നവമ്പര്‍ 19 എന്റെ കസിന്റെ(ചേച്ചി) കല്യാണ ആനിവേഴ്സറി ആയിരുന്നു... കഴിഞ്ഞ ദിവസം ചേച്ചിയേ വിളിച്ച് വിഷ് ചെയ്തപ്പോഴാ പഴയ സംഭവം ഓര്‍മ്മ വന്നത്... അന്ന് ഒരു 17ന് എന്റെ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട് വന്നു.. 19ന് കസിന്റെ കല്യാണവും.. എന്നാല്‍ കല്യാണം എല്ലാം കൂടി കഴിഞ്ഞാകാം വീട്ടില്‍ റിസള്‍ട്ട് അറിയിക്കുന്നത് എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു...
അങ്ങനെ കല്യാണത്തിന് തലേ ദിവസം പാര്‍ട്ടിക്കിടയില്‍ കൂടെ ഞാന്‍ ഓള് ഇന്‍ ഓള് ആയി നടക്കുകയായിരുന്നു..
“എടാ.. റിസള്‍ട്ട് വന്നോ?”, അച്ഛന് ആണ്...
ആ ചോദ്യത്തിലേ ഒരു പന്തികേട് എനിക്ക് തോന്നി... പുള്ളി എങ്ങിനേയോ അറിഞ്ഞിട്ടുണ്ട്.. അതാ ഈ ചോദ്യം..
“അയ്യോ.. ശരിയാ അച്ഛാ.. ഞാന്‍ അതങ്ങ് മറന്നു.. ശ്ശോ..!”
ഇത്രയുമേ ബാക്കിയുള്ളവര്‍ കേട്ടിരുന്നത്.. (കേള്‍ക്കാത്തത് എന്തുവാ എന്നറിയണമെങ്കില്‍ പിറ്റേന്ന് കല്യാണത്തിന് എത്തിയ എന്റെ മുഖം കണ്ടാല്‍ മതിയായിരുന്നു)
പിന്നെയല്ലേ കാര്യം അറിഞ്ഞത്.. എന്റെ എച് ഓ ഡി(ഒരു പ്രമുഖ മലയാളം ബ്ലോഗ്ഗറുടെ പിതാവ്) കല്യാണതലേന്ന് വന്നിരുന്നു... അവന് പ്രീഡിഗ്രിക്ക് കോമ്മേഴ്സ് പഠിച്ചില്ല എന്ന പ്രശ്നമേ മാര്‍ക്കില്‍ ഒള്ളു എന്നും.. ഇനി ശരിയാകും എന്നും പറഞ്ഞിട്ട് പോയി.. ആഹ് എന്റെ ഓരോ സമയം...
10 അഭിപ്രായങള്‍:
സമയദോഷം.. അത് എപ്പോഴാ വരുന്നതെന്നറിയില്ല..
പിന്നെ ഉരുണ്ടും പിരണ്ടും മുന്നേറാം..
വേറെ ഒന്നും സംഭവിച്ചില്ലല്ലോ... ഭാഗ്യം.
:)
സംഭവം എന്താണ് നടന്നത്....
ചാത്തനേറ്: സംഭവം കൊള്ളാം ‘സംബവം’ കുളമായെങ്കിലും.[മാറ്റുമല്ലോ]
നടന്നത് ഒരു പൂരം തന്നെ ആയിരുന്നു ശ്രീ..
വഴിപോക്കാ.. റിസള്‍ട്ട് വന്നിട്ട് വീഐട്ടില് പറയാതിരിന്നിട്ടുണ്ടോ? വഴിപോക്കന് പറയാതെ തന്നെ വേറെ വഴി അത് വീട്ടില്‍ അറിഞ്ഞിട്ടുണ്ടോ? അനുഭവിച്ചു തന്നെ അറിയണം അത്..
ചാത്താ.. മാറ്റി..(യവന് സ്വകാര്യമായി പറഞ്ഞൂടെ ഇത്?)
ആ പ്രമുഖ മലയാളം ബ്ലോഗറേയും അദ്ദേഹത്തിന്റെ അച്ഛനേയും എനിക്കറിയാമേ.. പക്ഷേ ഞാന്‍ പറയൂല്ല :)
അത്രേയുള്ളോ....
ഭാഗ്യം .....
അല്ലേലും ഈ കോമേഴ്സിലൊക്കെ എന്താ കഥ ....
;-)
ഓരോ യോഗാമാഷേ...
കേള്‍ക്കാനുള്ളത് കല്ല്യാണമായലും കറക്ട് ടൈമിന് എത്തും
:)
ഭാഗ്യം, വലിയ അത്യാഹിതമൊന്നും ഉണ്ടായില്ല. നന്നായി എഴുത്ത്.
മിണ്ടല്ലേ നന്ദാ.. അടുത്ത തവണ കാണുമ്പോള്‍ ചായ വാങി തരാം.. മിഠായി വാങ്ങി തരം.. ചൊക്ലേറ്റ് വാങ്ങി തരാം...
മഞ്ഞുതുള്ളി.. വീട്ടില്‍ നല്ല പൂരം ആയിരുന്നു...
സഹയാത്രികാ,, അനുഭവം ഉണ്ടല്ലേ? ഹി ഹി ഹി...
ഇതിലും വല്യ അത്യാഹിതം എന്തുണ്ടാവാനാ വാല്മീകീ? ഇപ്പോഴും ആല്‍ബം കാണുമ്പോ ചേച്ചി ചോദിക്കും.. കല്യാണ ദിവസം എന്താ എന്റെ മുഖത്തൊരു മ്ലാനത എന്ന്.. :(
Post a Comment