ഏല്ലാര്‍ക്കും പുതുവത്സരാശംസകള്‍...
എപ്പോഴോ ബ്ലോഗ് ഭൂമിയിടപാട് തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.... ഇനിയും തകര്‍ക്കാം എന്ന് വിചാരിക്കുന്നു.. (തകരാണ്ടിരുന്നാല് മതിയായിരുന്നു)
Beautiful Minds: Happy New Year!
December 29, 2007
December 15, 2007
Open Id, google, പിന്നെ ഞാനും
രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് ഞാന്‍ ബ്ലോഗില്‍ കമന്റുകള്‍ എഴുതാന്‍ നോക്കിയപ്പോള്‍ “അതര്‍” എന്ന ഓപ്ഷനില്‍ എന്റെ ബ്ലോഗ് യൂ ആര് എല്‍ (ലിങ്ക്) ഇടാന്‍ പറ്റുന്നില്ല.. ഞാന്‍ ലോഗ് ഇന്‍ ചെയ്താല്‍ അത് എന്റെ പ്രൊഫൈലിലേക്കല്ലേ പോകുന്നത്? എന്താ ചെയ്യുക? ഗൂഗിള്‍.. ധുഷ്ട്ടന്‍ ഭയങ്കരന്‍ എന്നെല്ലാം ഞാന്‍ വിചാരിച്ചു. കഴിഞ്ഞ ദിവസം ബ്ലോഗ്ഗര്‍ ബുസ്സ്(Blogger Buzz - Official notification in blogger) കണ്ടപ്പോള്‍ മനസിലായി. അവര്‍ ബീറ്റയ്ക്ക് ചെയ്തപ്പോള്‍ പറ്റിയ ഇഷ്യൂ ആണെന്ന്.. ഇപ്പോ ഗൂഗിളും ഓപ്പണ്‍ ഐഡി(Open Id) സപ്പൊര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഓപ്പണ്‍ ഐഡി ഉള്ള ആര്‍ക്കും ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം.
ഓപ്പണ്‍ ഐഡി കിട്ടാന്‍ എളുപ്പമാ..
ഏതെങ്കിലും സൈറ്റില്‍ കയറി ഓപ്പണ്‍ ഐഡിക്ക് അപേക്ഷിക്കുക.. ഒരു കോഡ് ബ്ലോഗ്ഗില്‍ ഇടുക..(ബ്ലോഗ് ക്ലെയിം ചെയ്യുക എന്ന് പറയും ഇതിന്) പിന്നീട് ഓപ്പണ്‍ ഐഡി വെച്ച് സൈന്‍ ഇന്‍ ചെയ്താല്‍ മതി.. നമ്മള്‍ക്ക് നമ്മുടെ ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം പോലും..
ഇതാ സ്റ്റെപ്സ്..
1.
2. ഒരു പ്രോഫൈല്‍ ഉണ്ടാക്കൂ (എന്റെ പ്രൊഫൈല്‍ :
3. ബ്ലൊഗിന്റെ ഹെഡ് എന്ന ഭാഗത്ത് രണ്ട് ലൈന്‍ കോഡ് എഴുതണം.
*USERNAME എന്നാല്‍ നിങ്ങള്‍ റെജിസ്റ്റര്‍ ചെയ്ത പേര്
സേവ് ചെയ്തോളു..
4. ഇനി ബ്ലോഗ്ഗറില്‍ കമ്മന്റാം.. “എനി ഓപ്പണ്‍ ഐഡി“(Any open ID) എന്ന ഓപഷന്‍ എടുത്ത് നമ്മുടെ ലിങ്ക് കൊടുത്താല്‍ മതി. (ബ്രൗസറില്‍
എപ്പടി?
* വേറേയും ഓപ്പണ്‍ ഐഡി സൈറ്റുകള്‍ ഉണ്ട്.. യൂസ് ചെയ്യന്നേ..
POst about Open Id - ഇങ്ക്ലീഷ്
ഓപ്പണ്‍ ഐഡി കിട്ടാന്‍ എളുപ്പമാ..
ഏതെങ്കിലും സൈറ്റില്‍ കയറി ഓപ്പണ്‍ ഐഡിക്ക് അപേക്ഷിക്കുക.. ഒരു കോഡ് ബ്ലോഗ്ഗില്‍ ഇടുക..(ബ്ലോഗ് ക്ലെയിം ചെയ്യുക എന്ന് പറയും ഇതിന്) പിന്നീട് ഓപ്പണ്‍ ഐഡി വെച്ച് സൈന്‍ ഇന്‍ ചെയ്താല്‍ മതി.. നമ്മള്‍ക്ക് നമ്മുടെ ലിങ്ക് വെച്ച് കമ്മന്റ് ചെയ്യാം പോലും..
ഇതാ സ്റ്റെപ്സ്..
1.
www.myopenid.com
ഇല് പോയി സൈന്‍ അപ്പ് ചെയ്യുക(റെജിസ്റ്റര്‍)2. ഒരു പ്രോഫൈല്‍ ഉണ്ടാക്കൂ (എന്റെ പ്രൊഫൈല്‍ :
http://vishnum.myopenid.com/
3. ബ്ലൊഗിന്റെ ഹെഡ് എന്ന ഭാഗത്ത് രണ്ട് ലൈന്‍ കോഡ് എഴുതണം.
<link rel="openid.server" href="http://www.myopenid.com/server" />
<link rel="openid.delegate" href="http://USERNAME.myopenid.com/" />
*USERNAME എന്നാല്‍ നിങ്ങള്‍ റെജിസ്റ്റര്‍ ചെയ്ത പേര്
സേവ് ചെയ്തോളു..
4. ഇനി ബ്ലോഗ്ഗറില്‍ കമ്മന്റാം.. “എനി ഓപ്പണ്‍ ഐഡി“(Any open ID) എന്ന ഓപഷന്‍ എടുത്ത് നമ്മുടെ ലിങ്ക് കൊടുത്താല്‍ മതി. (ബ്രൗസറില്‍
www.myopenid.com
‘ല്‍ ലോഗിന്‍ ചെയ്തിരിക്കണം. ) നമ്മള് നിക്ക് നെയിം എന്ത് കൊടുക്കുന്നോ അത് ലിങ്കിങ് നേം ആയി വരും..എപ്പടി?
* വേറേയും ഓപ്പണ്‍ ഐഡി സൈറ്റുകള്‍ ഉണ്ട്.. യൂസ് ചെയ്യന്നേ..
POst about Open Id - ഇങ്ക്ലീഷ്
December 12, 2007
കാര്‍ട്ടൂണിസ്റ്റേ..! ഇങ്ങളെ പിന്നെ കണ്ടോളാം..
കഥ ഇവിടെ വരെ:
ഒരു ദിവസം ആലപ്പുഴക്കാരനും സജ്ജിവ് അക്കാ(aka) ബജ്ജീവും ഒരു ഹോട്ടലില്‍ കണ്ട് മുട്ടുന്നു ആ കഥ ഇവിടെ.. പിന്നീട് ഏറനാടനും കൂടെയുണ്ടായിരുന്ന ഒരു മീറ്റിനെ കുറിച്ച് ബജ്ജീവ് ഒരു പോസ്റ്റ് ഇടുന്നു.. അത് ഇവിടെ...
ദേഷ്യം വന്ന ആലപ്പുഴക്കാരന്, ബജിയോട് നടന്നത് എല്ലാം പറയും എന്ന് പറയുന്നു.. തുടര്‍ന്ന് വായിക്കുക...
അന്ന് മീറ്റില്‍ നടന്നത് മുഴുവന്‍ എഴുതി പോസ്റ്റ് ചെയ്യാം എന്ന് വെച്ചിരിക്കുംബൊള്‍ ആണ് ഗൂ-മെയിലില്‍ ഒരു ഹലാ ഹലാ വിളി..
നോക്കിയപ്പോള്‍ ബജ്ജിയേട്ടന്..
ആല: എന്നതാ ചേട്ടാ?
ബജി: ഓ വെറുതേ..
ആല: എന്നാലും?
ബജി: അതേ.., അന്ന് ഞാന്‍ കഴിച്ച ബജിയുടെ എണ്ണം എത്ര എന്ന് പറയരുത്..
ആല: നോക്കാം
ബജി: പ്ലീസ് പ്ലീസ്..
ആല: ഓക്കെ..
ബജി: കഴിഞ്ഞില്ല..
ആല: എന്തേ?
ബജി: എന്നെ കണ്ട ഉടന്‍ വസന്തവിഹാറിലേ പിള്ളേര് ആ വെയ്യിങ്ങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്തതും പറയരുത്..
ആല: ശരി
ബജി: അതേ..
ആല: പിന്നേയും എന്തെങ്കിലും ഉണ്ടോ?
ബജി: എന്റെ ഒറ്റക്കുള്ള ആ ഫോട്ടോ ഇടണം.. തടി ഇല്ലാന്ന് ആളുകള്‍ വിചാരിക്കാന്‍, അതിനേ ഇച്ചിരി സ്ലിം ആക്കാന്‍ വഴിയുണ്ടോ?
ആല: നോക്കാം..
ബജി: നോക്കിയാല്‍ പോരാ.. ഇടണം
ആല: ശരി ശരി.. ഇടാം...
ബജി: പിന്നെ ആ പാര്‍സല്‍.. അതിന്റെ കാര്യവും മിണ്ടണ്ട..
ആല: രണ്ട് പാര്‍സലുകളെ പറ്റിയും മിണ്ടുന്നില്ല..
ബജി: അത് മതി...
ആല: ഇച്ചിരി ബിസിയാ.. പിന്നെ കാണാം..
...യൂ ആര് സൈന്‍ഡ് ഔട്ട് ഓഫ് ചാറ്റ്...
ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഞാന്‍ ബജ്ജിയേട്ടന് അന്നടിച്ച ബജിയുടെ എണ്ണം അറിയിക്കില്ല.. പുള്ളി കയറി നിന്നാല്‍ പ്രശ്നമാകുമോ എന്ന് വെച്ച് പിള്ളാര് ഓഫ് ചെയ്ത ആ വെയ്യിങ്ങ് മെഷീനേ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.. ബജ്ജികള്‍ മുഴുവന്‍

അവിടുന്നേ തിന്നു തീര്‍ത്തിട്ട് ബോണ്ടയും ഉഴുന്നു വടയും (അവിടെയുള്ള സ്റ്റോക്ക് മുഴുവന്‍) പാഴ്സല്‍ ആക്കിയ കാര്യം മിണ്ടുന്നേ ഇല്ല... ബജ്ജിയേട്ടന് തടിയില്ല എന്ന് പ്രൂവ്വ് ചെയ്യുന്ന ഫോട്ടോ ഇടുന്നു..
(പുള്ളിയേ മൂന്ന് ഫോട്ടോ ആയി എടുത്ത് ഫോട്ടോ ഷോപ്പില്‍ കയറി ഒട്ടിച്ചതാ എന്ന് അത് കണ്ടാല്‍ ആരേലും പറയുമോ?)
പരിചയാക്കിയ ഇഡ്ഡലി തട്ടകത്തിലേ ഇഡ്ഡലി എവിടേ എന്ന് ആ തമിഴന് ചോദിച്ച് നടന്നപ്പോ വായില്‍ മുഴുവന്‍ ഇഡ്ഡലി ആയിരുന്നത് കാരണം ബജ്ജിയേട്ടന് മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയാമോ എന്നെനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലേ...
“ഏറനാടാ, ബജി“ എന്ന് പറഞ്ഞപ്പൊ ദേ വരൂന്നു എന്ന് ആഗ്യം കാണിച്ച ഏറനാടന്‍ വിളിച്ച് കൊണ്ടിരുന്ന കാള്‍ കട്ട് ചെയ്ത് പ്ലേറ്റില്‍ നോക്കിയപ്പോള്‍ ഞെട്ടി.. ബജ്ജിയേട്ടനോളം പോന്ന ബജിയുടെ സത്ഥാനത്ത് വെറും വായു.. മുളകിന്റെ തണ്ട് പോലും ബാക്കിവെച്ചില്ല അല്ലേ ദുഷ്ട്ടാ എന്ന മട്ടില്‍ ഏറനാടന്‍ ബജ്ജിയേട്ടന്റെ മുഖത്ത് ദഹിപ്പിക്കുന്ന ഒരു നോട്ടം വെച്ച് കൊടുത്തു.. ബജ്ജിയ്യേട്ടന്റെ മുഖത്ത് നോക്കിയതും ഏറനാടന്റെ ദേഷ്യം മുഴുവന്‍ അലിഞ്ഞില്ലാതായി..( ഏറനാടന്‍ പേടിച്ചു പോയതാ പാവം)..
എനിക്കും അഭിനയിക്കണം എന്നായി ബജ്ജിയേട്ടന്..
അത് വേണോ എന്നായി ഏറനാടന്‍.. പിന്നെ എന്തോ ആലോചിച്ചു.. എന്നിട്ട് പറഞ്ഞു.. അതേ ചാന്‍സ് ഉണ്ട്.. രാജസ്ത്ഥാന്‍ മാര്‍ബിള്‍സിന്റെ* അടുത്ത പരസ്യം പിടിക്കട്ടെ അപ്പോളാകാം ..
അങ്ങനെ ബജ്ജിയേട്ടന് ഹാപ്പി...
കൂറച്ച് കഴിഞ്ഞ് ഞാന്‍ ഏറനാടനോട് ചോദിച്ചു.. “എന്നതാ റോള്‍ ചേട്ടാ?
“ഒരു സുമോ ഗുസ്തിക്കാരനേയാ അവര്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്“ , ഏറനാടന്‍ സ്വകാര്യമായി എന്നെ അറിയിച്ചു...

December 6, 2007
ബസ്സില്‍ കേട്ടത്.... ( അശ്ലീലം , ഭയങ്കരം)
അന്ന് എറണാകുളം - തിരുവനന്തപുരം ഫാസ്റ്റില്‍ കയറിയപ്പോള്‍ അടുത്തിരുന്നയാള്‍ ഫോണില്‍ പറഞ്ഞ ഡയലോഗുകള്‍ കുത്തിട്ടിരിക്കുന്ന ഭാഗം സൈലന്‍സ് ആണ്... മറ്റയാള്‍ എന്ത് പറയുന്നു എന്ന് ഞാന്‍ കേള്‍ക്കുന്ന്നില്ലല്ലോ..
"ഹലോ.. ആ പറയൂ ശിവാ.."
.................
"അവളെ കിട്ടിയില്ലേ?"
............
"എന്ത്.. പറ്റില്ലന്നോ?, അതെല്ലാം ഈ പണിക്ക് ഇറങ്ങുന്നതിനും മുമ്പേ ആലോചിക്കണമായിരുന്നു.. "
..........
"വേറെ ആരെ കിട്ടും? ...... ശാരി ശരിയാകില്ല.. നമ്മള്‍ക്ക് ഒരു മുപ്പത്തഞ്ചിനും നാല്‍പ്പതിനും ഇടയ്ക്ക് ഉള്ളവള്‍ മതി.."
.............
"അവള് വഴങ്ങുമൊ? ആ ഡി എന്‍ അവളെ പിടിച്ച് വെച്ചിരിക്കുകയല്ലേ?"
.................
"എന്താ ചെയ്യുക ഇനി... "
.................
"ഇല്ല ശിവാ.. ഞാന്‍ പറഞ്ഞില്ലേ? മുപ്പത്തഞ്ച് പ്ലസ്സ്.."
...............
"അവള് എങ്ങനെയാ? നന്നായി ചെയ്യുമോ? അതോ?, കാണാന്‍ എങ്ങനെയാ?"
.....................
"എടാ പൊട്ടാ.. അടുത്തതിന്റെ അടുത്ത ഞായറാഴ്ച്ച രാത്രിയാ സംഭവം.. വല്ലതും നടക്കുമോ?“
..................
“എങ്ങനെയ്യെങ്കിലും നീ അവളെ പൊക്ക്.. അവളെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം..“
................
“ശരിയെന്നാല്‍..“
* ഫോണ്‍ വെച്ച് കഴിഞ്ഞ് അയാള്‍ എന്നോട് ...
“ ഒരു നാടകത്തിന് നടിയെ കണ്ട് പിടിക്കാന്‍ പെടുന്ന പാടെ..“

December 4, 2007
ബ്ലോഗ്ഗേഴ്സ് മീറ്റ്- കൊച്ചി 03/ഡിസം/2007

ബ്ലോഗ്ഗേഴ്സ് മീറ്റ് എന്നാല്‍ ബ്ലോഗ്ഗര്‍മ്മാര്‍ മീറ്റ് ചെയ്തു എന്ന്.. ഇന്നലെ അഞ്ച് ബ്ലോഗ്ഗര്‍മ്മാര്‍ തമ്മില്‍ കണ്ട് മുട്ടി..
ആലപ്പുഴക്കാരന്(2 പേര് ചേര്ന്നിരുന്നാലത്ത അത്ര വരും) സജ്ജീവേട്ടന്(മൂന്നു പേര്‍ക്ക് തുല്യന്‍).
ഒന്നു കാണണമല്ലോ വിഷ്ണു എന്ന് പറഞ്ഞപ്പോള്‍.. പിന്നെയെന്താ ഇന്ന് തന്നെയാകാം.. വസന്ത വിഹാര്‍ അറിയാമോ?
അവിടെയാകാം എന്ന് ഞാന്‍ റിപ്ലൈ കൊടുത്തു..
ഓ എയര്‍ലൈന്‍സിന്റെ അവിടുത്ത ഹോട്ടല്‍ എന്ന് പുള്ളിയും..ഭയങ്കരന്‍.. എല്ലാം അറിയാമല്ലോ എന്ന് ഞാന്‍ അപ്പോള്‍ മനസില്‍ വിചാരിച്ചു.. നേരിട്ട് കണ്ടപ്പോള്‍ സംശയം മാറി.. (ഇങ്ങേര്‍ക്ക് ഹോട്ടലുകള്‍ ഏതെല്ലാം എന്നറിയില്ല എങ്കിലേ അത്ഭുതം തോന്നേണ്ടതൊള്ളു... ഹും.. എനിക്കോരു കോമ്പറ്റീഷന്)
ആ വരവ് ഒന്നു കാണേണ്ടതായിരുന്നു.. ഒരു ഹീറോഃഓണ്ട 100എസ് എസില്‍ ഹെല്‍മെറ്റും വെച്ച്...(പാവം ബൈക്ക്)
കേറി വന്നയുടനേ ഫോണ്‍ കയ്യില്‍ എടുത്തു.. കയ്യുയര്‍ത്തി കാണിച്ചപ്പോള്‍ വന്ന് ഹലോ വിഷ്ണു എന്നും പറഞ്ഞ് ഉപചാരങ്ങളിലേക്ക്.. ഒരു കോഫിയുടെ ബലത്തില്‍ ഞ്ഞങള്‍ വന്ന കാര്യം ചെയ്തു തീര്‍ത്തു.. ചിരിയുടേയും ചിന്തയുടേയും മാലപ്പടക്കങ്ങള്‍ കൊളുത്തിയ നിമിഷങ്ങള്‍ അതിനിടയില്‍ വിദ്വാന് എന്റെ ഒരു പടവും വരച്ചു... ഇന്‍ ലെസ്സ് ദാന്‍ ഏ മിനിറ്റ് ടൈം... പിന്നീട് ഓര്‍ഡര്‍ ചെയ്ത കോഫിയും(അതേ രണ്ടാമത്തേത് തന്നെ..) വടയും തീര്‍ത്തിട്ട് ഞങ്ങള്‍ കയ്യ് കഴുകി തിരിച്ച്
വരുമ്പോല്‍ മൊബൈല്‍ റിങ്ങ് ചെയ്തു.. പൂരത്തിന്റെ മേളം റിങ്ങ് ടോണ്‍ ആയി ഉയര്‍ന്നപ്പോള്‍ ഞാന്‍ സജ്ജീവേട്ടനെ ഒന്ന് നോക്കി.. പറ്റിയ റിങ്ങ് ടോണ്‍.. പുള്ളിക്ക് നന്നായി ചേരും...
ശ്..ശ്.. സജ്ജീവേട്ടന് വരച്ച കാരിക്കേച്ചര്‍ കണ്ട് ഞാന്‍ ഒന്ന് എഴുന്നേറ്റ് കൈയ്യ് കഴുകാന്‍ പോയി... എന്റെ മുഖം അത് തന്നെയല്ലേ എന്നറിയാനാ പോയത്.. കണ്ണാടിയില്‍ സ്ജ്ജീവ്വേട്ടന് വരച്ച

* സജ്ജീവേട്ടന് രാത്രിയില്‍ ബൈക്കില്‍ പോകുന്നതിന്റെ ഫോട്ടോ കൊള്ളാമോ?
പോകുന്നതിനും മുമ്പേ ചേട്ടന് ഒന്ന് വെയിറ്റ് നോക്കണം എന്നുണ്ടായിരുന്നു.. പക്ഷേ ഹോട്ടല്‍ സ്റ്റാഫ് സമ്മതിച്ചില്ല... ഇതിന് മാക്സിമം തൂക്കാന്‍ പറ്റിയ ഒരു വെയിറ്റ് ഉണ്ട് എന്നും ഉപദ്രവിക്കരുതും എന്നും പറഞ്ഞ് അവര്‍ ചേട്ടന്റെ മുമ്പില്‍ തൊഴുതു
*beautiful minds