Pages

October 19, 2009

കളര്കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട്

ഇന്നലെ ആലപ്പുഴ കളര്കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടായിരുന്നു..
തരകേടില്ലാത്ത ജനക്കു‌ട്ടം ആയിരുന്നു അവിടെ.. വിലപ്പറയും കഴിഞ്ഞ് കപ്പലണ്ടിയും കൊറിച്ച് തിരികേ വീട്ടിലേക്ക്‌ മടങ്ങി...










































October 16, 2009

ലോവസ്റ്റ്‌ ടിക്കറ്റ്‌ ഫെയര്‍ ടു ക്വലലുംപുര്‍

അറിഞ്ഞോ? കൊച്ചി - ക്വലലുംപുര്‍ - കൊച്ചി എയര്‍ ഫെയര്‍ എത്രയാണ് എന്ന്‍?
വെറും മു‌വായിരത്തി തൊള്ളായിരം രു‌പ. ഡീറ്റയില്‍സ്‌ യു‌ എ ഇ എക്സ്ചെന്ചിന്റെ ട്രാവല്‍ ബ്ലോഗിലും സൈറ്റിലും ഉണ്ടേ.. ലിമിറ്റഡ് ടൈം ഓഫര്‍ ആയത് കൊണ്ട് പെട്ടന്ന്‍ ബുക്ക്‌ ചെയ്തേരെ..

Booking period
:
15 Oct 2009 - 20 Oct 2009
Travel Period
:
12 Nov 2009 - 31 Jul 2010


ഞാനും പോവ്വാ...

എന്റെ ഒരു കാര്യം ശ്ശോ..!

 ഞാന്‍ എന്റെ ബ്യു‌ട്ടിഫുള്‍ മൈന്ഡ്സിനെ വേര്‍ഡ്‌ പ്രസ്സിലേക്ക്  മാറ്റി.. പഴയ പോസ്റ്റുകള്‍ ഇപ്പോളും അവൈലബിള്‍ ആണ്.. ഇന്‍സൈഡ്‌ ആന്‍ഡ്‌ ഔട്ട്സൈഡ് എന്ന ബ്ലോഗില്‍  :)

October 9, 2009

ഈ പിള്ളേരുടെ ഒരു കാര്യം...

ചന്തുവിന്റെ കുട്ടികള്‍ രണ്ടിലും മൂന്നിലും ആണ് .. സാധാരണയായി അവരുടെ അപ്പൂപ്പന്‍ ആണ് അവരെ സ്കൂളില്‍ നിന്നും വിളിച്ച് കൊണ്ട് വരാറ്.. കഴിഞ്ഞ ദിവസം പുള്ളി വേറെ ചില കാര്യങ്ങളില്‍ എന്‍ഗ്ഗേജ്ഡ് ആയിരുന്നു, അപ്പൂപ്പന്‍ വൈകും എന്നറിയിച്ചപ്പോള്‍ ചന്തു വൈഫിനെ സ്കൂളിലേക്ക് പറഞ്ഞ് വിട്ടു.. ബിസി വക്കീല്‍ ആയ വൈഫ് അര മണിക്കൂര്‍ കഴിഞ്ഞാണ് സ്കൂളില്‍ എത്തുന്നത്.. പിള്ളേരാണേല്‍ മുട്ടന്‍ കരച്ചില്‍ സ്റ്റാര്‍ട്ട് ചെയ്തിരുന്നു...അമ്മയെ കണ്ടിട്ടും പിള്ളേര്‍ കരച്ചില്‍ നിര്‍ത്തിയില്ല പോലും..

“എന്തിനാടാ നീ കരയുന്നത്” എന്നാ ചോദ്യത്തിന് ഉടന്‍ മറുപടിയും വന്നു..

ആദ്യത്തെ കണ്മണി : “അപ്പൂപ്പന്‍ വിളിക്കന്‍ വന്നില്ലാ.“
ബാക്കി രണ്ടാമന്‍ ആണ്‍ പൂരിപ്പിച്ചത്
“അമ്മൂമ്മ മരിച്ചു പോയിക്കാണുമോ....”

ഇക്കാലത്ത് പിള്ളേര്‍ ഇങ്ങനെയെല്ലാം ആണല്ലോ ചിന്തിക്കുന്നത്....!!!