ആലപ്പുഴക്കാരന്: “ഹെലോ ആം ഐ സ്പീക്കിങ് ടു മിസ്സിസ് എക്സ്?”
എക്സ്: “യെസ്സ്”

ആലപ്പുഴക്കാരന്: “ഗുഡ് മോര്‍ണിങ് മിസ്സിസ് എക്സ്, ദിസ് ഈസ് ആലപ്പുഴക്കാരന് കാളിങ് ഫ്രം എക്സ് വൈ ഇസെഡ്”
എക്സ്: “യാ..”
ആലപ്പുഴക്കാരന്: “വീ ഗോട്ട് യുവര്‍ റെസ്യുമെ ഹിയര്‍”
എക്സ്: “യാ.. യാ.. യാ..”
ആലപ്പുഴക്കാരന്: “ആര് യൂ റെഡി ഫോര്‍ എ ടെലിഫോണിക്ക് റൌണ്ട് ഓഫ് ഇന്റെര്‍വ്യൂ?
എക്സ്: “(മല്ലു ആക്സന്റില്‍) നൌവ്വോ?”
ആലപ്പുഴക്കാരന്: “യെസ്, എനി ഇഷ്യൂസ് മാം?”
എക്സ്: “നോ.. നോ.. നോട്ട് നൌ.. ആഫ്റ്റെര്‍ ടെന്‍ മിനിട്ട്സ് ഓക്കെ..”
ആലപ്പുഴക്കാരന്: “സോ യൂ വാണ്ട് മീ ടു കാള്‍ ആഫ്റ്റെര്‍ ടെന്‍ മിനീട്ട്സ്?, ഓക്കെ, ലെറ്റ് മീ ചെക്ക് ദി ടൈം, ഇറ്റ് ഈസ്...”
എക്സ്: “ഓക്കെ”
ഫോണ്‍ കട്ട് ആയി.. എന്റമ്മെ.. എന്തെല്ലാമാ സംഭവിച്ചത്? എപ്പോ തിരിച്ച് വിളിക്കും എന്നറിയുന്നതിനും മുന്‍പേ കട്ട് ചെയ്തൊ?
അപ്പോഴാണ് ഞാന്‍ അവരുടെ സി വി നോക്കുന്നത്..
എസ് എസ് എല്‍ സി : 89%
പി യൂ സി : 86%
ബി എസ് സി (ഫിസിക്സ്) :93%
എം എസ് സി (ഫിസിക്സ്) : 90%
എം സി എ :പെര്‍സ്യൂയിങ്
ചുമ്മാതല്ല... എന്നാലും ഇന്റെര്‍വ്യു ചെയ്യാന്‍ ഒരു പേടി.. ചോദിക്കുന്നതിനെല്ലാം ഉത്തരം പറഞാലോ? നോക്കാം അല്ലാതെന്തു ചെയ്യും?
നോക്കുമ്പോള്‍ ബാംഗ്ലൂരില്‍ ആണ് അവര്‍.. ഏതായാലും സി വിയില്‍ കാണുന്നത് മാത്രം ചോദിക്കാം
ഇരുപത് മിനിറ്റ് കഴിഞു അടുത്ത കാള്‍ ചെയ്യാന്‍..
ആലപ്പുഴക്കാരന്: “ഗുഡ് മോര്‍നിങ് മിസ്സിസ് എക്സ്.. ദിസ് ഈസ് ആലപ്പുഴക്കാരന് എഗൈന്‍..”
എക്സ്: “യെസ് യെസ്”
ആലപ്പുഴക്കാരന്: “സോ ആര് യു റെഡി”
എക്സ്: “ഓക്കെ”
ആലപ്പുഴക്കാരന്: “ടെല്‍ മി സംതിങ് ലൈക്ക് ഹൂ യു ആര്, വാട്ട് യു ലൈക്ക് എക്സട്ര..”
എക്സ്: “ഐ ആം എക്സ് ഫ്രം കേരള, ഐ ഡണ്‍ മൈ ബി എസ് സി, എ മെസ് സി ഫ്രം കെരള ആന്‍ഡ് ഡൂയിങ് മൈ എംസിയെ ഹിയറ്” (ദേ പിന്നേയും മല്ലു), ഐ ഹാവ് എ കിഡ് ആന്‍ഡ് എ ഹസ്ബന്റ് (അയ്യോ പാവം ഒരു ഹസ്ബന്റേ ഒള്ളു)
ആലപ്പുഴക്കാരന്: “ഓക്കെ, ഇഫ് വീ ആര് ഓഫറിങ് എ ജോബ് ഹിയര്‍ ഇന്‍ കൊച്ചി ആര് യൂ റെഡി ടു റിലൊക്കേറ്റ്?”
എക്സ്: “യാ യാ യാ.. മൈ ഹോം ഇന്‍ കേരള, കൊടകര..” (ചുമ്മാതല്ല.. വിശാലന്റെ നാട്ടില്‍ നിന്നുമാ )
ആലപ്പുഴക്കാരന്: “ആര് യൂ ലുക്കിങ് ഫോര്‍ പ്രൊഗ്രാമ്മിങ് ഓര് ക്വാളിറ്റി?”
എക്സ്: “ബോത്ത്”
ആലപ്പുഴക്കാരന്: “ഏഹ്!” (അറിയാതെ വെച്ചു പോയി!)
എക്സ്: ആക്ച്വലി ഐ ആം ലുക്കിങ് ഫോര്‍ പ്രൊഗ്രമ്മിങ് ബട്ട് ടെസ്റ്റിങ് ഓക്കെ..”
ആലപ്പുഴക്കാരന്: “ഓക്കെ.., ലെറ്റ് മീ ആസ്ക് സം തിങ് ദാറ്റ് ഈസ് ഇന്‍ യുവര്‍ റെസ്യൂം.., വാട്ട് ഈസ് ദി ഡിഫറന്‍സ് ബിറ്റ്വീന് വിന്‍ഡോസ് എക്സ്പ്പി ആന്‍ഡ് എന്‍ ടി/2000?”
എക്സ്: “ആക്ച്വല്ലി, ഐ ഡോണ്ട് ക്നോ.., ഞാന്‍ ബി എസിക്കു പഠിക്കുമ്പോളാ 98 പഠിച്ചെ.., പിന്നെ ബി എഡീനു പോയി അപ്പോ കല്യണവും കഴിച്ചു .. ഇപ്പം മറന്നു പോയി..”
ആലപ്പുഴക്കാരന്: “ദാറ്റ് ഈസ് ഓള് റൈറ്റ്, ദെന്‍ ഐ വില്‍ ആസ്ക് ഫ്രം ടെസ്റ്റിങ്”
എക്സ്: “യാാാ.. ടെസ്റ്റിങ് ഈസ് ഡണ്‍ ഫോര്‍ ഫൈന്‍ഡിങ് ബഗ്സ് ആന്‍ഡ് ടു ഗിവ് അസ്സുവറന്‍സ് ടൊ യൂസെ..........
............................”
ആലപ്പുഴക്കാരന്: “എക്സ്ക്യൂസ് മീ” (ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ കൊച്ചേ.!)
എക്സ്: “യാ”
ആലപ്പുഴക്കാരന്: “വാട്ട് ഈസ് ജാവാ സ്ക്രിപ്റ്റ് ആന്‍ഡ് വിബി സ്ക്രിപ്റ്റ്?” (ഇനി ഞാന്‍ ടെസ്റ്റിങ് ചോദിക്കുന്നില്ല!)
എക്സ്: ജാവാ സ്ക്രിപ്റ്റ് ഈസ് ജാവാ ആന്‍ഡ് വിബി സ്ക്രിപ്റ്റ് ഈസ് വിഷ്വല്‍ ബേസിക്ക്, എനിക്കറില്ല അത്, ആക്ച്വലി ഇഫ് യൂ കാള്‍ മീ ആഫ്റ്റര്‍ ദിസ് സണ്‍ഡേ ഐ കുഡ് സേ.. ഐ പ്ലാന്‍ ടു സ്റ്റഡ് ദിസ് സണ്‍ഡേ........................
....................”
ആലപ്പുഴക്കാരന്: “ഓക്കെ, ഐ അണ്ഡര്സ്റ്റാന്ഡ് (ദൈവമേ.. എനിക്കും മല്ലു വന്നു തുടങി)
എക്സ്: “ലോട്ട് ഓഫ് തിങ്സ് ഐ പ്ലാന്‍ ടു സ്റ്റഡി..ആന്‍ഡ്..............”
ആലപ്പുഴക്കാരന്: “മിസിസ് എക്സ്.. ഹെല്ലോ...”
എക്സ്: “ഏ”
ആലപ്പുഴക്കാരന്: “ മിസിസ് എക്സ്. തങ്ക്യൂ ഫോര്‍ യുവര്‍ കോപ്പറേസ്ഷന്‍(കൊ ഓപ്പറേഷന് ആണോ കോപ്പറേഷന് ആണോ?) ആന്‍ഡ്, യൂ വില്‍ ബി ഇന്‍ഫോര്‍മ്ഡ് ഇഫ് യു ആര് സെലക്റ്റഡ്”
എക്സ്: “താങ്ക്യൂ ഫോര്‍ മൈ കാള്‍”
ആലപ്പുഴക്കാരന്: “വാട്ട്?”
എക്സ്: “അയ്യോ അല്ല താങ്ക്യു ഫോര്‍ കാാളിങ്”
* ഇത് വേറെ ഇന്റെര്‍വ്യൂ
ആലപ്പുഴക്കാരന്: “എന്താ പ്രീ ഡിഗ്രിക്ക് മാര്‍ക്ക് കുറഞത്?“
ഉദ്യോ: “ഐ വാസ് അഡ്മിറ്റഡ് ഇന്‍ ഹോസ്പിറ്റല്‍..“
ആലപ്പുഴക്കാരന്: “ഹ ഹ ഹ ഹ..“
ഉദ്യോ: “സാര്‍ വാട്ട് ഹാപ്പണ്ട്?“
ആലപ്പുഴക്കാരന്: “എന്നോട് ഒരു ഇന്റെര്‍വ്യൂവിന് ചോദിച്ചപ്പോ ഞാനും പറഞത് ഇത് തന്നെയാ”