Pages

March 20, 2007

വഴിത്താര...

എന്നും ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്...
എന്‍ സ്വപ്നത്തില്‍ നീ തെളിയാറുണ്ട്...
എവിടെയെന്നറിയില്ല സഖീ നീ...
എന്‍ ആത്മാവിലോ, അതോ...
വിരഹം, അതിന്റെ നൊമ്പരം അതനുഭവിച്ചവര്‍ക്കേ അറിയൂ... അനുരാഗത്തിന്റെ ലഹരി നുണയും മുന്‍പെ കലാലയം വിട്ടവരെ,ഉപരിപഠനത്തിനും ഒരു കൊച്ചു ജോലിക്കുമായി മറ്റു സ്ഥലങളില്‍ ചേക്കേറിയവരെ.., നിങള്‍ പറയൂ.. വിരഹത്തിന്റെ വേദന...

എന്തു മധുരം ഈ ഓര്‍മകള്‍
‍ആദ്യാനുരാഗത്തിന്‍ പുഞ്ചിരികള്‍..
അടുത്ത വീട്ടിലെ കുട്ടിയോട് തോന്നിയ ആദ്യാനുരാഗം.. അതിന്റെ ഓര്‍മകള്‍ നിങളില്‍ ഒരു പുഞ്ചിരിയായി വിടരാറില്ലേ?അവളുടെ സാമീപ്യത്തിനായി നിങള്‍ കൊതിച്ചിട്ടില്ലേ??

നീ എന്നുമെന്നും എന്റേതല്ലേ...
എന്നുമെന്നരികില്‍ നീ വന്നിരിക്കുകില്ലേ??
മീശ കുരുക്കുന്നതിനും മുന്‍പേ കലാലയത്തില്‍ എത്തി, ഒരു പൊടി രാഷ്ട്രീയവും പിന്നെ കുറേ കൂട്ടുകാരുമായി നടക്കും നേരം അവളുടെ നോട്ടങള്‍ ഹ്രദയത്തില്‍ തറച്ചിരുന്നില്ലേ?
തിരിച്ചു നോക്കന്‍ ശക്തി ലഭിക്കാതെ വന്നപ്പോള്‍ പാത്തും പതുങിയും നോക്കിയിരുന്നില്ലേ?

ജീവിതയാതാര്‍ത്ഥ്യങള്‍ തന്‍ ചുഴിയില്‍ പെട്ടു ഞാന്‍..
പ്രിയസഖീ നീ ഇന്നും കരയില്‍ നില്‍പ്പൂ...
ജീവിത പാഠങള്‍ ഓരോന്നായി പഠിച്ച് വന്ന നമ്മള്‍ വഴിയില്‍ കണ്ട ആ പഴയ അനുരാഗനായികയേ കാണുമ്പോള്‍ ഒന്നു ചമ്മിയിരുന്നില്ലേ?

നീ ഇല്ലയെങ്കില്‍ എന്തിനീ ജന്മം സഖീ..
ഞാനെന്നും നിന്റേതു മാത്രമല്ലേ...
സ്വപ്നങളിലേ നായികയേ സ്വന്തമാക്കുന്ന ചില ഭാഗ്യവാന്മാരേ കാണുമ്പോള്‍ അസൂയ തോന്നും അല്ലെ?ആഗ്രഹിച്ച പെണ്ണിനെ കെട്ടിയ ഭാഗ്യവാന്‍...

*ഇതില്‍ ഒന്നും വല്യ കാര്യമില്ലാ എന്നറിഞപ്പോഴേക്കും.. പിള്ളാരും പിടക്കോഴിയുമായി കഴിയുകയാകും അല്ലേ?

9 അഭിപ്രായങള്‍:

Vish..| ആലപ്പുഴക്കാരന്‍ said...

ഓര്‍മ്മ ബാക്കി നില്‍ക്കുന്നവര്‍ക്കായി..

Praju and Stella Kattuveettil said...

എല്ലാവരെയുടെയും അനുഭവം വളരെ ലാഘവത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്നെനിക്കു തോന്നുന്നു. വളരെ നന്നായിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

"ആദ്യാനുരാഗം.. അതിന്റെ ഓര്‍മകള്‍ നിങളില്‍ ഒരു പുഞ്ചിരിയായി വിടരാറില്ലേ?അവളുടെ സാമീപ്യത്തിനായി നിങള്‍ കൊതിച്ചിട്ടില്ലേ??"

ആ‍ലപ്പുഴക്കാരാ... എല്ലാവരുടേയും അനുഭവങ്ങള്‍ താന്‍ നന്നായി അവതരിപ്പിച്ചു. നന്നായി.

സുല്‍ |Sul said...

ആലപ്പുഴക്കാരാ
ഒരു മെഗാസീരിയലിനുള്ള കോപ്പ്
എല്ലാം എടുത്തൊരു പോസ്റ്റിലാക്കിയൊ നീ.
ഓര്‍മ്മകള്‍ക്ക് ജീവന്‍ കൊടുക്കാന്‍
ഒരു മയില്പീലി തുമ്പ് പോരെ. :)

-സുല്‍

Vish..| ആലപ്പുഴക്കാരന്‍ said...

തരികിടേ.. എല്ലാം ഒരു ലാ‍ഘവമല്ലേ??

അപ്പൂസേ.. അവളുറ്റെ സമീപ്യത്തിനായ്യി ഞാന്‍ കൊതിച്ചു.. അതുകോണ്ട് തന്നെ അവതരിപ്പിക്കാനുമായി..

-സുല്‍-... ജീവിതമെന്ന പുസ്തകത്തില്‍ വെച്ച ഒരു മയില്പീലി(തുമ്പല്ല.. മുഴുവന്‍) മാത്രമല്ലേ ഞാന്‍ പോസ്റ്റിയത്.. നമ്മക്കത് ഒരു മെഗാസീരിയല്‍ ആക്കാമെന്നേ...

elbiem said...

അതൊന്ന് ഉള്ളില്‍ കൊണ്ടു...

elbiem said...

മെഗാസീരിയല്‍ ആക്കുന്ന കാര്യമല്ല..! പോസ്റ്റ്..

കുടുംബംകലക്കി said...

ഓര്‍മകള്‍ മാത്രം ബാക്കിനില്‍ക്കുന്നവര്‍ക്കായി എന്തെഴുതും, ആലപ്പുഴക്കാരാ?

ZNN said...

വളരെ നന്നായിരിക്കുന്നു.