Pages

March 13, 2007

ഒരു മുറിയും പിന്നെ കുറേ .......................





ആ ഡാഷിനു(....) ഞാന്‍ ഒരു പേരിടാന്‍ നോക്കി.. ബട്ട് അപ്പോഴാണ് പ്രവീണ്‍(നമ്മുടെ അപ്പിച്ചി തന്നെ) ഒരു സജ്ജെഷനുമായി വന്നതു.. “നീ തീരുമാനിക്കെണ്ടാ... വായിക്കുന്നവര്‍ തീരുമാനിക്കട്ടെ എന്നു... അതുകൊണ്ട് ഒരു വോട്ടെടുപ്പുണ്ട്... അതു ഈ ബ്ലൊഗ്ഗിന്റെ കമ്മെന്റ് സെക്ഷനില്‍ ഇരിക്കെട്ടെ....

ബിക്കോമില്‍ ഞങളുടെ കമ്പൈന്‍ സ്റ്റഡി മണിയുടെ വീട്ടില്‍ ആയിരുന്നു... ഒരു ചെറിയ ഔട്ട് ഹൌ‍സില്‍.. ടാക്സും, അക്കൌണ്ടെന്‍സിയും, ലോയും എല്ലാം ഒഴുകി നിറഞു... (അതില്‍ കൂടുതല്‍ സമയം കാസെറ്റ് മറിച്ചിടാന്‍ ആയാണ് പോയതു). ഇടയ്ക്ക് മണിയുടെ വീട്ടില്‍ നിന്നും ഖുശി ഓടി വരും... എനിക്കവളെ ഇഷ്ട്ടമല്ലായിരുന്നു(അല്ലേലും നായ്ക്കളെ എനിക്കിഷ്ടമല്ല..) രാത്രി ഒരു 8.30 ആകുമ്പോഴേ ഞാന്‍ ഇറങും.. ചട്ടിയേയും ഗിരീഷിനേയും വിളിക്കും.. ഞങള്‍ അങനെ മണിയുടെ വീട്ടില്‍ എത്തും... പിന്നെ അന്ന് സുരേഷ് സര്‍ തന്ന പ്രോബ്ലം സോള്‍വ് ചെയ്യാന്‍ ശ്രമിക്കും.. (പ്രൊബ്ലം കിട്ടിയാല്‍ അന്നത്തെ സ്റ്റഡി കഴിഞു..) അതല്ല മണി ഹെല്പ് ചെയ്യേണ്ടി വന്നല്‍ അത് പിന്നേയും നീളും... ഒരു മേശയായിരുന്നു ഞങള്‍ക്ക് ആകെ ഉണ്ടായിരുന്നതു.. അതിനു ചുറ്റും അങിരിക്കും... ഇടെയ്ക്കെപ്പോഴെങ്കിലും ദീപു വരും എന്തെങ്കിലും കാണിച്ചു കൂട്ടിയിട്ട് അവന്‍ അങനെ പോകും.. രാത്രി ആഹാരം കഴിച്ചിട്ടാണ് സാധാരണ ഞാങള്‍ വരാറ്... ഇടയ്ക്ക് മണിയുടെ വീട്ടില്‍ നിന്നും കിട്ടും.. അല്ലെങ്കില്‍ ഓപ്പോസിറ്റ് വീട്ടില്‍ നിന്നും വല്ല ഫുഡും തരാറുണ്ട്...(എത്ര കഴിച്ചാല്‍ എന്താ വിശപ്പ് അടങണ്ടെ???) ഇടയ്ക്കു പട്ടരുടെ കാല്‍ ഒടിഞപ്പോള്‍ ഞങള്‍ സറ്റഡി അങോട്ട് മാറ്റി...
എന്നാലും ഉടനെ തിരിച്ചു പോന്നു..




മണിയുടെ വീടിനടുത്താണ് കല്ലുപാലം.... അന്ന് അവിടെ ആ പാര്‍ക്ക് ബ്യൂട്ടിഫൈ ചെയ്തിട്ടില്ലായിരുന്നു... അവിടെ പാലത്തിന്റെ അടിയില്‍ ആയി ഉള്ള ഒരു തട്ടുകടയില്‍ ഡെയിലി വിസിറ്റ് ഞങള്‍ ഒരു ശീലം പോലെ സൂക്ഷിച്ചു... ഒരു ചേട്ടനും പുള്ളിയുടെ മൂന്ന് പെണ്‍ മക്കളും കൂടിയായിരുന്നു അത് നടത്തിയിരുന്നത്....(പെണ്‍പിള്ളരെ കാണാനാണ് എന്ന് പല മൂരാച്ചികളും, പിന്തിരിപ്പന്മാരും പറഞു പരത്തി.. ഞങള്‍ കേട്ട മട്ട് വെച്ചിട്ടില്ല... ) ആദ്യ ദിവസങളില്‍ ബീഫിന്റെ ചാറ് മാത്രമേ ഒള്ളു പോലും.. അങനെ ഞങളുടെ റിക്വെസ്റ്റ് പ്രകാരം വെജ് ചാറ് ബാക്കി വെച്ചു തുടങി..(അല്ലേലും രാത്രി 1.30നു അത്രെയെങ്കിലും തരാന്‍ അവര്‍ ദയ കാണിച്ചൂലൊ...) ഞങള്‍ക്കാര്‍ക്കും കഷ്ണം ഇഷ്ട്ടമല്ലായിരുന്നു, അതു ബീഫ് ആണേലും വെജ് ആണേലും.. (അതിനും മൂരാച്ചികള്‍ റീസണ്‍ കണ്ട് പിടിച്ചു.. ഞങളുടെ കൈയ്യില്‍ കാശില്ലാ പോലും{ഇവന്മാര്‍ ഇതെല്ലാം എങനെ അറിയുന്നോ ആവോ} )



ഞങളുടെ അടുത്ത വിനോദം ഡ്ബ്ല്യു ഡ്ബ്ല്യു എഫ് ആണ്.. (എല്ലാം കൂടി രാത്രി റൂമില്‍ അടിയുണ്ടാക്കുക)
ഒരു പ്രാവശ്യം ഗിരീഷ് ദീപുവിനിട്ട് കൊടുത്തേനെ.. കസേര വലിച്ചു പൊക്കി... അപ്പോഴേക്കും എല്ലാരും കൂടെ പിടിച്ച് മാറ്റി... (എന്നാലും എല്ലാവര്‍ക്കും ഏറ്റവും ഫേവറേറ്റ് ഉറക്കം തന്നെ ആയിരുന്നു..)
ഭജന...ഇടയ്ക്കിടെ ഞങള്‍ ഭജന തുടങും.. വെറുതെ എല്ലാരേയും വെറുപ്പിക്കാന്‍...

രാത്രി മുല്ലയ്ക്കല്‍ തെരുവിലൂടെ നടക്കുക.... കിലോമീറ്ററുകളോളം ദൂരെ പോയി ഫുഡ് അടിയ്ക്കുക എന്നിവയും നടന്നു പോന്നിരുന്നു...
തുടരും...
പക്ഷെ നിങള്‍ പേരിടൂ... ഐ മീന്‍ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ്...
ഓപ്ടന്‍സ് ഞാന്‍ തരാം..
1) അലവലാതികളും
2) ഡീസെന്റ് പിള്ളേരും
3) പോക്കിരികളും
4) ചന്തകളും
എല്ലാം കമെന്റ് ആയി ചേര്‍ക്കാം....

5 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

ഞാന്‍ ഒരു പേരിടാന്‍ നോക്കി.. ബട്ട് അപ്പോഴാണ് പ്രവീണ്‍(നമ്മുടെ അപ്പിച്ചി തന്നെ) ഒരു സജ്ജെഷനുമായി വന്നതു.. “നീ തീരുമാനിക്കെണ്ടാ... വായിക്കുന്നവര്‍ തീരുമാനിക്കട്ടെ എന്നു... അതുകൊണ്ട് ഒരു വോട്ടെടുപ്പുണ്ട്... അതു ഈ ബ്ലൊഗ്ഗിന്റെ കമ്മെന്റ് സെക്ഷനില്‍ ഇരിക്കെട്ടെ....


നിങള്‍ പേരിടൂ... ഐ മീന്‍ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ്...ഓപ്ടന്‍സ് ഞാന്‍ തരാം..1) അലവലാതികളും2) ഡീസെന്റ് പിള്ളേരും3) പോക്കിരികളും4) ചന്തകളും എല്ലാം കമെന്റ് ആയി ചേര്‍ക്കാം....

Anonymous said...

njaan thanney thudangaam
alavalaathikalum.. option 1.

Praveen said...

I agree with vish...ehehheh
1) അലവലാതികളും(except me) njan bhayangara decent ayiirnuu ala da vishnuu

ധ്വനി | Dhwani said...

അയ്യോ!!! 'പിറി'ന്റിങ്ങ് മിസ്റ്റേക്ക്!! ....... അഞ്ചാമത്തെ ഒപ്ഷന്‍
(ഇതു നാലുമല്ല എന്നത്) എവിടെയാണോ?

(ഈ നാലും തെറ്റാണെന്നും '' ഒരു മുറിയും കുറേ കഷ്ണവിരോധികളും'' എന്നു മതിയെന്നും എങ്ങനെയൊന്നു പറഞ്ഞൊപ്പിക്കുമെന്റെ ടെസ്റ്റു ദൈവങ്ങളേ??)

Vish..| ആലപ്പുഴക്കാരന്‍ said...

ഈ ദ്വനി എന്തിനാ ഇങനെ ദ്വനി(ഒച്ച എടുക്കുന്നെ എന്നു വ്യഗ്യം) ഉണ്ടാക്കുന്നെ???

ടെസ്റ്റ് ദൈവങള്‍??? അതു കുറച്ചു കണ്‍ഫ്യൂഷന്‍ ആണല്ലോ???