Pages

May 25, 2010

അന്നുമിന്നുമെന്നും

അന്നു നിന്നരികിലിരിക്കാന്‍ കൊതിച്ചു ഞാന്‍ ,
നിന്‍ സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്‍
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ്  ജ്വലിച്ചു നിന്നു

സ്വപത്തിലെന്നരുകില്‍ വന്ന ദേവതയോ?
അതോ എന്‍ ജീവന്റെ അന്തര്നാളമോ?
എന്‍ ജീവനല്ലേ നീ ? പ്രാണനല്ലേ?
എന്‍ ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?

ഇന്ന് നിന്‍ മടിയില്‍ തലചായ്ചച്ചുറങ്ങുവാന്‍ മോഹം,
ഇന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.

ഇനിയുമുന്ടോരുപാടു മോഹങ്ങള്‍,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന്‍ വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ  ജിവിതയാത്ര..




പ്രാസമില്ല, വൃത്തമില്ല ഒരു മണ്ണാന്കട്ടയുമില്ല എന്നാലും എഴുതാമല്ലോ?

March 21, 2010

ദേണ്ടെ പഴവീട് ഭരണി കാഴ്ച്ചകള്‍















ഗരുഡന്‍ കാണാന്‍ പോകാന്‍ പറ്റിയില്ല.. കുഞ്ഞ് ഉറങ്ങി പോയി... (കൂടെ അവന്റെ അപ്പനും)

March 20, 2010

ഇന്ന് മീന ഭരണി

ഇന്ന് മീന മാസത്തില്‍ ഭരണി. ആലപ്പുഴ പഴവീട് ക്ഷേത്രത്തില്‍ ഇന്നു മീന ഭരണി കൊണ്ടാടുന്നു.. പടയണിയും, ഗരുഡനും, വെള്ളമടിയും, പകപോക്കലും, താലപ്പൊലിയും എല്ലാം നിറഞ്ഞ ഒരു രാവ്.

October 19, 2009

കളര്കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട്

ഇന്നലെ ആലപ്പുഴ കളര്കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടായിരുന്നു..
തരകേടില്ലാത്ത ജനക്കു‌ട്ടം ആയിരുന്നു അവിടെ.. വിലപ്പറയും കഴിഞ്ഞ് കപ്പലണ്ടിയും കൊറിച്ച് തിരികേ വീട്ടിലേക്ക്‌ മടങ്ങി...