ഷിബു സാറ് രാത്രി ഉറങുമ്പോളാണ് എന്തോ കേട്ടത്... എന്താണ് എന്നതിനുറപ്പില്ല.. ഗെയിറ്റ് കുലുങിയതാണോ? നോക്കുംബോള്‍ ഭാര്യ സുഖമായി ഉറങുന്നു.. ഒരൊറ്റ ചവിട്ടു കൊടുക്കണം അല്ലേ.. പോത്ത്..!
ശബ്ദ്ദം ഇല്ലാതെ ടോര്‍ച്ചുമായി പുള്ളി പുറത്തിറങി.. ശരിയാണ്.. ഗേയിറ്റ് കുലുങുന്നുണ്ട്...
ഒരു തോര്‍ത്ത് പോലത്തെ കൈലിമാത്രമാണ് ഉടുത്തിരിക്കുന്നത്.. സാരമില്ല.. വയസ്സ് നാല്‍പ്പത്തഞ്ച് കഴിഞു .. ചാടാന്‍ പറ്റുമോ?
കര്‍ത്താവിനേയും ബേബിക്കുട്ടനേയും മനസില്‍ ധ്യാനിച്ച് പുറകോട്ടിറങി ഒരു ഓട്ടം.. ഗെയിറ്റിന്റെ അടുത്ത് വെച്ച് മുകളിലെ ക്രോസ്സ് ബാറില്‍ പിടിച്ച് ഒരായത്തിന് മുകളില്‍ എത്തി.. അവിടുന്ന് ഒരു മലക്കത്തിന് താഴേയും. തച്ചോളി പരമ്പര ദൈവങളെ..! കാല് ലേശം ഉളുക്കിയോ? സാരമില്ല.. ഈ പ്രായത്തിലും ഇങനെയെല്ലാം പറ്റുന്നുണ്ടല്ലോ..!
“ആരാടാ അത്.., ആണാണെങ്കില്‍ നേരിട്ട് വാടാ.. ഒളിച്ചിരിക്കുവാണല്ലേടാ..! %$^%$^%$^”
പുള്ളിക്കാരന് കാതോര്‍ത്തു.. എന്നിട്ട് ടോര്‍ച്ചെടുക്കാന്‍ മടിയില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഒരു ചരട്(അത് തന്നെ.. അരയിലെ ചരട്).. നോക്കിയപ്പോള്‍ കൈലി ഊരി ഗെയിറ്റിന്റെ അപ്പുറത്ത് കിടക്കുന്നു.. എടുക്കാന്‍ നിവര്‍ത്തിയില്ല.. ഗെയിറ്റില്‍ അലൂമിനിയം പട്ട അടിക്കാന്‍ തോന്നിയ ആ നിമിഷത്തെ പ്രാകിക്കോണ്ട് പുള്ളീ തിരിഞു.. നോക്കുമ്പോള്‍ ഗെയിറ്റ് പിന്നേയും ആടുന്നു..
“കര്‍ത്താവേ, ഇതെന്താ.??”
ടോര്‍ച്ചും അപ്പുറത്തായല്ലോ? .., എടീ.. എടീ.. എന്നുച്ചത്തില്‍ വിളിച്ച ഷിബൂസിന്റെ വിളികേള്‍ക്കാന്‍ ആരും മുതിര്‍ന്നില്ല.. അല്ല.. ആ സൌണ്ട് ഒന്നു പുറത്ത് വരണ്ടേ?
പകല്‍ തന്നെ ഇതിയാന് കണ്ണ് കാണില്ല പിന്നെയല്ലേ രാത്രി.. വഴിവിളക്കിന്റെ നുറുങുവെട്ടത്തില്‍ പരതിയ ടിയാന് ഒരു കറുത്ത സാധനം താഴേ കണ്ടു..(വായനക്കാര്‍ തെറ്റിധരിക്കാതിരിക്കാന്‍ ആ സാധനം ആമയാണ് എന്ന് പ്രസ്താവിച്ചുകൊള്ളട്ടെ..) അത് ഗെയിറ്റിന്റെ ഇടയില്‍ കുരുങി അങോട്ടും ഇങോട്ടും പോകാനാകാതെ നില്ക്കുന്നു..
എന്തൊരു തമാശ.. ചുമ്മാതല്ല ഗെയിറ്റ് ഇളകിയത്.. നാളെ തന്നെ ട്രെയിനില്‍ എല്ലാവരോടും പറയണം എന്ന് കരുതി ഷിബുജി ആര്‍ത്ത് ചിരിച്ചു.. അപ്പോളാണ് കാലിലെ വേദന ശ്രദ്ധിച്ചത്..
“അമ്മേ...“ ഇനി തിരിച്ചു പോകാം എന്ന് വിചാരിച്ച് നായകന് ഒന്ന് ഞെട്ടി.. ഗെയിറ്റ് പൂട്ടിയിരിക്കുകയാണ്.. ആദ്യത്തെ ആവേശത്തില്‍ ഒന്ന് ചാടി എന്ന് മാത്രം.. ഇപ്പോള്‍ കാലില്‍ നല്ല വേദന, ഉളുക്കിയ മട്ടുണ്ട്.. തിരിച്ച് ചാടാന്‍ പറ്റുമോ ആവോ?
പതുക്കേ ഗെയിറ്റ് പിടിച്ച് കേറാന്‍ തുടങിയപ്പോളേ ഒരു കാര്യം മനസ്സിലായി. തുരുമ്പെടുത്ത ഗേയിറ്റില്‍ തുണിയില്ലാതെ കയറുന്നത് മുള്ളുമുരിക്കില്‍ കയറി കൈ വിടുന്നത് പോലെയാണ്... കര്‍ത്താവേ പത്രം ഇടുന്ന പയ്യന് വരാന്‍ സമയം ആയി.. ആഞു വലിച്ച് കയറി മറുകണ്ടം ചാടി മുണ്ടും എടുത്ത് ഷിബുജി ഓടി(സോറി ഞൊണ്ടി). അമ്മാവന് ശീമയില്‍ നിന്നും കൊണ്ടുവന്ന ടോര്‍ച്ച് പോലും പിന്നെ മകന് കണ്ടെടുക്കുകയായിരുന്നു..
* ഈ മാസം എടുത്ത ആറ് ലീവുകളില്‍ രണ്ടെണ്ണം ആമയ്ക്ക് ഡെഡിക്കെയ്റ്റ് ചെയ്തു.. തിരുമ്മലും.. നീറ്റലിനുള്ള മരുന്നുമായി ഒരു സംഖ്യ നീക്കുപോക്കായി വെച്ചിട്ടുണ്ട് എന്നും കേട്ടു..
** കേരളീയരേ... മഴക്കാലം തുടങി ആമകള്‍ ഇനിയും ഗെയിറ്റിനിടയില്‍ കുടുങാം.. മാനം വേണേല്‍ പാന്റും ഇട്ട് മതില്/ഗെയിറ്റ് ചാടുക..
18 അഭിപ്രായങള്‍:
entammo.....njaan aartthu chirucchu....atipoliyaayittuntu....vaayikkumpol oro scenum bhavanayil varukayaayirunnu...innu trainil ninakku thirichati prathiikshikkaam
ha..ha..ha..ha..kalakki...mone...dineshaaaaaaaaaaaaaaaaaaaaa........................
Rajen
Sooper.....aleppykaraa
ആലപ്പുഴക്കാരാ... പോസ്റ്റ് നന്നായിട്ടുണ്ട്... :-)
:)
കഥ നന്നായിട്ടുണ്ട് പക്ഷെ ഒഴുക്ക് ഇടക്കിടെ മുറിഞ്ഞു പോകുന്നു. അവ്യക്തതയും ഉണ്ട്.
കാര്യം കഥയൊക്കെ കൊള്ളാം.
നോക്കുംബോള്‍ ഭാര്യ സുഖമായി ഉറങുന്നു.. ഒരൊറ്റ ചവിട്ടു കൊടുക്കണം അല്ലേ.. പോത്ത്..!
എന്നൊന്നും വീട്ടീച്ചെന്ന് പറഞ്ഞേക്കരുത് :)
anubhava kathha..valare nannaayittuntu....
Arumugham Baiju
ഖസാബിലേ കമ്മന്റുകളേ നന്ദി..(രാജന് സാറിനും, ബൈജുവേട്ടനും ചേര്‍ത്ത്)
അരീക്കോടാ ഇത് നടന്നതാ.. :)
സൂര്യോദയം,| നന്ദി വീണ്ടും വരിക |(തമിഴ് നാട് ബോര്ഡറില് ഉള്ള ആ ബോര്‍ഡ് ഞാന്‍ ഇങെടുത്തു..)
സുവിനു എന്റേയും ഒരു പുഞ്ചിരി.. :)
ഉണ്ണിച്ചുട്ടാ.., ഒഴുക്കിനെതിരേ നീന്തിയതാ.. പക്ഷെ ഇച്ചിരി പാളി എന്നെനിക്കും തോന്നി.. :) കമ്മന്റിയതിനു നന്ദി..
എന്റെ ഭാര്യ്, എന്റെ ചവിട്ട്.. ഞാന്‍ പറയുന്നു.. എന്റെ ഇക്കാ.. ഇങള് തടസം ഒന്നും പറയല്ലേ....
കൊള്ളാം :)
കൊച്ചിയില്‍ എവിട്യാ സോഫ്റ്റ്വെയര് ടേസ്റ്റിംഗ് സുഹൃത്തേ ? :)
ചാത്തനേറ്:
എന്നാലും രാത്രി തെങ്ങിന്റെ മണ്ടേലിരുന്ന് ഇതെല്ലാം വള്ളിപുള്ളിവിടാതെ കണ്ടല്ലോ ആലപ്പുഴക്കാരനെ സമ്മതിച്ചിരിക്കുന്നു. പരുന്തിന്റെ കണ്ണാ...
വനജേച്ചീ ഡാങ്ക്യൂ....
നിക്കേ.. ഞാന്‍ ടെസ്റ്റിങ് ചെയ്യുന്നില്ല.. ഇപ്പോള്‍ ക്വാളിറ്റി അഷുറന്‍സ് എന്ന കൊച്ചു ഡിവിഷന്റെ ഹെഡ് ആയി വിരാജിക്കുകയാ..
ന്റെ ചാത്താ.. പിന്നെയല്ലാതെ.. എന്റെ തെങിലും ചെറിയ തെങില് കയറിയിട്ടും നിങള്‍ ഒന്നും കണ്ടില്ലല്ലോ??? പൂയ് പൂയ് പപ്പി ഷേയിം...
എന്റെ റബ്ബെ, വെര്‍ഡ് വെരിയുടെ ഒരു നീളം, രണ്ട് രണ്ടാര മിറ്റര്‍ നിളത്തിലല്ലെ അവന് കിടക്കുന്നത്, അത് എടുത്ത് കടലില്‍ കളഞ്ഞാല്‍ ഞാനും പറയും നല്ല മനോഹരമായ കഥ ന്ന്. ഇല്ലെങ്കി പറയൂലാ.
ഇത്രെം ഇങ്ക്ളിഷ് ഞമ്മള് ഇസ്ക്കുളില്‍ പഠിച്ചിരുന്നെങ്കി ഞാനിപ്പോ . . . .
അല്ല ആരാ ഈ ഷിബുസാറ്?
കഥ കൊള്ളാം, പക്ഷേ പലപ്പോഴും ഗേറ്റിന്റെ ഇപ്പുറത്തും ഇപ്പുറത്തുമൊക്കെയായിപ്പോകുന്നു വിവരണം.
ശ്രദ്ധിക്കുമല്ലൊ?
ബീരാനിക്കാ..ആ പെരങു പതിഞു പോയീന്ന് ക്ഷമിക്കൂലെ?
കൈതമുള്ളെ.. ഞാന്‍ ഉണ്ണിച്ചുട്ടനോട് പറഞ കമ്മന്റ് കണ്ടോ? എന്റേതായ രീതിയില്‍ അങു പോകാന്‍ നോക്കിയതാ.. ഒരുമാതിരി വെര്‍ബല്‍ ഡിസ്ക്രിപ്ഷന്‍ ശരിയാവില്ലാ എന്ന് തോന്നിയിട്ടും ഞാന്‍ അങു പ്രൊസീഡ് ചെയ്തു.. നന്ദിയുണ്ട് വന്ന് കണ്ട് പറഞതിന്...
{:)}
''ഈ മാസം എടുത്ത ആറ് ലീവുകളില്‍ രണ്ടെണ്ണം ആമയ്ക്ക് ഡെഡിക്കെയ്റ്റ് ചെയ്തു.. തിരുമ്മലും.. നീറ്റലിനുള്ള മരുന്നുമായി ഒരു സംഖ്യ നീക്കുപോക്കായി വെച്ചിട്ടുണ്ട് എന്നും കേട്ടു..''
അതു കിടു! :)
Post a Comment