Pages

January 5, 2007

പ്രീയപ്പെട്ടവളെ..!

പ്രീയപ്പെട്ടവളെ..,
അക്ഷര തെറ്റുണ്ട് എന്ന് കണ്ടാല്‍ വട്ടം ഇട്ട് വെയ്ക്കരുതേ..(പലതിലും നീ വട്ടം ഇട്ടിരുന്നു അല്ലേ??)
ബി.ക്കൊ ‘മില്‍ വെച്ചു നിന്നെ ഞാന്‍ കണ്ടിട്ട് ഏഴ് വര്‍ഷത്തോളമായി....
ആദ്യം കണ്ടപ്പൊള്‍ തന്നെ ഒരു ആകര്‍ഷിണീയത തോന്നിയിരുന്നു... പക്ഷെ എങനെയാ...???

പ്രീഡിഗ്രിക്കു ആദ്യ ഗ്രൂപ്പ് എടുത്തവന്‍ ബികൊമില്‍ എന്തിനു ചേര്‍ന്നു എന്ന് ഇംഗ്ലീഷ് വാധ്യാരുടെ ചോദ്യത്തിന്നു എന്നെ സപ്പോര്‍ട്ട് ചെയ്ത കുട്ടി അല്ലെ നീ? അതിനു ശേഷം നീ കൂട്ടുകാരികള്‍ക്കൊപ്പം ഞങളുടെ മുന്‍പിലെ ബെഞ്ചില്‍ വന്നിരുന്നു... ഉച്ചയ്ക്കുണ്ണുവാന്‍ നമ്മള്‍ ഒരുമിച്ച് പൊയി.. (ആദ്യ വര്‍ഷം ഗേയ്റ്റ് വരേയും പിന്നെ നിന്റെ വീട്ടിനടുത്തു വരെ....)

നിന്നിലൂടെ ഞാന്‍ പുതിയ കൂട്ടുകാരെ പരിചയപെട്ടു.. ആഘോഷപൂര്‍വം ദിനങള്‍ കടന്നു പോയി.. ഇടയ്ക്കെപ്പൊഴൊ എനിക്കു ചില സംശയങള്‍ ഉണ്ടായി.. എല്ലാവരേയും ചലഞു ചെയ്യാറുള്ള നീ എന്നോടു സൊഫ്റ്റ് ആയാണൊ പെരുമാറുന്നത്??? തര്‍ക്കങള്‍ക്കിടയില്‍ നീ മനപ്പൂര്‍വം അല്ലെ തോറ്റ് തരാറുള്ളത്?? ഞാന്‍ പറയുന്നതെല്ലാം നീ എന്തിനാണ് സമ്മതിക്കുന്നത്, അനുസരിക്കുന്നത്??? ട്യൂഷനു പോകുന്നതും നമ്മള്‍ ഒരുമിച്ചായി... ഞാന്‍ നിന്റെ സാമീപ്യം ആസ്വദിച്ചു തുടങിയിരുന്നൊ??

രണ്ടാം വര്‍ഷത്തില്‍ നീ എന്നൊട് ദേഷ്യപ്പെട്ടു... ആരൊ നിന്നോട് നമ്മള്‍ തമ്മിലുള്ള ബന്ധം അറിയണം എന്ന് ചോദിച്ചു പോലും.. ദേഷ്യത്തില്‍ പോയ നീ അന്ന് വൈകിട്ട് എനിക്കായി കാത്ത് നിന്നില്ല. പിറ്റേന്നു നീ എന്റെ അടുത്ത് വന്നു... സോറി പറഞിരുന്നൊ????

പിന്നെ മറ്റുള്ളവരുടെ സംസാരം നമ്മള്‍ ആസ്വദിച്ചുതുടങി അല്ലെ?? അങനെ നമ്മള്‍ മൂന്നാം വര്‍ഷത്തില്‍ വിനോദയാത്രക്ക് പോകാന്‍ തീരുമാനിച്ചു... ഓര്‍ഗനൈസ് ചെയ്യാന്‍ ഒന്നുമില്ലായിരുന്നു.. കാരണം കൂടുതല്‍ കുട്ടികളും അപ്പുറത്തെ ബാച്ചില്‍ നിന്നും ആയിരുന്നു(എല്ലാം നമ്മുടെ കൂട്ടുകാരായിരുന്നു).. വീട്ടില്‍ നിന്നും എന്നെ വിടില്ലാ എന്ന് അറിഞ നീ പോകാന്‍ അത്ര താല്പര്യം കാണിച്ചില്ല... അവസാനം ഒരു യുദ്ധത്തിനു ശേഷം ഞാനും ടൂറിന് വന്നു... മൈസൂര്‍.. ഊട്ടി.. എന്ത് രസമായിരുന്നു അല്ലെ?? എപ്പൊഴും ഞാന്‍ നിന്റെ കൂടെ ആയിരുന്നു...( ഇടയ്ക്ക് വേറെ കൂട്ടുകാര്‍ക്കൊപ്പം ഞ്ഞാന്‍ പോയി അല്ലെ??)

അവസാനം നമ്മള്‍ തിരിച്ച് വരും വഴി വീഗാലാന്‍ഡില്‍ കയറി.... അവിടെ നിന്നും ഇറങും വഴി നീ ചോദിച്ചു.. “ടൂര്‍ കഴിഞല്ലോ..! എന്ത് തോന്നുന്നു??” അപ്പോള്‍ ഞാന്‍ പിന്നെ പറയാം എന്നാണ് പറഞത്.... അതിന് ശേഷം നമ്മള്‍ ക്ലാസില്‍ കാണുന്നത് 13 നവംബറില്‍ ആയിരുന്നു...

“എന്താണ് പിന്നെ പറയാം എന്ന് പറഞത്??” എന്ന ചോദ്യത്തിന്.. നിന്നെ ഒന്ന് പ്രൊപ്പൊസ് ചെയ്യണം എന്നാണ് തോന്നിയത് എന്ന് ഞാന്‍ ഉത്തരം പറഞു..അതിന് ശേഷം 15ന് നമ്മള്‍ക്ക് ക്ലാസ് ഉനണ്ടായിരുന്നു.. അന്ന് നമ്മള്‍ കാന്തിയുടെ ദീപാവലി സ്വീറ്റസ് കഴിച്ച് പിരിഞ്ഞു.. പിന്നെ 20ന് കണ്ടപ്പോള്‍ സീരിയസ് ആയാണോ ഞാന്‍ പറഞത് എന്ന് നീ ചോദിച്ചു..

അങനെ നമ്മള്‍ ഒന്നായി....

എം. സി. എ. ക്ക് കോവൈയില്‍ പൊയ ഞാന്‍ അതിന് ശേഷം നേരെ പൊയത് ബാംഗ്ലൂരിലേക്കായിരുന്നു... അതിനിടയില്‍ നമ്മള്‍ വീട്ടില്‍ പറഞു..


അങനെ നമ്മളുടെ കല്യാണമല്ലേ ഈ ഫെബ്രുവരി മാസത്തില്‍???

ഇപ്പൊള്‍ എനിക്കാണ് നിന്നോട് ചോദിക്കാനുള്ളത്...
“ഇപ്പൊള്‍ എന്ത് തോന്നുന്നു?“

7 അഭിപ്രായങള്‍:

സജിത്ത്|Sajith VK said...
This comment has been removed by the author.
സജിത്ത്|Sajith VK said...

( ഇടയ്ക്ക് വേറെ പോയി അല്ലെ??)...

അതെവിടെ പ്പോയതാ..?

നന്നായിട്ടെഴുതി... പക്ഷേ അവസാനം ഒന്നും ഒരു ഗണ്‍ഷ്യൂഷന്‍സ്........

Vish..| ആലപ്പുഴക്കാരന്‍ said...

വേറെ പിള്ളാരുടെ കൂടെ... ഞ്ഞാന്‍ അത് എഡിറ്റ് ചെയ്തു... ഇപ്പൊ “ഗണ്‍ഷ്യൂഷന്‍സ്“ മാറിക്കണുമല്ലൊ??

്‌്‌്‌്

Mubarak Merchant said...

പഴേ പോസ്റ്റാര്‍ന്നോ..
ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ എന്നൊരു പുതിയ പോസ്റ്റെഴുത് ആലപ്പീ.

Unknown said...

അപ്പൊ കല്ല്യാണം ഫെബ്രുവരിയില്‍ കഴിഞ്ഞു അല്ലേ. നല്ലത്. ആശംസകള്‍! (ഇനി ഇത് കഥയാവുമോ? എന്നാല്‍ ഞാന്‍ ചമ്മി)

sreeni sreedharan said...

ഇതു കഥയാണോ അതോ നടന്നതോ?
എന്തായാലും ഇടയ്ക്കിടയ്ക്കുള്ള ചോദ്യങ്ങള്‍‍ കൊള്ളാം, രാണ്ട് പേര് എഴുതിയ പോസ്റ്റ് പോലെയുള്ള ഫീല്‍...

Anonymous said...

alappuzhakara ezhuthu ningalku nannayi vazhangum...