എക്സ്: “യെസ്സ്”

ആലപ്പുഴക്കാരന്: “ഗുഡ് മോര്‍ണിങ് മിസ്സിസ് എക്സ്, ദിസ് ഈസ് ആലപ്പുഴക്കാരന് കാളിങ് ഫ്രം എക്സ് വൈ ഇസെഡ്”
എക്സ്: “യാ..”
ആലപ്പുഴക്കാരന്: “വീ ഗോട്ട് യുവര്‍ റെസ്യുമെ ഹിയര്‍”
എക്സ്: “യാ.. യാ.. യാ..”
ആലപ്പുഴക്കാരന്: “ആര് യൂ റെഡി ഫോര്‍ എ ടെലിഫോണിക്ക് റൌണ്ട് ഓഫ് ഇന്റെര്‍വ്യൂ?
എക്സ്: “(മല്ലു ആക്സന്റില്‍) നൌവ്വോ?”
ആലപ്പുഴക്കാരന്: “യെസ്, എനി ഇഷ്യൂസ് മാം?”
എക്സ്: “നോ.. നോ.. നോട്ട് നൌ.. ആഫ്റ്റെര്‍ ടെന്‍ മിനിട്ട്സ് ഓക്കെ..”
ആലപ്പുഴക്കാരന്: “സോ യൂ വാണ്ട് മീ ടു കാള്‍ ആഫ്റ്റെര്‍ ടെന്‍ മിനീട്ട്സ്?, ഓക്കെ, ലെറ്റ് മീ ചെക്ക് ദി ടൈം, ഇറ്റ് ഈസ്...”
എക്സ്: “ഓക്കെ”
ഫോണ്‍ കട്ട് ആയി.. എന്റമ്മെ.. എന്തെല്ലാമാ സംഭവിച്ചത്? എപ്പോ തിരിച്ച് വിളിക്കും എന്നറിയുന്നതിനും മുന്‍പേ കട്ട് ചെയ്തൊ?
അപ്പോഴാണ് ഞാന്‍ അവരുടെ സി വി നോക്കുന്നത്..
എസ് എസ് എല്‍ സി : 89%
പി യൂ സി : 86%
ബി എസ് സി (ഫിസിക്സ്) :93%
എം എസ് സി (ഫിസിക്സ്) : 90%
എം സി എ :പെര്‍സ്യൂയിങ്
ചുമ്മാതല്ല... എന്നാലും ഇന്റെര്‍വ്യു ചെയ്യാന്‍ ഒരു പേടി.. ചോദിക്കുന്നതിനെല്ലാം ഉത്തരം പറഞാലോ? നോക്കാം അല്ലാതെന്തു ചെയ്യും?
നോക്കുമ്പോള്‍ ബാംഗ്ലൂരില്‍ ആണ് അവര്‍.. ഏതായാലും സി വിയില്‍ കാണുന്നത് മാത്രം ചോദിക്കാം
ഇരുപത് മിനിറ്റ് കഴിഞു അടുത്ത കാള്‍ ചെയ്യാന്‍..
ആലപ്പുഴക്കാരന്: “ഗുഡ് മോര്‍നിങ് മിസ്സിസ് എക്സ്.. ദിസ് ഈസ് ആലപ്പുഴക്കാരന് എഗൈന്‍..”
എക്സ്: “യെസ് യെസ്”
ആലപ്പുഴക്കാരന്: “സോ ആര് യു റെഡി”
എക്സ്: “ഓക്കെ”
ആലപ്പുഴക്കാരന്: “ടെല്‍ മി സംതിങ് ലൈക്ക് ഹൂ യു ആര്, വാട്ട് യു ലൈക്ക് എക്സട്ര..”
എക്സ്: “ഐ ആം എക്സ് ഫ്രം കേരള, ഐ ഡണ്‍ മൈ ബി എസ് സി, എ മെസ് സി ഫ്രം കെരള ആന്‍ഡ് ഡൂയിങ് മൈ എംസിയെ ഹിയറ്” (ദേ പിന്നേയും മല്ലു), ഐ ഹാവ് എ കിഡ് ആന്‍ഡ് എ ഹസ്ബന്റ് (അയ്യോ പാവം ഒരു ഹസ്ബന്റേ ഒള്ളു)
ആലപ്പുഴക്കാരന്: “ഓക്കെ, ഇഫ് വീ ആര് ഓഫറിങ് എ ജോബ് ഹിയര്‍ ഇന്‍ കൊച്ചി ആര് യൂ റെഡി ടു റിലൊക്കേറ്റ്?”
എക്സ്: “യാ യാ യാ.. മൈ ഹോം ഇന്‍ കേരള, കൊടകര..” (ചുമ്മാതല്ല.. വിശാലന്റെ നാട്ടില്‍ നിന്നുമാ )
ആലപ്പുഴക്കാരന്: “ആര് യൂ ലുക്കിങ് ഫോര്‍ പ്രൊഗ്രാമ്മിങ് ഓര് ക്വാളിറ്റി?”
എക്സ്: “ബോത്ത്”
ആലപ്പുഴക്കാരന്: “ഏഹ്!” (അറിയാതെ വെച്ചു പോയി!)
എക്സ്: ആക്ച്വലി ഐ ആം ലുക്കിങ് ഫോര്‍ പ്രൊഗ്രമ്മിങ് ബട്ട് ടെസ്റ്റിങ് ഓക്കെ..”
ആലപ്പുഴക്കാരന്: “ഓക്കെ.., ലെറ്റ് മീ ആസ്ക് സം തിങ് ദാറ്റ് ഈസ് ഇന്‍ യുവര്‍ റെസ്യൂം.., വാട്ട് ഈസ് ദി ഡിഫറന്‍സ് ബിറ്റ്വീന് വിന്‍ഡോസ് എക്സ്പ്പി ആന്‍ഡ് എന്‍ ടി/2000?”
എക്സ്: “ആക്ച്വല്ലി, ഐ ഡോണ്ട് ക്നോ.., ഞാന്‍ ബി എസിക്കു പഠിക്കുമ്പോളാ 98 പഠിച്ചെ.., പിന്നെ ബി എഡീനു പോയി അപ്പോ കല്യണവും കഴിച്ചു .. ഇപ്പം മറന്നു പോയി..”
ആലപ്പുഴക്കാരന്: “ദാറ്റ് ഈസ് ഓള് റൈറ്റ്, ദെന്‍ ഐ വില്‍ ആസ്ക് ഫ്രം ടെസ്റ്റിങ്”
എക്സ്: “യാാാ.. ടെസ്റ്റിങ് ഈസ് ഡണ്‍ ഫോര്‍ ഫൈന്‍ഡിങ് ബഗ്സ് ആന്‍ഡ് ടു ഗിവ് അസ്സുവറന്‍സ് ടൊ യൂസെ..........
............................”
ആലപ്പുഴക്കാരന്: “എക്സ്ക്യൂസ് മീ” (ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ കൊച്ചേ.!)
എക്സ്: “യാ”
ആലപ്പുഴക്കാരന്: “വാട്ട് ഈസ് ജാവാ സ്ക്രിപ്റ്റ് ആന്‍ഡ് വിബി സ്ക്രിപ്റ്റ്?” (ഇനി ഞാന്‍ ടെസ്റ്റിങ് ചോദിക്കുന്നില്ല!)
എക്സ്: ജാവാ സ്ക്രിപ്റ്റ് ഈസ് ജാവാ ആന്‍ഡ് വിബി സ്ക്രിപ്റ്റ് ഈസ് വിഷ്വല്‍ ബേസിക്ക്, എനിക്കറില്ല അത്, ആക്ച്വലി ഇഫ് യൂ കാള്‍ മീ ആഫ്റ്റര്‍ ദിസ് സണ്‍ഡേ ഐ കുഡ് സേ.. ഐ പ്ലാന്‍ ടു സ്റ്റഡ് ദിസ് സണ്‍ഡേ........................
....................”
ആലപ്പുഴക്കാരന്: “ഓക്കെ, ഐ അണ്ഡര്സ്റ്റാന്ഡ് (ദൈവമേ.. എനിക്കും മല്ലു വന്നു തുടങി)
എക്സ്: “ലോട്ട് ഓഫ് തിങ്സ് ഐ പ്ലാന്‍ ടു സ്റ്റഡി..ആന്‍ഡ്..............”
ആലപ്പുഴക്കാരന്: “മിസിസ് എക്സ്.. ഹെല്ലോ...”
എക്സ്: “ഏ”
ആലപ്പുഴക്കാരന്: “ മിസിസ് എക്സ്. തങ്ക്യൂ ഫോര്‍ യുവര്‍ കോപ്പറേസ്ഷന്‍(കൊ ഓപ്പറേഷന് ആണോ കോപ്പറേഷന് ആണോ?) ആന്‍ഡ്, യൂ വില്‍ ബി ഇന്‍ഫോര്‍മ്ഡ് ഇഫ് യു ആര് സെലക്റ്റഡ്”
എക്സ്: “താങ്ക്യൂ ഫോര്‍ മൈ കാള്‍”
ആലപ്പുഴക്കാരന്: “വാട്ട്?”
എക്സ്: “അയ്യോ അല്ല താങ്ക്യു ഫോര്‍ കാാളിങ്”
* ഇത് വേറെ ഇന്റെര്‍വ്യൂ
ആലപ്പുഴക്കാരന്: “എന്താ പ്രീ ഡിഗ്രിക്ക് മാര്‍ക്ക് കുറഞത്?“
ഉദ്യോ: “ഐ വാസ് അഡ്മിറ്റഡ് ഇന്‍ ഹോസ്പിറ്റല്‍..“
ആലപ്പുഴക്കാരന്: “ഹ ഹ ഹ ഹ..“
ഉദ്യോ: “സാര്‍ വാട്ട് ഹാപ്പണ്ട്?“
ആലപ്പുഴക്കാരന്: “എന്നോട് ഒരു ഇന്റെര്‍വ്യൂവിന് ചോദിച്ചപ്പോ ഞാനും പറഞത് ഇത് തന്നെയാ”
17 അഭിപ്രായങള്‍:
പുതിയ പോസ്റ്റ്: ടെലിഫോണിക്ക് റൌണ്ട്..
ഒരു ഇന്റെര്‍വ്യൂവിന്റെ ശബ്ദരേഖ
അഹങ്കാരമാണെന്നു കരുതരുത്...
നീ എന്നെ വിളിച്ച് ഇന്റര്‍വ്യൂ ചെയ്തു നോക്കൂ, ഇതിലും മോശമായി ഞാന്‍ ഇംഗ്ലീഷ് സംസാരിച്ച് കാണിച്ചു തരാം... ഹി ഹി ഹി :D
--
ഓഫ്: എങ്ങാനും വിളിച്ചെന്നെ പറ്റിച്ച് ബ്ലോഗ് പോസ്റ്റുണ്ടാക്കിയാല്, സുട്ടിടുവേന്‍...
ചിരിപ്പിക്കാന്‍ മാത്രമായി എഴുതിയതാണല്ലേ?
ഇനിയിപ്പോ എന്തു വായിച്ചിട്ടാ ഈ ചിരിയൊന്നു നിര്‍ത്തുന്നേ.
ചാത്തനേറ്: ഇതു ബാംഗ്ലൂര്‍ കാരെ കരിവാരിത്തേക്കാനായി എഴുതീതാണ്. “തന്നെ പിന്നെ കണ്ടോളാം” :) <-- സ്മൈലി കണ്ടില്ലാന്നു പറയരുത്.
:) കലക്കി
ഹി ഹി ഹി.. കിടിലം.. ആക്ച്വലി, ജാവ സ്ക്രിപ്റ്റ് ഇസ് ജാവ ആന്‍ഡ് വിബി സ്ക്രിപ്റ്റ് ഇസ് വിഷ്വല്‍ ബേസിക്! എന്റെമ്മേ.. :D
അല്ല, എനിക്കും അറിഞ്ഞൂട ഡിഫ്രന്‍സ്.. ഞാന്‍ പാവം ടെസ്റ്റര്‍.. :)
ആ മിസ്സിസ് എക്സ് എന്നെക്കാളും ഭേദമാ..സത്യം.
നല്ല രസികന്‍ ഇന്റര്‍വ്യൂ മാഷേ.
avasaanathey rasamaayirunnu.
കലക്കന്‍. നന്നായിട്ടുണ്ട്. ഈ ബാംഗ്ളൂരുള്ളവരൊക്കെ വെറും പാഴാ അല്ലേ? പറഞ്ഞതു നന്നായി... (ചാത്തോ......)
ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു. :)
ങൂം...നമ്മുടെ കുറ്റം പറഞ്ഞു നമ്മള് റസിക്കാം അല്ലേ..
ആക്ച്വലീ....
അയ്യൊ വേണ്ട ഞാന്‍ നിര്‍ത്തി..ന്റമ്മോ മിണ്ടാന്‍ വയ്യാത്ത അവസ്ഥയാ ഇപ്പോള്‍
ആലപ്പുഴക്കാരന്: “ഓക്കെ, ഇഫ് വീ ആര് ഓഫറിങ് എ ജോബ് ഹിയര്‍ ഇന്‍ കൊച്ചി ആര് യൂ റെഡി ടു റിലൊക്കേറ്റ്?”
ആലപ്പുഴക്കാരാ: ബാംഗ്ലൂരു ചെന്നു പെഴക്കാമെന്നു വിചാരിച്ചാലും വിടൂല്ല അല്ലെ, ഒന്നു നാവു ക്ലീനാക്കി പുറത്തെവിടെയെങ്കിലും പോവാനിരിക്കുമ്പോഴാ അവനെനിയും കൊച്ചിയും കൊണ്ടു വരുന്നെ. ഔട്ട്സോര്സിങ്, ഔട്ട്സോര്സിങ്.
ആലപ്പുഴപ്പട്ടണത്തില്‍ ചിരിമണികള്‍ വിതറിയോനേ...
:)
നന്നായിട്ടുണ്ട്..
watch a new gulf video
from,
http://shanalpyblogspotcom.blogspot.com/
ഹരീ, നിവര്‍ത്തികേട് കൊണ്ടാ ഇത് പോസ്റ്റാക്കേണ്ടി വന്നെ.. (നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്..)
ഉറുമ്മ്പേ.. ഒട്ടും തമാശയില്ലാത്ത ഒരു നടന്ന കഥയാ അടുത്ത പോസ്റ്റ്.. വായിച്ചിട്ട് എങനേയാ കരച്ചില് നിര്‍ത്തുന്നേ എന്നൊന്നും ചോദിക്കല്ലേ...
ചത്താ.. ഞാനും ഉണ്ടായിരുന്നു 2-3 വര്‍ഷം ബാംഗ്ലൂരില്‍.. ആ കരി ഇച്ചിരി എന്റെ ദേഹത്തും വീഴും..
ഡിങ്കാ.. തങ്കൂ... :)
നന്ദാ.. ഞാനും ടെസ്റ്ററാ.. :)
മെലോഡിയസ്, ഞാനും അങനെ യെല്ലാം ആയിരുന്നു.. എപ്പോഴോ എന്തെല്ലാമോ പഠിച്ചു(അതോ പറ്റിച്ചോ?)
വിന്‍സ്, മൂര്‍ത്തി, നജീം.. :)
സുനീഷേ.. ബാംഗ്ളൂരുനിന്നും തിരിച്ച് വന്നവരെല്ലം പുലികളാ.. :)
ബയാനെ, എന്താ ചെയ്യാ? ഇപ്പം സ്മാര്‍ട്ട് ആകാന്‍ വേണ്ടി എല്ലരും സ്മാര്‍ട്ട് സിറ്റിയും നോക്കി ഇരിക്കുകയാ.. :)
പ്രീഡിഗ്രിക്കു മാത്രമെന്താ മാര്‍ക്കു കുറഞ്ഞു പോയേ..? ഈ ചോദ്യം ഞാനും കുറേ കേട്ടിട്ടുണ്ട്. ഞാനക്കാലത്ത് ജീവിതം അല്പം കൂടുതല്‍ ആസ്വദിച്ചു എന്നേ പറയാറുള്ളൂ. പക്ഷെ ഒരു ഇന്റെര്‍വ്യൂവിനു പോയപ്പോള്‍ ചോദിച്ചത് ഇങ്ങനെ : "പ്രീഡിഗ്രിക്കിത്ര മാര്‍ക്ക് കുറവായിരുന്നല്ലോ പിന്നെ ഡിഗ്രിക്കിത്ര മാര്‍ക്ക് വാങ്ങിച്ചതിന്റെ സീക്രട്ട് ഒന്നു പറയാമോ "എന്ന്. (പുള്ളി ഇംഗ്ലീഷിലാ ചോദിച്ചെ..ഇവിടെ മലയാളത്തില്‍ പറയുന്നതാ സേഫ്..)ഞാനാകെ വികാര ഭരതനായിപ്പോയി. ജോലി കിട്ടീല്ലെങ്കിലും വേണ്ടീല ഒരാളെങ്കിലും പ്രെഡിഗ്രിക്കു മാര്‍ക്കു കുറഞ്ഞതിനെ ഇത്ര പോസിറ്റീവ് ആയി പറഞ്ഞല്ലോ.. (ഒരല്‍പ്പം പൊങ്ങച്ചം വന്നു പോയോ..അങ്ങു സഹി..)
ഉണ്ണിക്കുട്ടാ.. ഞാന്‍ അതങ് സഹിച്ചു.. :)
cranberry's malayalam അറിഞ്ഞൂടല്ലോ. :(
ഞാനിവിടെ വന്നതിന് ശേഷമാണ് ഇത് ആദ്യമായിട്ട് കാണുന്നത് തന്നെ.
പക്ഷെ ഇവിടെ ആര്‍ക്കെങ്കിലും, ദേവേട്ടനോ ഒക്കെ അറിയാമായിരിക്കും.
Post a Comment