പ്രീ-ഡിഗ്രി.. ജീവിതത്തിന്റെ വസന്തകാലം..അഹങ്കാരം എന്താണ് എന്ന് പോലും അറിയാത്തതിനാല്‍ അഹങ്കാരം മാത്രം കാണിക്കുന്ന പ്രായം.. അന്ന് ഞങള്‍ നാല്‍വര്‍ (ഞാന്‍, മഹി, ജില്, ശ്രീനു) കല്ലേലി സാറിന്റെ അടുത്ത് ഫിസിക്സ് ട്യൂഷന് പോകുന്ന സമയം.. സ്കൂളിന്റെ ചങലകള്‍ വലിച്ച് പൊട്ടിച്ച് കാറ്റില്‍ പറത്തി നടക്കുന്ന ഞങള്‍ക്ക് ഫിസിക്സ് ഒരാശ്വാസമായിരുന്നു... ഗോപി സാറിന്റെ കെമിസ്റ്ററി ക്ലാസ്സില്‍ രാവിലെ അഞ്ചിന് തന്നെ വീട്ടില്‍ നിന്നും ഇറങണം.. ഇത് ആറരയ്ക്ക് ഇറങിയാല് മതി.. അന്നെല്ലാം എന്ത് രസമായിരുന്നു?ഗോപി സാറിന്റെ ക്ലാസ്സിലേ ഉറക്കം, വെളുപ്പിനെ വാശിക്കുള്ള സൈക്കിള്‍ ചവിട്ട്, ശ്ശോ...!
ആയിടയ്ക്കാണ് ടൈറ്റാനിക്ക് ഇറങിയത്, അത് കണ്ട ജില്‍സണ്‍ കേറ്റ് വിന്സ്ലെറ്റിനേ പോലെ ഇരിക്കുന്ന ആ ഉമ്മാച്ചി കുട്ടിയേ നോട്ടമിട്ടു.. അവസാനം ശ്രീനുവും ജില്ലും കൂടെ അവളുടെ വീട്ടില്‍ ഒരു കാര്‍ഡ് കൊണ്ടിട്ടിട്ട് ഓടി പോന്നു... (ക്രിസ്തുമസ് കാര്‍ഡ് ആയിരുന്നു എന്നാണ് ഓര്‍മ്മ..).. അത് കഴിഞ് എത്ര എത്ര വിന്സ്ലെറ്റുകള്..
എന്നും കല്ലേലി സാറിന്റെ ക്ലാസ്സുകള്‍ നല്ല രസമായിരുന്നു.. പഠിക്കാന്‍ ഉള്ള രസമല്ല.. ഡെസ്കിലേ തുളയില്‍ കടലാസ് ഉണ്ട കൊണ്ട് ഗോള്‍ഫ് കളിക്കുക, പെന്‍ഫൈറ്റ്(ഇത് ഇച്ചിരി റിസ്ക്കിയാണ് കാരണം പേനകള്‍ തമ്മില്‍ അടിച്ച് തെറിച്ച് പോകാനും ഒച്ചയുണ്ടാകനും ഉള്ള സാധ്യത ഉണ്ട്...) കുത്തുകള്‍ യോജിപ്പിക്കുക തുടങിയ സാധാരണ വിനോദങള് കൂടാതെ, ചോരകുടിച്ച് വീര്‍ത്ത് കിറിങിയിരിക്കുന്ന കൊതുകുകളെ അടിച്ച് കൊല്ലുകയും, എന്നിട്ട് അതിന് ചുറ്റും ഒരു ബോര്‍ഡര്‍ വരച്ച് ആര്. ഐ. പ്പിയും വെച്ച്, ചത്ത സമയവും, ഡേറ്റും, കൊന്നയാളുടെ ഇനീഷ്യലും എഴുതിവെക്കും...
അങനെ ഒരു ദിവസം കുത്ത് പൂരിപ്പിച്ച് കളിക്കുകയായിരുന്ന ശ്രീനുവിനെ പുള്ളി പൊക്കി(ഞാനും കൂടെയുണ്ടായിരുന്നു).. ചോദിച്ചതിന് ഉത്തരം പറയാത്ത അവനിട്ട് തലമണ്ടയിലെ ക്രോസ്സ് വയര്‍ നോക്കി ഒരു പൂശ്.. അതും കയ്യില്‍ ഇരുന്ന ഫിസിക്സ് എന്ന കുന്ത്രാമണ്ടി പുസ്തകം കൊണ്ട്...
ഠേ.. എന്തൊരു ഒച്ചയായിരുന്നു.. (ഞങള്‍ കൊതുകിനേ പോലും ഇത്ര വാശിക്ക് അടിക്കില്ലായിരുന്നു..)
ശ്രീനുവിനെ ഒതുക്കാന്‍ ഞങള്‍ ആന്ദ്രാക്കാരി സാന്ദ്രയേ ഉപയോഗിച്ചിരുന്നു.... ശ്രീനുവിനു അവളെ കണ്ണെടുത്താല്‍ കണ്ടൂടാ.. അവള്‍ക്ക് അവനേയും.. ഒരു ദിവസം ശ്രീനുവിനോട് അവള് എന്തോ പറഞു..
അന്ന് ശ്രീനു ഫുള്‍ കലിപ്പിലായിരുന്നു..
“എടാ.., അവള്‍ക്ക് ഒരു പണി കൊടുക്കണം..”
“എങനെ? “
“എങനെയെങ്കിലും”
“ഓ ക്കെ.. വഴിയുണ്ടാക്കാം..”
പിറ്റേന്ന് താമസിച്ചു വന്ന ഞങള്‍ക്ക് മുന്പില് അവളുടെ സൈക്കിള്‍... എന്നെ നോക്കി ആ സൈക്കിള്‍ കണ്ണടച്ച് കാണിച്ചോ??
“എഡാ.. ഐഡിയാ“ (അന്നു കേരളത്തില്‍ ഐഡിയ വന്നിട്ടില്ല ആകെ ഒരു ബി പി എല്‍ മാത്രമേ ഒള്ളു, അത് കഴിഞു എസ്കൊടെല്ലും)
“പറ അളിയാ..”
“നീ പോയി സാറ് വരുന്നോ എന്ന് നോക്ക് .. ജില്ലേ നീ പുറത്ത് ആരേലും വരുന്നോ എന്നും.. “
അങനെ കാവലാളുകളെ നിര്‍ത്തി നിന്ന നില്പ്പില് ഞാന്‍ ആ സൈക്കിളിന്റെ കാറ്റ് കാലുകള്‍ കൊണ്ട് അഴിച്ച് വിട്ടു. തിരിച്ച് അതുപോലെ മുറുക്കി വെച്ച് കഴിഞ് ഞങള്‍ പാവങള് ക്ലാസ്സില്‍ കയറി.. അന്ന് എന്ത് പാവങളാ എല്ലാരും.. എല്ലാം ശ്രദ്ധിച്ച് കേട്ട്, ഉത്തരം പറഞും രണ്ട് മണിക്കൂറുകള്‍.. എല്ലാം കഴിഞു ഞങള്‍ ഓടി സൈക്കിളുകളും എടുത്ത് മെയിന്‍ റോഡിലെ വളവില്‍ പോയി നിന്നും.. അവിടെ നിന്നാല്‍ സിനിമാസ്കോപ്പ് വ്യൂ ആണ്... രണ്ട് വശവും കാണാം.. അതുകൊണ്ട് അവള് അങു നിന്നും നടന്ന് (സോറി, സൈക്കിളും ഉന്തി) വരുന്നത് കാണാം. ചുമ്മാ നോക്കി നിന്നാല്‍ അവള്‍ക്ക് അഹങ്കാരം കൂടിയാലോ? ഞാന്‍ എന്റെ സൈക്കിളിന്റെ ചെയിന്‍ ബോക്സിന്റെ അടുത്തുള്ള സ്ക്രൂവില് പിടിച്ച് തിരിക്കാന്‍ തുടങി.. ഇതു ഒരു പഴയ റാലി സൈക്കിളാണ്.. അച്ച്ഛന്റെ ചേട്ടന് പത്ത് നാല്പത് കൊല്ലം മുന്‍പ് ഉപയോഗിച്ചിരുന്നത്.. കണ്ടാല്‍ അത്ര പ്രായം തോന്നില്ല.. (സന്തൂര്‍ ഇട്ട് കുളിപ്പിക്കാറൊന്നുമില്ല) . അപ്പോളാണ് അവള് സൈക്കിളും ഉന്തി വരുന്നു..
“ യ്യെസ്സ്... “ ... ശ്രീനുവിന് സന്തോഷം സഹിക്കാന്‍ വയ്യ... ഹോ..!
അങനെ അവള് ഞങള്‍ക്ക് മുന്പില് ആയപ്പോള്‍ ഞങള്‍ മൂവ്വര്‍(മഹി വേറെ വഴിയാ) മൂന്നു സൈക്കിളുകളില്‍ ആയി മണിയടിച്ചു സ്പീഡില്‍ പോന്നു.. സന്തോഷം കൊണ്ട് ഞങള്‍ പാട്ടെല്ലാം പാടിയാണ് ചവിട്ടുന്നത്..
ആദ്യം ജില്ലും പിന്നെ ശ്രീനുവും പിരിഞു.. പിന്നെ കുറച്ചു ദൂരം ഞാന്‍ തന്നെ.. ഞായറാഴ്ച്ച പള്ളിവിട്ട് തരുണീമണികള്‍ വരുന്നു.. ഒന്നുകൂടെ നിവര്‍ന്നിരുന്ന് ആഞു ചവിട്ടി..
വീട്ടിലെ കാര്‍ഷെഡ്ഡില്‍ ഞാന്‍ സൈക്കിള്സ്കിഡ് ചെയ്താ നിര്‍ത്താറ്.. ഇന്നും അങനെ തന്നെ നിര്‍ത്തണം.. കുറച്ചുക്കൂടെ സ്പീഡില്‍ കൊണ്ടുവന്ന് ഒരു ബ്രേക്ക്..
സ്ക്രീ... എന്ന ഒച്ച പ്രതീക്ഷിച്ച ഞാന്‍ ടിക്ക് എന്നാണ് കേട്ടത്.. നോക്കുംബോള്‍ ദേ ബ്രേക്കിന്റെ കമ്പി പൊട്ടി പോയിരിക്കുന്നു.. നേരെ മുന്പിലെ ഭിത്തിയില്‍ ചെന്നലക്കിയ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു.. കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ഹാന്‍ഡിലിന്റെ മുകളില്‍.. എന്തെല്ലാമോ ഞെരിഞ വേദന.. കുറച്ചു നേരം തലയ്ക്ക് ചുറ്റും(അതോ ദേഹത്തിന് ചുറ്റുമോ?) പലവര്‍ണ്ണത്തിലുള്ള കുത്തുകള്‍ പറന്ന് നടന്നു...
അവീടെ കിടന്ന കിടപ്പില്‍ ഒരു പോസ്റ്റ്മോര്‍ട്ടം അനാലിസിസ് ഞാന്‍ നടത്തി.. ചെയിന്‍ ബോക്സിന്റെ അടുത്ത് ഞാന്‍ പിടിച്ച് തിരിച്ച സ്ക്രൂവിലായിരുന്നു പുറകിലെ ബ്രേക്ക് നിന്നിരുന്നത്... അതു ലൂസ് ആയപ്പോള്‍ അങ് വിട്ടു പോന്നതാണ്...
* ഈയിടെയായി കാറ്റ് പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു വിറയല്‍.. പ്രഷര്‍ കുക്കറില്‍ ആവി പോകാന്‍ തുടങുമ്പോള്‍ ഒരു കുളിര്‍മ്മ.. വല്യ സൈക്കിള്‍ കാണുമ്പോള്‍ മുട്ടിടിക്കുന്നു..
ഇതൊരു രോഗമാണോ ഡോക്ട്ടര്‍?
10 അഭിപ്രായങള്‍:
ഠോ.... സൈക്കിളിടിച്ചതല്ലാട്ടോ... ഒരു തേങ്ങയടിച്ചതാ... നിങ്ങളൊക്കെ കളിച്ച് കളിച്ച് പ്രീഡിഗ്രിയെ കെട്ടു കെട്ടിച്ചില്ലെ... എന്തൊരു കാലമായിരുന്നു അത്.... ഹോ...
കൊള്ളാമല്ലോ..ചിരിച്ചൂട്ടോ..
പഴേ പ്രീ ഡിഗ്രീ ഓര്‍മ്മകള്‍ ദേ സൈക്കിളും ചവിട്ടി വരുന്നൂ..ഫിസിക്സ് ലാബില്‍ വച്ചു ഏതോ പയ്യനാണെന്നു കരുതു എച്ച്.ഒ.ഡിയുടെ തോളില്‍ കയ്യിട്ടതിന് ഗെറ്റൌട്ട് അടിച്ചതും ..ക്ലാസില്‍ പൊട്ടാസു പൊട്ടിച്ചതിന് ക്ലാസ് മൊത്തം സസ്പന്‍ഡ് ചെയ്തതും ..എല്ലാം
[ഈ ആഡ്സെന്‍സ് എങ്ങനെ ഒപ്പിച്ചു ? എന്റെ ആപ്ലി അവരു തള്ളി]
ചാത്തനേറ്:
“കിറിങിയിരിക്കുന്ന കൊതുകുകളെ “ ആ ടൈമില്‍ നിങ്ങളുടെ ഒക്കെ ചോര കുടിക്കുന്ന കൊതുകും കിറുങ്ങിയിരുന്നാ!!!
“എന്തെല്ലാമോ ഞെരിഞ വേദന“ “പഴയ റാലി സൈക്കിള്‍ .. ഹാന്‍ഡില്‍...“
ഒരു തവണ ഭിത്തിക്ക് ചാത്തനും ചാര്‍ത്തിയതാ.. ഞെരിഞ്ഞതെന്താന്നു മനസ്സിലായി...
ന്റെ കണ്ണൂരാനെ.. ഞെട്ടി പോയീ ട്ടോ..! ഞാന്‍ അവന്മാരോട് അപ്പോഴേ പറഞതാ.. പ്രീഡിഗ്രി നല്ല ഡിഗ്രി ആണ് എന്ന്..
...
ഉണ്ണിച്ചുട്ടാ.. നന്ണ്ട്രി(തമിഴില്‍ ട്രൈ ചെയ്തതാ)... ആഡ്സെന്‍സ് ആപ്ലി ആദ്യം ഒരു ഇങ്കിരീയസ്സ് സൈറ്റിനു കൊട്.. അപ്പൊ അവന്മാര് സമ്മതിക്കും.. എന്നിട്ട് ഇങു കൊണ്ട് പോരണം..
(എന്റെ അക്കൌണ്ട് അവന്മാര് നിര്‍ത്തി)
...
ചാത്താ.. ഓ.. കള്ളന്.. അപ്പോഴേക്കും അത് കണ്ട് പിടിച്ചു.. ച്ചോ..!
പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പൊഴത്തെ ദൈവം അപ്പൊത്തന്നെ എന്നാണ് കേട്ടിരുന്നത് . അപ്പോള്‍ അന്നും ദൈവം അപ്പോള്‍ തന്നെ ആയിരുനു അല്ലേ?
ന്റെ പണിക്കര്‍ സാറേ.. ഇതു ഒരു 97-98 കാലമായിരുന്നു.. എനിക്കു തോന്നുന്നു , അന്നുമുതലാ ദൈവം അപ്പം അപ്പം എന്നാക്കിയത് എന്നു..!
:)
വിഷ്ണുജീ...... നല്ല സ്വഭാവം തന്നെ!!!
തെങ്ങെ മുഴുവന്‍ എറിഞ്ഞ്വിഴ്തിയതില് പ്രതിഷെധിച്ച് ഒരു ചെറിയ കരിക്ക് എന്റെ വക
"ട്ടു"
ബീരാങ്കുട്ടിയേ.. ഇങളു തെങുമ്മേ കേറാനും തുടങിയോ?
അരീക്കോടാ.. ഇതൊന്നുമല്ല.. ഇനിയും എന്തെല്ലാം അറിയാന്‍ ഇരിക്കുന്നു..
സുനീഷ് തോമസ് / SUNISH THOMASജീ : :)
Post a Comment