് അണിഞും കാണിച്ചു..


അവസാനം നിരന്നു നില്‍ക്കുന്ന സേയില്‍-സ് ഗേത്സിന്റെ സാരി ചൂണ്ഡി അമ്മായി അച്ഛ്ന്‍ ചോദിച്ഛു..

“മോനെ.., ഏത് വേണം? നിനക്കിഷ്ട്ടപ്പെട്ടതു എടുക്കാം...”


ആങനെ മരുമകന്‍ സെലെക്റ്റ് ചെയ്തു... “മൂന്നാമതു ഉള്ളത് മതി“ ... മേനോനു സമാധാനം ആയി... “മരുമകന്‍ കൊള്ളം.. സെലെക്റ്റ് ചെയ്യാന്‍ ഉള്ള കഴിവും കൊള്ളാം... “ആ സാരി പൊതിഞോളു“...




അപ്പൊഴാണ് മരുമകന്‍ പറയുന്നത്... “സാരിയല്ലാ ശാരിയെയാണ് എനിക്കിഷ്ട്ടം“....
ഇപ്പൊ കറങിയതു മേനോന്‍ ആയിരുന്നു...

3 അഭിപ്രായങള്‍:

Kiranz..!! said...

അഹാ..വീണ്ടുമൊരാലപ്പൂഴക്കാരനോ ? അതും ബ്ലാഗ്ലൂരില്‍ നിന്നും ? അത് കൊള്ളാം,

അതേയ്, പ്രായമെത്താതെ കല്യാണം/സാരീയെന്നൊക്കെ പറഞ്ഞ് നടക്കുന്നത് ആലപ്പുഴക്കാര്‍ക്ക് അത്ര ശരിയല്ലട്ടോ :)

sreeni sreedharan said...

ആലപ്പുഴക്കാരന് സ്വാഗതം.

Anonymous said...

huh.. really like this style )