കുട്ടപ്പായിയുടെ ഭാര്യ: “വല്ലതും മേടിച്ചോണ്ട് വാ മനുഷ്യാ..”
കുട്ടപ്പായി: (ആത്മഗതം)“ ഇങനെ പോയാല്‍ ഇവള് എന്റെ കയ്യില്‍ നിന്നും വല്ലതും മേടിക്കും”ഭാര്യ: “എന്താ?”
മൂത്ത മകന്: “അമ്മേ.. അമ്മക്ക് ഇട്ട് ഇടിക്കും എന്നാ പപ്പാ പറഞത്”
കുട്ടപ്പന്: “പോടാ”അങനെ കുട്ടപ്പന് പുറപ്പെട്ടു.. കയ്യില്‍(സോറി കാര്യറില്‍) ഒരു സഞ്ചിയുമായി ബി എസ് ഏ സൈക്കിളില്‍... (മേടിച്ചിട്ടു നാലു മാസം കഴിഞെങ്കിലും പുതിയപോലത്തെ സൈക്കിള്‍ ആണ് അത്..! എന്താ എന്ന് ചോദിച്ചാല്‍.. സൈക്കിള്‍ ഓടിക്കന്‍(ചവിട്ടാന്‍) പേടിയാ...)
സൈക്കിള്‍ പച്ചക്കറി കടയുടെ ഒരു കിലോമീറ്റര്‍ ദൂരെ(ഇതിന് അതിശയോക്തി എന്ന് പറയും - വെറും മൂന്ന് കട അപ്പുറത്താ വെച്ചത്) ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്ത് പുള്ളി നടന്ന് പച്ചക്കറി വാങാന് ചെന്നു... വില പേശി പേശി, “എന്നാല്‍ ഈ കട മുഴുവന്‍ താന്‍ ഫ്രീ ആയി എടുത്തോ“ എന്ന് കടയുടമയേ കൊണ്ട് പറയിപ്പിച്ചേ കുട്ടപ്പന് കാല് കിലോ തക്കാളിയും അര കിലോ സവോളയും വാങിയൊള്ളു... തിരിച്ചു വരുമ്പോള്‍ സൈക്കിള്‍ ഇല്ല...
കുട്ടപ്പന്: “ദൈവമേ..! എന്റെ സൈക്കിള്‍..”
ആളുകള്‍ ചുറ്റും കൂടി.. ആരോ ഒക്കെ എന്തെല്ലാമോ പറയുന്നു.. “സോഡാ കൊണ്ടു വാ”, “പാവം ചൂട് കൂടിയിട്ടാകും തല കറങിയത്”, “എന്താ പറ്റിയേ?”..ബോധം വന്നപ്പോ റോഡില്‍ മലര്‍ന്ന് കിടക്കുകയാ.. എങനെ ബോധം പോകതിരിക്കും.. വണ്ണം കുറയ്ക്കണം എന്ന് ഡോക്റ്റര്‍ പറഞത് കൊണ്ട് ഭാര്യ സ്നേഹപൂര്‍വ്വം വാങി തന്ന സൈക്കിളാ, ഇനി ആ മറുതയോട് എന്നാ പറയും? കുട്ടപ്പന് യാന്ത്രികമായി എഴുന്നേറ്റു നടന്നു.. നേരെ പോലീസ് സ്റ്റേഷനില്‍.. എസ് ഐ യെ കണ്ട് ഒരു പരാതി എഴുതി കൊടുത്തു..
(* വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ ആശ്വസിപ്പിച്ചോ തെറി പറഞോ എന്ന് കുട്ടപ്പന് പറഞില്ല... [ആശ്വസിപ്പിക്കാന്‍ വഴിയില്ല])കുറച്ച് നാളുകള്‍ക്ക് ശേഷം (2 മാസം കഴിഞ്) ഒരു പോലീസ് ജീപ്പ് കുട്ടപ്പന്റെ വീട്ടു പടിക്കല്‍ വന്ന് നിന്നു.. കുട്ടപ്പനെ അന്വേഷിച്ച് പോലീസുകാര്‍!!!!! കുട്ടപ്പനെ പുതിയ എസ് ഐ സാറിനു കാണണം എന്ന് പറഞിട്ട് അവര്‍ തിരികെ യാത്രയായി.. കുട്ടപ്പന് വന്നപ്പോള്‍ തന്നെ ഭാര്യ സംഭവം പറഞു.. പിറ്റേന്ന് കുട്ടപ്പന് സ്റ്റേഷനില്‍..
കുട്ടപ്പന്: “സാര്‍”
ഏ എസ് ഐ: “ഉം, എന്താ?”
കുട്ടപ്പന്: “ഞാന്‍ കുട്ടപ്പന്”ഏ എസ് ഐ: “അതിന് ഞാന്‍ എന്ത് വേണം?”
കുട്ടപ്പന്: “അല്ലാ.. എന്നെ വിളിപ്പിച്ചിരുന്നു എന്ന് പറഞു”ഏ എസ് ഐ: “ഓ സൈക്കിള്‍ മോഷണം അല്ലേ? .. അകത്ത് ചെല്ല്..”
കുട്ടപ്പന് അകത്ത് കടന്നു.. ചെന്നപ്പോള്‍ എസ് ഐ ഉറക്കം തൂങി ഇരിക്കുന്നു...കുട്ടപ്പന്: “സാറെ.., എന്നെ വിളിപ്പിച്ചിരുന്നു”
എസ് ഐ: “ഞെട്ടി പോയല്ലോ..! ആരാ.. എന്താ?”കുട്ടപ്പന്: “ഞാനാ , വിളിപ്പിച്ചിട്ടാ..”
എസ് ഐ: “തനിക്ക് പേരില്ലേ?”കുട്ടപ്പന്: “ഉവ്വ് കുട്ടപ്പന്, സൈക്കിള്‍ പോയ കുട്ടപ്പന്..”
എസ് ഐ: “ആഹ്.. വിളിപ്പിച്ചിരുന്നു.., ഇന്നലെ ഞങള്‍ക്ക് ഒരു സൈക്കിള്‍ മോഷ്ട്ടാവിനെ കിട്ടിയായിരുന്നു, കൂടെ കുറേ സൈക്കിളും.. എല്ലാം പുറത്തുണ്ട്.. തന്റേതും എടുത്ത് സ്ഥലം വിട്ടോണം..”കുട്ടപ്പന്: “(ഹാപ്പി) ശരി..”
നിര നിരയായി ഇരിക്കുന്ന സൈക്കിള്‍ നോക്കിയിട്ടും കുട്ടപ്പനു തന്റെ ബി എസ് ഏ കിട്ടിയില്ല..കൂടെ നടന്ന് സൈക്കിള്‍ കാണിക്കുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ ദയനീയമായി കുട്ടപ്പന് ഒന്നു നോക്കി..
കുട്ടപ്പന്: “ഇല്ല സാറെ എന്റെ സൈക്കിള്‍ ഇതില്‍ ഇല്ല..”
ഹെഡ്: “(കണ്ണുരുട്ടി) ഒള്ളതില്‍ നല്ലത് നോക്കി എടുത്തോണ്ട് പോടാ”കുട്ടപ്പന്: “ഉവ്വ്..”
ഹെഡ്: “വന്ന് സൈക്കിള്‍ തിരികെ കിട്ടി എന്നെഴുതി ഒപ്പിട്ട് തന്നേരെ..”കുട്ടപ്പന്: “ശരി”
ഉള്ളതില്‍ നല്ല സൈക്കീളും എടുത്ത് കുട്ടപ്പന് സ്റ്റേഷന് വിട്ടു.. നേരെ പോയത് പഴയ സൈക്കിള്‍ കടക്കാരന്റെ അടുക്കല്‍..
കുട്ടപ്പന്: “ ചേട്ടാ ഇതിന്റെ റിം മാറണം, സീറ്റും.. “കടക്കാരന്: “ഈ സൈക്കിള്‍ ഞാനിങെടുത്തോളം.., നിങള്‍ എറ്റ്രയും പെട്ടന്ന് ഇവിടുന്ന് പോണം..”\
കുട്ടപ്പന്: “അതെന്താ?”കടക്കാരന്: “അതങനെയാ...”
(കുട്ടപ്പന്റെ പരാതി സ്വീകരിച്ച് പോലിസുകാര്‍ കുട്ടപ്പന്റെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന് ഈ സൈക്കിളു കടയില്‍ വരുകയും നല്ലവണ്ണം പെരുമാറുകയും ചെയ്തു... ഇനിയും അധിക നേരം ഇയാളെ അടുത്ത് നിര്‍ത്തിയാല്‍ തനെ കാര്യം പോക്കാ എന്നയാള്‍ക്ക് മനസിലായി..)അങനെ കുട്ടപ്പന് അഞൂറ് രൂപയ്ക്ക് സൈക്കിള്‍ വിറ്റു..
* വാല്: കുട്ടപ്പന് തന്നെ പറഞ കഥയാണ് ഇത്.. ആദ്യം അഞൂറ് പറഞ കുട്ടപ്പന് പിന്നെ അത് മുന്നൂറ്റി ചില്വാനം രൂപയ്ക്കാണ് കൊണ്ട് നിര്‍ത്തിയത്... ഞങള്‍ എന്ത് വിശ്വസിക്കണം?
10 അഭിപ്രായങള്‍:
ഒരു സൈക്കിളും പിന്നെ കുട്ടപ്പനും.. പുതിയ കഥ..
പോലീസുകാരുടെ സ്ഥിരം പരീപാടിയാ ഇത്... അതു ആലപ്പുഴയായാലും, കണ്ണൂരായാലും... സ്വര്‍ണ്ണാഭരണം പോലും തൂക്കത്തിനനുസരിച്ചെടുത്തോളുക, സ്വന്തം സാധനം കിട്ടുമെന്ന് ചിന്തിക്കേണ്ട...
ചാത്തനേറ്: നല്ല നാട്.. ആ നാട്ടിലു സൈക്കിളിനു പൂട്ട് എന്നു പറയുന്ന സംഗതി ഉണ്ടെന്ന് അറിയാവുന്നവരില്ലേ?
കണ്ണൂരാനെ.., അതെങ്കിലും കിട്ടിയല്ലോ...
കുട്ടിച്ചാത്തനിട്ട് തിരിച്ചേറ്: പൂട്ടി വെച്ച സൈക്കിള്‍ കള്ളന്മാര് കൊണ്ട് പോകാത്ത നാട്ടിലാണോ ചാത്തന്റെ താമസം..
(ചാത്താ.. അടി അടി.. കഥയില്‍ ചോദ്യമില്ല..)
പറയാന്‍ വിട്ടു.. ഇതു ഞാന്‍ തന്നെയാ.. ആലപ്പുഴക്കാരന്.. ഞാന്‍ പേരു മാറ്റി.. എന്തിനു മാറ്റി എന്ന് ചോദിച്ചാല്‍ ഒരു പോസ്റ്റില്‍ ഒതിങില്ല സംഭവം... സോ അങ് മാറ്റി.. അത്ര തന്നെ...
പറയാന്‍ വിട്ടു.. ഇതു ഞാന്‍ തന്നെയാ.. ആലപ്പുഴക്കാരന്.. ഞാന്‍ പേരു മാറ്റി.. എന്തിനു മാറ്റി എന്ന് ചോദിച്ചാല്‍ ഒരു പോസ്റ്റില്‍ ഒതിങില്ല സംഭവം... സോ അങ് മാറ്റി.. അത്ര തന്നെ...
മോഷ്ടാക്കളേക്കാള്‍ വലിയ മോഷ്ടാക്കളാണോ കാക്കീസ്
അതിനെന്താ ഇത്ര സംശയം. ചാത്തന്റെ നാട്ടിലു പൂട്ടിവയ്ക്കാത്ത സൈക്കിളും ആരും അടിച്ചു മാറ്റൂല.
കാരണം സൈക്കിള്‍ പാര്‍ക്കിങ് അറിയാവുന്ന കടയിലോ വീട്ടിലോ ആവും അപ്പോള്‍ പിന്നെ എങ്ങിനെയാ വേറാരേലും അടിച്ച് മാറ്റുന്നേ?
നാട്ടീന്പുറം നന്മകളാല് സമൃദ്ധം എന്ന് കേട്ടിട്ടില്ലേ(ഇത് ചാത്തനു സൈക്കിളുണ്ടായ കാലത്തെ കാര്യാണേ..)
qw_er_ty
കുറുമാന് ചേട്ടാ.. നാളെ കാണാം കേട്ടോ?
ഈ ചാത്തന്റെ ഒരു കാര്യ.. പോ.. ചാത്തന് കള്ളനാ...
* ദൈവമേ ഈ ചാത്തനെ ഒതുക്കാന്‍ കൈനടിയില്‍ നിന്നോ മറ്റോ ആരെയെങ്കിലും വരുത്തണ്ടി വരുമോ?
hmm... bookmarked :)
Post a Comment