Pages

Showing posts with label വിവരണം. Show all posts
Showing posts with label വിവരണം. Show all posts

December 15, 2007

Open Id, google, പിന്നെ ഞാനും

രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് ഞാന്‍ ബ്ലോഗില്‍ കമന്റുകള്‍ എഴുതാന്‍ നോക്കിയപ്പോള്‍ “അതര്‍” എന്ന ഓപ്ഷനില്‍ എന്റെ ബ്ലോഗ് യൂ ആര്‍ എല്‍ (ലിങ്ക്) ഇടാന്‍ പറ്റുന്നില്ല.. ഞാന്‍ ലോഗ് ഇന്‍ ചെയ്താല്‍ അത് എന്റെ പ്രൊഫൈലിലേക്കല്ലേ പോകുന്നത്? എന്താ ചെയ്യുക? ഗൂഗിള്‍.. ധുഷ്ട്ടന്‍ ഭയങ്കരന്‍ എന്നെല്ലാം ഞാന്‍ വിചാരിച്ചു. കഴിഞ്ഞ ദിവസം ബ്ലോഗ്ഗര്‍ ബുസ്സ്(Blogger Buzz - Official notification in blogger) കണ്ടപ്പോള്‍ മനസിലായി. അവര്‍ ബീറ്റയ്ക്ക് ചെയ്തപ്പോള്‍ പറ്റിയ ഇഷ്യൂ ആണെന്ന്.. ഇപ്പോ ഗൂഗിളും ഓപ്പണ്‍ ഐഡി(Open Id) സപ്പൊര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഓപ്പണ്‍ ഐഡി ഉള്ള ആര്‍ക്കും ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം.
ഓപ്പണ്‍ ഐഡി കിട്ടാന്‍ എളുപ്പമാ..
ഏതെങ്കിലും സൈറ്റില്‍ കയറി ഓപ്പണ്‍ ഐഡിക്ക് അപേക്ഷിക്കുക.. ഒരു കോഡ് ബ്ലോഗ്ഗില്‍ ഇടുക..(ബ്ലോഗ് ക്ലെയിം ചെയ്യുക എന്ന് പറയും ഇതിന്) പിന്നീട് ഓപ്പണ്‍ ഐഡി വെച്ച് സൈന്‍ ഇന്‍ ചെയ്താല്‍ മതി.. നമ്മള്‍ക്ക് നമ്മുടെ ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം പോലും..

ഇതാ സ്റ്റെപ്സ്..
1. www.myopenid.com ഇല്‍ പോയി സൈന്‍ അപ്പ് ചെയ്യുക(റെജിസ്റ്റര്‍)
2. ഒരു പ്രോഫൈല്‍ ഉണ്ടാക്കൂ (എന്റെ പ്രൊഫൈല്‍ : http://vishnum.myopenid.com/
3. ബ്ലൊഗിന്റെ ഹെഡ് എന്ന ഭാഗത്ത് രണ്ട് ലൈന്‍ കോഡ് എഴുതണം.

<link rel="openid.server" href="http://www.myopenid.com/server" />
<link rel="openid.delegate" href="http://USERNAME.myopenid.com/" />


*USERNAME എന്നാല്‍ നിങ്ങള്‍ റെജിസ്റ്റര്‍ ചെയ്ത പേര്
സേവ് ചെയ്തോളു..

4. ഇനി ബ്ലോഗ്ഗറില്‍ കമ്മന്റാം.. “എനി ഓപ്പണ്‍ ഐഡി“(Any open ID) എന്ന ഓപഷന്‍ എടുത്ത് നമ്മുടെ ലിങ്ക് കൊടുത്താല്‍ മതി. (ബ്രൗസറില്‍ www.myopenid.com ‘ല്‍ ലോഗിന്‍ ചെയ്തിരിക്കണം. ) നമ്മള്‍ നിക്ക് നെയിം എന്ത് കൊടുക്കുന്നോ അത് ലിങ്കിങ് നേം ആയി വരും..

എപ്പടി?

* വേറേയും ഓപ്പണ്‍ ഐഡി സൈറ്റുകള്‍ ഉണ്ട്.. യൂസ് ചെയ്യന്നേ..

POst about Open Id
- ഇങ്ക്ലീഷ്

October 29, 2007

ഇന്ന് ലോക സോറിയാസിസ് ദിനം...



ഇന്ന്(29 ഒക്റ്റോബര്‍) ലോക സോറിയാസിസ് ദിനം.

ലക്‍ഷ്യം

1. സോറിയാസിസ്സിനേ കുറിച്ചുള്ള ഉദ്ബോധനം. ഇത് പകരുകയില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ള ശ്രമം.

2. സോറിയാസിസ് മൂലം വിഷമിക്കുന്നവര്‍ക്ക് ഏറ്റവും നൂതനമായ പരിഹാര മാര്‍ഗങ്ങളും, പിന്നെ മരുന്നും ലഭിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

3. രോഗികളുടെ ആവശ്യങ്ങള്‍ അറിയുവാനുള്ള വേദി തുറന്നു വെക്കുക... രോഗമുള്ളവര്‍ “എനിക്ക് സോറിയാസിസ് ഉണ്ട് എന്ന് പറയാന്‍ മുള്ള മടി മാറ്റുക.

4. സോറിയാസിസിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുക(രോഗികള്‍ക്കും, പബ്ലിക്കിനും).


* ഏനിക്കും ഉണ്ട് സോറിയാസിസ്.. പക്ഷേ ഞാന്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തി... ഇപ്പോള്‍ ഭക്ഷ്ണ ക്രമീകരണത്തിലൂടെ ഞാന്‍ സോറിയാസിസ്സിനേ വരുതിക്ക് നിര്‍ത്തുന്നു..
ആര്‍ക്കെങ്കിലും കൂടുതല്‍ വിവരണം/ഹെല്‍പ്പ്/ ആവശ്യമെങ്കില്‍ കമ്മന്റൂ... അല്ല എങ്കില്‍ alappuzhakaran {[at]} gmail dot com ഇലേക്ക് ഒരു മെയില്‍ അയക്കൂ...


Beautiful Minds: A day for Psoriasis - World Psoriasis day- on 29th of October

August 30, 2007

ഓണാഘോഷങള്‍ കുറേ ക്യാമറകളില്‍ കൂടെ...

ഇക്കഴിഞ ശനിയാഴ്ച്ച ഞങളുടെ ഓഫീസില്‍ ഓണാഘോഷങള്‍ നടന്നു.. ചില പ്രസക്ത ഭാഗങള്‍...



ഇതാ പൂക്കളം ഇടാനുള്ള കളം റെഡി.. എവിടെ പുലികള്‍??



വേറെ ആരും ഇല്ലേ? പൂ തീരാറായി.. വേഗം കൊണ്ട് വാ...



ഒരു പൂ മാത്രം ചോദിച്ചു.. ഒരു പൂക്കാലം നീ തന്നു...



ആഹാ.. ഇനി ഭാക്കിയുള്ളവര്‍ ചെയ്യട്ടെ..


ഏകദേശം ഒത്തുവന്നു അല്ലേ?



കഴിഞു.. ഫ്യൂ.. നിലവിളക്കില്ലേ?



കെടാ വിളക്ക്.. ഇത് റോസിന്റെ കൈയ്യല്ലേ?



പായസം.. :)



ഉപ്പേരി : )


എല്ലാര്‍ക്കും ഉണ്ടേ..! ആരും അടിയുണ്ടാക്കല്ലേ...!

ഈ ഫോട്ടോ പടങള്‍ ഞാന്‍ എടുത്തതല്ല.. ആരാ എടുത്തത് എന്നും അറിയില്ല(പല ക്യാമറകളില്‍ പല സമയത്തായി എടുത്ത പടങള്‍).. ഓഫീസില്‍ ആരെല്ലമോ എടുത്തു.. ആരെല്ലാമോ അയച്ചു.. ഇതിന്റെ ഈക്സ്പോഷര്‍ ഇത്ര വേണ്ടാ ബ്ലര്‍ ശരിയായില്ല.. എന്നെല്ലാം പറഞാരെകിലും വന്നാല്‍ (അടി.. അടി..) .. പിന്നെ ഞാന്‍ എന്റെ സൌകര്യത്തിന് എല്ലം പെയിന്റ് ഡോട്ട് നെറ്റില്‍ കയറ്റി എഡിറ്റും ചെയ്തു..


June 11, 2007

അവര്‍ ഭദ്രകാളിയേ കണ്ടു..

ഇത്രനാളും ഞാന്‍ കഥ പറയാന്‍ ശ്രമിച്ചു.. ഇപ്രവശ്യം കുറച്ച് കാര്യം തന്നെയാകട്ടെ. (ഇത് അച്ഛനും അപ്പച്ചിയും പറഞു തന്നതാ).ഇതിന് ഞാന്‍ എന്റെ വേര്‍ഷന്‍ കൊടുക്കുന്നില്ല... എന്റെ അഭിപ്രയങളും ഇല്ല...
ഇത് നടക്കുന്നത് അച്ഛന് 21 വയസ്സുള്ളപ്പോള്‍... അന്ന് അച്ഛന്‍ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു(ജോലിക്ക് പ്രവേശിച്ചിരുന്നില്ല) ... മുന്‍പോട്ട് പോകുന്നതിനും മുന്‍പേ
കൊറ്റംകുളങരയേ കുറിച്ച് പറയാം...
ഇവിടെ ഒരേ മതില്‍ക്കെട്ടില്‍ രണ്ട് അമ്പലങള്‍ ഒന്നില്‍ മഹാവിഷ്ണുവും അടുത്ത് തന്നെ ദേവിയും ഇത് വീക്കിമാപ്പില്‍ കാണാം<> എന്റെ വീട്ടില്‍ നിന്നും (അന്ന് കുറച്ചുകൂടി പടിഞാറായിരുന്നു കുടുബം) അമ്പലം വരെ കഷ്ട്ടി അര കിലോമീറ്റര്‍ ദൂരം. അപ്പോള്‍ ഇനി തുടങാം അല്ലേ..? അപ്പച്ചി പറഞത് പോലെ പറയാം..

അങനെ മാര്‍ച്ച് മാസം കഴിയാറായി മോഹനന്‍(ഇതെന്റെ അച്ഛന്റെ പേരാണേ) അന്നും വൈകിയിരിക്കുകയാ.. എന്തേല്ലാമോ
കണക്കുകള്‍ അവന്‍ നോക്കുകയാ.. ഉത്സവം കഴിഞതു കൊണ്ട് അതിന്റെ എന്തോ കണക്കുകളാ.. അന്നേ താടി അപ്പൂപ്പന്‍ ‍(എന്റെ അപ്പൂപ്പനെ ഞങള്‍ അങനെയാ വിളിക്കുക..‍) പറഞതാ വെറുതേ രാത്രി പോയി ഇരിക്കണ്ടാ എന്ന്.. അല്ലേലും പാതിരാത്രിക്കു ആരേലും ഭദ്രകാളി ക്ഷേത്രത്തില്‍ ഇരിക്കുമൊ?


“എന്നിട്ടെന്തായി അപ്പച്ചീ?” , ഇത് രാധു, എന്റെ അനിയത്തിയാണ് .. അവള്‍ അക്ഷമയ്ക്ക് കയ്യും കാലും വെച്ചത് പോലെ അങനെ അസ്വസ്തമായി ഇരിക്കുകയാണ്..

അപ്പച്ചി കണ്ടിന്യൂസ്.. അങനെ രണ്ടാമത്തെ ദിവസം രാത്രി ഒരു പതിനൊന്നര മണിയായപ്പോള്‍ അപ്പൂപ്പനും, വേലുവും(വല്യച്ഛന്‍) തറവാട്ടില്‍ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു.. അപ്പോള്‍ ഒരു വെളുത്ത മുണ്ടും നേര്യതും ഉടുത്ത് ഒരു എഴുപത് വയസ്സുള്ള ഒരു കുലീനയായ സ്ത്രീ വന്ന് ഒന്ന്
കൊറ്റം കുളം(കൊറ്റങ്കുളങര അമ്പലക്കുളം) കടത്തിതരണേ എന്ന് പറഞു.. എവിടെ നിന്നും വരുന്നു എന്ന് ചോദിച്ചപ്പോള്‍ കണിച്ചുകുളങര അമ്പലത്തില്‍ നിന്നും വരികയാണ് എന്നും അമ്പലക്കുളം കടത്തിവിട്ടാല്‍ അങ് പൊയ്ക്കോളാം എന്നും അറിയിച്ചു.
എവിടെ പോകുകയാണ് എന്ന ചോദിച്ചപ്പോള്‍ പുന്നമട ഭാഗത്തേക്കാണ് എന്നും അവര്‍ ഉത്തരം നല്‍കി.. അങനെ അപ്പൂപ്പനും വേലുവും കൂടെ അവരെ കൊണ്ടാക്കാന്‍ പോയി.. അവര്‍ രണ്ടുപേരും കുറച്ച് മുന്‍പിലായും ആ സ്ത്രീ പുറകേയും...
അമ്പലകുളത്തിനു സൈഡില്‍ കൂടിയുള്ള വഴിയില്‍ കൂറ്റി അവര്‍ മൂവരും അങനെ നടക്കുകയാണ്.. ആ സ്ത്രീ പിന്നില്‍ തന്നെയുണ്ട് എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ നോക്കുന്നുമുണ്ട്.. അമ്പലക്കുളം തുടങുന്ന അവിടെ വെച്ചും തിരിഞു നോക്കി. അവര്‍ തൊട്ട് പിന്നില്‍ തന്നെ.. കുറച്ചു കൂടി ചെന്ന് തിരിഞപ്പോള്‍ അവരെ കാണാനില്ല,,


ഒരു സൈഡില്‍ കുളം.. മറ്റു സൈഡില്‍ ബലമുള്ള പഴുതുകള്‍ ഇല്ലാത്ത വേലി.. തിരിഞു പോയാലും അടുത്ത ജംഗ്ഷന്‍ എത്താന്‍ ഉള്ള സമയം ആയിട്ടില്ല.. അവര്‍ രണ്ട് പേരും അവിടെ മുഴുവന്‍ പരതി നോക്കി. ആരുമില്ല ആ ചുറ്റുവട്ടത്തെങും...നേരെ അമ്പലത്തില്‍ ചെന്ന് അച്ഛനേയും വിളിച്ച് അവര്‍ തിരിച്ച് പോന്നു..

അപ്പച്ചി അവിടെ കഥ നിര്‍ത്തി.. രാധു ഉറക്കവും പിടിച്ചു...

പിന്നീട് എപ്പോഴോ എല്ലാം നടത്തിയ പരാമര്‍ശങളിലും, കഥ പറച്ചിലുകളിലും എല്ലാം നിന്നും എല്ലാവര്‍ക്കും ഒരു പോയിന്റ് മാത്രം ആണ് സ്ട്രെസ്സ് ചെയ്യാന്‍ ഉണ്ടായിരുന്നത്..ഒരു എക്സ്റ്റേര്‍ണല്‍ എന്റിറ്റിയുടെ കൈ കടത്തല്‍ പോലെയാണ് ഈ സംഭവം..

ഇത് കൂടാതെ ചില പോയിന്റ്സ് വേറെയും ഉണ്ടായിരുന്നു..
അന്ന് കണിച്ചുകുളങരയില്‍ ഉത്സവം ഇല്ലായിരുന്നു..
കണിച്ചുകുളങര പോയ ആള്‍ എന്തിന് ആ വഴിയെ വരണം?
ആ സംഭവത്തിന് പിറ്റേന്ന് അപ്പൂപ്പന്‍ പുന്നമട ഭാഗം മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഈ പറഞ സ്ത്രീ ആര് എന്നതിനുത്തരം കിട്ടിയില്ല...

വേറേയും വേര്‍ഷന്‍സ്..
‘അത് ദേവിയുടെ മുന്നറിയിപ്പ് ആയിരുന്നു.. “
“അമ്പലത്തില്‍ മോഹനന്‍ രാത്രി വൈകി ഇരിക്കരുത് എന്ന മുന്നറിയിപ്പായിരുന്നു..“
“അത് ദേവി തന്നെ, കണിച്ചുകുളങരെ നിന്നും കൊറ്റംകുളങരെയിലേക്ക് വന്നതാ...“

ടെയില്‍ പീസ്:

എന്തായാലും ഈ സംഭവം അച്ഛന് വല്യ കാര്യമൊന്നുമായിരുന്നില്ല..
അച്ഛന്‍ പിറ്റേന്നും അമ്പലത്തില്‍ രാത്രി വൈകി ഇരുന്ന് കണക്കെഴുതി... ഓഫീസ് മുറിയില്‍ കയറിയ ഒരു ശുനകന്‍ അച്ഛനെ കടിക്കുകയും ചെയ്തു(വാതില്‍ ചാരിയിരുന്നു എന്നാണ് പുള്ളി പറഞത്). അതില്‍ പിന്നെ അദ്ദേഹം രാത്രി കണക്കെഴുത്ത് നിര്‍ത്തി. അപ്പൂപ്പന്‍ ഇന്ന് ഈ ലോകത്തില്ല.. പതിനഞ്ച് വര്‍ഷങള്‍ക്ക് മുന്‍പേ തന്റെ തൊണ്ണൂറ്റി നാലാം വയസില്‍ അന്തരിച്ചു. വല്യച്ഛന്‍ മകളുടെ കൂടെ ഡെല്‍ഹിയില്‍ കഴിയുകയാണ്.. എന്റെ അച്ഛന്‍ ഇപ്പോള്‍ അതേ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആണ്(ഇപ്പോള്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു).