Pages

December 29, 2007

ഹാപ്പി ന്യൂ ഇയര്‍- Happy New Year!

ഏല്ലാര്‍ക്കും പുതുവത്സരാശംസകള്‍...

എപ്പോഴോ ബ്ലോഗ് ഭൂമിയിടപാട് തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.... ഇനിയും തകര്‍ക്കാം എന്ന് വിചാരിക്കുന്നു.. (തകരാണ്ടിരുന്നാല്‍ മതിയായിരുന്നു)



Beautiful Minds: Happy New Year!

December 15, 2007

Open Id, google, പിന്നെ ഞാനും

രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് ഞാന്‍ ബ്ലോഗില്‍ കമന്റുകള്‍ എഴുതാന്‍ നോക്കിയപ്പോള്‍ “അതര്‍” എന്ന ഓപ്ഷനില്‍ എന്റെ ബ്ലോഗ് യൂ ആര്‍ എല്‍ (ലിങ്ക്) ഇടാന്‍ പറ്റുന്നില്ല.. ഞാന്‍ ലോഗ് ഇന്‍ ചെയ്താല്‍ അത് എന്റെ പ്രൊഫൈലിലേക്കല്ലേ പോകുന്നത്? എന്താ ചെയ്യുക? ഗൂഗിള്‍.. ധുഷ്ട്ടന്‍ ഭയങ്കരന്‍ എന്നെല്ലാം ഞാന്‍ വിചാരിച്ചു. കഴിഞ്ഞ ദിവസം ബ്ലോഗ്ഗര്‍ ബുസ്സ്(Blogger Buzz - Official notification in blogger) കണ്ടപ്പോള്‍ മനസിലായി. അവര്‍ ബീറ്റയ്ക്ക് ചെയ്തപ്പോള്‍ പറ്റിയ ഇഷ്യൂ ആണെന്ന്.. ഇപ്പോ ഗൂഗിളും ഓപ്പണ്‍ ഐഡി(Open Id) സപ്പൊര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഓപ്പണ്‍ ഐഡി ഉള്ള ആര്‍ക്കും ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം.
ഓപ്പണ്‍ ഐഡി കിട്ടാന്‍ എളുപ്പമാ..
ഏതെങ്കിലും സൈറ്റില്‍ കയറി ഓപ്പണ്‍ ഐഡിക്ക് അപേക്ഷിക്കുക.. ഒരു കോഡ് ബ്ലോഗ്ഗില്‍ ഇടുക..(ബ്ലോഗ് ക്ലെയിം ചെയ്യുക എന്ന് പറയും ഇതിന്) പിന്നീട് ഓപ്പണ്‍ ഐഡി വെച്ച് സൈന്‍ ഇന്‍ ചെയ്താല്‍ മതി.. നമ്മള്‍ക്ക് നമ്മുടെ ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം പോലും..

ഇതാ സ്റ്റെപ്സ്..
1. www.myopenid.com ഇല്‍ പോയി സൈന്‍ അപ്പ് ചെയ്യുക(റെജിസ്റ്റര്‍)
2. ഒരു പ്രോഫൈല്‍ ഉണ്ടാക്കൂ (എന്റെ പ്രൊഫൈല്‍ : http://vishnum.myopenid.com/
3. ബ്ലൊഗിന്റെ ഹെഡ് എന്ന ഭാഗത്ത് രണ്ട് ലൈന്‍ കോഡ് എഴുതണം.

<link rel="openid.server" href="http://www.myopenid.com/server" />
<link rel="openid.delegate" href="http://USERNAME.myopenid.com/" />


*USERNAME എന്നാല്‍ നിങ്ങള്‍ റെജിസ്റ്റര്‍ ചെയ്ത പേര്
സേവ് ചെയ്തോളു..

4. ഇനി ബ്ലോഗ്ഗറില്‍ കമ്മന്റാം.. “എനി ഓപ്പണ്‍ ഐഡി“(Any open ID) എന്ന ഓപഷന്‍ എടുത്ത് നമ്മുടെ ലിങ്ക് കൊടുത്താല്‍ മതി. (ബ്രൗസറില്‍ www.myopenid.com ‘ല്‍ ലോഗിന്‍ ചെയ്തിരിക്കണം. ) നമ്മള്‍ നിക്ക് നെയിം എന്ത് കൊടുക്കുന്നോ അത് ലിങ്കിങ് നേം ആയി വരും..

എപ്പടി?

* വേറേയും ഓപ്പണ്‍ ഐഡി സൈറ്റുകള്‍ ഉണ്ട്.. യൂസ് ചെയ്യന്നേ..

POst about Open Id
- ഇങ്ക്ലീഷ്

December 12, 2007

കാര്‍ട്ടൂണിസ്റ്റേ..! ഇങ്ങളെ പിന്നെ കണ്ടോളാം..

കഥ ഇവിടെ വരെ:
ഒരു ദിവസം ആലപ്പുഴക്കാരനും സജ്ജിവ് അക്കാ(aka) ബജ്ജീവും ഒരു ഹോട്ടലില്‍ കണ്ട് മുട്ടുന്നു ആ കഥ ഇവിടെ.. പിന്നീട് ഏറനാടനും കൂടെയുണ്ടായിരുന്ന ഒരു മീറ്റിനെ കുറിച്ച് ബജ്ജീവ് ഒരു പോസ്റ്റ് ഇടുന്നു.. അത് ഇവിടെ...
ദേഷ്യം വന്ന ആലപ്പുഴക്കാരന്‍, ബജിയോട് നടന്നത് എല്ലാം പറയും എന്ന് പറയുന്നു.. തുടര്‍ന്ന് വായിക്കുക...

അന്ന് മീറ്റില്‍ നടന്നത് മുഴുവന്‍ എഴുതി പോസ്റ്റ് ചെയ്യാം എന്ന് വെച്ചിരിക്കുംബൊള്‍ ആണ് ഗൂ-മെയിലില്‍ ഒരു ഹലാ ഹലാ വിളി..

നോക്കിയപ്പോള്‍ ബജ്ജിയേട്ടന്‍..

ആല: എന്നതാ ചേട്ടാ?
ബജി: ഓ വെറുതേ..
ആല: എന്നാലും?
ബജി: അതേ.., അന്ന് ഞാന്‍ കഴിച്ച ബജിയുടെ എണ്ണം എത്ര എന്ന് പറയരുത്..
ആല: നോക്കാം
ബജി: പ്ലീസ് പ്ലീസ്..
ആല: ഓക്കെ..
ബജി: കഴിഞ്ഞില്ല..
ആല: എന്തേ?
ബജി: എന്നെ കണ്ട ഉടന്‍ വസന്തവിഹാറിലേ പിള്ളേര്‍ ആ വെയ്യിങ്ങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്തതും പറയരുത്..
ആല: ശരി
ബജി: അതേ..
ആല: പിന്നേയും എന്തെങ്കിലും ഉണ്ടോ?
ബജി: എന്റെ ഒറ്റക്കുള്ള ആ ഫോട്ടോ ഇടണം.. തടി ഇല്ലാന്ന് ആളുകള്‍ വിചാരിക്കാന്‍, അതിനേ ഇച്ചിരി സ്ലിം ആക്കാന്‍ വഴിയുണ്ടോ?
ആല: നോക്കാം..
ബജി: നോക്കിയാല്‍ പോരാ.. ഇടണം
ആല: ശരി ശരി.. ഇടാം...
ബജി: പിന്നെ ആ പാര്‍സല്‍.. അതിന്റെ കാര്യവും മിണ്ടണ്ട..
ആല: രണ്ട് പാര്‍സലുകളെ പറ്റിയും മിണ്ടുന്നില്ല..
ബജി: അത് മതി...
ആല: ഇച്ചിരി ബിസിയാ.. പിന്നെ കാണാം..
...യൂ ആര്‍ സൈന്‍ഡ് ഔട്ട് ഓഫ് ചാറ്റ്...

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഞാന്‍ ബജ്ജിയേട്ടന്‍ അന്നടിച്ച ബജിയുടെ എണ്ണം അറിയിക്കില്ല.. പുള്ളി കയറി നിന്നാല്‍ പ്രശ്നമാകുമോ എന്ന് വെച്ച് പിള്ളാര്‍ ഓഫ് ചെയ്ത ആ വെയ്യിങ്ങ് മെഷീനേ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.. ബജ്ജികള്‍ മുഴുവന്‍

അവിടുന്നേ തിന്നു തീര്‍ത്തിട്ട് ബോണ്ടയും ഉഴുന്നു വടയും (അവിടെയുള്ള സ്റ്റോക്ക് മുഴുവന്‍) പാഴ്സല്‍ ആക്കിയ കാര്യം മിണ്ടുന്നേ ഇല്ല... ബജ്ജിയേട്ടന് തടിയില്ല എന്ന് പ്രൂവ്വ് ചെയ്യുന്ന ഫോട്ടോ ഇടുന്നു..
(പുള്ളിയേ മൂന്ന് ഫോട്ടോ ആയി എടുത്ത് ഫോട്ടോ ഷോപ്പില്‍ കയറി ഒട്ടിച്ചതാ എന്ന് അത് കണ്ടാല്‍ ആരേലും പറയുമോ?)

പരിചയാക്കിയ ഇഡ്ഡലി തട്ടകത്തിലേ ഇഡ്ഡലി എവിടേ എന്ന് ആ തമിഴന്‍ ചോദിച്ച് നടന്നപ്പോ വായില്‍ മുഴുവന്‍ ഇഡ്ഡലി ആയിരുന്നത് കാരണം ബജ്ജിയേട്ടന്‍ മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയാമോ എന്നെനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലേ...


“ഏറനാടാ, ബജി“ എന്ന് പറഞ്ഞപ്പൊ ദേ വരൂന്നു എന്ന് ആഗ്യം കാണിച്ച ഏറനാടന്‍ വിളിച്ച് കൊണ്ടിരുന്ന കാള്‍ കട്ട് ചെയ്ത് പ്ലേറ്റില്‍ നോക്കിയപ്പോള്‍ ഞെട്ടി.. ബജ്ജിയേട്ടനോളം പോന്ന ബജിയുടെ സത്ഥാനത്ത് വെറും വായു.. മുളകിന്റെ തണ്ട് പോലും ബാക്കിവെച്ചില്ല അല്ലേ ദുഷ്ട്ടാ എന്ന മട്ടില്‍ ഏറനാടന്‍ ബജ്ജിയേട്ടന്റെ മുഖത്ത് ദഹിപ്പിക്കുന്ന ഒരു നോട്ടം വെച്ച് കൊടുത്തു.. ബജ്ജിയ്യേട്ടന്റെ മുഖത്ത് നോക്കിയതും ഏറനാടന്റെ ദേഷ്യം മുഴുവന്‍ അലിഞ്ഞില്ലാതായി..( ഏറനാടന്‍ പേടിച്ചു പോയതാ പാവം)..

എനിക്കും അഭിനയിക്കണം എന്നായി ബജ്ജിയേട്ടന്‍..
അത് വേണോ എന്നായി ഏറനാടന്‍.. പിന്നെ എന്തോ ആലോചിച്ചു.. എന്നിട്ട് പറഞ്ഞു.. അതേ ചാന്‍സ് ഉണ്ട്.. രാജസ്ത്ഥാന്‍ മാര്‍ബിള്‍സിന്റെ* അടുത്ത പരസ്യം പിടിക്കട്ടെ അപ്പോളാകാം ..
അങ്ങനെ ബജ്ജിയേട്ടന്‍ ഹാപ്പി...


കൂറച്ച് കഴിഞ്ഞ് ഞാന്‍ ഏറനാടനോട് ചോദിച്ചു.. “എന്നതാ റോള്‍ ചേട്ടാ?

“ഒരു സുമോ ഗുസ്തിക്കാരനേയാ അവര്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്“ , ഏറനാടന്‍ സ്വകാര്യമായി എന്നെ അറിയിച്ചു...

December 6, 2007

ബസ്സില്‍ കേട്ടത്.... ( അശ്ലീലം , ഭയങ്കരം)

അന്ന് എറണാകുളം - തിരുവനന്തപുരം ഫാസ്റ്റില്‍ കയറിയപ്പോള്‍ അടുത്തിരുന്നയാള്‍ ഫോണില്‍ പറഞ്ഞ ഡയലോഗുകള്‍ കുത്തിട്ടിരിക്കുന്ന ഭാഗം സൈലന്‍സ് ആണ്... മറ്റയാള്‍ എന്ത് പറയുന്നു എന്ന് ഞാന്‍ കേള്‍ക്കുന്ന്നില്ലല്ലോ..


"ഹലോ.. ആ പറയൂ ശിവാ.."
.................

"അവളെ കിട്ടിയില്ലേ?"

............

"എന്ത്.. പറ്റില്ലന്നോ?, അതെല്ലാം ഈ പണിക്ക് ഇറങ്ങുന്നതിനും മുമ്പേ ആലോചിക്കണമായിരുന്നു.. "

..........

"വേറെ ആരെ കിട്ടും? ...... ശാരി ശരിയാകില്ല.. നമ്മള്‍ക്ക് ഒരു മുപ്പത്തഞ്ചിനും നാല്‍പ്പതിനും ഇടയ്ക്ക് ഉള്ളവള്‍ മതി.."

.............

"അവള്‍ വഴങ്ങുമൊ? ആ ഡി എന്‍ അവളെ പിടിച്ച് വെച്ചിരിക്കുകയല്ലേ?"
.................
"എന്താ ചെയ്യുക ഇനി... "
.................
"ഇല്ല ശിവാ.. ഞാന്‍ പറഞ്ഞില്ലേ? മുപ്പത്തഞ്ച് പ്ലസ്സ്.."
...............
"അവള്‍ എങ്ങനെയാ? നന്നായി ചെയ്യുമോ? അതോ?, കാണാന്‍ എങ്ങനെയാ?"
.....................
"എടാ പൊട്ടാ.. അടുത്തതിന്റെ അടുത്ത ഞായറാഴ്ച്ച രാത്രിയാ സംഭവം.. വല്ലതും നടക്കുമോ?“
..................
“എങ്ങനെയ്യെങ്കിലും നീ അവളെ പൊക്ക്.. അവളെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം..“
................
“ശരിയെന്നാല്‍..“



* ഫോണ്‍ വെച്ച് കഴിഞ്ഞ് അയാള്‍ എന്നോട് ...
“ ഒരു നാടകത്തിന് നടിയെ കണ്ട് പിടിക്കാന്‍ പെടുന്ന പാടെ..“

December 4, 2007

ബ്ലോഗ്ഗേഴ്സ് മീറ്റ്- കൊച്ചി 03/ഡിസം/2007



ബ്ലോഗ്ഗേഴ്സ് മീറ്റ് എന്നാല്‍ ബ്ലോഗ്ഗര്‍മ്മാര്‍ മീറ്റ് ചെയ്തു എന്ന്.. ഇന്നലെ അഞ്ച് ബ്ലോഗ്ഗര്‍മ്മാര്‍ തമ്മില്‍ കണ്ട് മുട്ടി..
ആലപ്പുഴക്കാരന്‍(2 പേര്‍ ചേര്‍ന്നിരുന്നാലത്ത അത്ര വരും) സജ്ജീവേട്ടന്‍(മൂന്നു പേര്‍ക്ക് തുല്യന്‍).

ഒന്നു കാണണമല്ലോ വിഷ്ണു എന്ന് പറഞ്ഞപ്പോള്‍.. പിന്നെയെന്താ ഇന്ന് തന്നെയാകാം.. വസന്ത വിഹാര്‍ അറിയാമോ?

അവിടെയാകാം എന്ന് ഞാന്‍ റിപ്ലൈ കൊടുത്തു..

ഓ എയര്‍ലൈന്‍സിന്റെ അവിടുത്ത ഹോട്ടല്‍ എന്ന് പുള്ളിയും..ഭയങ്കരന്‍.. എല്ലാം അറിയാമല്ലോ എന്ന് ഞാന്‍ അപ്പോള്‍ മനസില്‍ വിചാരിച്ചു.. നേരിട്ട് കണ്ടപ്പോള്‍ സംശയം മാറി.. (ഇങ്ങേര്‍ക്ക് ഹോട്ടലുകള്‍ ഏതെല്ലാം എന്നറിയില്ല എങ്കിലേ അത്ഭുതം തോന്നേണ്ടതൊള്ളു... ഹും.. എനിക്കോരു കോമ്പറ്റീഷന്‍)

ആ വരവ് ഒന്നു കാണേണ്ടതായിരുന്നു.. ഒരു ഹീറോഃഓണ്ട 100എസ് എസില്‍ ഹെല്‍മെറ്റും വെച്ച്...(പാവം ബൈക്ക്)

കേറി വന്നയുടനേ ഫോണ്‍ കയ്യില്‍ എടുത്തു.. കയ്യുയര്‍ത്തി കാണിച്ചപ്പോള്‍ വന്ന് ഹലോ വിഷ്ണു എന്നും പറഞ്ഞ് ഉപചാരങ്ങളിലേക്ക്.. ഒരു കോഫിയുടെ ബലത്തില്‍ ഞ്ഞങള്‍ വന്ന കാര്യം ചെയ്തു തീര്‍ത്തു.. ചിരിയുടേയും ചിന്തയുടേയും മാലപ്പടക്കങ്ങള്‍ കൊളുത്തിയ നിമിഷങ്ങള്‍ അതിനിടയില്‍ വിദ്വാന്‍ എന്റെ ഒരു പടവും വരച്ചു... ഇന്‍ ലെസ്സ് ദാന്‍ ഏ മിനിറ്റ് ടൈം... പിന്നീട് ഓര്‍ഡര്‍ ചെയ്ത കോഫിയും(അതേ രണ്ടാമത്തേത് തന്നെ..) വടയും തീര്‍ത്തിട്ട് ഞങ്ങള്‍ കയ്യ് കഴുകി തിരിച്ച്

വരുമ്പോല്‍ മൊബൈല്‍ റിങ്ങ് ചെയ്തു.. പൂരത്തിന്റെ മേളം റിങ്ങ് ടോണ്‍ ആയി ഉയര്‍ന്നപ്പോള്‍ ഞാന്‍ സജ്ജീവേട്ടനെ ഒന്ന് നോക്കി.. പറ്റിയ റിങ്ങ് ടോണ്‍.. പുള്ളിക്ക് നന്നായി ചേരും...

ശ്..ശ്.. സജ്ജീവേട്ടന്‍ വരച്ച കാരിക്കേച്ചര്‍ കണ്ട് ഞാന്‍ ഒന്ന് എഴുന്നേറ്റ് കൈയ്യ് കഴുകാന്‍ പോയി... എന്റെ മുഖം അത് തന്നെയല്ലേ എന്നറിയാനാ പോയത്.. കണ്ണാടിയില്‍ സ്ജ്ജീവ്വേട്ടന്‍ വരച്ച കാരിക്കേച്ചര്‍ (എന്റെ മുഖം തന്നെ)ശ്ശോ..! ഈ സജ്ജീവ്വെട്ടന്റെ ഒരു കാര്യം.

* സജ്ജീവേട്ടന്‍ രാത്രിയില്‍ ബൈക്കില്‍ പോകുന്നതിന്റെ ഫോട്ടോ കൊള്ളാമോ?

പോകുന്നതിനും മുമ്പേ ചേട്ടന്‍ ഒന്ന് വെയിറ്റ് നോക്കണം എന്നുണ്ടായിരുന്നു.. പക്ഷേ ഹോട്ടല്‍ സ്റ്റാഫ് സമ്മതിച്ചില്ല... ഇതിന്‍ മാക്സിമം തൂക്കാന്‍ പറ്റിയ ഒരു വെയിറ്റ് ഉണ്ട് എന്നും ഉപദ്രവിക്കരുതും എന്നും പറഞ്ഞ് അവര്‍ ചേട്ടന്റെ മുമ്പില്‍ തൊഴുതു




*beautiful minds

November 30, 2007

ഒരു പരീക്ഷണം.. പേരല്ല..അഡ്രസ്സ് തന്നെ മാറ്റി :)

എന്തായാലും ഞാന്‍ ഒരു ഡൊമൈന്‍ നേം വാങ്ങി.. എന്നിട്ട് നീ എന്ത് ചെയ്തെടാ എന്നാരെങ്കിലും ചോദിച്ചാല്‍ അതിന്റെ നാണക്കേട് ആര്‍ക്കാ? (എനിക്കല്ല.. :) സോ ഒരു പരീക്ഷണം നടത്താം എന്ന് ഞാന്‍ വെച്ചു.. മനസിലായില്ലേ? ആലപ്പുഴക്കാരന്‍.ബ്ലോഗ്സ്പൊട്ടിനേ ഞാന്‍ മലയാളം.ബ്യൂട്ടിഫുള്‍മൈന്‍ഡ്സിലേക്ക് ഇട്ടു.. :) ഇതിനെയല്ലേ ലൈഫ് ലൈഫ് എന്ന് പറയുന്നത്?..


ശ്..ശ്.. ഇത് രണ്ട് ദിവസത്തെ റ്റെസ്റ്റ് ഡ്രൈവ് മാത്രം.. തിരിച്ച് പോകണം..
ഇനി ആ‍ാരെങ്കിലും കാശ് കയ്യിലുണ്ടേ.. ഞാന്‍ എന്നാ ചെയ്യുവേ.. എന്നെല്ലം വിചാരിച്ചിരിക്കുകയാണ്‍ എങ്കില്‍ വാ നമ്മള്‍ക്ക് രണ്ട്ബ്ലോഗ് ഉണ്ടാക്കി കളിക്കാമന്നേ... ഫ്രീ ഗൈഡന്‍സും തരും :)

(ഒരുത്തനെ എങ്ക്കിലും കുത്തുപാളയെടുപ്പിച്ചില്ല എങ്കില്‍ എങ്ങനെയാ?) പിന്നെ ഡൊമൈന്‍ എടുക്ക്കുന്നതിനും മുന്‍പേ ബ്യൂട്ടിഫുള്‍ മൈന്ദ്സിലേ ഒരു പോസ്സ്റ്റ് ഉണ്ട്.. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ആണ്‍ എന്ന പോസ്റ്റ് അത് വായിക്കണേ...
അത് Domain Name change - Issues - Tips - Tricks ഇല്‍ കിട്ടും..

November 27, 2007

അങ്ങനെ പേരും ഇട്ടു : ദേവദത്തന്‍.



ഇക്കഴിഞ്ഞ ഞായറാഴ്ച്ച കുഞ്ഞിനു പേരിട്ടു, ദേവദത്തന്‍.. അവന്റെ അമ്മയ്ക്ക് ഇഷ്ട്ടപെട്ട പേര്‍ തന്നെ ഇട്ടേയ്ക്കാമെന്ന് എന്റെ അച്ഛനും അമ്മയും വിചാരിച്ചു...


അന്ന് മുഴുവന്‍ അവന്‍ കിടന്നുറക്കം ആയിരുന്നു.. രാത്രിയായപ്പോള്‍ എഴുന്നേറ്റ് കരച്ചിലും തുടങ്ങി..

November 21, 2007

അമ്മൂമ്മ ജോക്ക്സ്... എങ്ങനെ ഞാന്‍ സഹിക്കും?

ഇക്കഴിഞ്ഞ ദിവസം ഒരു ആരോഗ്യമാസികയും വായിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു..(ഓര്‍മ്മയുണ്ടോ ഒരു സമയം? ഫയറും, ക്രൈമും കേരളം പിടിച്ചടക്കിയ കാലം..? ഇപ്പോ ട്രെന്‍ഡ് ആരോഗ്യമാസികയ്ക്കാണ്.... എല്ലാവരും തുടങ്ങി ആരോഗ്യമാസിക..)


കൊച്ചിന്റെ അമ്മ കൊച്ചിനേ കളിപ്പിച്ചോണ്ട് ഇരിക്കുമ്പോള്‍ “എടാ പാച്ചൂ.. മര്യാദയ്ക്ക് കിടന്നൂടെ നിനക്ക്” എന്ന് ചോദിച്ചു... അമ്മൂമ്മയ്ക്ക് [അമ്മൂമ്മേ ഓര്‍മ്മയില്ലേ (ഓര്‍ക്കുന്നില്ലെങ്കില്‍ ഇവിടെ ഞെക്കൂ)] അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല അത്..


ഹാ.. കൊച്ച് വളരുമ്പോള്‍ എല്ലരും അതിനേ പാച്ചൂ പാച്ചൂ എന്ന് വിളിച്ച് കളിയാക്കും.. അതൊന്നും ഓര്‍ക്കാതെയാണോ ഇങ്ങനത്തെ പേര് ഇടുന്നത്?, ഞാന്‍ നല്ല പേര്‍ വിളിക്കാന്‍ തരാം..”


എന്തുവാ അമ്മൂമ്മേ? “


അമ്മൂമ്മ ഒരു നിമിഷം ആലോചിച്ചു....

ഹും.. കിട്ടി പോയി..”

എന്ത്?”

പ്പൊന്നി കുട്ടന്‍”


ദൈവമേ.., ചിരിക്കാതിരിക്കാന്‍ ഞാന്‍ ഊണു മേശപ്പുറത്തേക്ക് കമന്ന് കിടന്നു.. എന്നിട്ടും സഹിക്കാഞ്ഞിട്ട് ഓടി വരാന്തയില്‍ പോയി നിന്ന് അലറി ചിരിക്കേണ്ടി വന്നു...

November 20, 2007

മാര്‍ക്ക് ലിസ്റ്റ്...

നവമ്പര്‍ 19 എന്റെ കസിന്റെ(ചേച്ചി) കല്യാണ ആനിവേഴ്സറി ആയിരുന്നു... കഴിഞ്ഞ ദിവസം ചേച്ചിയേ വിളിച്ച് വിഷ് ചെയ്തപ്പോഴാ പഴയ സംഭവം ഓര്‍മ്മ വന്നത്... അന്ന് ഒരു 17ന് എന്റെ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട് വന്നു.. 19ന് കസിന്റെ കല്യാണവും.. എന്നാല്‍ കല്യാണം എല്ലാം കൂടി കഴിഞ്ഞാകാം വീട്ടില്‍ റിസള്‍ട്ട് അറിയിക്കുന്നത് എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു...

അങ്ങനെ കല്യാണത്തിന് തലേ ദിവസം പാര്‍ട്ടിക്കിടയില്‍ കൂടെ ഞാന്‍ ഓള്‍ ഇന്‍ ഓള്‍ ആയി നടക്കുകയായിരുന്നു..

“എടാ.. റിസള്‍ട്ട് വന്നോ?”, അച്ഛന്‍ ആണ്...
ആ ചോദ്യത്തിലേ ഒരു പന്തികേട് എനിക്ക് തോന്നി... പുള്ളി എങ്ങിനേയോ അറിഞ്ഞിട്ടുണ്ട്.. അതാ ഈ ചോദ്യം..
“അയ്യോ.. ശരിയാ അച്ഛാ.. ഞാന്‍ അതങ്ങ് മറന്നു.. ശ്ശോ..!”

ഇത്രയുമേ ബാക്കിയുള്ളവര്‍ കേട്ടിരുന്നത്.. (കേള്‍ക്കാത്തത് എന്തുവാ എന്നറിയണമെങ്കില്‍ പിറ്റേന്ന് കല്യാണത്തിന്‍ എത്തിയ എന്റെ മുഖം കണ്ടാല്‍ മതിയായിരുന്നു)

പിന്നെയല്ലേ കാര്യം അറിഞ്ഞത്.. എന്റെ എച് ഓ ഡി(ഒരു പ്രമുഖ മലയാളം ബ്ലോഗ്ഗറുടെ പിതാവ്) കല്യാണതലേന്ന് വന്നിരുന്നു... അവന്‍ പ്രീഡിഗ്രിക്ക് കോമ്മേഴ്സ് പഠിച്ചില്ല എന്ന പ്രശ്നമേ മാര്‍ക്കില്‍ ഒള്ളു എന്നും.. ഇനി ശരിയാകും എന്നും പറഞ്ഞിട്ട് പോയി.. ആഹ് എന്റെ ഓരോ സമയം...

November 15, 2007

Beautiful Minds: A new domain for Beautiful minds

ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് എന്ന ബ്ലോഗിന്ന് പുതിയ ഡൊമൈന്‍ വാങ്ങി...
ബ്യൂട്ടിഫുള്‍മൈന്‍ഡ്സ് ഡോട്ട് ഇന്‍...
ഇനി ടെംബ്ലേറ്റ്.. ലിങ്ക് ബില്‍ഡിങ്.. ഡിസൈന്‍ എന്നിവ ശരിയാക്കണം.. എല്ലാം ഒരു ഓര്‍ഡറില്‍ ആക്കണം....


Beautiful Minds: A new domain for Beautiful minds

November 12, 2007

“കുഞ്ഞി കൈയ്യ് വളര് വളര്.. കുഞ്ഞി കാല്‍... ”

അങ്ങനെ വാവയേയും അമ്മയേയും വീട്ടിലേക്ക് കൊണ്ട് പോന്നു... പകല്‍ കുഞ്ഞിനേകുളിപ്പിക്കാനും, കുഞ്ഞിന്റെ അമ്മയ്ക്ക് ഹെല്‍പ്പിനും ആയി ഒരു അമ്മൂമ്മയേ നിര്‍ത്തിയിട്ടുണ്ട്..

“നാല്‍പ്പത് വര്‍ഷമായി ഞാന്‍ ഇത് ചെയ്യാന്‍ തുടങ്ങിയിട്ട്..”
ഇടയ്ക്കിടെ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം ആണിത്(ചെമ്പ് കുടത്തില്‍ അലൂമിനിയം കമ്പി കൊണ്ട് മുട്ടുന്ന ശബ്ദം...).. അവര്‍ പണ്ട് വയറ്റാട്ടി ആയിരുന്നു എന്നും എല്ലാം ഇടയ്ക്കിടെ വിളംബും... വിസിറ്റേഴ്സിനേ പോലും വെറുതെ വിടില്ല അവര്‍..

ഒരു എണ്‍പത് വയസുണ്ടവര്‍ക്ക്.. അതിന്റെ അവശതകള്‍ ഒന്നുമില്ല..

അവര്‍ കുഞ്ഞിനേ ഉറക്കുന്നതാണ് രസം... കുഞ്ഞ് കരയാന്‍ തുടങ്ങുമ്മ്പോളേ അവര്‍ ഉച്ചവെച്ചു തുടങ്ങും... കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ ആണ് താരാട്ട്..

ബാബോ... ബാബോ... അയ്യോടാ.. കരയാതേടാ.. ബാബ്ബോ.. ബാബ്ബോ.. ഇതാ അവര്‍ സാധാരണയായി പാടുന്ന പാട്ട്... കുഞ്ഞ് ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കിടത്താന്‍ നേരം, കൊച്ചിന്റെ ചന്തി മാത്രം കിടക്കയില്‍ മുട്ടിച്ച് ചുമലും തലയും കൂടെ അവര്‍ പിടിച്ചിട്ടുണ്ടാകും.. എന്നിട്ട്..

ബ്ബാബ്ബ്ബ്ബോ... കുഞ്ഞ് ബാബ്ബോ.. എന്ന് പശു അമറുന്നതിലും ഉച്ചത്തില്‍ പറഞ്ഞ് തലയും ചുമലും കൂടെ ഒന്നും കൂഊറ്റെ ഇളക്കും.. കുഞ്ഞ് പേടിച്ച് നിലവിളിക്കും..

“അയ്യോടാ.. അമ്മൂടെ ചക്കര ഉണര്‍ന്നോ..“ എന്നും ചോദിച്ച് പിന്നേയും വാരിയെടുത്ത് പോകുന്നത് കാണാം...

November 2, 2007

വിഷ്ണുവിന്റേയും ലക്ഷ്മിയുടേയും വാവ..... :) ഒരു വീഡിയോ

വാവയുടെ വീഡിയോ...

അങ്ങനെ ഞാനും...

അങ്ങനെ ഞാനും ഒരച്ഛന്‍ ആയി... കഴിഞ്ഞ 30ആം തീയതി രാത്രി 8.25നു...

പിറന്നത് ഒരാണ്‍കുഞ്ഞായിരുന്നു.. സിസേറിയന്‍ വേണ്ടി വരും എന്ന് അവസാന നിമിഷം വരേയും അറിയില്ലായിരുന്നു എനിക്ക്.. എന്തായാലും എല്ലാം ശുഭം...

പിന്നെ തിങ്കളാഴ്ച്ചക്കു മുമ്പേ എനിക്കൊരു പേര്‍ വേണം..

ഹിന്റ്
വിഷ്ണുവിന്റേയും ലക്ഷ്മിയുടേയും പുത്രന്‍..
നക്ഷത്രം : തിരുവാതിര(ശിവന്റെ നക്ഷത്രമാ).

October 29, 2007

ഇന്ന് ലോക സോറിയാസിസ് ദിനം...



ഇന്ന്(29 ഒക്റ്റോബര്‍) ലോക സോറിയാസിസ് ദിനം.

ലക്‍ഷ്യം

1. സോറിയാസിസ്സിനേ കുറിച്ചുള്ള ഉദ്ബോധനം. ഇത് പകരുകയില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ള ശ്രമം.

2. സോറിയാസിസ് മൂലം വിഷമിക്കുന്നവര്‍ക്ക് ഏറ്റവും നൂതനമായ പരിഹാര മാര്‍ഗങ്ങളും, പിന്നെ മരുന്നും ലഭിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

3. രോഗികളുടെ ആവശ്യങ്ങള്‍ അറിയുവാനുള്ള വേദി തുറന്നു വെക്കുക... രോഗമുള്ളവര്‍ “എനിക്ക് സോറിയാസിസ് ഉണ്ട് എന്ന് പറയാന്‍ മുള്ള മടി മാറ്റുക.

4. സോറിയാസിസിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുക(രോഗികള്‍ക്കും, പബ്ലിക്കിനും).


* ഏനിക്കും ഉണ്ട് സോറിയാസിസ്.. പക്ഷേ ഞാന്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തി... ഇപ്പോള്‍ ഭക്ഷ്ണ ക്രമീകരണത്തിലൂടെ ഞാന്‍ സോറിയാസിസ്സിനേ വരുതിക്ക് നിര്‍ത്തുന്നു..
ആര്‍ക്കെങ്കിലും കൂടുതല്‍ വിവരണം/ഹെല്‍പ്പ്/ ആവശ്യമെങ്കില്‍ കമ്മന്റൂ... അല്ല എങ്കില്‍ alappuzhakaran {[at]} gmail dot com ഇലേക്ക് ഒരു മെയില്‍ അയക്കൂ...


Beautiful Minds: A day for Psoriasis - World Psoriasis day- on 29th of October

October 15, 2007

ബെറ്റ് , ഇത് ഞാന്‍ ജയിക്കും..

അജയ് കയറി വരുന്ന സമയത്ത് തന്നെ ബാലു പറയുന്നത് കേട്ടു..
“മുന്നൂറ് രൂപയുടെ കുറവുണ്ട്, അത് ശേഖരേട്ടന്‍ തരണം”
ശേഖരന്‍: “ഇല്ല ഇല്ല ഇല്ല..”
ബാലു: “ഇതെന്താ ശേഖരേട്ട? ഒരു സ്നേഹവുമില്ലാത്തത് പോലെ.?”
ശേഖരന്‍: “അതേടാ അങനെ തന്നെയാ..”
അജയ്: “അങനെ പറയരുത് ചേട്ടായി”
ശേഖരന്‍: “ഹാ.. നീ വന്നോ? “
അജയ്: “വന്നു.. വന്നു.. ഒരു മുന്നൂറ് രൂപ കൂടി ഇട്ടേ... ചുമ്മാ കളിക്കാതെ..”
ശേഖരന്‍: “അയ്യടാ.. നിനക്കെല്ലാം വെള്ളം അടിക്കാന്‍ ഞാന്‍ കാശ് തരണം അല്ലേ?”
അജയ്: “ദേ.. സമയം പതിനൊന്നായാല്‍ പിന്നെ ബാര്‍ എല്ലാം അടയ്ക്കും.., അതിന് മുമ്പേ വല്ലതും നടക്കുമോ?”
ശേഖരന്‍: “ശരി തരാം .. ഒരു കണ്ടീഷന്‍..”
മത്തായി: “അയ്യോ.. വേണ്ടാ.. കഴിഞ്ഞ ബെറ്റിന്റെ കാര്യം ആലോചിച്ചിട്ട് തന്നെ പല്ല് കൂട്ടി ഇടിക്കുന്നു”
ശേഖരന്‍: “വെണ്ടേല്‍ വേണ്ട... ഇനി എന്നെ കുറ്റം പറയല്ലേ..”
അജയ്: “ചേട്ടന്‍ പറ.. ഞാന്‍ റെഡി..”
ശേഖരന്‍: “ഹി ഹി ഹി.., എന്നാല്‍ നമ്മുടെ ചിന്നയ്യയുടെ ഗേറ്റിനു മുമ്പില്‍ നിന്ന് മൂത്രമൊഴിക്കണം..”
ബാലു: “അയ്യോ.. ആ പോക്കിരിയുടെ വീടിന്റെ മുമ്പിലോ?, നടക്കുകേലാ..”
അജയ്: “ശരി.., ഞാന്‍ റെഡി..”
ശേഖരന്‍: “നീ തോറ്റാല്‍ നിങ്ങള്‍ എല്ലാം കൂടെ ആയിരം രൂപ എനിക്ക് തരണം, ജയിച്ചാല്‍ മുന്നൂറ് അല്ല അഞ്ചൂറ് തരും ഞാന്‍”
അജയ്: “ശരി..”
ശേഖരന്‍: “ഞാന്‍ ദേ കാറും കൊണ്ട് വന്നു കഴിഞു..”

ആ ഭാഗത്തേ ഏറ്റവും വല്യ ഗുണ്ടയായ ചിന്നയ്യന്റെ വീട്ടിലേക്ക് അവര്‍ വെച്ചു പിടിച്ചു..

ആ വീട് കാണാം എന്നാ‍യപ്പോള്‍ ശേഖരന്‍ വണ്ടി നിര്‍ത്തി, ഇനി അങ്ങോട്ട് റോഡ് നേരെ കിടക്കുകയാ...
ശേഖരന്‍: “എന്നാല്‍ നടന്നോ..”
ബാലു: “എടാ.. അജയ്.. അത് വേണോ?”

അങ്ങനെ അജയ് ഇറങ്ങി നടന്നു...
ഒരാവേശത്തില്‍ പറഞ്ഞതാ... വേണ്ടായിരുന്നു... വല്ല നാട്ടിലും വന്നിട്ട് എന്തിനാ വെറുതേ..
അങ്ങനെ അയാള്‍ ആ വീടിനടുത്തേക്ക് എത്തി..

രണ്ട് വല്യ നായ്ക്കള്‍ അയാല്‍ വരുന്നത് കണ്ടപ്പോഴേ കുരച്ചുകൊണ്ട് ഗെയിറ്റിനടുത്തെത്തി..
രണ്ട് വാച്ച്മാന്മാര്‍ ആ നായ്ക്കള്‍ക്ക് പുറകേ എത്തി..
ഒന്നാമന്‍: “യ്യാരടാ അത്.. എന്ന വേണം”
രണ്ടാമന്‍: “ഡേയ് ഓങ്ക്കിട്റ്റെ താന്‍ കേക്കറേ..”
അജയ്: “മലയാളം മലയാളി.. തമില്‍.. ഉം ഉം..”
ജഗതി സ്റ്റൈലിലേ ആ ഡയലോഗ് കൂടെ കഴിഞപ്പോ അവന്മാര്‍ പച്ചക്ക് ക ഖ ഘ .... ഹ വരെയുള്ള അക്ഷരങ്ങള്‍ വെച്ച് വിളി തുടങ്ങി.. അജയ് പതുക്കെ തിരിഞ്ഞ് നടന്നു..

നേരെ നടന്നെത്തിയ അജയേ കണ്ടപ്പോള്‍ കാറില്‍ ചാരി നില്‍ക്കുകയായിരുന്ന ശേഖരന്‍ ആര്‍ത്താര്‍ത്ത് ചിരിക്കന്‍ തുടങ്ങി..
ശേഖരന്‍: “ എടാ.. ആ തെറി ഇവിടെ വരെ കേട്ടു.. ആണാണോടാ നീ? അയ്യേ.. അയ്യ്യ്യേ.. ഒരു കാര്യം പറഞ്ഞിട്ട് ചെയ്യാന്‍ പറ്റിയില്ലല്ലോ? “
അജയ്: “അതിന് നിങ്ങള്‍ക്ക് പറ്റുമോ?”
ശേഖരന്‍: “ഞാന്‍ വാത് വെച്ചില്ലല്ലോ? എടാ ബാലു .. ആ ആയിരം ഇങ്ങെടുത്തേ.. “
ബാലു: “ഇന്നാ.. “
അജയ്: “ഹാ ഇത്രക്കും അക്ഷമനായാലോ ചേട്ടായി”
എന്നും പറഞ്ഞ് അജയ് ആയിരം രൂപ ബാലുവിന്റെ കയ്യില്‍‍ നിന്നും വാങ്ങി..
ശേഖരന്‍: “ചീറ്റിങ്ങ് ചീറ്റിങ്ങ്.. ഞാന്‍ ജയിച്ചതാ..
അജയ് വേഗം ശേഖരന്റെ കയ്യ് എടുത്ത് തന്റെ പാന്റ്സില്‍ വെച്ചു..
ശേഖരന്‍: “അയ്യേ.. നനഞ്ഞിരിക്കുന്നു..”
അജയ്: “ മൂത്രം ഒഴിക്കണം എന്നല്ലേ പറഞത്.. അങ്ങേരുടെ വീടിന്റെ മുന്‍പില്‍ തന്നെയാ സാധിച്ചത്..”
ശേഖരന്‍: “ച്ചേ.. “


ജീവിതത്തില്‍ കേള്‍ക്കാത്ത തെറിയും പറഞ്ഞ് രണ്ട് ആജാനബാഹുക്കള്‍ പാഞ്ഞ് വരുമ്പോ ആരായാലും പാന്റ്സില്‍ തന്നെ മുള്ളി പോകും എന്ന് പിന്നെ എപ്പോഴോ അജയ് ശേഖരനോട് പറഞ്ഞു....

*ഡെഡിക്കേഷന്‍ : അജയ് സാറിന്...

September 28, 2007

- മൂപ്പന്റെ കോടതി -

അന്ന് ഞാന്‍ തൃശ്ശൂര്‍ എന്‍ എസ് എസ് സ്കൂളില്‍ പഠിക്കുന്ന സമയം.. ഇടയ്ക്കിടെ അച്ഛന്റെ ഓഫീസില്‍ പോയി ഇരിക്കുക എന്നത് എന്റെ വിനോദം ആയിരുന്നു , വിശ്വസം ഇല്ലാത്തതു കൊണ്ട് വിളിച്ചോണ്ട് പോകുന്നതൊന്നുമല്ല.. (ഇത് പറഞ്ഞപ്പൊ ഞാന്‍ കള്ളം പറയുകയാ എന്ന് തോന്നിയോ? ഹേയ്..)

ഒരു ശനിയാഴ്ച്ച അവരുടെ അവിടെ എന്തോ പരിപാടികള്‍ നടക്കുന്നു.. ഫൗണ്ടേഴ്സ് ഡേ പോലെ എന്തോ ഒന്ന്.. അന്ന് അവര്‍ സ്റ്റേജില്‍ അവതരിപ്പിച്ച സ്കിറ്റ് ആണ് ഇത്...

-മൂപ്പന്റെ കോടതി-

മൂപ്പന്‍ ഒരു മേശപ്പുറത്ത്(സിംഹാസനം) ഇരിക്കുകയായിരുന്നു..
ഒന്നാമന്‍: “അയ്യോ മൂപ്പാ യത് കണ്ടോ? അയ്യാ അയ്യാ”
മൂപ്പന്‍: “എന്താ പ്രശ്നം?”
ഒന്നാമന്‍: “ഇവന്‍ ഏന്‍ പശു കാല് തല്ലിയൊടിച്ചു മൂപ്പാ.. അയ്യോ അയ്യോ...“
മൂപ്പന്‍: “സത്യമാ‍?”
രണ്ടാമന്‍: “ന്റെ മൂപ്പാ.. ഇത് കേക്കണേ.. യവന്‍ എന്റെ വീട്ടില്‍ ചാടികയറി വന്നതു കോണ്ടാ പറ്റിയത്”
മൂപ്പന്‍: “മലദൈവങളേ ഒന്നും മനസിലാവണില്ല..”
രണ്ടാമന്‍: “ ന്റെ മൂപ്പാ.. യവന്‍ ഏന്‍ വീട്ടില്‍ കയറി വന്നപ്പാ ഏന്‍ ഭാര്യ പായില്‍ കെടക്കുവായിരിന്ന്”
മൂപ്പന്‍: “ഹും”
രണ്ടാമന്‍: “അപ്പ ഏള് മാസം ഗപ്പിണിയായിരിന്ന ഏന്‍ ഭാര്യടെ ഗര്‍പ്പം യവന്‍ ചവിട്ടി”
മൂപ്പന്‍ : “എന്ത്?”
രണ്ടാമന്‍: “ഏന്‍ ഭാര്യ ഗര്‍ഭം പോയി,ങീ ങ്ങീ...“ (കരയുന്നു)
മൂപ്പന്റെ മുഖത്ത് വിഷാദ ഭാവം
ഒന്നാമന്‍: “ഏന്‍ അത് അറിയാതെ ചവിട്ടി, അറിയാതെ പായി, അയിനിക്കോണ്ട് ഏന് പശൂനെ കാല്‍ ഒടിച്ച്”
മൂപ്പന്‍: “നിര്‍ത്തിന്‍.., ഞാമ്പറയാം എന്നതാ ചെയ്യണ്ടേന്ന്..”
ഒന്നാമനും രണ്ടാമനും കൂടെ : “ശരി”.
മൂപ്പന്‍ ആലോചിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
മൂപ്പന്‍ (രണ്ടാമനോട്): “ഏന്നതായാലും പശുക്കാല്‍ ഒടിച്ചിത് ശരിയല്ല, നീ ഒരു കാര്യം ശെയ്യ്, നീ പശുനേ കൊണ്ടോയ് ഒരു ഏള് മാശം വെയ്യ്, കാല് ശരിയായി കൊടുത്താല്‍ മതി.“
മൂപ്പന്‍ (ഒന്നാമനോട്) : “നീയേതായാലും ചവിട്ടി കലക്കി യതും ശരിയല്ല, നീയും ഒരു ഏള് മാശം കൊണ്ട് പോയിക്കോ.. ശരിയായി കഴിഞ്ഞ് തിരിയേ കൊടുത്തോണ്ടാ മതി”

September 22, 2007

ഡിജിറ്റല്‍ ചിത്രങ്ങള്‍

മകനേ നിനക്കു നല്‍കാന്‍, പുലരിയിലേ
കുളിര്‍മഴയില്ല, പാല്‍നിലാവിന്‍ ശോഭയുമില്ല
കിളികള്‍ തന്‍ കൂജനമില്ല, നിറ-
ക്കൊന്നതന്‍ ഭംഗിയുമില്ല, അരുവിതന്‍
കളകളാരവം കേള്‍ക്കുവാനുമില്ല

അച്ഛന്‍ നിനക്കായ് കരുതാം ഈ
അപൂര്‍വ്വതകള്‍ എന്റെ കമ്പ്യൂട്ടറിന്‍ ഓര്‍മ്മയില്‍
എങ്കിലും മകനേ നീ ഇവയുടെ
ആഴവും പരപ്പും, സുഗന്ധവും
അറിവതെങ്ങിനേ, ആസ്വദിപ്പതെങ്ങിനേ?

കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?
പുലരിതന്‍ ചന്തം അറിവതെങ്ങിനേ?
പൂത്തകൊന്നകള്‍ കാണ്‍വതെങ്ങിനേ?
ഡിജിറ്റല്‍ ചിത്രങ്ങള്‍, ഇവയക്ക് മണമില്ല,
തണുപ്പില്ല, പുളകവുമില്ല...

എങ്കിലും നിന്‍ മിഴികള്‍ക്ക് നിറവേകാന്‍,
നിന്‍ മനസിലോര്‍മ്മയാവാന്‍
അച്ഛന്‍ കരുതാം കുറേ ഡിജിറ്റല്‍ ചിത്രങ്ങള്‍
ആ ചിത്രങ്ങള്‍ നിന്‍ പുലരികള്‍ക്ക്
നിറമേകട്ടേ, അര്‍ത്ഥമേകട്ടേ...


* പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍

September 20, 2007

നിഗൂഡമാം മൗനം

മൗനം... സാഗരസമാനമാം മൗനം
ഏകാന്തതേ നിന്റെ ഭാഷയാണോ?
അതോ, നിന്‍ പ്രീയ കനവിന്റെ ഭാഷയിതോ?
എങ്കിലും എന്തിനീ നിഗൂഡമാം മൗനം

മൗനത്തിന്‍ അര്‍ത്ഥതലങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍
നിന്മൊഴികള്‍ ശ്രുതിമഴയായ് പെയ്യുമെന്നും
അതെന്നില്‍ ആത്മഹര്‍ഷത്തിന്‍ കുളിര്‍ നിറയ്ക്കുമെന്നും
ഞാന്‍ നിനച്ചിട്ടും എന്തേ നീ മൗനം തുടരുന്നു?

എങ്കിലും ഞാന്‍ അറിയുന്നു പ്രിയേ, നിന്‍ -
മൗനം പോലും പ്രിയതരമെന്ന്
അതില്‍ നിറയുന്ന ചെറുതേന്‍കണം
എന്നും എന്നോടുള്ള പ്രണയമെന്ന്.

നിന്‍ മിഴിയും മനവും, അതി വാചാലമായ്
ഒരു പ്രണയകാവ്യം രചിക്കുമെന്നും
പിന്നെ ഞാനതിന്‍ നായകനാകുമെന്നും
എന്നും നീ എന്റേതു മാത്രമെന്നും

എങ്കിലും എന്തേ നീ ഈ മൗനം തുടരുന്നു
എന്‍ ശുഭപ്രതീക്ഷകള്‍ അറിയാതെ പോകുന്നു
എന്‍ കനവുകളില്‍ നിത്യസാനിദ്ധ്യമായ്
എന്നില്‍ ചൊരിയൂ നിന്‍ അമൃതധാര.



* ഞാനും ഭാര്യയും കൂടി എഴുതിയത്...

September 17, 2007

വിസമ്മതം : കവിത.

മരണമേ നീ എന്നേ മാടിവിളിക്കയോ?
എന്‍ മനസിലേ മത്താപ്പൂ കാണാതിരിക്കുന്നോ?
എന്‍ പ്രതീക്ഷതന്‍ അഗ്നി അറിയുന്നില്ലേ നീ
എന്നിട്ടും എന്തേ നീ ക്ഷണിപ്പതെന്നേ?

എന്‍ മൗനനൊമ്പരങ്ങള്‍ അടക്കി
യാത്രതിരിക്കാനോ?
നിന്റെ വഴിയേ അനുഗമിക്കേണമോ?
എന്റെ സുഖമുള്ള നൊമ്പരങ്ങളുടെ ലോകം
നിനക്കന്യം
എന്നെ തനിച്ചാക്കി പോകുക നീ പോകുക നീ

ഞാനെന്റെ ജീവിതയാത്ര തുടരട്ടെ
എന്റെ കര്‍മ്മ പന്ഥാവില്‍ നടക്കട്ടേ
നിറക്കൂട്ടുകള്‍ നിറഞ്ഞൊരീ ജീവിതം
അറിയട്ടേ, നന്നായി ആസ്വദിക്കട്ടേ

ജന്മ, ജന്മാന്തരങ്ങളില്‍ ഒന്നായി
വാഴട്ടേ ഞാനെന്റെ പ്രിയസ്വപ്നത്തോടോപ്പം
കര്‍മ്മ ബന്ധത്തില്‍ മുക്തയാം എന്നേ
തനിച്ചാക്കി പോക മരണമേ ദൂരെ....


--
അവള്‍ എപ്പോഴോ തുടങി എപ്പോഴോ അവസാനിപ്പിച്ച കവിത.. ഇത് വെളിച്ചം കണ്ടിട്ടില്ല.. (ഇപ്പോഴാ കാണുന്നേ..)

September 15, 2007

മ‍ൗ‍നനൊമ്പരം

അസ്തമനത്തിന്റെ അരുണിമയില്‍
അതിന്റെ അജ്ഞാത സൌന്ദര്യത്തില്‍
സ്വന്തം ഭൂമിയേവിട്ടു പിരിയേണ്ടി വരുന്നൊരു
സൂര്യന്റെ മ‍ൗ‍നനൊമ്പരം അറിയുന്നു
ഞാന്‍ എന്നും അറിയുന്നു.

September 7, 2007

സ്വതന്ത്ര ബ്ലൊഗ്ഗിങ് - എന്നാ പുകിലാണേ..!

കുടുബം.. കൂട്ടായ്മ.. മണ്ണാങ്കട്ട.. ഇതൊന്നും അല്ല വിഷയം.. കമ്മന്റ്, സ്വതന്ത്ര ബ്ലോഗിങ്, വിവാദം എന്നിവയാണോ എന്നു ചോദിച്ചാല്‍ ശോ.. നിങളുടെ ഒരു കാര്യം..

എന്താ ഈ സ്വതന്ത്ര ബ്ലൊഗ്ഗിങ്?
ഞാന്‍ കുറച്ചു പേരോട് ചോദിച്ചൂ ഈ ചോദ്യം... ആറ്ക്കും കറക്റ്റ് ഉത്തരം പറയാന്‍ ഇല്ല.. ചില ബ്ലോഗുകളില്‍ ഇതിനേ കുറിച്ച് എഴുതിയത് കണ്ടിട്ടാണ് ഞാന്‍ ഈ ചോദ്യവുമായി നടക്കന്‍ തുടങിയത്...(സോറി ആര്‍ക്കും കമന്റ് ഇടാന്‍ പറ്റിയില്ല കേട്ടോ!)
രക്ഷയില്ല.. എന്നാല്‍ പിന്നെ ഞാന്‍ ഒന്ന് ഡിഫൈന്‍ ചെയ്യാം എന്നു വെച്ചു.. അപ്പോളാണ് ഡെഫെനീഷനുകള്‍ എന്റെ മനസില്‍ നിറഞു കവിയാന്‍ തുടങിയത്..

സ്വതന്ത്രമായി ചിന്തിച്ച്, സ്വതന്ത്രമായി എഴുതി സ്വതന്ത്രമായി വായിക്കുന്നവ... (കൊള്ളാം അല്ലേ?.. )

പക്ഷെ ഇതില്‍ ഫുള്‍ സ്വതന്ത്ര്യം ഉണ്ടോ?.. ഇവിടെയുള്ള മലയാളം ബ്ലോഗുകള്‍ സ്വതന്ത്രമാണോ?
അല്ല എന്നാണ് എനിക്കു തോന്നുന്നത് (ഇത് എനിക്ക് “തോന്നുന്നതാ“ എന്നേ ധ്വനി ഒള്ളു)
കൂടുതല്‍ ആള്‍ക്കരും ഫ്രീ സര്‍വീസുകളേ അല്ലേ ആശ്രയിക്കുന്നത്? പ്രൊവൈഡര്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കുന്നു
(എക്സാമ്പിള്‍ : ഞാന്‍ ഗൂഗിള്‍ ക്രോളര്‍ എന്റെ എല്ലാ പേജും ക്രാള്‍ ചെയ്യണം എന്നു വിചാരിച്ചാല്‍ നടക്കുമോ? ഇല്ല.. ലേബലുകള്‍ ഉള്ളിടത്തോളം നടക്കില്ല.. മനസിലായില്ല എങ്കില്‍ ഗൂഗിളില്‍ robot.txt and blogger സേര്‍ച്ച് ചെയ്യൂ..)

പിന്നേയും പ്രശ്നം.. അത് കമ്മന്റ് അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്ന കാര്യത്തില്‍ ആണ്... അതു വേണം എന്നും വേണ്ടാ എന്നും രണ്ട് പക്ഷമുണ്ട്.. (വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്നു ചോദിക്കുന്ന പോലെയാണ് ഇത്, ഞാന്‍ വെജിറ്റേറിയന്‍ ആണേ ;) ).. അത് ഓരോരുത്തരുടെ പേര്‍സണല്‍ ഇഷ്യൂ.. പക്ഷേ കമ്മന്റ് ആരും കാണുകയ്യേ വേണ്ടാ എന്നും അത്രക്കും കുറച്ചു ഹിറ്റ്സ് മതി എന്നും പറഞാല്‍? സത്യം, എനിക്ക് (എനിക്ക് മാത്രം) ദഹിക്കുന്നില്ല(പാടില്ല എന്ന് ഞാന്‍ പറയില്ല)... അങനെയാണ് എങ്കില്‍, ബ്ലോഗ് റോളുകളില്‍ പേര് വരരുത് എന്ന് ബ്ലോഗ്ഗര്‍മാര്‍ എന്തുകൊണ്ട് പറയുന്നില്ല? ലിങ്ക് ബാക്കുകള്‍ എന്തുകൊണ്ട് ഡിസേബിള്‍ഡ് ആക്കുന്നില്ല? ഒരു കണ്ടന്റ് സേര്‍ച്ചബിള്‍ ആക്കുന്നത് ലിങ്കുകള്‍ ആണ്. ലിങ്കില്ലാ എങ്കില്‍ വെറും വട്ടപൂജ്യം(അത് കൊണ്ടാകും) ...(ഇതിനുള്ള ഉത്തരം: പേര്‍സണല്‍ പ്രിഫറന്‍സ്)

ഞാന്‍ സ്വതന്ത്ര ബ്ലോഗിങ് നടത്താറില്ല.. കാരണം ഞാന്‍ പോസ്റ്റുമ്പോള്‍ കുറേയേറെ ലൊക്കേഷനുകളില്‍ പോയി അപ്പ്ഡേറ്റഡ് ആകും.. ചിലപ്പോള്‍ ഇ മെയിലില്‍ ലിങ്ക് അയക്കും, ചിലപ്പോള്‍ എന്റെ ഗൂഗിള്‍/യാഹൂ സ്റ്റാറ്റസ് തന്നെ ബ്ലോഗ് യൂ ആര്‍ എല്‍ ആയിരിക്കും... ഇതൊന്നും ഇല്ലായിരുന്നു എങ്കില്‍...?
ഞാന്‍ മറുമൊഴിയില്‍ അംഗമാണ്.. മെയില്‍ സബ്സ്ക്രൈബ് ചെയ്തിട്ടും ഉണ്ട്.. അതില്‍ അവസാ‍നം കണ്ട ഒന്നു രണ്ട് ലിങ്കുകളില്‍ കയറുകയും ഞാന്‍ വന്നിരുനു എന്നറിയിക്കനുള്ള മര്യാദ കാണിക്കാന്‍ അറ്റ്ലീസ്റ്റ് ഒരു സ്മൈലി ഇടുകയും ചെയ്യും.(ഒന്നു രണ്ട് മൂന്നു നാല്........... പോസ്റ്റുകളില്‍ മിസ്സ് ചെയ്തിട്ടുണ്ട്).

മലയാളം ബ്ലോഗുകള്‍ കുതിക്കുന്നു... എങ്ങോട്ട്?

Disclaimer: ഞാന്‍ ഒരു മൊഴി യുടേയും അഡ്മിന്‍ ടീമില്‍ അംഗമല്ല(ആരെല്ലാമാ അഡ്മിന്‍ എന്നറിയാന്‍ വഴികള്‍ ഉണ്ടല്ലോ..!)... ഒരു മൊഴികളും പ്രൊമോട്ട് ചെയ്യാന്‍ നടക്കുകയല്ല. ഈവക സംരംഭങളില്‍ നിന്നും എനിക്കൊരു ലാഭവും ഇല്ല.‍.. പിന്നേ ഈ പോസ്റ്റ് എന്തിന്? ആ അറിയില്ല.. ഇത് കുറച്ചു ടെക്ക്നിക്കല്‍ ആസ്പെക്റ്റ്സും ഇമോഷണല്‍ ആസ്പെക്റ്റ്സും (പലരുടേയും, വായിച്ചു കമന്റാന്‍ തോന്നിയാല്‍ നിങളുടേയും‍)ചേര്‍ന്നതാ.. പ്ലീസ്, ആരേയും ഇമോഷണല്‍ ആക്കാനും അല്ല ഉദ്ദേശം... ആര്‍ക്കെങ്കിലും വേദന തോന്നുന്ന എന്തെങ്കിലും പ്രസ്താവന ഞാന്‍ നടത്തിയെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.

ഓഫ്: (പോസ്റ്റിനിടയിലും ഓഫ്) ഐ ഏ എസ് മലയാളത്തില്‍ എഴുതാം എന്ത്കൊണ്ട്..?
നേരത്തെ ഹിന്ദിയില്‍ എഴുതാമായിരുന്നു.. പാസ് ആകുന്നത് മുഴുവന്‍ ബീഹാറികള്‍... തമിഴ്നാട്ടുകാര്‍ ബഹളം വെച്ചു.. തമിഴിലും എഴുതണം എന്നും പറഞ്.. എന്നാല്‍ ഇന്നാ എല്ലാ ഭാഷയിലും എഴുതിക്കോ എന്നായി സ്റ്റാന്‍ഡ്... ഇതാ ബ്ലോഗ്ഗറും ദേവനാഗരി/ഹിന്ദി തുടങി.. തമിഴാ.. ബഹളം വെക്കൂ....
(ഒന്നു ചിരിക്കന്നേ....)

September 5, 2007

“ഒരു ജനനം കൂടി...”

കുറേ നാളായുള്ള ശീലമല്ലേ? അവള്‍ ചാരെ ഇല്ലെങ്കില്‍ രാത്രികള്‍ നിദ്രാവിഹീനങള്‍ ആകുന്നു..
അങനെ പഴയ കാര്യങള്‍ ഓര്‍ത്തെടുത്തപ്പോള്‍ ആണ് അവള്‍ എഴുതിയ വേറൊരു കവിതയെ പറ്റി ഓര്‍ത്തത്..
ആദ്യത്തേക്കാള്‍ എനിക്കിഷ്ട്ടമായത് ഇതാണ്...

“ഒരു ജനനം കൂടി”

ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
അവന്റെ ആഗമനത്തിന്‍ പെരുമ്പറ
ദിഗന്തങള്‍ കിടുങ്ങുമാറുച്ചത്തില്‍ മുഴക്കവേ
ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
ഹൃദയത്തിന്‍ മുറിവുകളില്‍ നിന്നുമൊരിറ്റ്,
ചുടു നിണം അവളുടെ മാറില്‍ വീഴ്ത്താന്‍
അവളുടെ മിഴികളൊരു കണ്ണീര്‍ പുഴയാക്കാന്‍
വീണ്ടുമൊരു പുത്രന്‍ ജനിച്ചു.
മാതൃത്വത്തിന്റെ ഇടിതാളമവളുടെ
നെഞ്ചറകളിലൊരു ദുന്ദുഭി മുഴക്കുമ്പോള്‍
അവളുടെ മുലകളില്‍ രുധിരത്തിന്‍
സ്വാദു തിരയുന്നൊരോമല്‍ പുത്രന്‍ ജനിച്ചു.
അവളുടെ നെഞ്ചില്‍ കുടികൊള്ളും സ്നേഹ-
ത്തിനാഴമറിയാത്തൊരാ, മകന്‍
ആ മനോപുഷ്പ്പത്തെ വെട്ടുന്നു, കുത്തുന്നു
ഒരടര്‍ക്കളമാക്കി മാറ്റുന്നു.
അവളില്‍ വിങ്ങുന്ന ദു:ഖസാഗരത്തി-
നാഴമറിയുന്നൊരീ ഞാന്‍, നിസ്സഹായയായി
‘ഭൂമിക്കൊരു ചരംഗീതം’ കുറിച്ച പ്രവാചകാ,
അങുതന്‍ വാക്യങള്‍ ആവര്‍ത്തിക്കട്ടെ
‘ആസന്നമരണയാണു ഭൂമി
മാനഭംഗത്തിന്റെ മാറാപ്പുമേന്തിയവള്‍
സൌരയൂഥവീഥികളിലെങ്ങോ അലയുന്നു’
ദേവീ, നിനക്കുഞാന്‍ സ്വച്ഛന്ദമൃത്യു നേരുന്നു.
നിന്നിലെ ആത്മാവിനവസാന സ്പന്ദനം
വരേയും നിനക്കായ് പ്രാര്‍ത്ഥിക്കാം ഞാന്‍.
അമ്മതന്‍ മാറില്‍ കൊലക്കത്തി താഴ്ത്തും
മറ്റൊരു മകളായി മാറാതിരിക്കാം.

September 4, 2007

“നിനക്കായി മാത്രം..”

ലക്ഷ്മിയെ ഞാന്‍ ആദ്യമായ് കാണുന്നത് ഡിഗ്രിയില്‍ ആദ്യ ക്ലാസ്സിലാണ്.. അന്ന് സയന്‍സ് വേണ്ടാ എന്ന് വെച്ചത് എന്തിന് എന്ന് ഇങ്ലീഷ് സാര്‍ ചോദിച്ചപ്പോള്‍ എന്നെ സ്പ്പോര്‍ട്ട് ചെയ്ത കുട്ടി എന്നാണ് ആദ്യ റിലേഷന്‍.. പിന്നീട് ഞങള്‍ ഫ്രണ്ട്സ് ആയി.. ഉച്ചക്ക് ഉണ്ണാന്‍ പോകുന്നത് ഒരുമിച്ചായിരുന്നു... അവള്‍ ഇല്ലാത്ത ക്ലാസ് മുറികളില്‍ കയറുവാന്‍ എനിക്കും ബുദ്ധിമുട്ടായിരുന്നു.. അല്ലേലും ലക്ഷ്മിയില്ലാതെ എന്തു വിഷ്ണു അല്ലേ?
ഡിഗ്രി തേര്‍ഡ് ഇയറില്‍ ഇനി പിരിയാന്‍ പറ്റില്ല എന്ന് ഞങള്‍ക്ക് മനസിലായി.. (അത് രണ്ട് പേരും പറഞിട്ടുമില്ല..) ഇപ്പോള്‍ ഞങള്‍ ഒന്നാ :)

സെക്കന്‍ഡ് ഇയറില്‍ അവള്‍ ഒരു കവിത എഴുതി... അത് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് മാഗസീനില്‍ പബ്ലിഷ് ചെയ്തു... അതിവിടെ ചേര്‍ക്കുന്നു..

-----------------------------------------------------------------------
“നിനക്കായി മാത്രം..”

എന്നുമെന്‍ ഏകാന്തസ്വപ്നങളിലെല്ലാം
നിറമുള്ള മോഹമായ് നീ ഉണ്ടായിനുന്നു.
ആ ഹര്‍ഷനിമിഷങളിലെല്ലാം നിന്‍
ചേതനയില്‍ ലയിക്കാന്‍ കാത്തു ഞാന്‍
നിന്നിലേ താളമായ്, ലയമായ്, ദ്രുതരാഗസംഗമമായ്
ആനന്ദവീചികള്‍ ഉതിര്‍ക്കാന്‍ കൊതിച്ചൂ ഞാന്‍.
എന്‍ മനം തപ്തനിശ്വാസങള്‍ കൊഴിക്കവേ
ഒരു കുളിര്‍ക്കാറ്റായ് നീ വീശുമെന്നും നിനച്ചു.
നിന്റെയാ ആത്മാവാം തെന്മാവില്‍ ഞാനൊരു
തളിര്‍മുല്ലയായ് പടരാന്‍ കൊതിച്ചൂ.
നിന്റെ സുഖദു:ഖസമ്മിശ്ര ജീവിതമൊരു,
തീര്‍ത്ഥജലബിന്ദുവായ് നുകരാന്‍ കൊതിച്ചു.
എന്നിലെ ഞാനായ് നീ മാറുമാ നിമിഷത്തില്‍
പേടമാന്‍ നൃത്തംചെയ്യാന്‍ കൊതിച്ചു.
മഴകാക്കും വേഴാമ്പലായി ഞാന്‍ നിനക്കായ്
കാക്കട്ടെ നിനക്കായ് മാത്രം.
നിറം പിടിപ്പിച്ചൊരെന്‍ മണ്‍ചിരാതിലെണ്ണ
തീരാറായ്, ദീപം പൊലിയാറായ്.
പ്രകാശമേന്തുമൊരു മിന്നാമിനുങായെന്‍
മണ്‍ചിരാതില്‍ നീ ദീപം പകരുമോ?
നിന്‍ സ്നേഹസമുദ്രത്തില്‍ നിന്നിറ്റുതുള്ളിയാല്‍
ആ തിരിയില്‍ എണ്ണ പകരുമോ?
നിന്‍ നന്മയുടെ സുഗന്ധത്താലെന്‍
ചിരാതിനു ചുറ്റും സൌരഭ്യം പരത്തുമോ?

-----------------------------------------------------------------------

ഇത് അവള്‍ എനിക്കു വേണ്ടി എഴുതിയതാ... ഇന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി... ഏഴാം മാസം വിളിച്ചോണ്ട് പോയതാ. :)

August 30, 2007

ഓണാഘോഷങള്‍ കുറേ ക്യാമറകളില്‍ കൂടെ...

ഇക്കഴിഞ ശനിയാഴ്ച്ച ഞങളുടെ ഓഫീസില്‍ ഓണാഘോഷങള്‍ നടന്നു.. ചില പ്രസക്ത ഭാഗങള്‍...



ഇതാ പൂക്കളം ഇടാനുള്ള കളം റെഡി.. എവിടെ പുലികള്‍??



വേറെ ആരും ഇല്ലേ? പൂ തീരാറായി.. വേഗം കൊണ്ട് വാ...



ഒരു പൂ മാത്രം ചോദിച്ചു.. ഒരു പൂക്കാലം നീ തന്നു...



ആഹാ.. ഇനി ഭാക്കിയുള്ളവര്‍ ചെയ്യട്ടെ..


ഏകദേശം ഒത്തുവന്നു അല്ലേ?



കഴിഞു.. ഫ്യൂ.. നിലവിളക്കില്ലേ?



കെടാ വിളക്ക്.. ഇത് റോസിന്റെ കൈയ്യല്ലേ?



പായസം.. :)



ഉപ്പേരി : )


എല്ലാര്‍ക്കും ഉണ്ടേ..! ആരും അടിയുണ്ടാക്കല്ലേ...!

ഈ ഫോട്ടോ പടങള്‍ ഞാന്‍ എടുത്തതല്ല.. ആരാ എടുത്തത് എന്നും അറിയില്ല(പല ക്യാമറകളില്‍ പല സമയത്തായി എടുത്ത പടങള്‍).. ഓഫീസില്‍ ആരെല്ലമോ എടുത്തു.. ആരെല്ലാമോ അയച്ചു.. ഇതിന്റെ ഈക്സ്പോഷര്‍ ഇത്ര വേണ്ടാ ബ്ലര്‍ ശരിയായില്ല.. എന്നെല്ലാം പറഞാരെകിലും വന്നാല്‍ (അടി.. അടി..) .. പിന്നെ ഞാന്‍ എന്റെ സൌകര്യത്തിന് എല്ലം പെയിന്റ് ഡോട്ട് നെറ്റില്‍ കയറ്റി എഡിറ്റും ചെയ്തു..


August 29, 2007

സഹയാത്രിക

“....ട്രയിന്‍ നമ്പര്‍ ഇരുപത്തിയഞ്ച് പന്ത്രണ്ട് രപ്തി സാഗര്‍ എക്സ്പ്രസ്സ് ഒന്നാം നംബര്‍ പ്ലാറ്റ്ഫോര്‍മില്‍ നിന്നും ഉടന്‍ പുറപ്പെടുന്നു...

Passengers your atention please train train number two five two one coming from Gorakhpur going to Trivandrum via Alleppey will leave from platform number one shortly..,”
- ഇതും കേട്ടാണ് ഹരി ഓട്ടോയില്‍ നിന്നും ഇറങുന്നത്.. ദിവസവും ഇപ്പോള്‍ ഇത് പതിവാണ്, എന്തെങ്കിലും കാരണങള്‍ കൊണ്ട്

സ്റ്റേഷനില്‍ എത്താന്‍ വൈകും.. പിന്നെ ശ്വാസം പിടിച്ചുള്ള ഓട്ടമാണ്...

“കുറച്ചു കൂടി നേരത്തെ വരാമായിരുന്നില്ലേ?”
ഓടി തുടങിയ ട്രെയിനില്‍ ചാടി കയറുന്നതിനിടയില്‍ ഒരാള്‍ ചോദിച്ചു.
“ഓഫീസില്‍ നിന്നും ഇറങാന്‍ വൈകി” - ഹരി മരുപടിയും കൊടുത്തതിന് ശേഷമാണ് ആരാണ് എന്നത് ശ്രദ്ധിച്ചത്...
ഒരു ഇരുപത്തെട്ട് വയസ് വരും.. ഏ ഹാന്‍ഡ്സം ജെന്റില്‍ മാന്‍. ഹരി നേരെ ബെര്‍ത്തിന് നേരെ നടന്നു.. പിന്നെ ഒഴിവുണ്ട് എന്ന് തോന്നിയ സ്ഥലത്ത് കയറി ഇരുന്നു.. ആ ബെര്‍ത്തില്‍ തന്നെ രണ്ട് മൂന്നു പേര്‍ വേറേയും ഉണ്ട്, ഓപ്പോസിറ്റ് സൈഡില്‍ കുറേ അധികം ബാഗുകള്‍.. കുറച്ചു ദൂരമാണ് ഓടിയത് എങ്കിലും ക്ഷീണിച്ചു പോയി.. വിയര്‍ക്കനും തുടങി.. ഹരി ഫാന്‍ ഇട്ട്, കാറ്റ് കിട്ടാന്‍ വേണ്ടി കുറച്ചു കയറി ഇരുന്നു.. മടിയില്‍ വെച്ചിരുന്ന ബാഗില്‍ നെറ്റിയും വെച്ചു കിടന്നു...

ആരോ വരുന്ന പോലെ ഒരു ശബ്ദം.. നേരത്തെ വരാമായിരുന്നില്ലേ എന്ന് ചോദിച്ച ആളാണ് എന്ന് തോന്നുന്നു.. ഏ ഡേയ്സ് വര്‍ക്ക്

ഹാവ് ടേക്കണ് ദി ലൈഫ് എവേ... ഹരി കൈ മുട്ടുകള്‍ കാലില്‍ വെച്ച് താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. ഇപ്പോള്‍ നോട്ടം

ബോഗിയുടെ തറയിലേക്കാണ്... അപ്പോഴാണ് ഹരി കണ്ടത്..

വെളുത്ത കാലുകളില്‍ ചന്ദന നിറമുള്ള സാന്‍ഡല്‍സ്.. അതിന്റെ ചോക്കലേറ്റ് ബ്രൌണ്‍ ലേസുകള്‍, നഖങള്‍ പിങ്ക് നിറത്തില്‍..

ബ്ലാക്ക് കളറില്‍ ഉള്ള ഫ്ലീറ്റ്ലെസ്സ് പാന്റ്സ്.. മടിയില്‍ ഒരു ബാഗും ഉണ്ട് എന്ന് തോന്നുന്നു. മുഖം കാണണെമെങ്കില്‍ നേരെ

ഇരികണം.. വയ്യ..

കുമ്പളത്ത് എത്തിയപ്പോള്‍ ക്രോസ്സിങ്... ഹരി പതുക്കെ നേരെ ഇരുന്നു.. കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു. പെട്ടന്ന് കവിളുകളില്‍ ആരോ

തൊട്ടത് പോലെ.. കണ്ണുതുറന്നപ്പോള്‍ മുമ്പിലൂടെ ഒരോണ തുമ്പി പരന്നു പോകുന്നു.. അപ്പോഴാണ് അവന്‍ അത് കണ്ടത്... മുന്‍പില്‍

ഇരിക്കുന്നത് അനൂഷയാണ്..

ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ സ്റ്റഡി ഹോളിഡേയ്സിനിടയില്‍ വന്ന ധന്യ തന്ന നമ്പറില്‍ നിന്നാണ് എല്ലാം തുടങിയത്.. ആരാണ് എന്നറിയില്ല എന്നും കഴിക്കന്‍ പോകുമ്പോള്‍ മെസ്സേജുകള്‍ വരൂനു എന്നും പറഞാണ് അവള്‍ ഈ നമ്പര്‍ തന്നത്..

അന്ന് വൈകിട്ട് തന്നെ ആ നമ്പറില്‍ വിളിച്ചു എടുത്ത് ഹലോ വെച്ചപ്പോള്‍ തെന്നെ ഒരു കിളിനാദം
“അനൂഷ ഇവിടെ ഇല്ല.. കുളിക്കന്‍ പോയിരിക്കുകയാ.. ആരാ വിളിക്കുന്നെ?”
“ഞാന്‍ ഹരി.. പിന്നെ വിളിക്കാം എന്ന് പറഞാല്‍ മതി..”

അതിന് ശേഷം വന്നത് “who are you?” എന്ന മെസ്സേജ് ആയിരുന്നു.
അങനെ അങനെ ആ ബന്ധം വളര്‍ന്നു.. അവസാനം ഹരി അവളെ കാണാന്‍ ശ്രീരാമകൃഷ്ണ കോളേജില്‍ എത്തി... സ്റ്റഡി ലീവുകളില്‍ അവര്‍ ഒരുമിച്ചു തിരികേ വന്നു.. ഒരുമിച്ചു സിനിമകള്‍ കണ്ടു... അവസാനം..

“വേയര്‍ ആര്‍ യൂ ഗോയിങ്?”
“ആലപ്പുഴ”
“ഡെയിലി കമ്മ്യൂട്ടര്‍?”
“യെപ്പ് ആന്‍ഡ് ബൈ ദ വേ ഐ ആം ഹരി.., ഹരിനാരായണന്‍”
“ഓ! നൈസ് ടു മീറ്റ് യൂ ഹരീ, ഐ ആം ആഷിക്ക്, ആന്‍ഡ് ദിസ് ഈസ് മൈ വൈഫ് അനൂഷ”
നെഞ്ചിടിപ്പോടെയാണ് എങ്കിലും ഹരി അവളെ ഗ്രീറ്റ് ചെയ്ഹു “ഹെല്ലോ മാഡം”
“ഹൈ”

പിന്നീട് ഹരി ഒന്നും മിണ്ടാതെ പതുക്കെ കണ്ണടച്ച് കിടന്നു..
കണ്‍പോളകള്‍ക്കിടയിലൂടെ അവന്‍ അവളെ കാണാമായിരുന്നു.. ഡാര്‍ക്ക് വുഡ് ഗ്രീന്‍ കളര്‍ ഷോര്‍ട്ട് റ്റോപ്പില്‍ അവള്‍ പണ്ടത്തതിലും സുന്ദരി ആയിരിക്കുന്നു..
എന്റെ കൂടെ ഇരിക്കണ്ടവളല്ലേ നീ? , ഇപ്പോള്‍..

ആഷിക്ക്: “ഹരി മാരീഡ് ആണോ?”
ഹരി: “അല്ല..”
ആഷിക്ക്: “വൈ?”
ഹരി: “തോന്നിയില്ല”
ആഷിക്ക്: “ഹരി എന്തു ചെയ്യുന്നു”
ഹരി: “ഞാന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആണ്..”
ആഷിക്ക്: “എവിടെ?”
ഹരി: “കൊച്ചിയില്‍ തന്നെ..”
ആഷിക്ക്: “മ്..”

അവിടെ നിന്നും ആലപ്പുഴ വരെ വണ്ടി എത്താന്‍ ഒന്നര മണിക്കൂര്‍ എടുത്തു.. അത് വരെ അന്യോന്യം നോക്കുന്നതായി പോലും അവര്‍ ഭാവിച്ചില്ല..
ഇറങും നേരം ഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്തിനവനെ ഉപേക്ഷിച്ചു എന്നു? എന്തിനു കാണാമറയത്ത് പോയീ എന്നു...
വേണ്ടാ ആഷിക്ക് കേട്ടാല്‍...

ആലപ്പുഴയില്‍ പ്ലാറ്റ്ഫോര്‍മില്‍ ഇറങിയ ഹരി തിരിഞു നോക്കി.. ജനല്‍ക്കല്‍ തന്നേ തന്നെ നോക്കി ഇരിക്കുന്ന അനൂഷ. അവള്‍ക്ക് ഒരു ഭാവഭേദവും ഇല്ല.. കഷ്ട്ടം..

തിരിഞു നോക്കാതെ ഹരി നടന്നു നീങി.. അനൂഷയുടെ കണ്ണീല്‍ നിന്നും അവനു വേണ്ടി രണ്ട് തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നത് കാണാന്‍ പോലും നില്‍ക്കാതെ അവന്‍ പുറത്തേക്ക് നടന്നു...

August 18, 2007

Job Vacancy ( ജോലി ഒഴിവ്)

ജോലി : അക്കൌണ്ട്സ്
ഡിഗ്രി : ബിക്കോം, എം ക്കോം..
സ്ത്ഥലം: ആലപ്പുഴ ( മാരാരിക്കുളം - ആലപ്പുഴ)
സാലറി: അറിയില്ല (അഞ്ചാറ് രൂപ കിട്ടുമായിരിക്കും)
ഇ മെയില്‍: vish_alpy {at} yahoo {dot} com

ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ... അല്ലേ?

August 10, 2007

ടെലിഫോണിക്ക് ഇന്റെര്‍വ്യൂ

ആലപ്പുഴക്കാരന്‍: “ഹെലോ ആം ഐ സ്പീക്കിങ് ടു മിസ്സിസ് എക്സ്?”
എക്സ്: “യെസ്സ്”
ആലപ്പുഴക്കാരന്‍: “ഗുഡ് മോര്‍ണിങ് മിസ്സിസ് എക്സ്, ദിസ് ഈസ് ആലപ്പുഴക്കാരന്‍ കാളിങ് ഫ്രം എക്സ് വൈ ഇസെഡ്”
എക്സ്: “യാ..”
ആലപ്പുഴക്കാരന്‍: “വീ ഗോട്ട് യുവര്‍ റെസ്യുമെ ഹിയര്‍”
എക്സ്: “യാ.. യാ.. യാ..”
ആലപ്പുഴക്കാരന്‍: “ആര്‍ യൂ റെഡി ഫോര്‍ എ ടെലിഫോണിക്ക് റൌണ്ട് ഓഫ് ഇന്റെര്‍വ്യൂ?
എക്സ്: “(മല്ലു ആക്സന്റില്‍) നൌവ്വോ?”
ആലപ്പുഴക്കാരന്‍: “യെസ്, എനി ഇഷ്യൂസ് മാം?”
എക്സ്: “നോ.. നോ.. നോട്ട് നൌ.. ആഫ്റ്റെര്‍ ടെന്‍ മിനിട്ട്സ് ഓക്കെ..”
ആലപ്പുഴക്കാരന്‍: “സോ യൂ വാണ്ട് മീ ടു കാള്‍ ആഫ്റ്റെര്‍ ടെന്‍ മിനീട്ട്സ്?, ഓക്കെ, ലെറ്റ് മീ ചെക്ക് ദി ടൈം, ഇറ്റ് ഈസ്...”
എക്സ്: “ഓക്കെ”

ഫോണ്‍ കട്ട് ആയി.. എന്റമ്മെ.. എന്തെല്ലാമാ സംഭവിച്ചത്? എപ്പോ തിരിച്ച് വിളിക്കും എന്നറിയുന്നതിനും മുന്‍പേ കട്ട് ചെയ്തൊ?
അപ്പോഴാണ് ഞാന്‍ അവരുടെ സി വി നോക്കുന്നത്..
എസ് എസ് എല്‍ സി : 89%
പി യൂ സി : 86%
ബി എസ് സി (ഫിസിക്സ്) :93%
എം എസ് സി (ഫിസിക്സ്) : 90%
എം സി എ :പെര്‍സ്യൂയിങ്
ചുമ്മാതല്ല... എന്നാലും ഇന്റെര്‍വ്യു ചെയ്യാന്‍ ഒരു പേടി.. ചോദിക്കുന്നതിനെല്ലാം ഉത്തരം പറഞാലോ? നോക്കാം അല്ലാതെന്തു ചെയ്യും?
നോക്കുമ്പോള്‍ ബാംഗ്ലൂരില്‍ ആണ് അവര്‍.. ഏതായാലും സി വിയില്‍ കാണുന്നത് മാത്രം ചോദിക്കാം

ഇരുപത് മിനിറ്റ് കഴിഞു അടുത്ത കാള്‍ ചെയ്യാന്‍..
ആലപ്പുഴക്കാരന്‍: “ഗുഡ് മോര്‍നിങ് മിസ്സിസ് എക്സ്.. ദിസ് ഈസ് ആലപ്പുഴക്കാരന്‍ എഗൈന്‍..”
എക്സ്: “യെസ് യെസ്”
ആലപ്പുഴക്കാരന്‍: “സോ ആര്‍ യു റെഡി”
എക്സ്: “ഓക്കെ”
ആലപ്പുഴക്കാരന്‍: “ടെല്‍ മി സംതിങ് ലൈക്ക് ഹൂ യു ആര്‍, വാട്ട് യു ലൈക്ക് എക്സട്ര..”
എക്സ്: “ഐ ആം എക്സ് ഫ്രം കേരള, ഐ ഡണ്‍ മൈ ബി എസ് സി, എ മെസ് സി ഫ്രം കെരള ആന്‍ഡ് ഡൂയിങ് മൈ എംസിയെ ഹിയറ്” (ദേ പിന്നേയും മല്ലു), ഐ ഹാവ് എ കിഡ് ആന്‍ഡ് എ ഹസ്ബന്റ് (അയ്യോ പാവം ഒരു ഹസ്ബന്റേ ഒള്ളു)
ആലപ്പുഴക്കാരന്‍: “ഓക്കെ, ഇഫ് വീ ആര്‍ ഓഫറിങ് എ ജോബ് ഹിയര്‍ ഇന്‍ കൊച്ചി ആര്‍ യൂ റെഡി ടു റിലൊക്കേറ്റ്?”
എക്സ്: “യാ യാ യാ.. മൈ ഹോം ഇന്‍ കേരള, കൊടകര..” (ചുമ്മാതല്ല.. വിശാലന്റെ നാട്ടില്‍ നിന്നുമാ )
ആലപ്പുഴക്കാരന്‍: “ആര്‍ യൂ ലുക്കിങ് ഫോര്‍ പ്രൊഗ്രാമ്മിങ് ഓര്‍ ക്വാളിറ്റി?”
എക്സ്: “ബോത്ത്”
ആലപ്പുഴക്കാരന്‍: “ഏഹ്!” (അറിയാതെ വെച്ചു പോയി!)
എക്സ്: ആക്ച്വലി ഐ ആം ലുക്കിങ് ഫോര്‍ പ്രൊഗ്രമ്മിങ് ബട്ട് ടെസ്റ്റിങ് ഓക്കെ..”
ആലപ്പുഴക്കാരന്‍: “ഓക്കെ.., ലെറ്റ് മീ ആസ്ക് സം തിങ് ദാറ്റ് ഈസ് ഇന്‍ യുവര്‍ റെസ്യൂം.., വാട്ട് ഈസ് ദി ഡിഫറന്‍സ് ബിറ്റ്വീന്‍ വിന്‍ഡോസ് എക്സ്പ്പി ആന്‍ഡ് എന്‍ ടി/2000?”
എക്സ്: “ആക്ച്വല്ലി, ഐ ഡോണ്ട് ക്നോ.., ഞാന്‍ ബി എസിക്കു പഠിക്കുമ്പോളാ 98 പഠിച്ചെ.., പിന്നെ ബി എഡീനു പോയി അപ്പോ കല്യണവും കഴിച്ചു .. ഇപ്പം മറന്നു പോയി..”
ആലപ്പുഴക്കാരന്‍: “ദാറ്റ് ഈസ് ഓള്‍ റൈറ്റ്, ദെന്‍ ഐ വില്‍ ആസ്ക് ഫ്രം ടെസ്റ്റിങ്”
എക്സ്: “യാ‍ാ‍ാ.. ടെസ്റ്റിങ് ഈസ് ഡണ്‍ ഫോര്‍ ഫൈന്‍ഡിങ് ബഗ്സ് ആന്‍ഡ് ടു ഗിവ് അസ്സുവറന്‍സ് ടൊ യൂസെ..........
............................”
ആലപ്പുഴക്കാരന്‍: “എക്സ്ക്യൂസ് മീ” (ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ കൊച്ചേ.!)
എക്സ്: “യാ”
ആലപ്പുഴക്കാരന്‍: “വാട്ട് ഈസ് ജാവാ സ്ക്രിപ്റ്റ് ആന്‍ഡ് വിബി സ്ക്രിപ്റ്റ്?” (ഇനി ഞാന്‍ ടെസ്റ്റിങ് ചോദിക്കുന്നില്ല!)
എക്സ്: ജാവാ സ്ക്രിപ്റ്റ് ഈസ് ജാവാ ആന്‍ഡ് വിബി സ്ക്രിപ്റ്റ് ഈസ് വിഷ്വല്‍ ബേസിക്ക്, എനിക്കറില്ല അത്, ആക്ച്വലി ഇഫ് യൂ കാള്‍ മീ ആഫ്റ്റര്‍ ദിസ് സണ്ഡേ ഐ കുഡ് സേ.. ഐ പ്ലാന്‍ ടു സ്റ്റഡ് ദിസ് സണ്ഡേ........................
....................”
ആലപ്പുഴക്കാരന്‍: “ഓക്കെ, ഐ അണ്ഡര്‍സ്റ്റാന്‍ഡ് (ദൈവമേ.. എനിക്കും മല്ലു വന്നു തുടങി)
എക്സ്: “ലോട്ട് ഓഫ് തിങ്സ് ഐ പ്ലാന്‍ ടു സ്റ്റഡി..ആന്‍ഡ്..............”

ആലപ്പുഴക്കാരന്‍: “മിസിസ് എക്സ്.. ഹെല്ലോ...”
എക്സ്: “ഏ”
ആലപ്പുഴക്കാരന്‍: “ മിസിസ് എക്സ്. തങ്ക്യൂ ഫോര്‍ യുവര്‍ കോപ്പറേസ്ഷന്‍(കൊ ഓപ്പറേഷന്‍ ആണോ കോപ്പറേഷന്‍ ആണോ?) ആന്‍ഡ്, യൂ വില്‍ ബി ഇന്‍ഫോര്‍മ്ഡ് ഇഫ് യു ആര്‍ സെലക്റ്റഡ്”
എക്സ്: “താ‍ങ്ക്യൂ ഫോര്‍ മൈ കാള്‍”
ആലപ്പുഴക്കാരന്‍: “വാട്ട്?”
എക്സ്: “അയ്യോ അല്ല താങ്ക്യു ഫോര്‍ കാ‍ാളിങ്”


* ഇത് വേറെ ഇന്റെര്‍വ്യൂ
ആലപ്പുഴക്കാരന്‍: “എന്താ പ്രീ ഡിഗ്രിക്ക് മാര്‍ക്ക് കുറഞത്?“

ഉദ്യോ: “ഐ വാസ് അഡ്മിറ്റഡ് ഇന്‍ ഹോസ്പിറ്റല്‍..“

ആലപ്പുഴക്കാരന്‍: “ഹ ഹ ഹ ഹ..“

ഉദ്യോ: “സാര്‍ വാട്ട് ഹാപ്പണ്ട്?“

ആലപ്പുഴക്കാരന്‍: “എന്നോട് ഒരു ഇന്റെര്‍വ്യൂവിന്‍ ചോദിച്ചപ്പോ ഞാനും പറഞത് ഇത് തന്നെയാ”

August 2, 2007

ട്രിങ്... ട്രിങ്... സൈക്കിള്‍...

കുട്ടപ്പായിയുടെ ഭാര്യ: “വല്ലതും മേടിച്ചോണ്ട് വാ മനുഷ്യാ..”

കുട്ടപ്പായി: (ആത്മഗതം)“ ഇങനെ പോയാല്‍ ഇവള്‍ എന്റെ കയ്യില്‍ നിന്നും വല്ലതും മേടിക്കും”

ഭാര്യ: “എന്താ?”കുട്ടപ്പന്റെ സൈക്കിള്‍

കുട്ടപ്പന്‍: “അല്ലാ.., പോകാന്‍ പോകുകയാ എന്ന്”

മൂത്ത മകന്‍: “അമ്മേ.. അമ്മക്ക് ഇട്ട് ഇടിക്കും എന്നാ പപ്പാ പറഞത്”

കുട്ടപ്പന്‍: “പോടാ”

അങനെ കുട്ടപ്പന്‍ പുറപ്പെട്ടു.. കയ്യില്‍(സോറി കാര്യറില്‍) ഒരു സഞ്ചിയുമായി ബി എസ് ഏ സൈക്കിളില്‍... (മേടിച്ചിട്ടു നാലു മാസം കഴിഞെങ്കിലും പുതിയപോലത്തെ സൈക്കിള്‍ ആണ് അത്..! എന്താ എന്ന് ചോദിച്ചാല്‍.. സൈക്കിള്‍ ഓടിക്കന്‍(ചവിട്ടാന്‍) പേടിയാ...)

സൈക്കിള്‍ പച്ചക്കറി കടയുടെ ഒരു കിലോമീറ്റര്‍ ദൂരെ(ഇതിന് അതിശയോക്തി എന്ന് പറയും - വെറും മൂന്ന് കട അപ്പുറത്താ വെച്ചത്) ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്ത് പുള്ളി നടന്ന് പച്ചക്കറി വാങാന്‍ ചെന്നു... വില പേശി പേശി, “എന്നാല്‍ ഈ കട മുഴുവന്‍ താന്‍ ഫ്രീ ആയി എടുത്തോ“ എന്ന് കടയുടമയേ കൊണ്ട് പറയിപ്പിച്ചേ കുട്ടപ്പന്‍ കാല്‍ കിലോ തക്കാളിയും അര കിലോ സവോളയും വാങിയൊള്ളു... തിരിച്ചു വരുമ്പോള്‍ സൈക്കിള്‍ ഇല്ല...

കുട്ടപ്പന്‍: “ദൈവമേ..! എന്റെ സൈക്കിള്‍..”

ആളുകള്‍ ചുറ്റും കൂടി.. ആരോ ഒക്കെ എന്തെല്ലാമോ പറയുന്നു.. “സോഡാ കൊണ്ടു വാ”, “പാവം ചൂട് കൂടിയിട്ടാകും തല കറങിയത്”, “എന്താ പറ്റിയേ?”..

ബോധം വന്നപ്പോ റോഡില്‍ മലര്‍ന്ന് കിടക്കുകയാ.. എങനെ ബോധം പോകതിരിക്കും.. വണ്ണം കുറയ്ക്കണം എന്ന് ഡോക്റ്റര്‍ പറഞത് കൊണ്ട് ഭാര്യ സ്നേഹപൂര്‍വ്വം വാങി തന്ന സൈക്കിളാ, ഇനി ആ മറുതയോട് എന്നാ പറയും? കുട്ടപ്പന്‍ യാന്ത്രികമായി എഴുന്നേറ്റു നടന്നു.. നേരെ പോലീസ് സ്റ്റേഷനില്‍.. എസ് ഐ യെ കണ്ട് ഒരു പരാതി എഴുതി കൊടുത്തു..

(* വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ ആശ്വസിപ്പിച്ചോ തെറി പറഞോ എന്ന് കുട്ടപ്പന്‍ പറഞില്ല... [ആശ്വസിപ്പിക്കാന്‍ വഴിയില്ല])

കുറച്ച് നാളുകള്‍ക്ക് ശേഷം (2 മാസം കഴിഞ്) ഒരു പോലീസ് ജീപ്പ് കുട്ടപ്പന്റെ വീട്ടു പടിക്കല്‍ വന്ന് നിന്നു.. കുട്ടപ്പനെ അന്വേഷിച്ച് പോലീസുകാര്‍!!!!! കുട്ടപ്പനെ പുതിയ എസ് ഐ സാറിനു കാണണം എന്ന് പറഞിട്ട് അവര്‍ തിരികെ യാത്രയായി.. കുട്ടപ്പന്‍ വന്നപ്പോള്‍ തന്നെ ഭാര്യ സംഭവം പറഞു.. പിറ്റേന്ന് കുട്ടപ്പന്‍ സ്റ്റേഷനില്‍..

കുട്ടപ്പന്‍: “സാര്‍”

ഏ എസ് ഐ: “ഉം, എന്താ?”

കുട്ടപ്പന്‍: “ഞാന്‍ കുട്ടപ്പന്‍”

ഏ എസ് ഐ: “അതിന് ഞാന്‍ എന്ത് വേണം?”

കുട്ടപ്പന്‍: “അല്ലാ.. എന്നെ വിളിപ്പിച്ചിരുന്നു എന്ന് പറഞു”

ഏ എസ് ഐ: “ഓ സൈക്കിള്‍ മോഷണം അല്ലേ? .. അകത്ത് ചെല്ല്..”

കുട്ടപ്പന്‍ അകത്ത് കടന്നു.. ചെന്നപ്പോള്‍ എസ് ഐ ഉറക്കം തൂങി ഇരിക്കുന്നു...

കുട്ടപ്പന്‍: “സാറെ.., എന്നെ വിളിപ്പിച്ചിരുന്നു”

എസ് ഐ: “ഞെട്ടി പോയല്ലോ..! ആരാ.. എന്താ?”

കുട്ടപ്പന്‍: “ഞാനാ , വിളിപ്പിച്ചിട്ടാ..”

എസ് ഐ: “തനിക്ക് പേരില്ലേ?”

കുട്ടപ്പന്‍: “ഉവ്വ് കുട്ടപ്പന്‍, സൈക്കിള്‍ പോയ കുട്ടപ്പന്‍..”

എസ് ഐ: “ആഹ്.. വിളിപ്പിച്ചിരുന്നു.., ഇന്നലെ ഞങള്‍ക്ക് ഒരു സൈക്കിള്‍ മോഷ്ട്ടാവിനെ കിട്ടിയായിരുന്നു, കൂടെ കുറേ സൈക്കിളും.. എല്ലാം പുറത്തുണ്ട്.. തന്റേതും എടുത്ത് സ്ഥലം വിട്ടോണം..”

കുട്ടപ്പന്‍: “(ഹാപ്പി) ശരി..”

നിര നിരയായി ഇരിക്കുന്ന സൈക്കിള്‍ നോക്കിയിട്ടും കുട്ടപ്പനു തന്റെ ബി എസ് ഏ കിട്ടിയില്ല..

കൂടെ നടന്ന് സൈക്കിള്‍ കാണിക്കുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ ദയനീയമായി കുട്ടപ്പന്‍ ഒന്നു നോക്കി..

കുട്ടപ്പന്‍: “ഇല്ല സാറെ എന്റെ സൈക്കിള്‍ ഇതില്‍ ഇല്ല..”

ഹെഡ്: “(കണ്ണുരുട്ടി) ഒള്ളതില്‍ നല്ലത് നോക്കി എടുത്തോണ്ട് പോടാ”

കുട്ടപ്പന്‍: “ഉവ്വ്..”

ഹെഡ്: “വന്ന് സൈക്കിള്‍ തിരികെ കിട്ടി എന്നെഴുതി ഒപ്പിട്ട് തന്നേരെ..”

കുട്ടപ്പന്‍: “ശരി”

ഉള്ളതില്‍ നല്ല സൈക്കീളും എടുത്ത് കുട്ടപ്പന്‍ സ്റ്റേഷന്‍ വിട്ടു.. നേരെ പോയത് പഴയ സൈക്കിള്‍ കടക്കാരന്റെ അടുക്കല്‍..

കുട്ടപ്പന്‍: “ ചേട്ടാ ഇതിന്റെ റിം മാറണം, സീറ്റും.. “

കടക്കാരന്‍: “ഈ സൈക്കിള്‍ ഞാനിങെടുത്തോളം.., നിങള്‍ എറ്റ്രയും പെട്ടന്ന് ഇവിടുന്ന് പോണം..”\

കുട്ടപ്പന്‍: “അതെന്താ?”

കടക്കാരന്‍: “അതങനെയാ...”

(കുട്ടപ്പന്റെ പരാതി സ്വീകരിച്ച് പോലിസുകാര്‍ കുട്ടപ്പന്റെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന് ഈ സൈക്കിളു കടയില്‍ വരുകയും നല്ലവണ്ണം പെരുമാറുകയും ചെയ്തു... ഇനിയും അധിക നേരം ഇയാളെ അടുത്ത് നിര്‍ത്തിയാല്‍ തനെ കാര്യം പോക്കാ എന്നയാള്‍ക്ക് മനസിലായി..)

അങനെ കുട്ടപ്പന്‍ അഞൂറ് രൂപയ്ക്ക് സൈക്കിള്‍ വിറ്റു..


* വാല്‍: കുട്ടപ്പന്‍ തന്നെ പറഞ കഥയാണ് ഇത്.. ആദ്യം അഞൂറ് പറഞ കുട്ടപ്പന്‍ പിന്നെ അത് മുന്നൂറ്റി ചില്വാനം രൂപയ്ക്കാണ് കൊണ്ട് നിര്‍ത്തിയത്... ഞങള്‍ എന്ത് വിശ്വസിക്കണം?


July 17, 2007

Beautiful Minds: Make History on Wednesday

This is for a common cause..! check the linkEveryone at "BlogCatalog" hopes you will join us and blog this Wednesday in the first world wide blogger social campaign to raise awareness about organ donation and the issues surrounding organ donation.http://www.blogcatalog.com/discuss/entry/make-history-on-wednesday-1

--
Beautiful Minds, Technical blog, Career Tips, reviews and more...

July 7, 2007

പപ്പരയ്ക്ക...

ഒരു ഞായറാഴ്ച്ച സമയം രാവിലെ എട്ടര:
സ്ഥലം കുട്ടപ്പന്‍ ചേട്ടന്റെ വീട്..

ഭാര്യ: “കുട്ടപ്പേട്ടാ.. കുട്ടപ്പേട്ടാ.. ഈ പേട്ടു മനുഷ്യന്‍ എവിടെ പോയി കിടക്കുകയാ?“
കുട്ടപ്പന്‍: “എന്താടി മറുതേ കിടന്ന് അലറുന്നെ?”
ഭാ: “ദേ നിങളെ ആ പൊട്ടന്‍ അന്വേഷിക്കുന്നു..”
കു: “ആഹ്.. ഞാന്‍ പറഞിട്ടാ അവന്‍ വന്നത്”
ഭാ: “എന്തിന്?”
കു: “നമ്മടെ പറമ്പ് ഒന്ന് വൃത്തിയാക്കാന്‍.. ഹി ഹി ഹി “
ഭാ: “ഓ..!”
കു: “എടീ ഇവനാകുമ്പൊ ഒരു നൂറ് രൂപ കൊടുത്താല്‍ പണി ചെയ്തോളും.. മറ്റവന്മാര്‍ക്ക് നൂറ്റന്‍പതും കൊടുക്കണം..”
ഭാ: “പിശുക്കന്‍”
കു: “അതേടി.. അതെ”
അങനെ കുട്ടപ്പന്‍ വാതില്‍ക്കല്‍ എത്തി..
കു: “എടാ നല്ലോണാം വെട്ടണം.. “
പൊട്ടാന്‍: (ആഗ്യഭാഷ)
കു: “ആല്ലേലും നീ മിടുക്കനാ.. ഞങള്‍ വൈകുന്നേരമേ തിരിച്ച് വരൂ..”
പൊ: (തലയാട്ടുന്നു)

കുട്ടപ്പന്‍ ഒരു വെട്ടുക്കത്തിയും മറ്റു പണിആയുധങളും പൊട്ടനു കൊടുത്തു.. എന്നിട്ട് ഭാര്യയേയും പറക്കിണികളേയും(പിള്ളേര്‍ എന്ന് വായിക്കുക) കൊണ്ട് കായംകുളം കാണാന്‍ ഇറങി..

തിരിച്ച് വരുമ്പോള്‍ മണി അഞ്ച്.. ആദ്യം കടന്നത് സത്സ്വഭാവിയായ മൂത്തമകന്‍ ആറ്റിരുന്നു..
നാഷ്ണല്‍ ഹൈവേ നാല്‍പ്പത്തേഴില്‍ എണ്‍പത് കിലോമീറ്റര്‍ വേഗതയില്‍ പോയ ലോറി വൈറ്റില ജംഗ്ഷനിലെ സിഗ്നല്‍ കണ്ട പോലെ

സഡ്ഡന്‍ ബ്രേക്ക് ഇട്ട് നിന്നു.. സ്ക്രീ..... എന്ന ശബ്ദം പോലെ തന്നെ ആ തോണ്ടയില്‍ നിന്നും ഒരു തവള കരയുന്ന പോലെ യുള്ള മധുരധ്വനി ഉയര്‍ന്നു..
മൂത്തമകര്‍(മൂമ): “അച്ഛാ.....!”
കു: “എന്താടാ..?”
മൂമ: “നമ്മുടെ പേരമരം എന്തിയേ?”
ഭാ: “ദൈവമേ...!”
ഇളയ മകന്‍(ഇമ): “അച്ഛാ.. ദേ നമ്മുടെ പപ്പായ എവിടെ?”
ഭാ: “പിശുക്കുന്നത് കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ.. ഇതും, ഇതിനപ്പുറവും സംഭവിക്കും എന്ന്”
കു: “എടീ നീ ഭഹളം ഉണ്ടാക്കാതെ.. മക്കളേയും കൊണ്ട് ഉള്ളില്‍ പോ..!”

അങനെ ഭാര്യയേയും പിള്ളേരെയും ഉള്ളില്‍ വിട്ട് കുട്ടപ്പന്‍ പൊട്ടനെ കാണാന്‍ ചെന്നു..
പൊട്ടന്‍ അപ്പോഴേക്കും കയ്യും കാലും എല്ലാം കഴുകുകയാ.. ഒന്നു ചുറ്റും നോക്കിയ കുട്ടപ്പന്റെ കണ്ണുകള്‍ മഞളിച്ചു.. തന്റെ പേരയും,

കപ്പളങയും(പപ്പരയ്ക്ക) ദേ തെങിന്‍ ചുവട്ടില്‍ പുതയായി ഇട്ടിരിക്കുന്നു.. പപ്പരയ്ക്കാ നല്ലവണ്ണം നുറുക്കിയാ ഇട്ടിരിക്കുന്നത്.. ദുഷ്ട്ടന്‍.

പൊ: (ആംഗ്യം കാണിക്കുന്നു)
കു: “നന്നായിട്ടുണ്ട്.. ഇന്നാ നിന്റെ കാശ്..”

പൊട്ടന്‍ ഹാപ്പി..
വീട്ടിനുള്ളിലേക്കു കയറാന്‍ പോയ കുട്ടപ്പനോട് ഇളയ മകന്റെ അടുത്ത ചോദ്യം..

ഇമ: “അച്ഛാ.. നമ്മള്‍ ഇനി ഊഞ്ഞാല്‍ എവിടെ കെട്ടും?”

ഉത്തരം പറയാന്‍ കുട്ടപ്പനു സമയം കിട്ടിയില്ല.. അതിനു മുന്‍പേ ഇന്ത്യക്കാരുടെ ബോള്‍ ഫേസ് ചെയ്യുന്ന ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്റെ

ലാഘവത്തോടെ ഭാര്യ ഉത്തരം കൊടുത്തു

ഭാ: “അത് അയാളുടെ തലയില്‍ കൊണ്ട് കെട്ടിക്കോടാ”

വാലറ്റം
ഭാര്യ ഉദ്ദേശിച്ചത് കുട്ടപ്പനെ ആണോ അതോ പൊട്ടനെ ആണോ എന്ന് ട്രെയിനില്‍ ചര്‍ച്ച ചെയ്യുകയാണ്.. ഇതു വരെ കണ്‍ക്ലൂഷനില്‍ എത്തിയില്ല..

എന്താ ഭാര്യക്കു ദേഷ്യം എന്ന് അജയ് സാറ് കണ്ട് പിടിച്ചു

അജയ്: “ ഭാര്യക്കു പേരയല്ല പ്രശ്നം.. പപ്പരയ്ക്കയ”
ആലപ്പുഴക്കരന്‍: “അതെന്താ സാര്‍?”
അജയ്: “ചുമ്മാതാണോ? , ആ പപ്പരയക്ക വെട്ടിയില്ലേ? ഇനി ഇങേരുടെ കൃമികടി എങനെ മാറും എന്ന് വിചാരിച്ചാ അവര്‍ക്ക് വിഷമം”

== ശുഭം ==

July 4, 2007

ഉടന്‍ വരുന്നു

രക്തത്തില്‍ ചാലിച്ചെഴുതിയ വാക്കുകളുമായ്.. വരുന്നു.. പുതിയ കഥ/നോവല്‍...

“ഞാന്‍‍ ഭൈരവന്‍”

“തന്റെ മകന്റെ ചേതനയറ്റ ശരീരം മടിയില്‍ കിടക്കുംബോഴും ആ കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പോടിയുന്നില്ല. മടിയില്‍ കിടക്കുന്ന മകന്‍ തന്നെ നോക്കി പരിഹസിച്ച് പുഞ്ചിരിക്കുകയാണോ?
ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള പോര്‍വിളി ഇത്രയും സംഭവങള്‍ക്ക് വഴിതെളിക്കും എന്ന് കരുതിയില്ല.ഭൈരവന് എല്ലാം ഒരു തമാശയായാണ് തോന്നിയത്... മനസില്‍ പഴയ ചിത്രങള്‍ മായാതെ കിടക്കുന്നു. വര്‍ഷങള്‍ക്ക് മുന്‍പേ ആറ്റ് നോറ്റ് വഴിപാടുകള്‍ നേര്‍ന്നുണ്ടായതാണ് ഉണ്ണി...“
ഒരച്ഛന്റെ ചിന്തകള്‍, യുദ്ധത്തിന്റെ ഭീകരതകള്‍ വെളിപ്പെടുത്തുന്ന ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന രചന...

“ഞാന്‍ ഭൈരവന്‍”


ഇനി ഇത് ആര്‍ക്കെങ്കിലും മനസിലായില്ല എങ്കിലോ?


Words written out of blood.. Expect a new novel/writing on make..

"NJaan Bhairavan"

A new era in malayalam writing.. "NJaan Bhairavan"


Lemme try with this banner... is this advertising ? .. if dailies, career sites, travel sites can announce.. why cant me??? Really funny, doing like this cant be blamed.. hmm... some one give me other tips ...

June 15, 2007

കുട്ടപ്പായി ആട്ടകഥ.. ഒന്നാം ഭാഗം...

കുട്ടപ്പന്‍ ഫേമസ് ആണ്.. പ്രൈവറ്റ് കമ്പനിയില്‍ ജോലി, അഞ്ചക്ക ശമ്പളം... വായന അടുത്തുകൂടെ പോയിട്ടില്ല(പത്രം കണ്ടാല്‍ അലെര്‍ജി).. പല കാര്യങളിലും പുള്ളിയെ വെല്ലാന്‍ ആളില്ല.. ചില ടിപ്പിക്കല്‍ കുട്ടപ്പന്‍ ഏടുകള്‍(എടപാടുകള്‍)..


***
“ ഹലോ മാരുതിയുടെ സര്‍വ്വീസ് സെന്റെര്‍ അല്ലേ?“
“അതെ ആരാ ലൈനില്‍?”
“ഏയ് ഞാന്‍ ലൈനില്‍ അല്ല.. പണ്ടായിരുന്നു.. ഓ അവള്‍ തലയില്‍ ആയി എന്ന് പറഞാല്‍ മതിയല്ലോ?”
“(ഏത് കൊരങന്‍ ആവോ?) അതല്ല സാര്‍, സാറിന്റെ പേര്?”
“കുട്ടപ്പന്‍”
“പറയൂ മിസ്റ്റര്‍ കുട്ടപ്പന്‍ ഹൌ മേ ഐ ഹെല്‍പ്പ് യൂ? “
“(ഏന്തൊരു ഇഗ്ലീഷാ?) ഐ പ്രോബ്ലം.., മൈ മാരുതി കമ്പ്ലയന്റ്.. റിപ്പയര്‍, മൈ മാരുതി”
“എന്ത്? കുട്ടപ്പന്‍ മലയാളത്തില്‍ പറഞോളൂ”
“(ഹാവൂ!) എന്റെ മാരുതി അനങുന്നില്ല.. കുറച്ചു നാളായി എടുത്തിട്ട്.. ഒന്ന് ശരിയാക്കണമ്മല്ലോ?”
“(ഇതാണോ ഇഗ്ലീഷില്‍ പറഞത്?) അത് പ്രശനമില്ല സാര്‍ (ഒന്നു പറ്റിക്കാം) അതിന് വേര് കിളുത്തോ എന്ന് നോക്കൂ..”
“എന്നിട്ട് തിരിച്ച് വിളിച്ചാല്‍ മതിയോ?”
“വേര് കിളിത്തൂ എങ്കില്‍ വെട്ടി കളയു, ഇല്ലെങ്കില്‍ അതിന് ശേഷം ബന്ധപെടൂ”
“അപ്പോ എല്ലം ശരിയാകുമോ?”
“തീര്‍ച്ചയായും”
“താങ്ക്യൂ”
“താങ്ക്യൂ ഫോര്‍ കാളിങ് ഹെല്‍പ്പ് ലൈന്‍ ബൈ ബൈ”

കുട്ടപ്പന്‍ കാറിന്റെ വീലുകള്‍ പരിശോദിച്ചു .. നോ ഇഷ്യൂ.. അതിന് ശേഷം കൂറേ കഴിഞു വിയര്‍ത്ത് കുളിച്ച് വീണ്ടും കാള്‍ ചെയ്തു.

“ഹലോ വെല്‍ക്കം ടു മാരുതി”
“ഹലോ കുട്ടപ്പനാ..“
“പറയൂ മിസ്റ്റര്‍ കുട്ടപ്പന്‍ വേര് കിളുത്തോ? (ഹി ഹി ഹി)”
“മനുഷ്യനേ പറ്റിക്കരുത് കേട്ടോ!”
“എന്തു പറ്റി മിസ്റ്റര്‍ കുട്ടപ്പന്‍?”
“നിങള്‍ പറഞ പോലെ വേര് ഒന്നുമില്ല.. “
“(ഹ ഹ ഹ.. മണ്ടന്‍ അത് നോക്കി) അതേയൊ? എന്നിട്ട്?“
“എന്നിട്ട് ഞാന്‍ ബന്ധപ്പെട്ടു, എന്നിട്ടും നോ രക്ഷ”
“ആരുമായി ബന്ധപ്പെട്ടു എന്ന്?(ഇവിടെ കാള്‍ റെജിസ്റ്ററില്‍ ഡീറ്റയിത്സ് ഇല്ല)”
“വേറെ ആരെങ്കിലും സമ്മതിക്കുമോ? അത് കൊണ്ട് ഭാര്യയുമായി ബന്ധപ്പെട്ടു..”
“മൈ ഗോഡ്..”
ബീപ് ബീപ് ബീപ്..
“കാള്‍ കട്ടായോ?.. ഹലോ.. ഹലോ...”


*ചുമ്മതല്ല കുട്ടപ്പന്‍ ചാടി അകത്ത് കയറി കതകടച്ചത്

*****

“കേട്ടോടാ ഉവ്വേ? ഇപ്രാവശ്യം ചേര്‍ത്തലയില്‍ വല്യ പോരാട്ടമൊന്നുമില്ല..” , ട്രെയിനില്‍ ഓപ്പോസിറ്റ് ഇരിക്കുന്ന കക്ഷിയേ ആണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്.
“അതെന്താ ചേട്ടാ?”
“അവര്‍ സുന്ദരി അല്ലേ?”
“ആരുടെ കാര്യമാ ചേട്ടന്‍ പറയുന്നെ?”
“അല്ല നമ്മുടെ തിലോത്തമ..”
“തിലോത്തമയൊ?”
“അതേ.. ചേര്‍ത്തലയിലേ കാന്‍ഡിഡേറ്റ്, ഇലക്ഷനു നില്‍ക്കുന്ന തിലോത്തമ.. അവര്‍ പുല്ലു പോലെ ജയിക്കും..”
“അല്ല ചേട്ടാ..”
“തര്‍ക്കിക്കാതെടാ മോനെ... വല്ലപ്പോഴും പത്രം വായിക്കണം.. അവര്‍ ജയിക്കും”
“ചേട്ടാ ഞാന്‍ ഒന്ന് പറഞോട്ടെ..”
“നീ പറയാന്‍ പോകുന്നതെന്താ എന്നെനിക്കറിയാം..”
“അല്ല..”
“എടാ കൂവേ.. അവര്‍ എന്ത് സുന്ദരിയാ.. അത് മതിയല്ലോ വിന്നിങ് ഫാക്റ്റര്‍ ആയിട്ട്”
“അയ്യോ ചേട്ടാ..”
“ഇനി അവസരം തന്നില്ലാ എന്നു വേണ്ടാ.. നീ പറ”
“ചേട്ടാ അത് തിലോതമയല്ല”
“പിന്നെ?”
“തിലോത്തമനാ.. അവള്‍ അല്ല അവന്‍ ആണ്”

*കുട്ടപ്പന്‍ ഇങനെയാ.. എന്താ ചെയ്യാ?

June 11, 2007

അവര്‍ ഭദ്രകാളിയേ കണ്ടു..

ഇത്രനാളും ഞാന്‍ കഥ പറയാന്‍ ശ്രമിച്ചു.. ഇപ്രവശ്യം കുറച്ച് കാര്യം തന്നെയാകട്ടെ. (ഇത് അച്ഛനും അപ്പച്ചിയും പറഞു തന്നതാ).ഇതിന് ഞാന്‍ എന്റെ വേര്‍ഷന്‍ കൊടുക്കുന്നില്ല... എന്റെ അഭിപ്രയങളും ഇല്ല...
ഇത് നടക്കുന്നത് അച്ഛന് 21 വയസ്സുള്ളപ്പോള്‍... അന്ന് അച്ഛന്‍ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു(ജോലിക്ക് പ്രവേശിച്ചിരുന്നില്ല) ... മുന്‍പോട്ട് പോകുന്നതിനും മുന്‍പേ
കൊറ്റംകുളങരയേ കുറിച്ച് പറയാം...
ഇവിടെ ഒരേ മതില്‍ക്കെട്ടില്‍ രണ്ട് അമ്പലങള്‍ ഒന്നില്‍ മഹാവിഷ്ണുവും അടുത്ത് തന്നെ ദേവിയും ഇത് വീക്കിമാപ്പില്‍ കാണാം<> എന്റെ വീട്ടില്‍ നിന്നും (അന്ന് കുറച്ചുകൂടി പടിഞാറായിരുന്നു കുടുബം) അമ്പലം വരെ കഷ്ട്ടി അര കിലോമീറ്റര്‍ ദൂരം. അപ്പോള്‍ ഇനി തുടങാം അല്ലേ..? അപ്പച്ചി പറഞത് പോലെ പറയാം..

അങനെ മാര്‍ച്ച് മാസം കഴിയാറായി മോഹനന്‍(ഇതെന്റെ അച്ഛന്റെ പേരാണേ) അന്നും വൈകിയിരിക്കുകയാ.. എന്തേല്ലാമോ
കണക്കുകള്‍ അവന്‍ നോക്കുകയാ.. ഉത്സവം കഴിഞതു കൊണ്ട് അതിന്റെ എന്തോ കണക്കുകളാ.. അന്നേ താടി അപ്പൂപ്പന്‍ ‍(എന്റെ അപ്പൂപ്പനെ ഞങള്‍ അങനെയാ വിളിക്കുക..‍) പറഞതാ വെറുതേ രാത്രി പോയി ഇരിക്കണ്ടാ എന്ന്.. അല്ലേലും പാതിരാത്രിക്കു ആരേലും ഭദ്രകാളി ക്ഷേത്രത്തില്‍ ഇരിക്കുമൊ?


“എന്നിട്ടെന്തായി അപ്പച്ചീ?” , ഇത് രാധു, എന്റെ അനിയത്തിയാണ് .. അവള്‍ അക്ഷമയ്ക്ക് കയ്യും കാലും വെച്ചത് പോലെ അങനെ അസ്വസ്തമായി ഇരിക്കുകയാണ്..

അപ്പച്ചി കണ്ടിന്യൂസ്.. അങനെ രണ്ടാമത്തെ ദിവസം രാത്രി ഒരു പതിനൊന്നര മണിയായപ്പോള്‍ അപ്പൂപ്പനും, വേലുവും(വല്യച്ഛന്‍) തറവാട്ടില്‍ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു.. അപ്പോള്‍ ഒരു വെളുത്ത മുണ്ടും നേര്യതും ഉടുത്ത് ഒരു എഴുപത് വയസ്സുള്ള ഒരു കുലീനയായ സ്ത്രീ വന്ന് ഒന്ന്
കൊറ്റം കുളം(കൊറ്റങ്കുളങര അമ്പലക്കുളം) കടത്തിതരണേ എന്ന് പറഞു.. എവിടെ നിന്നും വരുന്നു എന്ന് ചോദിച്ചപ്പോള്‍ കണിച്ചുകുളങര അമ്പലത്തില്‍ നിന്നും വരികയാണ് എന്നും അമ്പലക്കുളം കടത്തിവിട്ടാല്‍ അങ് പൊയ്ക്കോളാം എന്നും അറിയിച്ചു.
എവിടെ പോകുകയാണ് എന്ന ചോദിച്ചപ്പോള്‍ പുന്നമട ഭാഗത്തേക്കാണ് എന്നും അവര്‍ ഉത്തരം നല്‍കി.. അങനെ അപ്പൂപ്പനും വേലുവും കൂടെ അവരെ കൊണ്ടാക്കാന്‍ പോയി.. അവര്‍ രണ്ടുപേരും കുറച്ച് മുന്‍പിലായും ആ സ്ത്രീ പുറകേയും...
അമ്പലകുളത്തിനു സൈഡില്‍ കൂടിയുള്ള വഴിയില്‍ കൂറ്റി അവര്‍ മൂവരും അങനെ നടക്കുകയാണ്.. ആ സ്ത്രീ പിന്നില്‍ തന്നെയുണ്ട് എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ നോക്കുന്നുമുണ്ട്.. അമ്പലക്കുളം തുടങുന്ന അവിടെ വെച്ചും തിരിഞു നോക്കി. അവര്‍ തൊട്ട് പിന്നില്‍ തന്നെ.. കുറച്ചു കൂടി ചെന്ന് തിരിഞപ്പോള്‍ അവരെ കാണാനില്ല,,


ഒരു സൈഡില്‍ കുളം.. മറ്റു സൈഡില്‍ ബലമുള്ള പഴുതുകള്‍ ഇല്ലാത്ത വേലി.. തിരിഞു പോയാലും അടുത്ത ജംഗ്ഷന്‍ എത്താന്‍ ഉള്ള സമയം ആയിട്ടില്ല.. അവര്‍ രണ്ട് പേരും അവിടെ മുഴുവന്‍ പരതി നോക്കി. ആരുമില്ല ആ ചുറ്റുവട്ടത്തെങും...നേരെ അമ്പലത്തില്‍ ചെന്ന് അച്ഛനേയും വിളിച്ച് അവര്‍ തിരിച്ച് പോന്നു..

അപ്പച്ചി അവിടെ കഥ നിര്‍ത്തി.. രാധു ഉറക്കവും പിടിച്ചു...

പിന്നീട് എപ്പോഴോ എല്ലാം നടത്തിയ പരാമര്‍ശങളിലും, കഥ പറച്ചിലുകളിലും എല്ലാം നിന്നും എല്ലാവര്‍ക്കും ഒരു പോയിന്റ് മാത്രം ആണ് സ്ട്രെസ്സ് ചെയ്യാന്‍ ഉണ്ടായിരുന്നത്..ഒരു എക്സ്റ്റേര്‍ണല്‍ എന്റിറ്റിയുടെ കൈ കടത്തല്‍ പോലെയാണ് ഈ സംഭവം..

ഇത് കൂടാതെ ചില പോയിന്റ്സ് വേറെയും ഉണ്ടായിരുന്നു..
അന്ന് കണിച്ചുകുളങരയില്‍ ഉത്സവം ഇല്ലായിരുന്നു..
കണിച്ചുകുളങര പോയ ആള്‍ എന്തിന് ആ വഴിയെ വരണം?
ആ സംഭവത്തിന് പിറ്റേന്ന് അപ്പൂപ്പന്‍ പുന്നമട ഭാഗം മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഈ പറഞ സ്ത്രീ ആര് എന്നതിനുത്തരം കിട്ടിയില്ല...

വേറേയും വേര്‍ഷന്‍സ്..
‘അത് ദേവിയുടെ മുന്നറിയിപ്പ് ആയിരുന്നു.. “
“അമ്പലത്തില്‍ മോഹനന്‍ രാത്രി വൈകി ഇരിക്കരുത് എന്ന മുന്നറിയിപ്പായിരുന്നു..“
“അത് ദേവി തന്നെ, കണിച്ചുകുളങരെ നിന്നും കൊറ്റംകുളങരെയിലേക്ക് വന്നതാ...“

ടെയില്‍ പീസ്:

എന്തായാലും ഈ സംഭവം അച്ഛന് വല്യ കാര്യമൊന്നുമായിരുന്നില്ല..
അച്ഛന്‍ പിറ്റേന്നും അമ്പലത്തില്‍ രാത്രി വൈകി ഇരുന്ന് കണക്കെഴുതി... ഓഫീസ് മുറിയില്‍ കയറിയ ഒരു ശുനകന്‍ അച്ഛനെ കടിക്കുകയും ചെയ്തു(വാതില്‍ ചാരിയിരുന്നു എന്നാണ് പുള്ളി പറഞത്). അതില്‍ പിന്നെ അദ്ദേഹം രാത്രി കണക്കെഴുത്ത് നിര്‍ത്തി. അപ്പൂപ്പന്‍ ഇന്ന് ഈ ലോകത്തില്ല.. പതിനഞ്ച് വര്‍ഷങള്‍ക്ക് മുന്‍പേ തന്റെ തൊണ്ണൂറ്റി നാലാം വയസില്‍ അന്തരിച്ചു. വല്യച്ഛന്‍ മകളുടെ കൂടെ ഡെല്‍ഹിയില്‍ കഴിയുകയാണ്.. എന്റെ അച്ഛന്‍ ഇപ്പോള്‍ അതേ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആണ്(ഇപ്പോള്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു).


June 6, 2007

വിചാരങള്‍.. കുട്ടനാട്ടില്‍ നിന്നും

നവമ്പര്‍ 1984
“ക്ലിം ക്ലിം ക്ലിം...“ മണികിലുക്കം അടുത്തടുത്ത് വരുന്നതായി തോന്നി... ഒന്നാഞു പിടിച്ചാലോ? കാലുകള്‍ കുഴയുന്നു.. ദേവീ കാത്തുകൊള്ളണേ... ഇന്ന് ഏതുസമയത്താണോ വൈകിട്ട് ഫുട്ട്ബാള്‍ കളിക്കാന്‍ തോന്നിയത്? അവസാനത്തെ ബോട്ട് വൈക്കുകയും ചെയ്തു. സൌദാമിനിയാണ് എല്ലാ‍ത്തിനും കാരണം... അവള്‍ പറഞത് കൊണ്ടാണ് അറിയില്ലേങ്കിലും കളിക്കാന്‍ ഇറങിയത്. ആഹ് പോട്ടെ.. അവസാനത്തെ ബോട്ട് വൈകുമെന്നാരറിഞു. ഈ പാടം കടന്നാല്‍ തോടാണ്.. ഒരു ചെറിയ പാലം കടക്കണം.. അത് കഴിഞാണ് യക്ഷിക്കാവ്.. പൊളിഞു തുടങിയ കാവില്‍ തിരിവെക്കാന്‍ ആരും ഇല്ല..
രാത്രിയാത്രകള്‍ നടത്താന്‍ ആരും ധൈര്യപെടുന്നില്ല.. ഇതെല്ലാം ആലോചിക്കുമ്പോഴും ആ മണീകിലുക്കം കാതില്‍ വീഴുന്നതായി അനുഭവപെടുന്നില്ലേ?... അന്നേ അമ്മാവന്‍ പറഞതാണ് വേറെ സ്ത്ഥലം വാങി ആലപ്പുഴയില്‍ എങാനും മാറാം എന്ന്.. അന്ന് അച്ഛന്‍ അത് കേട്ടിരുന്നു എങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ? പുതുമഴയില്‍ ചെളി ഇളകിയിരിക്കുന്നതിനാല്‍ തെന്നാന്‍ ഉള്ള സാധ്യതയുണ്ട്, സൂക്ഷിച്ചു പോകണമല്ലോ?

ഇപ്പോള്‍ ആ ശബ്ദം കൂടിയോ? അമ്മൂമ ചൊല്ലാറുള്ള രാമനാമം ജപിച്ച് നടക്കാം. ദൈവമേ യക്ഷികഥകളാണെല്ലോ ഓര്‍മ്മ വരുന്നത്..പുറകില്‍ ആരോ വരുന്നൂ, തിരിഞപ്പോള്‍ സ്വന്തം നിഴല്‍ മാത്രം. തെളിഞു നില്‍ക്കുന്ന ആകാശത്തില്‍ ചന്ദ്രന്‍ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നു... പാലത്തില്‍ കാലെടുത്ത് വെച്ച്പ്പോഴേ വിറയല്‍ അനുഭവപ്പെട്ടു.. കയ്യില്‍ ഇരുന്ന ഫയല്‍ മാറോടടക്കി നടന്നേക്കാം... ഇപ്പോള്‍ ശബ്ദം തൊട്ടടുത്ത് തന്നെ.. ഹ്രദയത്തില്‍ കൊള്ളുന്ന പോലെ..
ഓടണോ? അതോ? പാലത്തിനു ചെറിയ ഇളക്കം ഉണ്ടോ?.. ദേവീ.. ഇനി ആലോചിക്കണോ? എടുത്ത് ചാടിയാലോ?

* ചാടാന്‍ കൈവരിയില്‍ പിടിച്ചപ്പോളാണ് രമേശന്‍ കയ്യില്‍ ഇരുന്ന ഫയല്‍ കണ്ടത് അത് ഇളക്കിയപ്പോള്‍ പിന്നെയും മണികിലുക്കം.. നോക്കുമ്പോള്‍ ഫയലിന്റെ ക്ലിപ് തുറന്നിരിക്കുന്നു.. അത് കൂട്ടി മുട്ടുമ്പോള്‍ ആണ് ഈ ശബ്ദം..

----

ഡിസമ്പര്‍ 1988
എന്നും നടക്കുമ്പോള്‍ ഇവിടെ തയ്യല്‍ മെഷീന്‍ ശബ്ദിക്കുന്നത് കേള്‍ക്കാം. ഒരിക്കല്‍ ഒരു പ്രാ‍യമായ സ്ത്രീയുടെ ചോദ്യവും.. മോളേ.. അത് തയ്ച്ചു കഴിഞൊ?“ഇല്ല.. ഇപ്പോ കഴിയും”

നല്ല ശബ്ദം.. എന്തു സുന്ദരി ആയിരിക്കും അവള്‍?.. വെളുത്തിരിക്കുമോ അതോ ഇരുനിറമോ?എന്തായിരിക്കും പേര്? ചെന്ന് ചോദിക്കണോ? സൌദാമിനിയെ പോലെ തന്നെയായിരിക്കുമോ? അതൊ ഉയരം കൂടുതല്‍ ആയിരിക്കുമൊ?
ഇന്ന് ശബ്ദം ഒന്നും കേള്‍ക്കുന്നില്ലല്ലോ.. ആഹ് ഉണ്ട്.. കുറച്ച് പതുക്കെയായിരിക്കും.. വെള്ളാരംങ്കല്ലുകള്‍ പോലത്തെ കാലുകള്‍ കൊണ്ടവള്‍ തയ്യല്‍മെഷീനില്‍ തയ്ക്കുകയായിരിക്കും..ഒന്ന് പോയി കണ്ടാലോ? പക്ഷേ എന്ത് പറഞു കയറി ചെല്ലും?

“കിട്ടിപ്പോയി.. “ ആരേലും വരുന്നുണ്ടോ?ഇത്രയും കീറിയാല്‍ മതിയോ? വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും കിട്ടുമായിരിക്കും.. സാരമില്ല.. ഒരു മുണ്ടല്ലേ?

“ആരുമില്ലേ ഇവിടെ?” , വീട് ചെറുതാണ് എങ്കിലും കുഴപ്പമില്ല.. അത്യാവശ്യം വേണ്ട സാധനങള്‍ എല്ലാം വളപ്പില്‍ തന്നെ ഉണ്ടല്ലോ?
“ആരാ?”
“ഞാനാ..”
“ഞാനൊ?, ആര്?”, “ഊം, എന്താ?”
അയ്യോ ഇവരാണോ തയ്ക്കുന്നത്?
“അല്ലാ.. എന്റെ മുണ്ട് കീറി .. ഒന്ന് തയ്ച്ച് കിട്ടിയാല്‍ നല്ലതായിരുന്നു”
“ഞങള്‍ ഇവിടെ തയ്ച്ച് കൊടുക്കാറില്ല”
“പക്ഷെ....”
“ഇല്ലാ എന്ന് പറഞില്ലേ?”
നശൂലം ഉള്ളിലേക്ക് പോയല്ലോ.. ച്ചേ.. മുണ്ട് കീറിയത് മിച്ചം..
“എന്നതാ തമ്പ്രാ ഒന്നുമില്ലല്ലോ പുറകില്‍?” ,പുറകില്‍ ചിന്നന്റെ ശബ്ദം എന്നെ ഉണര്‍ത്തി
ചതിച്ചോ? മുണ്ട് കീറിയത് കുറച്ച് അധികമായി എന്ന് തോന്നുന്നു

* പൊത്തി പിടിച്ച് ഓടുക എന്നതിലും കവിഞ് വേറെ സട്രാറ്റജി ഒന്നും രമേശനു ബാക്കിയുണ്ടായിരുന്നില്ല..

------
2007 ഏപ്രില്‍
‍ധന്‍ബാദ് എക്സ്പ്രസ്സില്‍ വെച്ച് എനിക്കും അജയ് സാറിനും ഈ ആത്മകഥകള്‍ പറഞു തന്ന രമേശന്‍ സാറിന് (പാവം ഓര്‍ത്തു പോലും കാണില്ല ഈ കഥകള്‍ ഇവിടെ എത്തും എന്ന്) തന്നെയാകട്ടെ ഡെഡിക്കേഷന്‍...