October 29, 2007
ഇന്ന് ലോക സോറിയാസിസ് ദിനം...
ഇന്ന്(29 ഒക്റ്റോബര്‍) ലോക സോറിയാസിസ് ദിനം.
ലക്‍ഷ്യം
1. സോറിയാസിസ്സിനേ കുറിച്ചുള്ള ഉദ്ബോധനം. ഇത് പകരുകയില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ള ശ്രമം.
2. സോറിയാസിസ് മൂലം വിഷമിക്കുന്നവര്‍ക്ക് ഏറ്റവും നൂതനമായ പരിഹാര മാര്‍ഗങ്ങളും, പിന്നെ മരുന്നും ലഭിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
3. രോഗികളുടെ ആവശ്യങ്ങള്‍ അറിയുവാനുള്ള വേദി തുറന്നു വെക്കുക... രോഗമുള്ളവര്‍ “എനിക്ക് സോറിയാസിസ് ഉണ്ട് എന്ന് പറയാന്‍ മുള്ള മടി മാറ്റുക.
4. സോറിയാസിസിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുക(രോഗികള്‍ക്കും, പബ്ലിക്കിനും).
* ഏനിക്കും ഉണ്ട് സോറിയാസിസ്.. പക്ഷേ ഞാന്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തി... ഇപ്പോള്‍ ഭക്ഷ്ണ ക്രമീകരണത്തിലൂടെ ഞാന്‍ സോറിയാസിസ്സിനേ വരുതിക്ക് നിര്‍ത്തുന്നു..
ആര്‍ക്കെങ്കിലും കൂടുതല്‍ വിവരണം/ഹെല്‍പ്പ്/ ആവശ്യമെങ്കില്‍ കമ്മന്റൂ... അല്ല എങ്കില്‍ alappuzhakaran {[at]} gmail dot com ഇലേക്ക് ഒരു മെയില്‍ അയക്കൂ...
Beautiful Minds: A day for Psoriasis - World Psoriasis day- on 29th of October
7 അഭിപ്രായങള്‍:
ഇന്ന്(29 ഒക്റ്റോബര്‍) ലോക സോറിയാസിസ് ദിനം.
നല്ല പോസ്റ്റ്.. കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു....
എന്തെഴുതാനാ കണ്ണൂരാനേ? ഇതു മൂലം ഞാന്‍ കുറേ അനുഭവിച്ചെന്നോ? എനിക്ക് എല്ലാവരേയും കാണാന്‍ മടിയായിരുന്നു എന്നോ? നിങ്ങള്‍ അന്ന് എറണാകുളത്ത് വെച്ച് കണ്ടപ്പോള്‍ ഒന്നും തോന്നിയില്ലല്ലോ? ഇത് ഞാന്‍ ഇപ്പൊ ഇവിറ്റെ പറഞ്ഞില്ല എങ്കില്‍ ആരും അറിയില്ല.. ആരും ശ്രദ്ധിക്കില്ല..
വിശദമായി എഴുതണം എങ്കില്‍ രണ്ട് മാസം പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയതിനേ കുറിച്ച് പറയണം.. നട്ടില്‍ നിന്നും അകന്ന് ആരും ഹെല്‍പ്പ് ചെയ്യാന്‍ ഇല്ലാതെ ഇരുന്നതിനേ കുറിച്ച് പറയണം.. ഒറ്റക്ക് ബസ്സ് കയറി നാട്ടില്‍ എത്തിയതിനേ കുറിച്ചും പറയണം.. മറ്റുള്ളവരുടെ മുഖത്ത് നോക്കന്‍ പറ്റാത്ത അവസ്ഥ (അത് ഭീകരമാ മാഷേ) പിന്നേ കയ്യനക്കിയാലോ തല ഒന്ന് തിരിച്ചാലോ കയ്യ് കീറുമോ? കഴുത്ത് മുറിയുമോ? എന്നെല്ലാം ഉള്ള തോന്നലുകള്‍.. എന്തിനാ വെറുതേ?
ഇത് നിങ്ങള്‍ ചോദിച്ച് കമന്റിയതാ..
പ്രയോജനപ്രദമാണിത്തരം കുറിപ്പുകള്‍. ഞാന്‍ ഈ ലിങ്ക് എന്റെ സുഹൃത്തിന്റെ (സെഞ്ചുറിയന്‍ ബാങ്ക് എം.ജി.റോഡ് ബ്രാഞ്ച് ഹെഡ്)അറിവിലേക്കായ് അയച്ചു കൊടുക്കുന്നുണ്ട്. അവര്‍ ഇതുമൂലം വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്.
എങ്ങനെ വരുതിക്ക് നിര്‍ത്തി, ആലപ്പുഴക്കാരാ?
അറിയാന്‍ താത്പര്യമുണ്ട്. (എന്റെ സോറിയാസിസ് വന്നും പോയും ഇരിക്കുന്നു)
വിശദമായെഴുതാമോ?
നന്നായി ഈ ലേഖനം സുഹൃത്തേ.
കൈതേ... ഞാന്‍ വെജിറ്റേറിയന്‍ ആണ്.. പിന്നേ എരിവുള്ളതും പുളിയുള്‍ലതും ആയ ഭക്ഷണം കുറച്ചു.. ഓറഞ്ച്, മുന്തിരി എന്നീ പഴങ്ങള്‍ ഒഴിവാക്കി.. അച്ചിങാ പയറ്, വന്‍പയര്‍ എന്നിവ ഒഴിവാക്കി.. എക്സ്ട്രീം ഹീറ്റ് ആന്‍ഡ് കോള്‍ഡ് ഉല്ല ഭക്ഷണം , കാലാവസ്ഥ എന്നിവ ഒഴിവാക്കുന്നു..
ദിവസം 15 ഗ്ലാസ്സ് വെള്ളം, രാവിലേ തന്നെ എണ്ണതേച്ച് കുളി..(സോപ്പ് ഡൌവ്വ് , അതും വളരേ കുറച്ച് മാത്രം തേക്കൂ, ചെറിയ എണ്ണ മയം ഇരിക്കട്ടെ..)അത്താഴത്തിന്‍ ഒരു സവോളയും പിന്നെ കുറച്ച് വെളുത്തുള്ളി അല്ലിയും പച്ചക്ക് അരിഞ്ഞ് കഴിക്കും.. മുളപ്പിച്ച ചെറുപയര്‍ എന്നും ഒരു നേരം..
ഇത്ര തന്നെ... ഇത് കൊണ്ട് തന്നെ വളരെ കണ്ട്രോളബിള്‍ ആക്കാന്‍ പറ്റി.. (നോ സ്മോക്കിങ്ങ്.. നോ ഡ്രിങ്കിങ്ങ്..)
Post a Comment