അന്നു നിന്നരികിലിരിക്കാന്‍ കൊതിച്ചു ഞാന്‍ ,
നിന്‍ സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്‍
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ് ജ്വലിച്ചു നിന്നു
സ്വപത്തിലെന്നരുകില്‍ വന്ന ദേവതയോ?
അതോ എന്‍ ജീവന്റെ അന്തര്നാളമോ?
എന്‍ ജീവനല്ലേ നീ ? പ്രാണനല്ലേ?
എന്‍ ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?
ഇന്ന് നിന്‍ മടിയില്‍ തലചായ്ചച്ചുറങ്ങുവാന്‍ മോഹം,
ഇന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.
ഇനിയുമുന്ടോരുപാടു മോഹങ്ങള്‍,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന്‍ വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ ജിവിതയാത്ര..
പ്രാസമില്ല, വൃത്തമില്ല ഒരു മണ്ണാന്കട്ടയുമില്ല എന്നാലും എഴുതാമല്ലോ?
Showing posts with label പ്രീയപ്പെട്ടവള്‍. Show all posts
Showing posts with label പ്രീയപ്പെട്ടവള്‍. Show all posts
May 25, 2010
September 22, 2007
ഡിജിറ്റല്‍ ചിത്രങ്ങള്‍
മകനേ നിനക്കു നല്‍കാന്‍, പുലരിയിലേ
കുളിര്‍മഴയില്ല, പാല്‍നിലാവിന്‍ ശോഭയുമില്ല
കിളികള്‍ തന്‍ കൂജനമില്ല, നിറ-
ക്കൊന്നതന്‍ ഭംഗിയുമില്ല, അരുവിതന്‍
കളകളാരവം കേള്‍ക്കുവാനുമില്ല
അച്ഛന്‍ നിനക്കായ് കരുതാം ഈ
അപൂര്‍വ്വതകള്‍ എന്റെ കമ്പ്യൂട്ടറിന്‍ ഓര്‍മ്മയില്‍
എങ്കിലും മകനേ നീ ഇവയുടെ
ആഴവും പരപ്പും, സുഗന്ധവും
അറിവതെങ്ങിനേ, ആസ്വദിപ്പതെങ്ങിനേ?
കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?
പുലരിതന്‍ ചന്തം അറിവതെങ്ങിനേ?
പൂത്തകൊന്നകള്‍ കാണ്‍വതെങ്ങിനേ?
ഡിജിറ്റല്‍ ചിത്രങ്ങള്‍, ഇവയക്ക് മണമില്ല,
തണുപ്പില്ല, പുളകവുമില്ല...
എങ്കിലും നിന്‍ മിഴികള്‍ക്ക് നിറവേകാന്‍,
നിന്‍ മനസിലോര്‍മ്മയാവാന്‍
അച്ഛന്‍ കരുതാം കുറേ ഡിജിറ്റല്‍ ചിത്രങ്ങള്‍
ആ ചിത്രങ്ങള്‍ നിന്‍ പുലരികള്‍ക്ക്
നിറമേകട്ടേ, അര്‍ത്ഥമേകട്ടേ...
* പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍

September 20, 2007
നിഗൂഡമാം മൗനം
മൗനം... സാഗരസമാനമാം മൗനം
ഏകാന്തതേ നിന്റെ ഭാഷയാണോ?
അതോ, നിന്‍ പ്രീയ കനവിന്റെ ഭാഷയിതോ?
എങ്കിലും എന്തിനീ നിഗൂഡമാം മൗനം
മൗനത്തിന്‍ അര്‍ത്ഥതലങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍
നിന്മൊഴികള്‍ ശ്രുതിമഴയായ് പെയ്യുമെന്നും
അതെന്നില്‍ ആത്മഹര്‍ഷത്തിന്‍ കുളിര്‍ നിറയ്ക്കുമെന്നും
ഞാന്‍ നിനച്ചിട്ടും എന്തേ നീ മൗനം തുടരുന്നു?
എങ്കിലും ഞാന്‍ അറിയുന്നു പ്രിയേ, നിന്‍ -
മൗനം പോലും പ്രിയതരമെന്ന്
അതില്‍ നിറയുന്ന ചെറുതേന്‍കണം
എന്നും എന്നോടുള്ള പ്രണയമെന്ന്.
നിന്‍ മിഴിയും മനവും, അതി വാചാലമായ്
ഒരു പ്രണയകാവ്യം രചിക്കുമെന്നും
പിന്നെ ഞാനതിന്‍ നായകനാകുമെന്നും
എന്നും നീ എന്റേതു മാത്രമെന്നും
എങ്കിലും എന്തേ നീ ഈ മൗനം തുടരുന്നു
എന്‍ ശുഭപ്രതീക്ഷകള്‍ അറിയാതെ പോകുന്നു
എന്‍ കനവുകളില്‍ നിത്യസാനിദ്ധ്യമായ്
എന്നില്‍ ചൊരിയൂ നിന്‍ അമൃതധാര.
* ഞാനും ഭാര്യയും കൂടി എഴുതിയത്...

September 17, 2007
വിസമ്മതം : കവിത.
മരണമേ നീ എന്നേ മാടിവിളിക്കയോ?
എന്‍ മനസിലേ മത്താപ്പൂ കാണാതിരിക്കുന്നോ?
എന്‍ പ്രതീക്ഷതന്‍ അഗ്നി അറിയുന്നില്ലേ നീ
എന്നിട്ടും എന്തേ നീ ക്ഷണിപ്പതെന്നേ?
എന്‍ മൗനനൊമ്പരങ്ങള്‍ അടക്കി
യാത്രതിരിക്കാനോ?
നിന്റെ വഴിയേ അനുഗമിക്കേണമോ?
എന്റെ സുഖമുള്ള നൊമ്പരങ്ങളുടെ ലോകം
നിനക്കന്യം
എന്നെ തനിച്ചാക്കി പോകുക നീ പോകുക നീ
ഞാനെന്റെ ജീവിതയാത്ര തുടരട്ടെ
എന്റെ കര്‍മ്മ പന്ഥാവില്‍ നടക്കട്ടേ
നിറക്കൂട്ടുകള്‍ നിറഞ്ഞൊരീ ജീവിതം
അറിയട്ടേ, നന്നായി ആസ്വദിക്കട്ടേ
ജന്മ, ജന്മാന്തരങ്ങളില്‍ ഒന്നായി
വാഴട്ടേ ഞാനെന്റെ പ്രിയസ്വപ്നത്തോടോപ്പം
കര്‍മ്മ ബന്ധത്തില്‍ മുക്തയാം എന്നേ
തനിച്ചാക്കി പോക മരണമേ ദൂരെ....
--
അവള്‍ എപ്പോഴോ തുടങി എപ്പോഴോ അവസാനിപ്പിച്ച കവിത.. ഇത് വെളിച്ചം കണ്ടിട്ടില്ല.. (ഇപ്പോഴാ കാണുന്നേ..)

September 15, 2007
മൗനനൊമ്പരം
September 5, 2007
“ഒരു ജനനം കൂടി...”
കുറേ നാളായുള്ള ശീലമല്ലേ? അവള്‍ ചാരെ ഇല്ലെങ്കില്‍ രാത്രികള്‍ നിദ്രാവിഹീനങള്‍ ആകുന്നു..
അങനെ പഴയ കാര്യങള്‍ ഓര്‍ത്തെടുത്തപ്പോള്‍ ആണ് അവള്‍ എഴുതിയ വേറൊരു കവിതയെ പറ്റി ഓര്‍ത്തത്..
ആദ്യത്തേക്കാള്‍ എനിക്കിഷ്ട്ടമായത് ഇതാണ്...
“ഒരു ജനനം കൂടി”
ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
അവന്റെ ആഗമനത്തിന്‍ പെരുമ്പറ
ദിഗന്തങള്‍ കിടുങ്ങുമാറുച്ചത്തില്‍ മുഴക്കവേ
ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
ഹൃദയത്തിന്‍ മുറിവുകളില്‍ നിന്നുമൊരിറ്റ്,
ചുടു നിണം അവളുടെ മാറില്‍ വീഴ്ത്താന്‍
അവളുടെ മിഴികളൊരു കണ്ണീര്‍ പുഴയാക്കാന്‍
വീണ്ടുമൊരു പുത്രന്‍ ജനിച്ചു.
മാതൃത്വത്തിന്റെ ഇടിതാളമവളുടെ
നെഞ്ചറകളിലൊരു ദുന്ദുഭി മുഴക്കുമ്പോള്‍
അവളുടെ മുലകളില്‍ രുധിരത്തിന്‍
സ്വാദു തിരയുന്നൊരോമല്‍ പുത്രന്‍ ജനിച്ചു.
അവളുടെ നെഞ്ചില്‍ കുടികൊള്ളും സ്നേഹ-
ത്തിനാഴമറിയാത്തൊരാ, മകന്‍
ആ മനോപുഷ്പ്പത്തെ വെട്ടുന്നു, കുത്തുന്നു
ഒരടര്‍ക്കളമാക്കി മാറ്റുന്നു.
അവളില്‍ വിങ്ങുന്ന ദു:ഖസാഗരത്തി-
നാഴമറിയുന്നൊരീ ഞാന്‍, നിസ്സഹായയായി
‘ഭൂമിക്കൊരു ചരംഗീതം’ കുറിച്ച പ്രവാചകാ,
അങുതന്‍ വാക്യങള്‍ ആവര്‍ത്തിക്കട്ടെ
‘ആസന്നമരണയാണു ഭൂമി
മാനഭംഗത്തിന്റെ മാറാപ്പുമേന്തിയവള്‍
സൌരയൂഥവീഥികളിലെങ്ങോ അലയുന്നു’
ദേവീ, നിനക്കുഞാന്‍ സ്വച്ഛന്ദമൃത്യു നേരുന്നു.
നിന്നിലെ ആത്മാവിനവസാന സ്പന്ദനം
വരേയും നിനക്കായ് പ്രാര്‍ത്ഥിക്കാം ഞാന്‍.
അമ്മതന്‍ മാറില്‍ കൊലക്കത്തി താഴ്ത്തും
മറ്റൊരു മകളായി മാറാതിരിക്കാം.

September 4, 2007
“നിനക്കായി മാത്രം..”
ലക്ഷ്മിയെ ഞാന്‍ ആദ്യമായ് കാണുന്നത് ഡിഗ്രിയില്‍ ആദ്യ ക്ലാസ്സിലാണ്.. അന്ന് സയന്‍സ് വേണ്ടാ എന്ന് വെച്ചത് എന്തിന് എന്ന് ഇങ്ലീഷ് സാര്‍ ചോദിച്ചപ്പോള്‍ എന്നെ സ്പ്പോര്‍ട്ട് ചെയ്ത കുട്ടി എന്നാണ് ആദ്യ റിലേഷന്‍.. പിന്നീട് ഞങള്‍ ഫ്രണ്ട്സ് ആയി.. ഉച്ചക്ക് ഉണ്ണാന്‍ പോകുന്നത് ഒരുമിച്ചായിരുന്നു... അവള്‍ ഇല്ലാത്ത ക്ലാസ് മുറികളില്‍ കയറുവാന്‍ എനിക്കും ബുദ്ധിമുട്ടായിരുന്നു.. അല്ലേലും ലക്ഷ്മിയില്ലാതെ എന്തു വിഷ്ണു അല്ലേ?
ഡിഗ്രി തേര്‍ഡ് ഇയറില്‍ ഇനി പിരിയാന്‍ പറ്റില്ല എന്ന് ഞങള്‍ക്ക് മനസിലായി.. (അത് രണ്ട് പേരും പറഞിട്ടുമില്ല..) ഇപ്പോള്‍ ഞങള്‍ ഒന്നാ :)
സെക്കന്‍ഡ് ഇയറില്‍ അവള്‍ ഒരു കവിത എഴുതി... അത് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് മാഗസീനില്‍ പബ്ലിഷ് ചെയ്തു... അതിവിടെ ചേര്‍ക്കുന്നു..
-----------------------------------------------------------------------
“നിനക്കായി മാത്രം..”
എന്നുമെന്‍ ഏകാന്തസ്വപ്നങളിലെല്ലാം
നിറമുള്ള മോഹമായ് നീ ഉണ്ടായിനുന്നു.
ആ ഹര്‍ഷനിമിഷങളിലെല്ലാം നിന്‍
ചേതനയില്‍ ലയിക്കാന്‍ കാത്തു ഞാന്‍
നിന്നിലേ താളമായ്, ലയമായ്, ദ്രുതരാഗസംഗമമായ്
ആനന്ദവീചികള്‍ ഉതിര്‍ക്കാന്‍ കൊതിച്ചൂ ഞാന്‍.
എന്‍ മനം തപ്തനിശ്വാസങള്‍ കൊഴിക്കവേ
ഒരു കുളിര്‍ക്കാറ്റായ് നീ വീശുമെന്നും നിനച്ചു.
നിന്റെയാ ആത്മാവാം തെന്മാവില്‍ ഞാനൊരു
തളിര്‍മുല്ലയായ് പടരാന്‍ കൊതിച്ചൂ.
നിന്റെ സുഖദു:ഖസമ്മിശ്ര ജീവിതമൊരു,
തീര്‍ത്ഥജലബിന്ദുവായ് നുകരാന്‍ കൊതിച്ചു.
എന്നിലെ ഞാനായ് നീ മാറുമാ നിമിഷത്തില്‍
പേടമാന്‍ നൃത്തംചെയ്യാന്‍ കൊതിച്ചു.
മഴകാക്കും വേഴാമ്പലായി ഞാന്‍ നിനക്കായ്
കാക്കട്ടെ നിനക്കായ് മാത്രം.
നിറം പിടിപ്പിച്ചൊരെന്‍ മണ്‍ചിരാതിലെണ്ണ
തീരാറായ്, ദീപം പൊലിയാറായ്.
പ്രകാശമേന്തുമൊരു മിന്നാമിനുങായെന്‍
മണ്‍ചിരാതില്‍ നീ ദീപം പകരുമോ?
നിന്‍ സ്നേഹസമുദ്രത്തില്‍ നിന്നിറ്റുതുള്ളിയാല്‍
ആ തിരിയില്‍ എണ്ണ പകരുമോ?
നിന്‍ നന്മയുടെ സുഗന്ധത്താലെന്‍
ചിരാതിനു ചുറ്റും സൌരഭ്യം പരത്തുമോ?
-----------------------------------------------------------------------
ഇത് അവള്‍ എനിക്കു വേണ്ടി എഴുതിയതാ... ഇന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി... ഏഴാം മാസം വിളിച്ചോണ്ട് പോയതാ. :)

January 5, 2007
പ്രീയപ്പെട്ടവളെ..!
പ്രീയപ്പെട്ടവളെ..,
അക്ഷര തെറ്റുണ്ട് എന്ന് കണ്ടാല്‍ വട്ടം ഇട്ട് വെയ്ക്കരുതേ..(പലതിലും നീ വട്ടം ഇട്ടിരുന്നു അല്ലേ??)
ബി.ക്കൊ ‘മില്‍ വെച്ചു നിന്നെ ഞാന്‍ കണ്ടിട്ട് ഏഴ് വര്‍ഷത്തോളമായി....
ആദ്യം കണ്ടപ്പൊള്‍ തന്നെ ഒരു ആകര്‍ഷിണീയത തോന്നിയിരുന്നു... പക്ഷെ എങനെയാ...???
പ്രീഡിഗ്രിക്കു ആദ്യ ഗ്രൂപ്പ് എടുത്തവന്‍ ബികൊമില്‍ എന്തിനു ചേര്‍ന്നു എന്ന് ഇംഗ്ലീഷ് വാധ്യാരുടെ ചോദ്യത്തിന്നു എന്നെ സപ്പോര്‍ട്ട് ചെയ്ത കുട്ടി അല്ലെ നീ? അതിനു ശേഷം നീ കൂട്ടുകാരികള്‍ക്കൊപ്പം ഞങളുടെ മുന്‍പിലെ ബെഞ്ചില്‍ വന്നിരുന്നു... ഉച്ചയ്ക്കുണ്ണുവാന്‍ നമ്മള്‍ ഒരുമിച്ച് പൊയി.. (ആദ്യ വര്‍ഷം ഗേയ്റ്റ് വരേയും പിന്നെ നിന്റെ വീട്ടിനടുത്തു വരെ....)
നിന്നിലൂടെ ഞാന്‍ പുതിയ കൂട്ടുകാരെ പരിചയപെട്ടു.. ആഘോഷപൂര്‍വം ദിനങള്‍ കടന്നു പോയി.. ഇടയ്ക്കെപ്പൊഴൊ എനിക്കു ചില സംശയങള്‍ ഉണ്ടായി.. എല്ലാവരേയും ചലഞു ചെയ്യാറുള്ള നീ എന്നോടു സൊഫ്റ്റ് ആയാണൊ പെരുമാറുന്നത്??? തര്‍ക്കങള്‍ക്കിടയില്‍ നീ മനപ്പൂര്‍വം അല്ലെ തോറ്റ് തരാറുള്ളത്?? ഞാന്‍ പറയുന്നതെല്ലാം നീ എന്തിനാണ് സമ്മതിക്കുന്നത്, അനുസരിക്കുന്നത്??? ട്യൂഷനു പോകുന്നതും നമ്മള്‍ ഒരുമിച്ചായി... ഞാന്‍ നിന്റെ സാമീപ്യം ആസ്വദിച്ചു തുടങിയിരുന്നൊ??
രണ്ടാം വര്‍ഷത്തില്‍ നീ എന്നൊട് ദേഷ്യപ്പെട്ടു... ആരൊ നിന്നോട് നമ്മള്‍ തമ്മിലുള്ള ബന്ധം അറിയണം എന്ന് ചോദിച്ചു പോലും.. ദേഷ്യത്തില്‍ പോയ നീ അന്ന് വൈകിട്ട് എനിക്കായി കാത്ത് നിന്നില്ല. പിറ്റേന്നു നീ എന്റെ അടുത്ത് വന്നു... സോറി പറഞിരുന്നൊ????
പിന്നെ മറ്റുള്ളവരുടെ സംസാരം നമ്മള്‍ ആസ്വദിച്ചുതുടങി അല്ലെ?? അങനെ നമ്മള്‍ മൂന്നാം വര്‍ഷത്തില്‍ വിനോദയാത്രക്ക് പോകാന്‍ തീരുമാനിച്ചു... ഓര്‍ഗനൈസ് ചെയ്യാന്‍ ഒന്നുമില്ലായിരുന്നു.. കാരണം കൂടുതല്‍ കുട്ടികളും അപ്പുറത്തെ ബാച്ചില്‍ നിന്നും ആയിരുന്നു(എല്ലാം നമ്മുടെ കൂട്ടുകാരായിരുന്നു).. വീട്ടില്‍ നിന്നും എന്നെ വിടില്ലാ എന്ന് അറിഞ നീ പോകാന്‍ അത്ര താല്പര്യം കാണിച്ചില്ല... അവസാനം ഒരു യുദ്ധത്തിനു ശേഷം ഞാനും ടൂറിന് വന്നു... മൈസൂര്‍.. ഊട്ടി.. എന്ത് രസമായിരുന്നു അല്ലെ?? എപ്പൊഴും ഞാന്‍ നിന്റെ കൂടെ ആയിരുന്നു...( ഇടയ്ക്ക് വേറെ കൂട്ടുകാര്‍ക്കൊപ്പം ഞ്ഞാന്‍ പോയി അല്ലെ??)
അവസാനം നമ്മള്‍ തിരിച്ച് വരും വഴി വീഗാലാന്‍ഡില്‍ കയറി.... അവിടെ നിന്നും ഇറങും വഴി നീ ചോദിച്ചു.. “ടൂര്‍ കഴിഞല്ലോ..! എന്ത് തോന്നുന്നു??” അപ്പോള്‍ ഞാന്‍ പിന്നെ പറയാം എന്നാണ് പറഞത്.... അതിന് ശേഷം നമ്മള്‍ ക്ലാസില്‍ കാണുന്നത് 13 നവംബറില്‍ ആയിരുന്നു...
“എന്താണ് പിന്നെ പറയാം എന്ന് പറഞത്??” എന്ന ചോദ്യത്തിന്.. നിന്നെ ഒന്ന് പ്രൊപ്പൊസ് ചെയ്യണം എന്നാണ് തോന്നിയത് എന്ന് ഞാന്‍ ഉത്തരം പറഞു..അതിന് ശേഷം 15ന് നമ്മള്‍ക്ക് ക്ലാസ് ഉനണ്ടായിരുന്നു.. അന്ന് നമ്മള്‍ കാന്തിയുടെ ദീപാവലി സ്വീറ്റസ് കഴിച്ച് പിരിഞ്ഞു.. പിന്നെ 20ന് കണ്ടപ്പോള്‍ സീരിയസ് ആയാണോ ഞാന്‍ പറഞത് എന്ന് നീ ചോദിച്ചു..
അങനെ നമ്മള്‍ ഒന്നായി....
എം. സി. എ. ക്ക് കോവൈയില്‍ പൊയ ഞാന്‍ അതിന് ശേഷം നേരെ പൊയത് ബാംഗ്ലൂരിലേക്കായിരുന്നു... അതിനിടയില്‍ നമ്മള്‍ വീട്ടില്‍ പറഞു..
അങനെ നമ്മളുടെ കല്യാണമല്ലേ ഈ ഫെബ്രുവരി മാസത്തില്‍???
ഇപ്പൊള്‍ എനിക്കാണ് നിന്നോട് ചോദിക്കാനുള്ളത്...
“ഇപ്പൊള്‍ എന്ത് തോന്നുന്നു?“