ചന്തുവിന്റെ കുട്ടികള്‍ രണ്ടിലും മൂന്നിലും ആണ് .. സാധാരണയായി അവരുടെ അപ്പൂപ്പന് ആണ് അവരെ സ്കൂളില്‍ നിന്നും വിളിച്ച് കൊണ്ട് വരാറ്.. കഴിഞ്ഞ ദിവസം പുള്ളി വേറെ ചില കാര്യങ്ങളില്‍ എന്‍ഗ്ഗേജ്ഡ് ആയിരുന്നു, അപ്പൂപ്പന് വൈകും എന്നറിയിച്ചപ്പോള്‍ ചന്തു വൈഫിനെ സ്കൂളിലേക്ക് പറഞ്ഞ് വിട്ടു.. ബിസി വക്കീല്‍ ആയ വൈഫ് അര മണിക്കൂര്‍ കഴിഞ്ഞാണ് സ്കൂളില്‍ എത്തുന്നത്.. പിള്ളേരാണേല്‍ മുട്ടന്‍ കരച്ചില് സ്റ്റാര്‍ട്ട് ചെയ്തിരുന്നു...അമ്മയെ കണ്ടിട്ടും പിള്ളേര് കരച്ചില് നിര്‍ത്തിയില്ല പോലും..
“എന്തിനാടാ നീ കരയുന്നത്” എന്നാ ചോദ്യത്തിന് ഉടന്‍ മറുപടിയും വന്നു..
ആദ്യത്തെ കണ്മണി : “അപ്പൂപ്പന് വിളിക്കന് വന്നില്ലാ.“
ബാക്കി രണ്ടാമന് ആണ് പൂരിപ്പിച്ചത്
“അമ്മൂമ്മ മരിച്ചു പോയിക്കാണുമോ....”
ഇക്കാലത്ത് പിള്ളേര് ഇങ്ങനെയെല്ലാം ആണല്ലോ ചിന്തിക്കുന്നത്....!!!