Pages

December 30, 2006

.: മുല്ലയ്യക്കല്‍ ചിറപ്പ് :.

ശബരിമല 41 അവസാനിക്കാറാകുംബൊഴാണ് മുല്ലയ്യക്കല്‍ ചിറപ്പ് ആരംഭിക്കുക...
ഇപ്രാവശ്യം 27നു ചിരപ്പ് തീര്‍ന്നു...(12 ദിവസം മുന്‍പ് തുടങി).... ആദ്യ ദിനത്തില്‍ ഞാന്‍ പോയിരുന്നു... വല്യ തിരക്കൊന്നും തോന്നിയില്ല... രംണ്ഡു ദിവസം കഴിഞ് ഓഫീസില്‍ നിന്നും തിരിച്ചു വരും വഴി അല്ലെ അറിഞതു.... ബസ് ഇല്ല.. അത്ര തിരക്കായിരുന്നു...


അയ്യൊ...! ഇന്നും ബസ് ഇല്ല പൊലും.. ഹര്‍ത്താല്‍ ആണ്... സദ്ദാമിനെ വധിച്ചതില്‍ പ്രധിഷേദിച്ച്....

അപ്പൊ ഈദ് ആശംസകള്‍... പുതുവത്സരാശംസകളും......

2 അഭിപ്രായങള്‍:

ആഷ | Asha said...

മുല്ലയ്യക്കല്‍ ചിറപ്പെന്നു കേട്ടപ്പോ കൊതിയാവുന്നു കാണാന്‍. കുറച്ചു ഫോട്ടോയെടുത്തു പോസ്റ്റി കൂടാരുന്നോ?

Sathees Makkoth | Asha Revamma said...

ആലപ്പുഴക്കാരാ....
ഈ ആലപ്പുഴക്കാരന്‍ നാട്ടിലായിരുന്നപ്പോള്‍ സ്ഥിരം ചിറപ്പ് കാണാന്‍ പോകുമായിരുന്നു.ആള്‍ക്കൂട്ടത്തിലൂടെ ഇങ്ങനെ തട്ടിയും മുട്ടിയും നടക്കുന്നത് ഒരു സുഖമാന്നേ !
അങ്ങനെയുള്ള ഒരു ചിറപ്പ് കാലത്ത് ഞാനും എന്റെ സുഹ്രുത്തുക്കളും പലരേയും തട്ടിയും മുട്ടിയും കിടങ്ങമ്പറമ്പില്‍ നിന്നും മുല്ലയ്ക്കല്‍ വരെയും തിരിച്ചും ലെഫ്റ്റ് റൈറ്റടിച്ച് പലതവണ നടന്ന് അവശരായി കോടതി പാലത്തില്‍ വന്ന് റെസ്റ്റ് എടുക്കുവാന്‍ തീരുമാനിച്ചു.
പെട്ടെന്ന് ഒരു ഉന്തും തള്ളലും!
സത്യമായിട്ടും ഞാനും എന്റെ സുഹ്രുത്തുക്കളും നിരപരാധികളാണ്.
എങ്കിലും കണ്ടു നിന്ന പോലീസുകാര്‍ വിടുമോ ?
അവര്‍ സമാധാന പാലകരല്ലേ ?
കൊമ്പന്‍ മീശക്കാരന്‍ പോലീസേമാന്‍ കൈവലിച്ചൊറ്റടി.
ഒഴിഞ്ഞുമാറ്റത്തില്‍ ഡിഗ്രി എടുത്തിട്ടുണ്ടെങ്കിലും അടി പൂര്‍ണ്ണമായി ഒഴിവാക്കാനായില്ല.
വലംകണ്ണിന്റെ ഒരു വശം ചുവന്നു പോയി.
വീട്ടില്‍ ചെന്നാല്‍ എന്താകും സ്ഥിതി !
അവസാനം സര്‍ക്കസ്സുകാരുടെ കാളക്കൊമ്പനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചു.
എങ്കിലും പില്‍ക്കാലത്ത് ചിറപ്പിനു പോകുമ്പോള്‍ ഞങ്ങള്‍ പരസ്പരം പറയാറുണ്ടായിരുന്നു.
അളിയാ... കാളക്കൊമ്പന്റെ കുത്തുകൊള്ളരുതേയെന്നു.