Pages

July 7, 2007

പപ്പരയ്ക്ക...

ഒരു ഞായറാഴ്ച്ച സമയം രാവിലെ എട്ടര:
സ്ഥലം കുട്ടപ്പന്‍ ചേട്ടന്റെ വീട്..

ഭാര്യ: “കുട്ടപ്പേട്ടാ.. കുട്ടപ്പേട്ടാ.. ഈ പേട്ടു മനുഷ്യന്‍ എവിടെ പോയി കിടക്കുകയാ?“
കുട്ടപ്പന്‍: “എന്താടി മറുതേ കിടന്ന് അലറുന്നെ?”
ഭാ: “ദേ നിങളെ ആ പൊട്ടന്‍ അന്വേഷിക്കുന്നു..”
കു: “ആഹ്.. ഞാന്‍ പറഞിട്ടാ അവന്‍ വന്നത്”
ഭാ: “എന്തിന്?”
കു: “നമ്മടെ പറമ്പ് ഒന്ന് വൃത്തിയാക്കാന്‍.. ഹി ഹി ഹി “
ഭാ: “ഓ..!”
കു: “എടീ ഇവനാകുമ്പൊ ഒരു നൂറ് രൂപ കൊടുത്താല്‍ പണി ചെയ്തോളും.. മറ്റവന്മാര്‍ക്ക് നൂറ്റന്‍പതും കൊടുക്കണം..”
ഭാ: “പിശുക്കന്‍”
കു: “അതേടി.. അതെ”
അങനെ കുട്ടപ്പന്‍ വാതില്‍ക്കല്‍ എത്തി..
കു: “എടാ നല്ലോണാം വെട്ടണം.. “
പൊട്ടാന്‍: (ആഗ്യഭാഷ)
കു: “ആല്ലേലും നീ മിടുക്കനാ.. ഞങള്‍ വൈകുന്നേരമേ തിരിച്ച് വരൂ..”
പൊ: (തലയാട്ടുന്നു)

കുട്ടപ്പന്‍ ഒരു വെട്ടുക്കത്തിയും മറ്റു പണിആയുധങളും പൊട്ടനു കൊടുത്തു.. എന്നിട്ട് ഭാര്യയേയും പറക്കിണികളേയും(പിള്ളേര്‍ എന്ന് വായിക്കുക) കൊണ്ട് കായംകുളം കാണാന്‍ ഇറങി..

തിരിച്ച് വരുമ്പോള്‍ മണി അഞ്ച്.. ആദ്യം കടന്നത് സത്സ്വഭാവിയായ മൂത്തമകന്‍ ആറ്റിരുന്നു..
നാഷ്ണല്‍ ഹൈവേ നാല്‍പ്പത്തേഴില്‍ എണ്‍പത് കിലോമീറ്റര്‍ വേഗതയില്‍ പോയ ലോറി വൈറ്റില ജംഗ്ഷനിലെ സിഗ്നല്‍ കണ്ട പോലെ

സഡ്ഡന്‍ ബ്രേക്ക് ഇട്ട് നിന്നു.. സ്ക്രീ..... എന്ന ശബ്ദം പോലെ തന്നെ ആ തോണ്ടയില്‍ നിന്നും ഒരു തവള കരയുന്ന പോലെ യുള്ള മധുരധ്വനി ഉയര്‍ന്നു..
മൂത്തമകര്‍(മൂമ): “അച്ഛാ.....!”
കു: “എന്താടാ..?”
മൂമ: “നമ്മുടെ പേരമരം എന്തിയേ?”
ഭാ: “ദൈവമേ...!”
ഇളയ മകന്‍(ഇമ): “അച്ഛാ.. ദേ നമ്മുടെ പപ്പായ എവിടെ?”
ഭാ: “പിശുക്കുന്നത് കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ.. ഇതും, ഇതിനപ്പുറവും സംഭവിക്കും എന്ന്”
കു: “എടീ നീ ഭഹളം ഉണ്ടാക്കാതെ.. മക്കളേയും കൊണ്ട് ഉള്ളില്‍ പോ..!”

അങനെ ഭാര്യയേയും പിള്ളേരെയും ഉള്ളില്‍ വിട്ട് കുട്ടപ്പന്‍ പൊട്ടനെ കാണാന്‍ ചെന്നു..
പൊട്ടന്‍ അപ്പോഴേക്കും കയ്യും കാലും എല്ലാം കഴുകുകയാ.. ഒന്നു ചുറ്റും നോക്കിയ കുട്ടപ്പന്റെ കണ്ണുകള്‍ മഞളിച്ചു.. തന്റെ പേരയും,

കപ്പളങയും(പപ്പരയ്ക്ക) ദേ തെങിന്‍ ചുവട്ടില്‍ പുതയായി ഇട്ടിരിക്കുന്നു.. പപ്പരയ്ക്കാ നല്ലവണ്ണം നുറുക്കിയാ ഇട്ടിരിക്കുന്നത്.. ദുഷ്ട്ടന്‍.

പൊ: (ആംഗ്യം കാണിക്കുന്നു)
കു: “നന്നായിട്ടുണ്ട്.. ഇന്നാ നിന്റെ കാശ്..”

പൊട്ടന്‍ ഹാപ്പി..
വീട്ടിനുള്ളിലേക്കു കയറാന്‍ പോയ കുട്ടപ്പനോട് ഇളയ മകന്റെ അടുത്ത ചോദ്യം..

ഇമ: “അച്ഛാ.. നമ്മള്‍ ഇനി ഊഞ്ഞാല്‍ എവിടെ കെട്ടും?”

ഉത്തരം പറയാന്‍ കുട്ടപ്പനു സമയം കിട്ടിയില്ല.. അതിനു മുന്‍പേ ഇന്ത്യക്കാരുടെ ബോള്‍ ഫേസ് ചെയ്യുന്ന ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്റെ

ലാഘവത്തോടെ ഭാര്യ ഉത്തരം കൊടുത്തു

ഭാ: “അത് അയാളുടെ തലയില്‍ കൊണ്ട് കെട്ടിക്കോടാ”

വാലറ്റം
ഭാര്യ ഉദ്ദേശിച്ചത് കുട്ടപ്പനെ ആണോ അതോ പൊട്ടനെ ആണോ എന്ന് ട്രെയിനില്‍ ചര്‍ച്ച ചെയ്യുകയാണ്.. ഇതു വരെ കണ്‍ക്ലൂഷനില്‍ എത്തിയില്ല..

എന്താ ഭാര്യക്കു ദേഷ്യം എന്ന് അജയ് സാറ് കണ്ട് പിടിച്ചു

അജയ്: “ ഭാര്യക്കു പേരയല്ല പ്രശ്നം.. പപ്പരയ്ക്കയ”
ആലപ്പുഴക്കരന്‍: “അതെന്താ സാര്‍?”
അജയ്: “ചുമ്മാതാണോ? , ആ പപ്പരയക്ക വെട്ടിയില്ലേ? ഇനി ഇങേരുടെ കൃമികടി എങനെ മാറും എന്ന് വിചാരിച്ചാ അവര്‍ക്ക് വിഷമം”

== ശുഭം ==

4 അഭിപ്രായങള്‍:

Alappuzhakaran said...

കുട്ടപ്പന്‍ സ്ട്രൈക്സ് എഗൈന്‍... ദിസ് ടൈം ഇന്‍ “പപ്പരയ്ക്ക“..

അഗ്രജന്‍ said...

ഹഹഹ ഭാര്യയുടെ വിഷമം കൊള്ളാം :)

Johnny said...

കോള്ളാം കലക്കി!

Alappuzhakaran said...

എന്ത് പറയാനാ അഗ്രജാ..? കുട്ടപ്പന്‍ ഇങനെയെല്ലാം തന്നെയാ...

നന്ദി ജോണി...