Pages

August 29, 2007

സഹയാത്രിക

“....ട്രയിന്‍ നമ്പര്‍ ഇരുപത്തിയഞ്ച് പന്ത്രണ്ട് രപ്തി സാഗര്‍ എക്സ്പ്രസ്സ് ഒന്നാം നംബര്‍ പ്ലാറ്റ്ഫോര്‍മില്‍ നിന്നും ഉടന്‍ പുറപ്പെടുന്നു...

Passengers your atention please train train number two five two one coming from Gorakhpur going to Trivandrum via Alleppey will leave from platform number one shortly..,”
- ഇതും കേട്ടാണ് ഹരി ഓട്ടോയില്‍ നിന്നും ഇറങുന്നത്.. ദിവസവും ഇപ്പോള്‍ ഇത് പതിവാണ്, എന്തെങ്കിലും കാരണങള്‍ കൊണ്ട്

സ്റ്റേഷനില്‍ എത്താന്‍ വൈകും.. പിന്നെ ശ്വാസം പിടിച്ചുള്ള ഓട്ടമാണ്...

“കുറച്ചു കൂടി നേരത്തെ വരാമായിരുന്നില്ലേ?”
ഓടി തുടങിയ ട്രെയിനില്‍ ചാടി കയറുന്നതിനിടയില്‍ ഒരാള്‍ ചോദിച്ചു.
“ഓഫീസില്‍ നിന്നും ഇറങാന്‍ വൈകി” - ഹരി മരുപടിയും കൊടുത്തതിന് ശേഷമാണ് ആരാണ് എന്നത് ശ്രദ്ധിച്ചത്...
ഒരു ഇരുപത്തെട്ട് വയസ് വരും.. ഏ ഹാന്‍ഡ്സം ജെന്റില്‍ മാന്‍. ഹരി നേരെ ബെര്‍ത്തിന് നേരെ നടന്നു.. പിന്നെ ഒഴിവുണ്ട് എന്ന് തോന്നിയ സ്ഥലത്ത് കയറി ഇരുന്നു.. ആ ബെര്‍ത്തില്‍ തന്നെ രണ്ട് മൂന്നു പേര്‍ വേറേയും ഉണ്ട്, ഓപ്പോസിറ്റ് സൈഡില്‍ കുറേ അധികം ബാഗുകള്‍.. കുറച്ചു ദൂരമാണ് ഓടിയത് എങ്കിലും ക്ഷീണിച്ചു പോയി.. വിയര്‍ക്കനും തുടങി.. ഹരി ഫാന്‍ ഇട്ട്, കാറ്റ് കിട്ടാന്‍ വേണ്ടി കുറച്ചു കയറി ഇരുന്നു.. മടിയില്‍ വെച്ചിരുന്ന ബാഗില്‍ നെറ്റിയും വെച്ചു കിടന്നു...

ആരോ വരുന്ന പോലെ ഒരു ശബ്ദം.. നേരത്തെ വരാമായിരുന്നില്ലേ എന്ന് ചോദിച്ച ആളാണ് എന്ന് തോന്നുന്നു.. ഏ ഡേയ്സ് വര്‍ക്ക്

ഹാവ് ടേക്കണ് ദി ലൈഫ് എവേ... ഹരി കൈ മുട്ടുകള്‍ കാലില്‍ വെച്ച് താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. ഇപ്പോള്‍ നോട്ടം

ബോഗിയുടെ തറയിലേക്കാണ്... അപ്പോഴാണ് ഹരി കണ്ടത്..

വെളുത്ത കാലുകളില്‍ ചന്ദന നിറമുള്ള സാന്‍ഡല്‍സ്.. അതിന്റെ ചോക്കലേറ്റ് ബ്രൌണ്‍ ലേസുകള്‍, നഖങള്‍ പിങ്ക് നിറത്തില്‍..

ബ്ലാക്ക് കളറില്‍ ഉള്ള ഫ്ലീറ്റ്ലെസ്സ് പാന്റ്സ്.. മടിയില്‍ ഒരു ബാഗും ഉണ്ട് എന്ന് തോന്നുന്നു. മുഖം കാണണെമെങ്കില്‍ നേരെ

ഇരികണം.. വയ്യ..

കുമ്പളത്ത് എത്തിയപ്പോള്‍ ക്രോസ്സിങ്... ഹരി പതുക്കെ നേരെ ഇരുന്നു.. കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു. പെട്ടന്ന് കവിളുകളില്‍ ആരോ

തൊട്ടത് പോലെ.. കണ്ണുതുറന്നപ്പോള്‍ മുമ്പിലൂടെ ഒരോണ തുമ്പി പരന്നു പോകുന്നു.. അപ്പോഴാണ് അവന്‍ അത് കണ്ടത്... മുന്‍പില്‍

ഇരിക്കുന്നത് അനൂഷയാണ്..

ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ സ്റ്റഡി ഹോളിഡേയ്സിനിടയില്‍ വന്ന ധന്യ തന്ന നമ്പറില്‍ നിന്നാണ് എല്ലാം തുടങിയത്.. ആരാണ് എന്നറിയില്ല എന്നും കഴിക്കന്‍ പോകുമ്പോള്‍ മെസ്സേജുകള്‍ വരൂനു എന്നും പറഞാണ് അവള്‍ ഈ നമ്പര്‍ തന്നത്..

അന്ന് വൈകിട്ട് തന്നെ ആ നമ്പറില്‍ വിളിച്ചു എടുത്ത് ഹലോ വെച്ചപ്പോള്‍ തെന്നെ ഒരു കിളിനാദം
“അനൂഷ ഇവിടെ ഇല്ല.. കുളിക്കന്‍ പോയിരിക്കുകയാ.. ആരാ വിളിക്കുന്നെ?”
“ഞാന്‍ ഹരി.. പിന്നെ വിളിക്കാം എന്ന് പറഞാല്‍ മതി..”

അതിന് ശേഷം വന്നത് “who are you?” എന്ന മെസ്സേജ് ആയിരുന്നു.
അങനെ അങനെ ആ ബന്ധം വളര്‍ന്നു.. അവസാനം ഹരി അവളെ കാണാന്‍ ശ്രീരാമകൃഷ്ണ കോളേജില്‍ എത്തി... സ്റ്റഡി ലീവുകളില്‍ അവര്‍ ഒരുമിച്ചു തിരികേ വന്നു.. ഒരുമിച്ചു സിനിമകള്‍ കണ്ടു... അവസാനം..

“വേയര്‍ ആര്‍ യൂ ഗോയിങ്?”
“ആലപ്പുഴ”
“ഡെയിലി കമ്മ്യൂട്ടര്‍?”
“യെപ്പ് ആന്‍ഡ് ബൈ ദ വേ ഐ ആം ഹരി.., ഹരിനാരായണന്‍”
“ഓ! നൈസ് ടു മീറ്റ് യൂ ഹരീ, ഐ ആം ആഷിക്ക്, ആന്‍ഡ് ദിസ് ഈസ് മൈ വൈഫ് അനൂഷ”
നെഞ്ചിടിപ്പോടെയാണ് എങ്കിലും ഹരി അവളെ ഗ്രീറ്റ് ചെയ്ഹു “ഹെല്ലോ മാഡം”
“ഹൈ”

പിന്നീട് ഹരി ഒന്നും മിണ്ടാതെ പതുക്കെ കണ്ണടച്ച് കിടന്നു..
കണ്‍പോളകള്‍ക്കിടയിലൂടെ അവന്‍ അവളെ കാണാമായിരുന്നു.. ഡാര്‍ക്ക് വുഡ് ഗ്രീന്‍ കളര്‍ ഷോര്‍ട്ട് റ്റോപ്പില്‍ അവള്‍ പണ്ടത്തതിലും സുന്ദരി ആയിരിക്കുന്നു..
എന്റെ കൂടെ ഇരിക്കണ്ടവളല്ലേ നീ? , ഇപ്പോള്‍..

ആഷിക്ക്: “ഹരി മാരീഡ് ആണോ?”
ഹരി: “അല്ല..”
ആഷിക്ക്: “വൈ?”
ഹരി: “തോന്നിയില്ല”
ആഷിക്ക്: “ഹരി എന്തു ചെയ്യുന്നു”
ഹരി: “ഞാന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആണ്..”
ആഷിക്ക്: “എവിടെ?”
ഹരി: “കൊച്ചിയില്‍ തന്നെ..”
ആഷിക്ക്: “മ്..”

അവിടെ നിന്നും ആലപ്പുഴ വരെ വണ്ടി എത്താന്‍ ഒന്നര മണിക്കൂര്‍ എടുത്തു.. അത് വരെ അന്യോന്യം നോക്കുന്നതായി പോലും അവര്‍ ഭാവിച്ചില്ല..
ഇറങും നേരം ഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്തിനവനെ ഉപേക്ഷിച്ചു എന്നു? എന്തിനു കാണാമറയത്ത് പോയീ എന്നു...
വേണ്ടാ ആഷിക്ക് കേട്ടാല്‍...

ആലപ്പുഴയില്‍ പ്ലാറ്റ്ഫോര്‍മില്‍ ഇറങിയ ഹരി തിരിഞു നോക്കി.. ജനല്‍ക്കല്‍ തന്നേ തന്നെ നോക്കി ഇരിക്കുന്ന അനൂഷ. അവള്‍ക്ക് ഒരു ഭാവഭേദവും ഇല്ല.. കഷ്ട്ടം..

തിരിഞു നോക്കാതെ ഹരി നടന്നു നീങി.. അനൂഷയുടെ കണ്ണീല്‍ നിന്നും അവനു വേണ്ടി രണ്ട് തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നത് കാണാന്‍ പോലും നില്‍ക്കാതെ അവന്‍ പുറത്തേക്ക് നടന്നു...

9 അഭിപ്രായങള്‍:

Anonymous said...

സഹയാത്രിക:
,
“....ട്രയിന്‍ നമ്പര്‍ ഇരുപത്തിയഞ്ച് പന്ത്രണ്ട് രപ്തി സാഗര്‍ എക്സ്പ്രസ്സ് ഒന്നാം നംബര്‍ പ്ലാറ്റ്ഫോര്‍മില്‍ നിന്നും ഉടന്‍ പുറപ്പെടുന്നു...

Passengers your atention please train train number two five two one coming from Gorakhpur going to Trivandrum via Alleppey will leave from platform number one shortly..,”

chithrakaran ചിത്രകാരന്‍ said...

:

Areekkodan | അരീക്കോടന്‍ said...

ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ പരിപ്പുവട കച്ചവടമാണല്ലേ ഇപ്പോള്‍ പണി....അപ്പോ പല അനൂഷമാരെയും കാണും!!!

ഗുപ്തന്‍ said...

ഇതേ പേരില്‍ എന്റെ ഒരു പോസ്റ്റുണ്ട്. അതുകൊണ്ട് യാദൃശ്ചികമായി ശ്രദ്ധിച്ചതാണ്. നന്നായി തുടങ്ങി അവസാ‍ാനം തിരക്കിട്ട് എഴുതിത്തീര്‍ത്തതു പോലെ തോന്നി. ഭാവഭേദമില്ല എന്ന് ശ്രദ്ധിച്ചയാള്‍ കണ്ണീര്‍ കാണാതെ പോയതെങ്ങനെ...

ആദ്യം അനുഷയ്ക്കുപകരം സനുഷ എന്നാണ് എഴുതിയിരിക്കുന്നത്. അതു ശ്രദ്ധിക്കുമല്ലോ.

Anonymous said...

ചിത്രകാരാ... എന്തുവാ ഈ (:)?

ശ്രീ :)

അരീക്കോടാ :) പരിപ്പുവട റെയില്വേസ്റ്റേഷനില്‍ നിന്നും തന്നെ വേണോ?

നന്ദി മനൂ.. സനൂഷ എന്നെഴുതണം എന്നാ വിചാരിച്ചത്.. പക്ഷെ മനസുനിറയെ അനൂഷയായി പോയി.. (ശരിക്കുള്ള പേരു തന്നെ വന്നു)

ഭാവഭേദമില്ല എന്ന് ശ്രദ്ധിച്ചയാള്‍ കണ്ണീര്‍ കാണാതെ പോയതെങ്ങനെ... : നല്ല ചോദ്യം..
ഇതാ ഉത്തരം: അവന്‍ തിരിഞു നടന്നു തുടങിയതിനു ശേഷമാ അവള്‍ കണ്ണുനീര്‍ പൊഴിച്ചത്.. :D

എന്നെ കൊണ്ട് കോമഡി പറയിക്കും

നന്ദന്‍ said...

ങും ങും.. ബ്ലോഗ് എപ്പോഴും ആത്മകഥയായിപ്പോകും ല്ലേ അളിയാ :)

സഹയാത്രികന്‍ said...

"ഇറങും നേരം ഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്തിനവനെ ഉപേക്ഷിച്ചു എന്നു? എന്തിനു കാണാമറയത്ത് പോയീ എന്നു..."

ചോദിച്ചിട്ടെന്തിനാ... അങ്ങനെ സംഭവിച്ച് പോയി എന്നായിരിക്കാം ഉത്തരം (ചുമ്മ ഒന്ന് ആലോചിച്ചതാ...ഇനി ഇത് എന്റെ അനുഭവമായി കാണണ്ട....)

കണ്ണൂരാന്‍ - KANNURAN said...

ഇങ്ങനെ കുറെ കഥകളുണ്ടല്ലെ സഖാവെ സ്റ്റോക്ക്... പോരട്ടെ...

Anonymous said...

നന്ദാ.. അങനെ ആണേല്‍ നമ്മുടെ പ്രീഡിഗ്രി കഥകള്‍ തന്നെ ഇല്ലേ ഒരു നോവലിനുള്ളത്? ;)

സഹയാത്രികാ.. എനിക്ക് അതിന് പറയാന്‍ കമ്മന്റ് ഒന്നുമില്ല..

കണ്ണൂരാനെ.. ജീവിതം അങനെ കിടക്കുകയല്ലേ?

ഹി ഹി ഹി ഹി ഹി ഹി അപ്പോ ഇതിലും വല്യ സ്റ്റോക്ക് ഉണ്ടാകും.. :)