Pages

March 8, 2007

ഒരു വടക്കന്‍(ഡെല്‍ഹി) വീരഗാഥ...!

അന്ന് ഞങള്‍ എം. സി. എ’ല്‍ സീനിയേഴ്സ് ആയി വിരാജിക്കുന്ന കാലം... ഞങള്‍ക്ക് ഒരു സാര്‍ ഉണ്ടായിരുന്നു... തമിഴ്നാട്കാ‍രന്‍ സെന്നരാജ് സര്‍.. ആള് വെറും പാവം.. ശുദ്ധ്ന്‍... അന്ന് ഞങള്‍ എല്ലാം ചേര്‍ന്ന് ഒരു ടൂര്‍ പ്ലാന്‍ ചെയ്തു... ദില്ലി, ആഗ്ര, ഹൈദരാബാദ്.. അങനെ ഒരു ആള്‍ ഇന്ത്യാ ടൂര്‍... കൂടെ വരാന്‍ ആരുമില്ല... ഞങള്‍ ആകെ 23 പേരെ ഒള്ളു... അതില്‍ വരുന്നവര്‍ ആകെ 19.. അവസാനം സെന്നു സമ്മതിച്ചു.... അങനെ ഞങള്‍ യാത്ര തുടങി..(ഇന്‍ഡസ്ട്ര്യല്‍ വിസിറ്റ് എന്ന് ഓമന പേര്).
അങനെ എല്ലാം റെഡി.... ഞങള്‍ ഹൈദരാബാദില്‍ എത്തി...

അങനെ നടക്കുംബൊള്‍ പുള്ളിക്കൊരാശ.... ഞങള്‍ക്ക് ട്രീറ്റ് തന്നാലോ എന്ന്... പാവം.. അന്ന് ഉച്ചക്ക് അദ്ദേഹത്തിന്റെ വകയായിരുന്നു ഫുഡ്... പിള്ളേരെല്ലാം ഒരുമാതിരി കില്ലിങ് ഫ്രെന്‍സിയില്‍ ആയിരുന്നു.. ഷ്രിമ്പ്, ഞണ്ട്... മുതലാ‍യ ഐറ്റങള്‍ ഒഴുകി.... ആ ചിലവിനു ശേഷം പുള്ളി കൂടെ ഉണ്ടായിരുന്ന ഒരുത്തന്റെ കൈയ്യില്‍ നിന്നും കാശ് കടം വാങേണ്ടി വന്നു...
ഓരോരുത്തന്മാര്‍ക്ക് പറ്റുന്ന.....

അങനെ ഞങള്‍ ഫയര്‍ വെഹിക്കിളില്‍(തീവണ്ടി) ഡെല്‍ഹിക്ക് പുറപ്പെട്ടു.... അവിടെ എത്തിയപ്പോള്‍ മുതല്‍ പുള്ളി എന്നെ വിടുന്നില്ല...(നേരത്തെ സ്വസ്തതയുണ്ടായിരുന്നു.. വല്ല തമിഴന്മാരുടേയും കൂടെ പൊക്കോളുമായിരുന്നു..)

കാര്യം എനിക്കു മനസിലായില്ല... കുറച്ച് കഴിഞപ്പൊള്‍ സെന്നു ചോദിച്ചു..
“യൂ നോ ടു സ്പീക്ക് ഇന്‍ ഹിന്ദി...?”
“നോ സര്‍, ഹു സെഡ് ദാറ്റ്???”
“ദെന്‍ ഹു നോ?”
“ഡോണ്ട് നോ സര്‍..”

സെന്നു വിടുന്ന മട്ടില്ല.. ആള്‍ പാവം തന്നെ.. പക്ഷെ.. നമ്മളുടെ പേര്‍സണല്‍ ഫ്രീഡം പോകും...
ഞാന്‍ നോക്കുമ്പോള്‍ മാമ്മു(സാപ്പില്‍ വര്‍ക്ക് ചെയ്യുവാണിവന്‍) ഒരു കടക്കാരനുമായി തര്‍ക്കിക്കുന്നു.. “സാര്‍.. മാമ്മൂ നോ ഹൌ‍ ടു യൂസ് ഹിന്ദി”
“യൂ കം ഹിയര്‍”
മാമൂ പാവം പ്രാകിയിട്ടുണ്ടാകണം..
സെന്നു മാമ്മുവിന്റെ തോളത്ത് കൈയ്യും ഇട്ട് നടപ്പായി.. അവന്‍ നോക്കുമ്പോള്‍ ദീപു നടന്നു പോകുന്നു... അവന്‍ നേരെ നടന്ന് സാറിന്റെ കൈ ദീപുവിന്റെ തോളത്താക്കി... പിന്നെയല്ലെ അറിഞത്.. പുള്ളിക്ക് ഒരു തൂക്ക് വിളക്ക് വേണം.. അതിനായിരുന്നു ഹിന്ദിക്കാരനെ അന്വേഷിച്ചത്... (അത് നഷ്ട്ടത്തില്‍ വാങി)..

അങനെ ഞങള്‍ ആഗ്രയില്‍ എത്തി... ആഗ്ര.. പ്രണയ സംകല്‍പ്പങളുടെ ഉത്തമോദാഹരണം.. ഞങള്‍ പകല്‍ മുഴുവന്‍ താജ് മഹല്‍ കണ്ട് നടന്നു.. രാത്രി ഫുഡ് അടിക്കന്‍ സ്തലമില്ല... അവസാനം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ കയറി.. എല്ലാവരും ഫുഡ് ഓഡര്‍ ചെയ്തു..

“സാറേ.. ഫുഡ്???”
“തൈരു സാധം കിടയ്ക്കുമാ??”

“സര്‍, ഇതു ആഗ്രാ.. ചെന്നൈ അല്ലൈ..”
“എനക്കു തൈരുസാധം പോതും”

അവസാനം സ്പ്ലയര്‍ ഇടപെട്ടു...
“സാര്‍, വീ ഹാവ് വൈറ്റ് റൈസ് അന്‍ഡ് കേര്‍ഡ്.., ഷാല്‍ ഐ ബ്രിങ് ദാറ്റ്?”
“നോ നോ.. ഐ നീഡ് തൈരുസാധം“
(എന്തൊരു സാധനമാ ഇത്??)

അവസാനം ഞങള്‍ കഴിച്ച് തുടങി... സെന്നു ഇറങി വേറെ ഹോട്ടല്‍ അന്വേഷിച്ചിറങി...
ബസ്സില്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു
“സാര്‍, കഴിച്ചൊ?”
“ആമാ.. ആനാല്‍ ഇന്‍ഗെ തൈരുസാധം കിടയ്ക്കാത്.. അതിനാലെ റൊട്ടി ശാപ്പിട്ടേന്‍”

പാവം.. സാറിനു റൊട്ടിയോടുള്ള വെറുപ്പ് എത്രയാ എന്നൊ???

ആഗ്രയില്‍ നിന്നും വീണ്ടും ഡെല്‍ഹിയിലേക്ക്...
അങനെ ഞാന്‍ ഹോട്ടലില്‍ കിടന്നുറങുന്നു.. നമ്മുടെ “ഷി” ഓടിവന്നു..
“എഡാ.. മറ്റേ റൂമിന്റെ കീ???”
“അറിയില്ലാ”
“ദൈവമേ.. അതു ഓട്ടോമാറ്റിക്ക് ലോക്കാണ്...”
ഞങള്‍ നോക്കിയപ്പോള്‍ ലൈറ്റ് ഓഫാണ്... അപ്പോഴേ പിടികിട്ടി..
“സെന്നു താക്കോല്‍ എടുത്തതാ..”

കുറച്ചു കഴിഞപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്...
“എന്ന സാര്‍?”
“പസിഗള്‍ എല്ലാം എന്‍ഗെ?“
“ഷോപ്പിങ് ക്കു പൊയാച്ച് സര്‍..”
“ഇവ്വളൊ ലേറ്റ്???”
(എല്ലം പബ്ബില്‍ പോയി എന്ന് പറയാന്‍ പറ്റുമോ???)
“തെരിയാത് സര്‍”
“റൂം കീ എന്‍ഗെ???”
(ഇപ്പോഴല്ലെ പിടി കിട്ടിയത്..)
“ഊന്‍ഗെ കൈയ്യില്‍ താന്നെ??”
“എല്ലാരും എന്നെ പാത്തിട്ട്(കണ്ടിട്ട്) പട്ത്താല്‍(കിടക്കുക) പോതും”
“സരി സാര്‍”

എല്ലാരും എത്തിയപ്പോള്‍ സമയം വൈകി.. കീ വേണമെങ്കില്‍ സെന്നുനെ കാണണം പോലും...
ഒരു വിധം എല്ലാവരും കുറച്ച് വീശിയിട്ടും ഉണ്ട്...

അവസാനം എല്ലാവരും സെന്നുവിന്റെ മുന്‍പില്‍ നിരന്നു...

“സര്‍, കീ തന്നിരുന്നെങ്കില്‍”
“എന്‍ഗെ പൊയിട്ടെ??”

“ഷോപ്പിങ്...”

“യേന്‍ ഒരു കെട്ട വാസന???“
(വെള്ളം അടിച്ചാല്‍ പിന്നെ മുല്ലപ്പൂ മണമല്ലെ??)

“ഒന്നുമില്ല സര്‍”
“കേരളാ ഫുഡ് അടിച്ചിരിക്കും.. അതിനാലെ താന്‍ ഇന്ത വാസനാ”
(കേരളാ ഫുഡിന് റമ്മിന്റെ മണമോ???)

അങനെ ഇണങിയും പിണങിയും ഞങള്‍ തിരിച്ചെത്തി...

ഒരു ദിവസം എനിക്കു ബാംഗ്ലൂരില്‍ ഒരു കാള്‍..
സെന്നു വനിരിക്കുന്നു.. അലൂമിനി മീറ്റിന്... ഉച്ചക്ക് ഞാന്‍ സെന്നുവിന്റെ കൂടെ ഊണ് കഴിക്കം എന്ന് വെച്ചു...
ഹോട്ടലില്‍ ടുഡേയ്സ് സ്പെഷ്യല്‍... “റൈസ് ആന്‍ഡ് ബീയര്‍“
“അയ്യെ.. പൊണ്ണുങള്‍(പെണ്ണുങള്‍) വരുന്ന ഇടം താനെ??”
“അതെ സാര്‍.. ബട്ട്.. (സര്‍ മാത്രമെ കഴിക്കാതൊള്ളു.. എല്ലാവരും കഴിക്കും സര്‍..” )
“തമില്‍ പൊണ്ണുങല്‍ സാപ്പിടമാട്ടേന്‍..”

കുറച്ചു കഴിഞ് ഒരു പെണ്ണും ഒരു ചെക്കനും വന്നിരുന്നു(അടുത്ത സീറ്റില്‍) അവര്‍ തമിഴില്‍ മെനു ഡിസ്ക്കസ് ചെയ്തു.. എന്നിട്ട് ഒരു കോമ്പി (റൈസ്+ബിയര്‍) ഓര്‍ഡര്‍ ചെയ്തു...

പാവം സെന്നുവിന്റെ മുഖം ... ഓര്‍ക്കുംബോള്‍ ഇപ്പോളും ഞാന്‍ ആര്‍ത്തു ചിരിക്കാറുണ്ട്....

ഇപ്പൊള്‍ പുള്ളി ഇടയ്ക്ക് വിളിക്കും... കല്യാണത്തിന്റെ ടൈമിലും വിളിച്ചിരുന്നു.....
റിയലി മിസ്സിങ് ദോസ് ഡേയ്സ്....

2 അഭിപ്രായങള്‍:

ലിഡിയ said...

ഓര്‍മ്മകളുടെ പൂതലിപ്പ് മണമുള്ള വിവരണം..നന്നായിരിക്കുന്നു.

-പാര്‍വതി.

Vish..| ആലപ്പുഴക്കാരന്‍ said...

നന്ദി പാറൂ...