ഒരു കുളി..
എം സി എ വിശേഷങള് അവസാനിക്കുന്നില്ല...
ഞാന്‍ ആദ്യമായി പരിചയപ്പെട്ട എം സി എക്കാരന് മാത്തനല്ല... സംഭവം നടക്കുന്നതു ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ ഇടനാഴികളില്‍ ആയിരുന്നു.... നോക്കുംബോള്‍ ഒരുത്തന് വരുന്നു... ഭുജി ലുക്ക്... പോട്ടെ പാവം... ഞാന്‍ തിരിച്ച് വരുംബോള് അച്ചന് ആരോടോ സംസാരിച്ച് നില്ക്കുന്നു... കൂടെ നേരത്തെ കണ്ട ആ കക്ഷിയും ഉണ്ട്... അംബംബടാ രാഭണാ...(രാവണന്)... പിന്നെയല്ലെ കാര്യം പിടി കിട്ടിയത്.... അവനും എം. സി. എ. ഇന്‍, ജി ആര് ഡി... കൊള്ളാം..
പിന്നെ ഇഷ്ട്ടനെ കാണുന്നത് ക്ലാസ്സില്‍ വെച്ചാണ്... ഉച്ച കഴിഞു ക്ലാസ്സ് കഴിഞപ്പൊള്‍ അവന് അവന്റെ അമ്മാവന്റെ കൂടെ വന്നു... (മില്‍മയുടെ ജീപ്പില്‍ ആണ് വന്നത്). അന്ന് വൈകുന്നേരം തന്നെ എല്ലാം സെറ്റപ്പാക്കാന് ഞങള്‍ ഹോപ്പ്സ് കോളേജ് ജംഗ്ഷനില്‍ പോയി കിടക്ക, ബക്കറ്റ് മുതലായ സാധനങള് എല്ലാം വാങി... വന്നപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസിലായി.. യവനെ അടുപ്പിക്കന്‍ പറ്റുകില്ല... ഇവന് ഇച്ചിരി എക്സ്ട്രാ ഡീസെന്റ് ആണ്... റാഗിങിന്ന് സൂപ്പര്‍ സീനിയെഴസ് ആദ്യം വിളിച്ചത് ഇവനെ ആയിരുന്നു... എളുപ്പത്തിനായി ഇവനെ നമ്മള്‍ക്ക് “ഷി” എന്നു വിളിക്കാം... അന്നു ഒരു ഷി ആട്ടകഥ തന്നെ അരങേറി... അന്ന് ഫുള്‍ അവന് തെറി മാത്രമാണ് പറഞത്... (പാവം... സൂപ്പര്‍ മാനും സ്പൈഡര്‍ മാനും ആയാല്‍ ആരും തെറി പറഞു പോകും...)...
ഷിയുടെ കുളി ഫേമസ് ആയിരുന്നു... എത്ര തിരക്കുള്ള ടൈം ആയാലും പുള്ളി അര മണിക്കൂര്‍ + സമയം എടുത്താണ് കുളിക്കുക... ഇവന് ബക്കറ്റുമായി പോകുംബോള്‍ തന്നെ പിള്ളേര് തലയില്‍ കൈ വെക്കും... (എന്റമ്മെ...)
ഒരു ദിവസം ഞാന്‍ ചോദിച്ചു..
- “എഡാ നീ എന്താ ഡെയിലി ഹോസ്റ്റലില്‍ നിന്നും കഴിക്കുന്നെ?”
-“പിന്നെയല്ലാതെ??? ബാക്കിയുള്ളിടത്തെ ഫുഡ് ക്ലീന്‍ അല്ല...”
-“നീ ഡെയിലി തല കുളിക്കാന്‍ വെള്ളം എടുക്കുന്നതു അടുക്കളയില്‍ നിന്നാണല്ലെ”
-“അതെ.. അതല്ലെ എനിക്കിത്ര ഉറപ്പ്”
വെള്ളം എടുക്കുന്ന പൈപ്പിന്റെ കീഴെ ഒരു ചാക്ക് കിടപ്പുണ്ട്... അതില്‍ ചവിട്ടിയണിവന് വെള്ളം എടുക്കുന്നത്...
-“ആ ചാക്ക് മാറ്റിയിട്ടാണോ നീ വെള്ളം എടുക്കുന്നെ??”
-“അല്ല”
-“പിന്നെ എന്തു ക്ലീന്‍ ആണ് എന്നാ നീ പറയുന്നെ???”
-“എന്താഡാ??”
അവന് ബാത്ത് റൂം സ്ലിപ്പര്‍ ഇട്ട് കേറുന്ന ആ ചാക്കാണ് അവര്‍ ഒന്ന് കഴുകുക പോലും ചെയ്യാതെ അരി വാര്ക്കുംബൊള് കലത്തിന്റെ വായ് മൂടാന്‍ ഉപയോഗിക്കുന്നത്... പാവം തകര്‍ന്ന് പോയി...
പിന്നെ ഒരിക്കല്‍ രാവിലെ ചായ കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവനു ഇഡ്ഡലി ഉപ്പുമാവ് (ഇഡ്ഡലി പൊടിച്ച് കടുക് വറത്ത്) ഉണ്ടാക്കുന്നത് കാണിച്ചു... കുറേ പിള്ളേര് ഒരു ബേസിനു ചുറ്റും ഇരിക്കുന്നു... പെട്ടന്നു ഒരുത്തന് കുനിഞു നിന്നു ഇഡ്ഡലി പൊടിക്കുന്നു... ഇടയ്ക്കു അവന് മൂക്കില്‍ നിന്നും വരുന്നത് പിടിച്ച് നിര്‍ത്താന്‍ പാട് പെടുന്നു.... (കാര്യം നേരത്തെ തന്നെ അറിയാം എങ്കിലും ഞാന്‍ പോലും തകര്‍ന്നു പോയി)...
ഇവനെ മാറ്റാന്‍ ഞങള്‍ കുറേ പേര് കുറച്ചധികം പാട് പെട്ടു... മാര്‍ജിനല്‍ ഡിഫ്ഫറന്‍സ് കൊണ്ടുവരാന്‍ ഞങള്‍ക്ക് കഴിഞു എന്ന് ചാരിത്ഥാര്ത്യ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ....
ഒരു വാള്..
വാള് എന്നാല്‍ ഖഡ്ഗം.... തല്ക്കാലം ചാട്ടുളി എന്നാക്കിക്കോട്ടെ?
തടുക്കാന്‍ പറ്റാത്ത ചാട്ടുളി പോലെ വരുന്ന ഒരു വാളിന്റെ കഥയാണിത്... ഇവന് പ്രസാദ്.. ഞങള്‍ പണ്ടിവനെ ശംഭു എന്ന് വിളിച്ചിരുന്നു... വെറും പാവം, പക്ഷെ ഇച്ചിരി അകത്ത് ചെന്നാല്‍ ഭാവം മാറും... ഒരു കൊച്ചു വാട്ടര്‍ ടാങ്ക്... അവന് ഒരു ചെറിയ കുഴപ്പം ഉണ്ട്.. എത്ര ഉള്ളില്‍ ചെന്നാലും എഴുന്നേല്ക്കാന് ഒരു ക്വാട്ടര്‍ കൂടി വേണം... ഒരു ദിവസം രാത്രി ഇവന് ടാങ്ക് ഫുള്‍ ആക്കി ഒരു ഫ്ലാറ്റില്‍ കേറി.. എം. ബി. എ ക്കാര് താമസിക്കുന്ന ആ ഫ്ലാറ്റിന്റെ ലിഫ്റ്റിന്റെ മുന്പില് തന്നെ കൊടുത്തു ഒരു വാള്... (ഇതു പോലെ തന്നെ ഒരു എം. ബി. എക്കാരന് ജോലി കിട്ടി കഴിഞു ബാംഗ്ലൂരിലെ ഞങളുടെ വീട്ടില്‍(അതും അകത്ത്) വന്ന് വാള് വെച്ചു...) പിന്നെ ട്രാഫിക്ക് സിഗ്നലില്‍ നിന്നും താഴൊട്ട് ചീ ച്ചി.. സാധിക്കുകയും ചെയ്തു എന്നാണ് കേള്‍വി... ഇവന് എന്റെ നാട്ടുകാരന് തന്നെ.. ഒരിക്കല്‍ എല്ലാവരും കൂടി ആലപ്പുഴയില്‍ വന്നു... ഇവന്റെ ചേട്ടന്റെ കല്യാണം പ്രമാണിച്ചായിരുന്നു ആ വരവ്.. അന്ന് രാത്രി അവന് വേറെ ആരുടെയോ കൂടെ ഇരുന്ന് ഒന്ന് മിനുങി... പിറ്റേന്നു രാവിലെ വെച്ചില്ലേ വീട്ടിനു മുന്പില് തന്നെ ഒരെണ്ണം.... ഇന്നിവന് ഡീസെന്റ് ആണ്..(അന്നും ആയിരുന്നു)..
ഗദ്ഗ്ദം...
അന്ന് കോളേജില്‍ എച്ച്. ഓ. ഡി രാധാ മാഡം ആയിരുന്നു.. പാവം ആണ് എന്നു പറയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്... ഞങള്‍ സ്നേഹത്തോടെ മുത്തു എന്ന് വിളിച്ചിരുന്നു... പഠിപ്പിക്കല്‍ അത്ര ചൊവ്വല്ല എന്ന് പറയേണ്ടി വരും... എന്നാലും അവരുടെ സ്നേഹം മനസിലാക്കാന്‍ ഞാന്‍ 4 വര്‍ഷം കഴിയേണ്ടി വന്നു... അവര്‍ ഇന്‍ഡസ്ട്രയല്‍ വിസ്റ്റിന്നു അന്ന് ബാംഗ്ലൂരില്‍ വന്നു.. ഞാന്‍ അവരെ കാണാന്‍ ആയി പോയി.. അന്നവര്‍ എനിക്ക് ചായ വാങി തരുകയും കുറേ സംസാരിക്കുകയും ചെയ്തു...
പാവം ടീച്ചര്‍.. അന്ന് ഞാന്‍ അവരോട് “യു ഹാവ് ചേഞ്ഡ് എ ലോട്ട് “ എന്നു പറഞു(പറഞു പോയി..)
Disclaimer: Dear S and G... no heart feelings.. and hope you will take it in a positive way (As maathan does)
1 അഭിപ്രായങള്‍:
that was pretty neat
Post a Comment